Nov 1, 2009

ആദ്യരാത്രി.......

സൂര്യൻ തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു പോയിട്ട്‌ സമയം കുറെയായിരിക്കുന്നു....അതെ രാത്രി തന്നെ കുറ്റാകൂരിരുട്ട്‌ .....ഇന്നു വെറും രാത്രിയല്ല ... എന്റെ ആദ്യരാത്രി......വൃശ്ച്ചികമസം ആയതുകാരണമായിരിക്കും നല്ല തണുപ്പ്‌....ഈശ്വരാ....കുറച്ചു സമയം കൂടി കഴിഞ്ഞാൽ...എനിക്ക്‌ ആലോചിക്കാൻ കൂടി വയ്യ......എല്ലാവരും സന്തോഷത്തിലാണ​‍്‌...ഞാൻ മാത്രം ....

എന്തൊക്കെയാണ​‍്‌ ഞാൻ ചിന്തിക്കുന്നത്‌. എല്ലാ പെണ്ണുങ്ങൾക്കും ആദ്യരാത്രിയെ കുറിച്ചും ഭാവി ജീവിതത്തിനെ കുറിച്ചും നല്ല സ്വപ്നങ്ങളാണുണ്ടാകുക....എന്നിട്ടുകൂടി താൻ എന്തുകൊണ്ടാണ​‍്‌ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്‌..പറയുമ്പോൾ തനിക്ക്‌ ഒരു പൂർവേതര പ്രേമബന്ധം പോലും ഉണ്ടായിട്ടില്ല.....അതിനെ കുറിച്ചൊന്നും ആലോചിക്കാൻ സമയം കിട്ടിയില്ല എന്നുവേണം പറയാൻ...കോളേജിൽ പലരും പിന്നാലെ നടന്നിട്ടുണ്ടെങ്കിൽ പോലും അന്നൊന്നും അത്‌ കാര്യമാക്കിയെടുത്തിട്ടില്ല....അന്നും ഇന്നും ഞാനൊരു സാധാരണക്കാരി.....

വിവാഹത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ച്ചപ്പാടൊന്നും തനിക്ക്‌ ഇല്ല എന്നകാര്യം നല്ലവണ്ണം അറിയാം....ആ സമയത്ത്‌ തന്നെയാണ​‍്‌ ജയേഷേട്ടന്റെ കല്യാണാലോചന വന്നത്‌.....ഗൾഫ്‌ കാരനോട്‌ വീട്ടുകാർക്ക്‌ താൽപര്യമുണ്ടായിട്ടില്ല. എങ്കിൽകൂടി കല്യാണം കഴിഞ്ഞാൽ കൊണ്ടുപോകുമെന്നും അന്വ്വേഷിച്ചപ്പോൾ ചെറുക്കന്റെ സ്വഭാവവും ജോലിയും മറ്റു ചുറ്റുപാടുകളും കുഴപ്പമില്ല എന്ന വ്യക്തമായി ചോദിച്ചതിനു ശേഷം മാത്രമാണ​‍്‌ അച്ചൻ ഇതു തന്നെ നടത്തണം എന്നു വാശി പിടിച്ചത്‌........തനിക്ക്‌ അന്നും ഇന്നും ഒരു വിരോധവും ഉണ്ടായിട്ടില്ല....അല്ലെങ്കിലും ഒരു പ്രേമബന്ധത്തിന​‍്‌ ഒരുമ്പിടാനൊന്നും തനിക്ക്‌ താൽപര്യമുണ്ടായിരുന്നില്ല.....ചെറുപ്പം മുതലേ പ്രാക്റ്റിക്കലായിരുന്നതുകൊണ്ടാകാം ചിലപ്പോൾ അങ്ങിനെ സംഭവിച്ചത്‌.....

