Oct 14, 2009

മരണം

ഭാരതപ്പുഴക്ക്‌ അന്ന് ഒരു പ്രത്യേക ശാന്ത ത......കാറ്റിനും വെള്ളത്തിനുമൊക്കെ ഒരു പ്രത്യേക ദുഃഖം ഉള്ളതുപോലെ.......

"എള്ളും പൂവും ചന്ദനവും എടുത്ത്‌ മൂന്നു പ്രാവശ്യം കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത്‌......" അതെ.... കുറെ നേരമായി ഇളയത്‌ ഓരോന്ന് പറഞ്ഞ്‌ ചെയ്യിപ്പിക്കുന്നു......

എല്ലാം യാന്ത്രികമായിട്ടാണ​‍്‌ ചെയ്യുന്നത്‌, മരിച്ചിരിക്കുന്നത്‌ അന്യരാരും അല്ലല്ലോ? സ്വന്തം അച്ചനും അമ്മയും ഒരുമിച്ചല്ലേ...... . എങ്ങി നെ കൈ പൊങ്ങും. പ്രകൃതിക്കുപോലും സങ്കടം വന്നിട്ടുണ്ടാകും...... അമ്മ മരിച്ച വാർത്ത കേട്ട്‌ അച്ചൻ ആശുപത്രിയിൽ ഒന്നിരുന്നതാണ​‍്‌.......പിന്നീട്‌ ചന്തുവാണ​‍്‌ പറഞ്ഞത്‌ അപ്പൂപ്പൻ വിളിച്ചിട്ട്‌ മിണ്ടുന്നില്ലാന്ന്.......അവന്റെ മുഖത്തേക്ക്‌ നോക്കാൻ പോലും സാധിക്കുന്നില്ല......മുത്തശ്ശനേയും മുത്തശ്ശിയേയും അത്രക്ക്‌ ഇഷ്ടമായിരുന്നു അവന​‍്‌.....പാവം കരഞ്ഞു കരഞ്ഞ്‌ ഉറങ്ങിപ്പോയി അവന്റെ ഛായയും മുത്തശ്ശന്റെ തനി പകർപ്പാണത്രെ...... ചെറുപ്പത്തിൽ മുത്തശ്ശൻ അതേ പോലെ തന്നെയാണത്രെ ഉണ്ടായിരുന്നത്‌....അവനു ശരിക്കും ഒരു കളിത്തോഴനും കളിത്തോഴിയും നഷ്ടപെട്ടു.....ശരിയാണു അച്ചൻ ചന്തുവിന്റെ മാത്രമല്ല എന്റെയും നല്ല ഒരു ഫ്രണ്ടായിരുന്നു.....ചെറുപ്പത്തിൽ മീന ടീച്ചറുടെ ക്ലാസ്സിൽ നിങ്ങളുടെ ഏറ്റവും നല്ല ഫ്രണ്ടിന്റെ പേരെഴുതാൻ പറഞ്ഞപ്പോൾ ഏല്ലാവരും കൂട്ടുകാരുടെ പേരെഴുതി. ഞാനെഴുതിയതോ അച്ചന്റെ പേരും .....

അന്നും ഇന്നും അച്ചന്റെ സ്നേഹത്തിനു ഒരു പ്രത്യേകതയുണ്ടായിരുന്നു..... അച്ചനും അമ്മയും ഭാര്യാഭർത്താക്കന്മാരായിരുന്നില്ല...ശരിക്കും ഈ എഴുപതാം വയസ്സിലും പ്രണയിക്കുകയായിരുന്നു...അസൂയ തോന്നിയിട്ടുണ്ട്‌ ചിലസമയങ്ങളിൽ....എനിക്കു പോലും ഇതുവരെ ചന്തുവിന്റെ അമ്മയെ അങ്ങിനെ സ്നേഹിക്കാൻ പറ്റിയിട്ടില്ല......അവൾക്കും അച്ചനേയും അമ്മയേയും വല്യ ഇഷ്ടമായിരുന്നു......കാരണം ഞങ്ങളുടെ പ്രണയബന്ധത്തിനു മുഴുവൻ സപ്പോർട്ടും തന്നു അവളെ സ്വീകരിച്ചില്ലേ.....

