പ്രിയസുഹൃത്തെ.....
എന്റെ പേരു മൊബെയിൽ. ഞാൻ ജനിച്ചിട്ട് അധികമൊന്നും ആയിട്ടില്ലെങ്കിലും എന്നെ ഇക്കാലയളവിൽ എല്ലാവർക്കും പ്രത്യേകിച്ച് അറിയാം....ഞാൻ നോക്കിയ കുടുംബത്തിലേതാണു. എന്റെ അടുത്ത വീട്ടിലെ സോണി എറിക്സണേയും സാം സങ്ങ് എല്ലാം നിങ്ങൾക്കറിയാമെന്നെനിക്കറിയാം....
നിങ്ങൾക്കെല്ലാവർക്കും ഞാൻ ഉപകാരമെ ചെയ്യുന്നുള്ളൂവേൺകിലും നിങ്ങൾ എന്നോട് ചെയ്യുന്ന ക്രൂരതയെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?കാമറയും റേഡിയോയും പാട്ടും സിനിമയും ഇന്റർനെറ്റും മറ്റും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിതന്നിട്ടും ഞാൻ അനുഭവിക്കുന്ന വിഷമങ്ങൾക്ക് ഒരു കുറവുമില്ല....
എത്ര കാമുകീകാമുകന്മാർക്ക് ഞാൻ മുഖേന പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നു നിങ്ങൾക്കറിയാവുന്ന കാര്യമല്ലേ? ....എന്നാൽ നിങ്ങൾ പെൺക്കുട്ടകൾക്കെതിരെ മിസ് കാൾ അടിച്ചും രാത്രി വിളിച്ച് അവരെ ശല്യപെടുത്തുമ്പോൾ നശിക്കുന്ന എന്റെ മാനത്തെകുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ?......പെൺകുട്ടികളുടെ രക്ഷിതാക്കൾ "ഈ നശിച്ച മൊബെയിൽ കാരണം എന്റെ മോളുടെ ജീവൻ നശിച്ചു" എന്നു പറയുമ്പോൾ പൊട്ടുന്നത് എന്നെ പോലുള്ള പാവം മൊബെയിലുകളുടെ ചങ്കാണു എന്നത് ആരും മനസ്സിലാക്കുന്നില്ല.....
പൂവാലന്മാരുടെ ആഴ്ചകളോളം കഴുകാത്ത ജീൻസിന്റെ പോക്കറ്റിൽ കിടന്ന് ശ്വാസം മുട്ടി എത്രപ്രാവശ്യം മരണത്തിന്റെ വക്കിൽ എത്തിയിട്ടുണ്ടു എന്നുള്ളത് പോട്ടെ ....കഴുകാത്ത ജീൻസിന്റെ ആ മണം കാരണം ഞാൻ എത്ര പ്രാവശ്യം ശർദ്ദിക്കാൻ പോയിട്ടുണ്ടെന്നറിയാമോ?
ബ്ലൂടൂത്ത് വഴി കണ്ണിൽകണ്ട അശ്ലീലചിത്രങ്ങൾ അയച്ച് എന്നെ പോലുള്ള മൊബെയിലുകളെ കാണുമ്പോൾ തന്നെ ആളുകൾ പറയും ...."അപ്പോൾ എന്തെങ്കിലും ഉണ്ടാവും ലേ....!!!" എന്നുപറയുമ്പോൾ ഞങ്ങൾക്ക് എത്ര മാനക്കേടാണു അത് എന്നത് നിങ്ങൾക്കും അറിയാം......
