Oct 24, 2009

പേരിന്റെ മായാജാലം.......

പ്രണയത്തിന്റെ തുടക്കത്തിൽ തന്നെ കാമുകനും കാമുകിയും ആദ്യമായി ചെയ്യുന്ന കാര്യം സ്വന്തം അച്ചനും അമ്മയും തനിക്കിട്ട പേര​‍്‌ ഒഴിവാക്കി അതുനു പകരം ഒരു ചെല്ലപേര​‍്‌ സംബോധന ചെയ്യുക എന്നതാണ​‍്‌ ..... അതെന്തുമാകാം.....അത്‌ രണ്ടുപേർക്കും ഇഷ്ടപ്പെട്ട എന്തും .....അതെ ....അതിപ്പോൾ കാമുകീകാമുകന്മാർ മാത്രമല്ല ചെയ്യുന്നത്‌.കല്യാണം തീരുമാനിച്ച ആണുങ്ങളും പെണ്ണുങ്ങളും ഈയൊരു പ്രവൃത്തി തന്നെയാണ​‍്‌ തൊഴിലാക്കിയിരിക്കുന്നത്‌....അമ്മയോടും അച്ചനോടും ഉള്ള അകൽച്ച അവിടെ തുടങ്ങുന്നു എന്നുവേണം പറയാൻ.....


ഏറ്റവും പ്രചാരത്തിലുള്ള ചെല്ലപ്പേര​‍്‌ ഇന്നും അന്നും "അമ്മു" എന്നു തന്നെയാണ​‍്‌.....എന്താണെന്നറിയില്ല അമ്മുവിനോട്‌ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കാമുകന്മാർക്കു പ്രിയമാണ​‍്‌....അതുപോലെ തന്നെ പ്രിയമുള്ള അല്ലെങ്കിൽ അംഗീകരിക്കപെട്ട പേരുകളാണ​‍്‌ " മോളു...,മുത്തെ....കുട്ടൂ...., പൊന്നു...., ചക്കര..., വാവ..., കുഞ്ഞുമോൾ..എന്നിവ....ഇത്തരത്തിലുള്ള പേരുകളിൽ ഒളിഞ്ഞിരിക്കുന്ന സൈദ്ധാന്തിക തത്വം എന്താണ​‍്‌.....ചിലപ്പോഴൊക്കെ ഞാനും ആലോചിക്കാറുണ്ട്‌......

ചില സമയങ്ങളിൽ വളരെ ഹാർഡ്‌ ആയിരുന്ന എന്റെ പല കൂട്ടുകാരും അവർ കല്യാണം കഴിച്ച പെണ്ണുങ്ങളെ ഇപ്പറഞ്ഞപോലെ വിളിക്കുമ്പോൾ സത്യത്തിൽ ചിരി വരാറുണ്ട്‌........അതുപോലെ തന്നെ ഓഫീസിൽ വളരെ ഹാർഡ്‌ ആയി പെരുമാറുന്ന എന്റെ മാനേജരെ രാത്രി കാണുമ്പോൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് " എന്താടാ കുട്ടൂസെ...എന്നു പറഞ്ഞു കേൾക്കുമ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്‌...


പേരുകളിലെ മാറ്റം എന്നാണു തുടങ്ങിയത​‍്‌.....പണ്ടുമുതൽക്കേ ചുരുക്കപേരുകൾ ഉണ്ടായിരുന്നു....പാർവതിയമ്മയെ പാറുകുട്ടിയമ്മ എന്നു വിളിക്കുന്നതു പോലെ, ചിന്നു മണിയമ്മയെ ചിന്നു എന്നു പറയുന്നതു പോലെ പണ്ടു കാലത്തെ ചെല്ല പേരുകൾ പ്രകടമായിരുന്നു.......ആദ്യകാലത്തെ പേരിടലും ഇന്നത്തെ കാലത്തെ പേരിടലും തമ്മിൽ വീണ്ടും ഒരേ സമ്പ്രദായം വന്നു തുടങ്ങി എന്നു തന്നെ പറയാം.....


ദാക്ഷായണി,കാർത്ത്യായനി, ചിന്നമണിയമ്മ, പാറുക്കുട്ടിയമ്മ എന്നീ പേരുകൾക്ക്‌ ശേഷം പിന്നീട്‌ വന്ന തലമുറക്ക്‌ പേരുകളിൽ അടിസ്ഥാനപരമായി മാറ്റം സംഭവിച്ചു എന്നു തന്നെ പറയാം....പിന്നീടത്‌ ജലജ, ഇന്ദിര, ശാന്ത, രമണി, നളിനി, ഷീല എന്നീ പേരുകളിലേക്ക്‌ വഴിമാറി.......അടുത്ത തലമുറയിലേക്ക്‌ അത്‌ സിന്ധു, ബിന്ധു, സുജാത, ബേബി, ലത എന്നിങ്ങനെ മാറിപ്പോയതിൽ ഒരതിശയോക്തിയും ഇല്ല എന്നു വേണം പറയാൻ.......ആളുകളുടെ അടിസ്ഥാനപരമായ പുരോഗതിയുടെ പരിണാമഫലമാകാം ചിലപ്പോൾ അങ്ങിനെ സംഭവിച്ചത്‌......