എത്ര തിരക്കുണ്ടായാലും അച്ചനും അമ്മയും ഒരുമിച്ചേ ഭക്ഷണം പോലും കഴിക്കാറുള്ളൂ......ഒരു ദിവസം അച്ചൻ പെരിന്തൽമണ്ണക്ക്‌ മുകുന്ദൻ ചെറിയച്ചൻ അസുഖമായപ്പോൾ കാണാൻ പോയി....അമ്മ ഉച്ചക്ക്‌ ഊണു പോലും കഴിച്ചില്ല..അച്ചനും മുകുന്ദൻ ചെറിയച്ചന്റെ വീട്ടിൽനിന്ന് ഒന്നും കഴിച്ചില്ലത്രെ.....രാത്രി വരുമ്പോൾ അച്ചൻ ഇത്തിരി വൈകി....അമ്മ അന്ന് ഉമ്മറത്തു നിന്നും മാറിയിട്ടില്ല....കാരണം അച്ചൻ അങ്ങിനെ വൈകുന്ന ആളുമല്ല...എന്നിട്ടും അമ്മ കാണിച്ച പരാക്രമം.....വഴിയിലൂടെ പോകുന്ന എല്ലാവരോടും അമ്മ അച്ചനെ കണ്ടോ അപ്പൂറത്തെ വീട്ടിലെ മണിയേട്ടന്റെ മകൻ രാഹുലിനോട്‌ ഒന്നു പോയി നോക്കു മോനെ എന്നുവരെ പറഞ്ഞു.....ശരിയാണു എന്റെ ഓർമ്മവച്ച കാലം മുതൽ അച്ചനേയും അമ്മയേയും ഒരുമിച്ചേ കണ്ടിട്ടുള്ളൂ....

എല്ലാവരും പറയുന്നു അവർ ഭാഗ്യമുള്ളവരാണത്രെ....മരിക്കുമ്പോൾ വരെ ഒരുമിച്ച്‌.....ശരിയാണ​‍്‌ അമ്മയെ പിരിഞ്ഞിട്ടിരിക്കാൻ വയാഞ്ഞിട്ടാണ​‍്‌ അച്ചൻ ദുബായിലുള്ള നല്ല ജോലി പോലും ഉപേക്ഷിച്ച്‌ പോന്നത്‌.......എനിക്കും അച്ചൻ എന്തൊക്കെയോ ആയിരുന്നു....ഞാൻ കോളേജിൽ പഠിക്കുമ്പോൾ പോലും അച്ചനായിരുന്നു എന്റെ നല്ല ഫ്രണ്ട്‌......ഒരച്ചനും മകനും ചെയ്യാത്ത എന്തൊക്കെ കാര്യങ്ങൾ ഞങ്ങൾ ചെയ്തിരിക്കുന്നു....ബാറിൽ ഞങ്ങൾ അച്ചനും മകനും പോയി ഒരുമിച്ച്‌ ബിയർ അടിച്ചിട്ടുണ്ട്‌.......അച്ചൻ തന്നെയാണു അതും ശീലിപ്പിച്ചത്‌.....ശരിക്കും എന്റെ ഫ്രണ്ട്സ്‌ എല്ലാം അസൂയപെട്ടിട്ടുണ്ട്‌ ഞങ്ങളുടെ ബന്ധത്തെ.......വയസ്സായെങ്കിൽ പോലും അച്ചന്റെയും അമ്മയുടെയും മനസ്സ്‌ ചെറുപ്പമായിരുന്നു......ചന്തുവിനെ എഴുത്തിനിരുത്തിയതും അച്ചന്റെ മടിയിൽ വച്ചായിരുന്നു.......
അച്ചൻ ബിയർ കഴിച്ചാൽ നല്ല രസമായിരുന്നു......പിന്നെ അച്ചനും അമ്മയും സിനിമാനായകനും നായികയും ഒക്കെയാകും....അമ്മയെകൊണ്ട്‌ ഈ 65 വയസ്സിലും അച്ചൻ നൃത്തം ചെയ്യിപ്പിക്കുമയിരുന്നു......അതൊക്കെ ഒരു രസം......അമ്മയും അച്ചനും ശരിക്കും മേയ്ഡ്‌ ഫോർ ഈച്ച്‌ അതർ തന്നെയായിരുന്നു.......അച്ചന്റെ എത്രയെത്ര പ്രേമാകഥകൾ പറഞ്ഞു തന്നിരിക്കുന്നു....അന്നൊക്കെ അമ്മക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.....എന്റെയൊരു പണ്ടത്തെ പ്രേമകഥ പറഞ്ഞപ്പോൾ അന്ന് ചന്തുവിന്റെ അമ്മ കാണിച്ച പുകില​‍്‌ ....ഹോ.....അച്ചനും അമ്മയും ശരിക്കും പരസ്പരം മനസ്സിലാക്കിയിരുന്നു......ചെറുപ്പത്തിലൊക്കെ വീട്ടിൽ ഒതുങ്ങികൂടാൻ ശ്രമിച്ചിരുന്ന എന്നെ അച്ചനാണ​‍്‌ പുറത്തേക്കിറക്കി ഒരു ആണാക്കി വളർത്തിയത്‌......തന്റെ മകൻ പഠിച്ചില്ലെങ്കിലും എല്ല്ലാവരും അറിയപ്പെടുന്ന ഒരാളാകണമെന്ന് അച്ചൻ ആഗ്രഹിച്ചു........വെറുതെയിരിക്കുമ്പോൾ പോലും അച്ചൻ തമാശകൾ പറയുമായിരുന്നു.....അച്ചന്റെ ആ ഹാസ്യഭാവം നൂറിൽ ഒരംശം പോലും എനിക്കു കിട്ടിയിട്ടില്ല.........