നിങ്ങൾ ഓരോ പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് അവർ ആത്മഹത്യ ചെയ്യുമ്പോൾ മാധ്യമങ്ങളിലെല്ലാം ഞങ്ങളുടെ ദുരുപയോഗത്തെകുറിച്ചാണു വാർത്തകളുണ്ടായിരുന്നത്....അതിനു ഞാനാണോ ഉത്തരവാദി....പല്ലുതേക്കുക,കുളിക്കുക എന്നീ പരിപാടികൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത ചില കാമുകന്മാർ കാമുകിമാർക്ക് എന്നിലൂടെ ഉമ്മ നൾകുമ്പോൾ ഞാൻ അനുഭവിക്കുന്ന അവരുടെ വായ്നാറ്റം "ഹോ".....ആലോചിക്കാൻ കൂടി വയ്യ......പിന്നെ എന്താണു അതിൽ ഒരു ഗുണമെന്നുവച്ചാൽ തരുണീമണികൾ തരുന്ന നല്ല ഉമ്മകൾ കിട്ടുമ്പോൾ എല്ലാം മറക്കും....
മീൻ കാരൻ തരുന്ന ചീഞ്ഞ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകളുടെയും, വാങ്ങിയിട്ടു ഇന്നെ വരെ വൃത്തിയാക്കാത്ത ഒരു ലോഡ് മുടികൾ തിങ്ങി നിറഞ്ഞ വട്ടചീപ്പിന്റെയും ഇടക്കു ഞാൻ നിങ്ങളുടെ പോക്കറ്റിൽ കിടക്കുന്നത് പോകട്ടെ എന്നു വക്കാം പക്ഷെ നിങ്ങളുടെ കക്ഷത്തെ വിയർപ്പിന്റെ മണം ഞാൻ എങ്ങിനെയാണു സഹിക്കുക......
നാലാളുകൂടൂന്നിടത്ത് നിങ്ങളാണെങ്കിൽ എന്റെ വായ മൂടികെട്ടി സെയിലന്റ് മോഡിൽ വക്കും....എനിക്കു മിണ്ടാൻ പോലും അപ്പോൾ പറ്റില്ല......അതുപോലെത്തന്നെ നിങ്ങൾ മറ്റുള്ളവരെ വിളിക്കുന്ന തെറി ഞങ്ങൾക്കിട്ടാണല്ലോ ആദ്യം കേൾക്കുന്നത്...അതിന്റെ ഒരു ബുദ്ധിമുട്ടും കൂടി നിങ്ങൾ മനസ്സിലാക്കണം....ആവശ്യത്തിനു ഭക്ഷണം തരാതെ (ചാർജ്ജ് പോലും ചെയ്യാതെ) ഞങ്ങളെ ബോധം കെട്ട് കിടത്തുന്ന എത്ര പേരുണ്ടെന്ന് അറിയാമോ?....
നിങ്ങൾ രാത്രി ഉറക്കമൊഴിച്ചിരുന്ന് കാമുകിമാരോടു ശൃംഗരിക്കുമ്പോൾ എന്റെ ഉറക്കം കൂടി അവിടെ നഷ്ടപെടുന്നുണ്ട്....ഇനിയിപ്പോൾ എന്നെ അഞ്ചു മിനിട്ട് കാൾ ചെയ്യാൻ ഉപയോഗിചില്ലെങ്കിൽ അപ്പോൾ മെസ്സേജ് അയക്കൻ തുടങ്ങും. എന്റെ വയറാകുന്ന ഇൻബോക്സിൽ അപ്പോൾ നിറയുന്ന ഐ ലവ് യു മെസ്സേജുകളും തെറി മെസേജുകളും കൊണ്ട് എന്റെ വയർ പൊട്ടിതെറിക്കത്തക്ക രീതിയിലാകാറുണ്ട് .
ഇനിയെങ്കിലും എന്റെവിഷമങ്ങൾ നിങ്ങൾ മനസ്സിലാക്കി എന്നെ യഥാവിധം ഉപയോഗിക്കണം എന്നുള്ള ഒരു അഭ്യർത്ഥനമാത്രമെയുള്ളൂ എനിക്ക് പറയുവാൻ.....
എന്ന് സ്വന്തം മൊബൈല്‍
:)
ReplyDeleteപ്യാവം :)
ReplyDelete