എന്നാണ​‍്‌ വിവാഹം ഒരു ആഗ്രഹമായി മനസ്സിന്റെ കോണിൽ സുസ്മര ചിത്രങ്ങൾ മെയ്യാൻ തുടങ്ങിയെതന്നു ഉ ചോദിച്ചാൽ....അതെ..... എനിക്കറിയാം....എന്റെ കൂട്ടുകാരി നിഷയെ കണ്ടപ്പോഴാണ​‍്‌ എനിക്കും അങ്ങിനെയൊക്കെയാകണം എന്ന് ചിന്തിക്കാൻ തുടങ്ങിയത്‌.. അവളും എൻ ഗേജ്‌മന്റ്‌ കഴിഞ്ഞു
നിൽക്കുകയാണ​‍്‌......അവളും അവളുടെ ചെറുക്കനും കൂടി നല്ല ഫ്രണ്ട്ഷിപ്പാണ​‍്‌....എന്റെ അറിവിൽ അങ്ങിനോയോരു ജോഡിയെ എനിക്കിതിനുമുൻപ്‌ കാണാൻ കഴിഞ്ഞിട്ടില്ല. അവർ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്‌.......അവളെ എനിക്കറിയാം അവളും തന്നെ പോലെ ഒരു മിണ്ടാപൂച്ചയായിരുന്നു....പക്ഷെ ഞങ്ങൾ കലമുടച്ചില്ല എന്നു മാത്രം.......അവർ ബന്ധുക്കാരാണ​‍്‌....അവളുടെ ചെറുക്കന​‍്‌ കണ്ടപ്പോൾ ഇഷ്ടമായി ആലോചിച്ചു.......പക്ഷെ ഇന്നു അവളാകെ മാറിയിരിക്കുന്നു...അവൾ നന്നായി സം സാരിക്കുന്നു.....എല്ലാവരോടും നന്നായി പെരുമാറുന്നു....എന്തോ ഒരു പ്രസരിപ്പ്‌ അവളിൽ വന്നിരിക്കുന്നു.....അവളൊട്‌ ചോദിച്ചാൽ അതവളുടെ ഏട്ടന്റെ കഴിവാണെന്ന് പറയും.....അവളുടെ ചെറുക്കൻ ഒരാളോട്‌ എങ്ങി നെ പെരുമാറണം വീട്ടിൽ എങ്ങി നെ നടക്കണം ഒരു കൊച്ചുകുട്ടിയെ വരെ എങ്ങി നെ കയ്യിലെടുക്കാം എന്നതിനെ കുറിച്ച്‌ വരെ ക്ലാസ്സെടുത്തു കൊടുത്തിട്ടുണ്ടത്രെ......അവളിൽ ആ മാറ്റമുണ്ടുതാനും.....

അന്നൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട്‌ തന്നെ ക്കാൾ മൂന്നു നാലു വയസ്സു മാത്രം പ്രായ അധികമുള്ള എല്ലാം തുറന്ന് പറയാവുന്ന, ഒരു കാമുകനെപോലെയുള്ള, നല്ല ഒരു പ്രോഫഷണലായിട്ടുള്ള, ഗൾഫുകാരനായിട്ടുള്ള, കാണാൻ തരക്കേടില്ലാത്ത, എപ്പോഴും തമശ പറഞ്ഞു ചിരിപ്പിക്കുന്ന, എല്ലാ കാര്യങ്ങളെ കുറിച്ചറിവുള്ള കലാകാരനായ നിഷയുടെ ചെറുക്കനെപോലുള്ള ഒരു ചെറുക്കൻ........പക്ഷെ ജയേഷേട്ടനും ഗൾഫു തന്നെയാണ​‍്‌, എങ്കിൽ കൂടി എന്നോടിന്നുവരെ കല്യാണനിശ്ച്ചയം കഴിഞ്ഞു ഈ ആറുമാസത്തെ ഇടവേളയിൽ ഒരിക്കൽ പോലും പഴയ കാര്യങ്ങളെകുറിച്ച്‌ ചോദിച്ചിട്ടില്ല...ഞാൻ ചോദിക്കുമ്പോൾ അദ്ദേഹം താൽപ്പര്യമില്ലാത്തതു പോലെ ഒഴിഞ്ഞു മാറും...കൂടുതലായി ഒന്നും കുത്തി കുത്തി ചോദിക്കാറുമില്ല.....ശരിക്കും എന്താണു ഞങ്ങൾ സം സാരിക്കുക....ഒന്നുമില്ല....ചായകുടിച്ചോ, ചോറുണ്ടൊ, അമ്മക്കുമച്ചനും സുഖമല്ലേ, എന്നതൊഴിച്ചാൽ തന്നെ ഇതു വരെയൊന്നു ചിരിപ്പിച്ച്‌ സം സാരിച്ചിട്ടില്ല......