എൺപതിന്റെ അവസാനത്തിൽ അത്‌ വീണ്ടും ശാരിക, ശാലിനി, കവിത, പ്രിയ, നിഷ, മൃദുല, പൂർണ്ണിമ എന്നീ രീതിയിലേക്ക്‌ പേരുമാറ്റം സംഭവിച്ചുവെ ങ്കിൽ അത്‌ തൊണ്ണൂറുകളിൽ വീണ്ടും അത്‌ രമ്യ, വിദ്യ, ധന്യ,എന്നിങ്ങനെ രണ്ടക്ഷരത്ത്ല് ഒതുങ്ങിപ്പോയി എന്നു വേണം പറയാൻ....... രണ്ടായിരാം ആണ്ടു പിറന്നപ്പോഴെക്കും പേരുകളിൽ വീണ്ടും മാറ്റം സംഭവിച്ചു ഹർഷ , വർഷ, സ്നേഹ, നീതു,എന്നിങ്ങനെയായി പേരുകൾ.....ഇപ്പോഴത്‌ ഹിമ, നിസ, നിമ എന്നൊക്കെയാണങ്കിലും ചെല്ലപേരുകളിൽ വമ്പൻ റേറ്റിങ്ങിൽ നിലനിൽക്കുന്നത്‌ അമ്മു തന്നെയാണ​‍്‌......പക്ഷെ പേരിന്റെ കൂടെ അച്ചന്റെയോ ഭർത്താവിന്റെയോ പേരുണ്ടാവും എന്നു മാത്രം......സ്ത്രീകൾക്ക്‌ ഒറ്റക്ക്‌ നിലനിൽപ്പില്ല എന്നതിന്റെ ദൃഷ്ടാന്തമായിരിക്കാം ചിലപ്പോഴത്‌...... പഴയ പാറുവും മാളുവും ലക്ഷ്മിയും എല്ലാം വീണ്ടും തിരിച്ചു വന്നു തുടങ്ങിയെങ്കിൽ അന്നും ഇന്നും പ്രവാസി ദമ്പതികളുടെ മക്കൾക്ക്‌ പഴയ ഗൗരിയും, പാറുവും, ചക്കിയും ,ലക്ഷ്മിയും, ചീരുവും ഒക്കെയാണ​‍്‌ പേരുകളെന്നത്‌ പഴമയോടുള്ള നോസ്റ്റാൾജിയ ആയിരിക്കാം കാരണം ........


ഇത്തരം മാറ്റങ്ങൾ പെണ്ണുങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. കാലം ആണുങ്ങളിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിരുന്നു.....ഗംഗാധരൻ നായരും കൃഷ്ണൻ നമ്പ്യാരും രാമൻ നായരും ഒക്കെയാണു തുടക്കത്തിലെ പേരെങ്കിൽ എഴുപതുകളിൽ സുകുമാരനും ബാലകൃഷ്ണനും ശിവനും ശ്രീധരനും, ശങ്കരനും എല്ലാം ആയി മാറി...... വീണ്ടും അത്‌ ബാബു, ശശി, മുരളി, വിശ്വനാഥൻ, ബാലൻ എന്നീ പേരുകളിലേക്ക്‌ മാറിയപ്പോൾ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടുമത്‌ , കുമാരൻ, രവി, സുകു, സതീശൻ, വിജയൻ എന്നിവയിലേക്കു മാറി.......അത്‌ എൺപതുകളിലേക്ക്‌ കടന്നപ്പോൾ വീണ്ടും മണികണ്ഠനും ചന്ദ്രനും കടന്നു വന്നു..........പിന്നെ പേരുകളിൽ ഒരു എക്സിക്യുട്ട്‌ ശൈലി വന്നത്‌ എൺപതിന്റെ അവസാനതിലായിരിക്കുമെന്നു തോന്നുന്നു.....അപ്പോഴത്‌ പ്രകാശ്‌, രാജേഷ്‌, രതീഷ്‌, സതീഷ്‌, വിനീഷ്‌ എന്നിങ്ങനെ കുറെ "ഷ്‌" ലേക്ക്‌ മാറി........രണ്ടായിരാമാണ്ടിന്റെ ആദ്യത്തിൽ അത്‌ കാർത്തിക്‌, ആദർശ്‌, ആകാശ്‌,വിജയ്‌, എന്നിങ്ങനെ പണ്ടത്തെ പേരുകളുടെ വാൽകഷ്ണം മാറ്റി വന്നു തുടങ്ങി....അപ്പോഴത്‌ കുമാരൻ കുമാർ ആയി, സൂര്യൻ സൂര്യയായി, ബാലൻ ബാലയായി, സുന്ദരൻ സുന്ദർ ആയി.....


കാലം കൊണ്ട്‌ എന്തൊക്കെ പേരാണാവോ ആളുകൾ മക്കൾക്ക്‌ ഇടുക........ശരിയല്ലേ.........നിങ്ങളുടെ അഭിപ്രായപ്രകാരം എന്തു പേരാവും മക്കൾക്ക്‌ ഇടുക ....കമന്റിട്ട്‌ പറയണെ.....

1 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. ഇപ്പോള്‍ പൊതുവേ രണ്ടക്ഷരമുള്ള പേരുകള്‍ ആണെങ്ങിലും , ഒരു വാല്‍ കഷണം കൂടി ഉണ്ടാകും .
    കുറച്ചു കൂടി കഴിയുമ്പോള്‍ ഒരു പക്ഷെ നോസ്ടല്ഗിക് ആയി പഴയപെരുകള്‍ വീണ്ടും ഉപയോഗിച്ച് തുടങ്ങുമായിരിക്കും

    ReplyDelete