ഞങ്ങൾ പ്രവാസി മലയാളികൾ നാട്ടിൽ പോയാൽ അനുഭവപെടുന്ന ചില പൊരുത്തകേടുകൾ അല്ലെങ്കിൽ കാട്ടിക്കൂട്ടുന്ന ചില ജാടകൾ നിരവധിയുണ്ട്....മുറക്ക് ഗൾഫ്കാരുള്ള ഞങ്ങളുടെ നാട്ടിൽ ഒരു ഗൾഫ്കാരൻ വന്നാൽ സാധാരണ പറയാറുള്ള ചില ഡയലോഗുകൾ ......
1. എന്താ അമ്മെ വീട്ടിൽ തീരെ വേളിച്ചം ഇല്ലല്ലോ?(ഇവിടെ ലേബർ കാമ്പിൽ പോലും 8 പേർ താമസിക്കുന്ന മുറിയിൽ കമ്പനി ചിലവിൽ ബില്ലടക്കുമ്പോൾ നാട്ടിലെ 60 വാൾട്ടിന്റെ ബൾബിനു വെളിച്ചം തോന്നായ്ക സാധാരണം)
2. ഫ്ലൈറ്റ് ഇറങ്ങി അമ്മയെയും അച്ചനേയും ഒക്കെ കാണുമ്പോൾ എല്ലാവർക്കും ഒരു പത്ത് വയസ്സ് കൂടിയപോലെ ഒരു തോന്നൽ, അവരുടെ തലയിലേയും മീശയിലേയും എത്ര നരച്ച രോമങ്ങൾ ഉണ്ടെന്നു പറയാൻ നമ്മുക്ക് കഴിയും...എന്നിട്ട് ഒരു സ്ഥിരം ഡയലോഗ്..." നിങ്ങൾ ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ.....?
3. എയർപോർട്ടിൽ നിന്ന് പോകുന്നവഴി വണ്ടിയിൽ ഇരുന്ന് ഒരു സ്ഥിരം ഡയലോഗ്.." ഇവിടൊക്കെ കണ്ടമാനം പുതിയ വീടുകൾ കേറിയിരിക്കുന്നു....."
4.വീട്ടിലെത്തിയാൽ രാത്രി ഒരു ആറുമണിയോട് കൂടി സ്ഥിരം ഒരു ഡയലോഗ്...."ഹോ...എന്തൊരു കൊതുക്....ദുബായിൽ ദൈവം സഹായിച്ച് കൊതുകില്ല.....ഞാനൊരു കൊതുകുതിരി വാങ്ങി വരാം".
5.വീട്ടിലെ ബാത്‌റൂം, അടുക്കള എന്നിവക്കൊന്നും വൃത്തി പോര എന്നൊരു തോന്നൽ. ഭക്ഷണം കഴിക്കാൻ ഇരുന്നാൽ നമ്മുക്കു തന്ന കിണ്ണം (പ്ലേറ്റ്) കണ്ടാൽ ഒരു സ്ഥിരം ഡയലോഗ് ഉണ്ട്..... " അമ്മെ....ഈ കിണ്ണം (പ്ലേറ്റ്) ഒന്നുകൂടി കഴുകിയേ....ഇതിലാകെ അഴുക്കാ....
6. രൂപയുടെ കണക്ക് പിന്നെ നാട്ടിൽ ചെന്നാൽ പിന്നെ ഒരാഴ്ച്ചത്തേക്ക് ഇല്ല, പറച്ചിൽ വെറും ദിർഹംസിൽ മാത്രം ഉദാ:- " അമ്മ ചോദിക്കും " എടാ...മീൻ വാങ്ങാൻ ചില്ലറയുണ്ടെങ്കിൽ താ.....ഉടനെ ഗൾഫ്കാരന്റെ ഉത്തരം ഇങ്ങനെ..."ആ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു 50 ദിർഹം അല്ല 50 രൂപ എടുത്തോളൂ....."
7. എന്തു പറഞ്ഞാലും ശരി, യെസ് എന്നതിനുപകരം ദുബായ് രീതിയിൽ ഇങ്ങനെ പറച്ചിൽ...." ഐവ....ഐവ.." അല്ലെങ്കിൽ " യാ...യാ...".
8.നാട്ടിൽ ചെന്നാൽ ഒരാഴ്ച്ചത്തേക്ക് ചക്ക, ഓമക്കായ(പപ്പായ), ചക്കക്കുരു, താളും തണ്ട് ഇവയോടൊക്കെ ഒരു പ്രിയം ....
9. വീട്ടിൽ എ സി ഇല്ലാത്തതിനെ കുറിച്ചുള്ള സ്ഥിരം ഡയലോഗ്..." എന്തൊരു ചൂട് ദുബായിലാണെങ്കിൽ എ സി ഇല്ലാതെ റൂമിൽ കിടക്കാൻ പറ്റില്ല..."
10. നാട്ടിലെ റോഡിനു തീരെ വീതിയില്ല എന്ന തോന്നൽ, എന്നിട്ടൊരു പറച്ചിലും..." ഇവിടെ എന്തൊരു ചെറിയ റോഡാ.....ദുബായിലൊക്കെ കാണണം........"
11. പത്താം ക്ലാസിലും പ്ലസ് വണ്ണിനും ഒക്കെ പടിക്കുന്ന പിള്ളാരെ കാണുമ്പോൾ ഇങ്ങനെ പറയും..." നീയങ്ങ് വളർന്നല്ലോടീ....ഞാൻ പോകുമ്പോൾ നീയാകെ ഇത്രേ.. ഉണ്ടായിരുന്നുള്ളൂ....."12. മോരിനു പകരം ലബൻ അപ് എന്നു തട്ടി വിടും....
13. വന്നു കുറെ കാലം കഴിഞ്ഞാലും എയർ ഇന്ത്യ എക്സ്പ്രെസ്സ് ലൈറ്റായ കാര്യം പറഞ്ഞു കൊണ്ടിരിക്കും
14. എത്ര പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞാലും തൃപ്തി വരാതെ അറബി പെണ്ണുങ്ങളെയും ഫിലിപൈനി പെണ്ണുങ്ങളുടെയും സൗന്ദര്യത്തെ വർണ്ണിച്ചുകൊണ്ടിരിക്കും....
15. ബ്രേക്ക് ഫാസ്റ്റിനു നാശ്ത്ത എന്നേ പറയൂ....
ശരിയല്ലേ ഞാൻ പറഞ്ഞത്.....ഗൾഫുകാരെ....ഇനിയെങ്കിലും നിങ്ങൾ മാറൂ.....കാലങ്ങളായുള്ള നിങ്ങളുടെ ഡയലോഗുകൾ ഒന്നു മാറ്റൂ.....
നിങ്ങളുടെ വക ഇനി കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റിടണേ .........
ഇതിലെന്തിരിക്കുന്നു സുഹൃത്തെ..
ReplyDeleteഒരു കേരളക്കാരന്‍ ഗള്‍ഫിലെത്തിയാല്‍ നേരെ മറിച്ചുമല്ലെ പറയാറ്.
പാവങ്ങളല്ലേ ഗള്‍ഫുകാര്‍
ReplyDelete