എൻ ഗേജ്‌മന്റ്‌ കഴിഞ്ഞിട്ട്‌ നിഷയും ചെറുക്കനും കൂടി എത്ര സ്ഥലങ്ങളിൽ കറങ്ങാൻ പോകുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌.....അന്നൊക്കെ എന്റെ മനസ്സിൽ ഞാനും ചില സ്വപ്നങ്ങൾ കാണാറുണ്ടായിരുന്നു......എനിക്കും പോകണം ....ഒരു പ്രാവശ്യം .....ബൈക്കിൽ എന്റെ ജയേഷേട്ടനെ കെട്ടി പിടിച്ച്‌.....ജയേഷേട്ടൻ അതിനൊന്നും ഒരുക്കമായിരുന്നില്ല.....വളരെ പക്വതയാർന്ന സം സാരവും പെരുമാറ്റവും....അല്ലെങ്കിൽ തന്നെ തന്റെ പ്രായത്തിലുള്ള പെണ്ണുങ്ങൾ ആരെങ്കിലും ഇഷ്ടപ്പെടുമോ അങ്ങിനെ ഒരാളെ.......ഇടക്കിടെ ചിരിപ്പിക്കുന്ന, നമ്മളേ സന്തോഷിപ്പിക്കുന്ന ഒരാൾ.......എല്ലാ പെണ്ണുങ്ങൾക്കും അങ്ങിനെ തന്നെയല്ലേ മോഹം......

പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജയേഷേട്ടനുമായി ഞാൻ പൊരുത്തപെട്ടു തുടങ്ങി......അതും നിഷയാണു പറഞ്ഞത്‌... നമ്മൾ എങ്ങി നെ കല്യാണം കഴിക്കാൻ പോകുന്ന ആളുകളോട്‌ പെരുമാറണമെന്ന്.....അതും അവളുടെ ചെറുക്കൻ പറഞ്ഞു കൊടുത്തത്താണത്രെ... ഇപ്പോൾ ഇതാ തന്റെ കല്യാണം ആദ്യം...അല്ലെങ്കിൽ അവളോട്‌ തന്നെ ചോദിക്കാമായിരുന്നു.....അല്ല ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്‌ ഇതും അവളുടെ ചെറുക്കൻ പറഞ്ഞു കൊടുത്തിട്ടുണ്ടായിരിക്കും...... അവരുടെ കല്യാണം അടുത്ത വർഷത്തിൽ അവളുടെ പഠിപ്പുകഴിഞ്ഞിട്ട്‌ മതിയെന്നു അവളുടെ ചെറുക്കൻ പറഞ്ഞിട്ടുണ്ടത്രെ.....അപ്പോഴേക്കുമെ അയാളുടെ കയ്യിൽ കാശുണ്ടവൂള്ളത്രെ.....പക്ഷെ പൈസയില്ലെങ്കിൽ പോലും എത്ര സന്തോഷവതിയാണവൾ.....ജയേഷേട്ടന്റെ കുടുംബമാണെങ്കിൽ പഴയ പണക്കാരാണ​‍്‌......പക്ഷെ..........


ഇനി ചിന്തിച്ചു നിൽക്കാൻ സമയമില്ല...തന്റെ ആദ്യരാത്രി വരാൻ ഇനി ഏതാനും മിനിട്ടുകൾമാത്രം ബാക്കി....എല്ലാം ശരിയാക്കണം, താൻ വേണം ഇനി ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ....പാൽഗ്ലാസ്സെടുത്ത്‌ പോകാം...എല്ലാ ദമ്പതികളും പറയുന്ന പോലെ പതിവു നമ്മളായി തെറ്റിക്കരുതല്ലോ.....

