Dec 9, 2009

പ്രവാസിയുടെ ഒറ്റപ്പെടൽ

കുട്ടികാലത്ത് മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാൻ വിട്ടാൽ സ്വഭാവം മോശമാകുമെന്നു കരുതി മാതാപിതാക്കൾ അവനെ വീട്ടിലിരുത്തി….അവൻ ഏകനായി വളർന്നു…..ഒറ്റപെടലിന്റെ ആരംഭം………തനിക്ക് വേണ്ടി എന്തോ ഒന്ന് കാത്തിരിക്കുന്നു…തനിക്ക് സ്വന്തമായി എന്തോ ഒന്ന് വരുവാൻ പോകുന്നുണ്ടെന്ന്…. അന്നേ അവനു തോന്നിയിരുന്നു…..
ഹൈസ്കൂളിലേക്ക് എത്തിയപ്പോൾ അവനെ ഹോസ്റ്റലിലാക്കി…. വീണ്ടും അവൻ ഒറ്റപെട്ടു…..അപ്പോഴും അവനു മുൻപ് ചിന്തിച്ചതുപോലെ ചിന്തിച്ച് സമാധാനിച്ചു……
കൌമാരത്തിന്റെ ഇടവഴികളിൽ എല്ലാവരും പ്രണയിക്കുമ്പോഴും അവൻ അതു തന്നെ ചിന്തിച്ച് പ്രണയത്തിൽ നിന്നകന്നു…….അത് കൊണ്ട് ഒന്നിനും കൊള്ളാത്ത അവനെ എല്ലാവരും ഒറ്റപെടുത്തി….
പഠിപ്പ് കഴിഞ്ഞ് ജോലി ലഭിച്ചത് ഗൾഫിലായിരുന്നു….പ്രവാസജീവിതം കൊണ്ട് എല്ലാവരാലും വീണ്ടും അവൻ ഒറ്റപ്പെട്ടു…..അപ്പോഴത്തെ കാഴ്ച്ചപാടും വത്യസ്തമായിരുന്നില്ല….അവൻ മുൻപത്തെപോലെ തന്നെ ചിന്തിച്ചു…..
ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ വിവാഹം കഴിച്ചു…പക്ഷെ ഒന്നരമാസത്തെ ആ ദാമ്പത്യത്തിനു ശേഷം ലീവു കഴിഞ്ഞപ്പോൾ ഒറ്റപ്പെടലിന്റെ നീറ്റൽ വർദ്ധിച്ചു….തനിക്ക് സ്വന്തമായി എന്തോ ഒന്ന് വരുമെന്നത് ഭാര്യയോ മകനോ അല്ല എന്ന് അദ്ദേഹത്തിനു മനസ്സിലായി……എന്നിട്ടും അയാൾ സമാധാനിച്ചു….
എല്ലാവർക്കും വേണ്ടി കുടുംബത്തിന്റെ സുരക്ഷിതത്തിനു വേണ്ടി ഉരുകി തീരാനുള്ള മെഴുകുതിരിയായി മധ്യവയസ്സിന്റെ ഒറ്റപെടൽ വീണ്ടും…..
എല്ലാം കഴിഞ്ഞ് വാർധക്യത്തിൽ ഭാര്യ മരിച്ചിട്ടും മക്കളെല്ലാം കല്യാണം കഴിഞ്ഞു വേറെ പോയിട്ടും അയാൾ ഒറ്റക്കായിരുന്നില്ല……അയാൾ ചിന്തിച്ചതു ശരിയായിരുന്നു….അയാളെ കാത്ത് ഉമ്മറത്ത് മരത്തിൽ തീർത്ത ഒരു ചാരു കസേരയും കൂട്ടിനായി എന്നോ താനറിയാതെ തന്നെ സ്നേഹിച്ചു തന്റെ കൂടെ കൂടിയ പ്രഷറും ഷുഗറും കൂടെയുണ്ടായിരുന്നു….

അതെ എല്ലാ പ്രവാസികളെയും കാത്ത് അവസാനം ഉമ്മറത്തെ ചാരുകസേരയും വാർദ്ധക്യത്തിൽ തങ്ങളെ പ്രണയിക്കുന്ന പ്രഷറും ഷുഗറും മാത്രമേ ഉണ്ടാകൂ…….ശരിയല്ലേ………..

11 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. എല്ലാം വായിച്ചു നന്നായിരിക്കുന്നു...തുടരുക ഇനിയും വരും

    ReplyDelete
  2. ശരിയാണ്, പ്രവാസിക്കു മാത്രമല്ല, സ്വന്തം കാര്യം വിസ്മരിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എല്ലാപേർക്കും ഇതു തന്നെ അവസ്ഥ. ആരോഗ്യമുള്ള നല്ല കാലം മുഴുവൻ സ്വയം ജീവിക്കാൻ മറന്നവർ...അനുഭവപ്പെടുന്നു, ആ വിങ്ങൽ...

    ReplyDelete
  3. പ്രവാസിക്കു മാത്രമല്ല, ഒരു പക്ഷെ എല്ലാവര്ക്കും എന്ന് തോന്നുന്നു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഏറക്കാടോ....,
    പോയി ആ പ്രഷറും ശുഗറുമൊക്കെ ഒന്ന് ടെസ്റ്റ് ചെയ്തേ..!

    ആ ശ്രീയേയും കൂട്ടിന് വിളിച്ചോ :-)

    ReplyDelete
  6. എനിക്ക് പഴയ ചാരുകസേര ഇല്ലാതായിപ്പോയി. കൊള്ളാം

    ReplyDelete
  7. മാന്യ മിത്രമേ ,
    എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമാകാറാട്ടെയെന്നു്‌ ദൈവ നാമത്തില്‍ ആശംസിക്കുന്നു...

    ReplyDelete
  8. പ്രവാസമെന്നത് ഒറ്റപെടലിന്റെ ലോകമാണോ ഏര്‍ക്കാട? അത് ഓര്‍മകളുടെ ലോകമല്ലേ? അകലെ കണ്ണെത്താ ദൂരത്തിനും അപ്പുറം നമ്മെ ആരൊക്കെയോ കാത്തിരിക്കുന്നു എന്ന നേരിന്റെ ഊര്‍ജം കൈ കൊണ്ട ജീവിതം... നഷ്ടപെടലുകള്‍ പുതിയ നേട്ടങ്ങള്‍ക്ക്‌ വേണ്ടിയാടോ ചങ്ങാതി.... പിന്നെ അവസാന സമ്പാദ്യത്തിന്റെ കാര്യം, ഭക്ഷണം നിയന്ത്രിച്ചാല്‍ മതി ചാര് കസേര ഒഴിവാക്കി നല്ല കുട്ടപ്പനായി വിലസാം

    ReplyDelete