എന്തായാലും ഇനി ഇവരുടെ ഈ വിടവ്‌ ഇനി എങ്ങി നെ നികത്തും......ചന്തു എണീറ്റ്‌ അപ്പൂപ്പനേയും അമ്മൂമ്മയേയും കുറിച്ച്‌ തിരക്കിയാൽ എന്തു സമാധാനം പറയും......എനിക്കറിയില്ല ഈശ്വരാ......രാത്രിയായിട്ടും ഉറക്കവും വരുന്നില്ല.....അച്ചൻ എല്ലാ ദിവസവും പറയാറുണ്ട്‌ അവർക്കെന്നും ആദ്യരാത്രിയായിരുന്നത്രെ........ഇന്ന് സ്വർഗത്തിൽ അവരുടെ ആദ്യരാത്രിയായിരിക്കും.....


എന്താണ​‍്‌ അവിടെ ഒരു രൂപം...!!!!!!!!!പുകച്ചുരുൾ പോലെ.....അത്‌ എന്റെ അടുത്തേക്ക്‌ നടന്നു വരുന്നു.....
അതെ ...അച്ചനും അമ്മയുമല്ലേ അത്‌.....!!!!!!!
അച്ചാ.......അമ്മെ........
മോനെ.......
ഞങ്ങൾക്ക്‌ നിങ്ങളെ പിരിഞ്ഞ്‌ പോകാൻ പറ്റില്ലടാ.......
ഞങ്ങൾക്കും അങ്ങിനെ തന്നെയാണച്ചാ......
നിങ്ങളും ഞങ്ങളുടെ കൂടെ വാടാ.......
അതിപ്പോ........പിന്നെ.......
എന്താ....നിനക്ക്‌ ....ബുദ്ദിമുട്ട്‌ ഉണ്ടോ?
നീ വരുന്നില്ലെങ്കിൽ ചന്തുവിനെ ഞങ്ങൾ കൊണ്ടു പോകുകയാ.......
അയ്യോ എന്റെ മോൻ.........ഞാൻ വിട്ടുതരില്ല......
ഞങ്ങൾ കൊണ്ട്‌ പോകും.......
ഇല്ല....ഞാൻ ത്രില്ല....
ഞങ്ങൾ കൊണ്ടുപോകും...........ഞങ്ങൾ കൊണ്ടു പോകും........ഞങ്ങൾ കൊണ്ടു പോകും........