ഗ്ലാസ്‌ എടുത്തതും ഒരു പൂച്ച ഒറ്റച്ചാട്ടം....ഗ്ലാസ്സും പാലും പാത്രവും എല്ലം താഴെ......

ഡിം.........

"കുന്നംകുളം.....കുന്നംകുളം....കുന്നംകുളം.....ആളെറെങ്ങാനുണ്ടോ....വേഗം ഇറങ്ങ്യേ ചേച്ചി.....ഇറങ്ങാത്തവരാ വഴി ഒന്നു വിട്ടു കൊടുത്തേ....." ബസ്സിലെ കിളി കിടന്ന് ചിലക്കുന്നു......

ബ്രേക്ക്‌ ഇടുന്നതിനിടക്ക്‌ തല മെല്ല കമ്പിയിലിടിച്ചപ്പോൾ നല്ല വേദന.....പൂർണിമ വേഗം ഇറങ്ങി.......അടുത്താഴ്ച്ച തന്റെ കല്യാണമല്ലേ .....കൂട്ടുകാരികളെ ക്ഷണിക്കാൻ വേണ്ടി.....ഇൻവിറ്റേഷൻ കവറും കയ്യിൽ പിടിച്ച്‌ അവൾ കണ്ട സ്വപ്നത്തെ കുറിച്ച്‌ ആലോചിച്ച്‌ ഉദയസൂര്യനെയെന്നവണ്ണം വന്ന ആ ചെറുപുഞ്ചിരി മറച്ച്‌ കൊണ്ട്‌ അന്നത്തെ ക്ഷണത്തിനായി ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക്‌ നടന്നകന്നു........

സമർപ്പണം: ഇത്‌ ഇന്ന് നവംബർ 1 നു വിവാഹിതയാകുന്ന എന്റെ ഒരു അനുജത്തിയായ പൂർണിമയുടെ ചിന്താധാരയിൽ നിന്ന് അടർത്തിയെടുത്തത്‌.......പൂർണിമക്ക്‌ വിവാഹാശം സകൾ നേരുന്നു..... അതുപോലെ ന ല്ലൊരു ദാമ്പത്യ ജീവിതവും ആശംസിക്കുന്നു......

നിങ്ങൾക്കും പൂർണിമക്ക്‌ ആശം സകൾ കമന്റ്‌ വഴി അറിയിക്കാം.........

12 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. പൂര്‍ണ്ണിമക്കും,എറക്കാടനും ആശംസകള്‍ ...!!!

    ReplyDelete
  2. എല്ലാവര്‍ക്കും മംഗളാശംസകള്‍

    ReplyDelete
  3. ആ സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു...

    ReplyDelete
  4. പൂർണിമക്ക്‌ വിവാഹാശംസകൾ

    ReplyDelete
  5. പൂർണിമക്ക്‌ വിവാഹാശം സകൾ നേരുന്നു.....

    ReplyDelete
  6. പൂര്‍ണ്ണിമയ്ക്കും ജയേഷിനും ആദ്യരാത്രി ആശംസകള്‍.എന്റെ പോസ്റ്റിലിട്ട ആദ്യ കമന്റ് വരവു വെച്ചിരിക്കുന്നു.നന്ദി.

    ReplyDelete
  7. wishes for poornima.
    also for എറക്കാടൻ

    ReplyDelete
  8. വായിച്ചു
    നല്ല ഭാവന
    നന്നായിട്ടുണ്ട്
    അവര്‍ക്ക്
    നന്മകള്‍ നേരുന്നു .

    ReplyDelete
  9. പൂര്‍ണ്ണിമയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു.

    ReplyDelete
  10. എല്ലാ ആശംസകളും നേരുന്നു.
    പിന്നെ, ക്ഷണനമല്ല, ക്ഷണമാണ്‌ ശരി ട്ടൊ.

    ReplyDelete