ഇന്നു (31.08.09) മാതൃഭൂമി ദിനപത്രത്തിൽ നിന്നു കിട്ടിയ ഒരു വാർത്ത.....താഴെ കൊടുക്കുന്നു.....
ദുബായില്‍നിന്ന് എത്തിയില്ല; സഹോദരി വധുവിന് മാല ചാര്‍ത്തി
Posted on: 31 Aug 2009
ചാരുംമൂട്: വരന് ദുബായില്‍നിന്ന് എത്താന്‍ കഴിയാത്തതിനാല്‍ നിശ്ചയിച്ച സമയത്തുതന്നെ, വരന്റെ സഹോദരി വധുവിന് മാലയിട്ട് വിവാഹം കഴിച്ചു. ചുനക്കര കോമല്ലൂര്‍ ശ്രീ കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിലാണ് അസാധാരണ വിവാഹം നടന്നത്. തെക്കേക്കര ചൂരല്ലൂര്‍ കരിമ്പിന്‍തറ തെക്കതില്‍ സുരേന്ദ്രന്റെ മകന്‍ പ്രിന്‍സ്‌മോനും ചുനക്കര നടുവിലേമുറി മലയില്‍ പുത്തന്‍വീട്ടില്‍ രാജന്റെ മകള്‍ രമ്യയും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രിന്‍സ്‌മോന് ജോലിസ്ഥലമായ ദുബായില്‍നിന്ന് എത്താന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച മുമ്പ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ദുബായിലെ റംസാന്‍ നോമ്പുകാരണമാണ് എത്താന്‍ കഴിയാഞ്ഞത്. എങ്കിലും നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ കഴിഞ്ഞദിവസം വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. പ്രിന്‍സ്‌മോന്റെ അമ്മയുടെ സഹോദരിയുടെ മകള്‍ ധന്യയാണ് രമ്യക്ക് മാല ചാര്‍ത്തിയത്. സാധാരണ വിവാഹംപോലെതന്നെ ധന്യയെ ബൊക്കെ നല്‍കി വിവാഹമണ്ഡപത്തിലേക്ക് ആനയിച്ച ശേഷമായിരുന്നു മണ്ഡപത്തില്‍ ഇരുന്ന് മാലയിട്ടത്. തുടര്‍ന്ന് സദ്യയും വൈകീട്ട് അടുക്കള കാണല്‍ ചടങ്ങും നടന്നു. സപ്തംബര്‍ ആദ്യവാരം പ്രിന്‍സ്‌മോന്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സംഗ്രഹം:- ദുബായിലുള്ള എന്നെ പോലുള്ള പാവങ്ങളുടെ സ്ഥിതി കണ്ടില്ലേ?... അവനു പെണ്ണിനെ കൂട്ടികൊണ്ടുവരാൻ പെങ്ങളെങ്ങിലും ഉണ്ടായിരുന്നു...എനിക്കെങ്ങാനും ലീവു കിട്ടിയെല്ലെങ്കിൽ പെങ്ങൾമാരില്ലാത്ത ഞാൻ എന്തു ചെയ്യും എന്നു മാത്രമല്ല വരാൻ പറ്റാത്ത കാരണം എന്റെ പെണ്ണെങ്ങാനും വേറെ ആണുങ്ങളുടെ കൂടെയെങ്ങാനും പോകുമോ? കാരണം എല്ലാ പെണ്ണുങ്ങളും രമ്യമാരല്ലല്ലോ...
(എൻ ഗേജ്‌മന്റ് കഴിഞ്ഞു മോതിരമിട്ടു പോന്നതാണു..എന്റെ പ്രിയ സഖീ....അരുതാത്തതൊന്നും ചിന്തിക്കല്ലേ?-കടവല്ലൂരിലെ വയലേലകളിൽ പാറിപറക്കുന്ന നിനക്കറിയുമോ ഉണങ്ങിയ കുബ്ബൂസിലും നാറി പുളിച്ച ലബനപ്പിലും കഴിയുന്ന എന്റെ അവസ്ഥ......)
0 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:
Post a Comment