പെട്ടന്നു മുഖത്തേക്ക്‌ ആരോ വെള്ളം ഒഴിച്ചു.....ഞെട്ടി എണീറ്റു....."ആരെയാടാ നീ കൊണ്ട്‌ പോകുന്നത്‌....."അമ്മയുടെ ശബ്ദം...."എന്താണിത്‌....കണ്ണുമിഴിച്ച്‌ നോക്കി......സ്വപ്നമായിരുന്നോ.....? അയ്യേ.....

"ആരെയാടാ നീ കൊണ്ടു പോകുന്നത്‌.....ഏതോ ചന്തുവോ ആരോമലോ....ആരാ....? നീയെപ്പോഴാണെടാ മുത്തശ്ശനായത്‌.....കല്യാണം കഴികാത്ത നിനക്കങ്ങനെയാടാ കൊച്ചുമകനുണ്ടായത്‌.........നിനക്കും നിന്റെ ഭാര്യക്കും ആരാടാ ശ്രാദ്ദം ഊട്ടുന്നത്‌.....നിന്റെ മകനോ....ഞാൻ കുറെ നേരമായി നിന്റെ കോപ്രാട്ടിതരങ്ങൾ കണ്ടുകൊണ്ടു ഇവിടെ നിൽക്കുന്നു....... നീ കുളിക്കുന്നില്ലേ.....ഇന്നല്ലേ പെണ്ണുകാണാൻ നിഷയുടെ വീടുകാരോട്‌ അങ്ങോട്ട്‌ ചെല്ലാം എന്നു പറഞ്ഞത്‌....നീ വേഗം എണീറ്റേ....നിന്റെയൊരു സ്വപ്നം.....!!!!ദുബായിൽ നിന്നും വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതാ ഒന്ന് ഉപ്പും മുളകും കടുകും കൂട്ടി ഉഴിഞ്ഞ്‌ ഇടാൻ" അത്രയും പറഞ്ഞ്‌ അമ്മ പോയി.....

ഞാൻ കുറെ നേരം തരിച്ചിരുന്നു പോയി.......അപ്പോൾ ഇത്ര നേരം കണ്ടത്‌ എല്ലാം സ്വപ്നമായിരുന്നോ....അതും ഞാൻ പെണ്ണു കാണാൻ പോകുന്നതിന്റെ അന്നുതന്നെ....
ഓസിനു ഒരു സ്വപ്നം കണ്ടപ്പോൽ തനിക്കും തന്റെ ഭാവി വധുവിനും കിട്ടിയത്‌ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും റോളാണല്ലോ......അതും മരിച്ചിട്ട്‌, സാരമില്ല .....പിറക്കാൻ പോകുന്ന മകനേയും ചെറുമകനേയും ഓർത്ത്‌ ഞാൻ കുറച്ചു നേരം കൂടി കന്യാകുമാരിയിൽ കയ്യും തിരുകി തലയിണയെ പുണർന്ന് കിടന്നു.............

7 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. സ്വപ്നമായിരുന്നോ njan chirichu

    ReplyDelete
  2. നന്നായിട്ടുണ്ട് വല്ലതും നല്ലത് ചൊല്ലി കിടകണേ
    പെണ്ണുകെട്ടിയാല്‍ ഈ മാതിരി സ്വപ്നം കണ്ടാല്‍
    തല്ലുകൊള്ളും

    ReplyDelete
  3. എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  4. എനിക്കിഷ്ടായി കുട്ടാ...ങ്കിലും ആ അച്ഛനേം അമ്മയേം പോലെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ ഈ ലോകത്തുണ്ടാവുമോ...

    ReplyDelete
  5. ആശംസകള്‍

    സസ്നേഹം,
    ചേച്ചി

    ReplyDelete
  6. നല്ല എഴുത്ത്....ബ്ലോഗ് ഇഷ്ടായി...

    ReplyDelete
  7. നന്നായിട്ടുണ്ട് മാഷെ...

    ReplyDelete