Jan 5, 2010

വായിച്ചില്ലെങ്കിൽ നഷ്ടമാകുന്ന ഒരു പോസ്റ്റ്‌...... ബാല്യം


പണ്ടത്തെ കാലത്തെ കുറിച്ച്‌ പൊടിതട്ടി ആലോചിക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഒരു നോസ്റ്റാൾജിയ.....എവിടൊക്കെയോ ഒരു മിന്നൽ.....അതെ നഷ്ടപെട്ട നമ്മുടെ ബാല്യം തന്നെ.......


സ്കൂൾകാലത്തെ ഗോലികളി രസമുള്ള ഒരോർമ്മയാണു​‍്‌....ചാടി ഗോലി തെറിപ്പിക്കുന്ന ആളുകളെ പിടിക്കാനായി പത്തായം പോലെ ചാട്ടപെട്ടി വരക്കും.....അതു കൂടാതെ എറിയുന്ന ഗോലി പിടിക്കാനായി ഒരു പിടുത്തക്കാരൻ പിന്നിലും ഉണ്ടാകും.....മണ്ണുനിറഞ്ഞ കൈകൾ കൊണ്ട്‌ ട്രസറുകളിലേക്ക്‌ ചാമ്പി(നേടിയ) ഉണ്ടാക്കിയ ആ ഗോലികൾ ഇട്ടു നിറക്കുമ്പോൾ അന്നാരും ഹൈജീനിക്‌ നോക്കിയുരുന്നില്ല....സ്കൂളിൽ പോകുമ്പോൾ കളിക്കൂട്ടുകാരി പിണങ്ങിയാൽ വേഗം നടക്കും....പിന്നെ കുറെ നടന്നാൽ തോന്നും.... വേണ്ട...അതൊക്കെ ചീത്ത കുട്ടികളുടെ സ്വഭാവമാണെന്ന്.....വീണ്ടും അവൾക്ക്‌ ആർക്കും കൊടുക്കാതെ ഭൂതം കാത്ത നിധിപോലെ സൂക്ഷിച്ചിരുന്ന കുങ്കുമനിറമുള്ള ചോക്കുപെൻസിൽ മനസ്സില്ലാമനസ്സോടെ അവൾക്കു കൊടുത്ത്‌ കൂട്ടു കൂടും.......ഇത്രയെത്ര ഓർമ്മകൾ......


മാഷോ ടീച്ചറോ കേട്ടെഴുത്തെടുക്കുമ്പോൾ അടുത്തിരിക്കുന്നവൻ നോക്കിയെഴുതിയാലോ എന്നു വിചാരിച്ച്‌ സ്ലേറ്റിനെ മാറോടടുക്കി പിടിക്കുമ്പോൾ അന്ന് അനുഭവിച്ചിരുന്ന നിർവൃതി ഇന്നു രണ്ടോ മൂന്നോ ഏക്കർ റബ്ബർ തോട്ടം വാങ്ങിയാൽ പോലും കിട്ടുന്നില്ല......


അന്നൊന്നും സിനിമകളിലെ നായകന്മാരെ പോലെ അമാനുഷികരാകണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല....പോലിസായാൽ എല്ലാവരെയും ഇടിക്കാം.....മാഷോ ടീച്ചറോ ആയാൽ എല്ലാവരെയും അടിക്കാം...ഡോക്ടറായാൽ എല്ലാവരെയും കുത്തി വക്കാം....ഇതൊക്കെയായിരുന്നു എല്ലാവരുടെയും ചിന്താ ശകലങ്ങൾ........വർഗീയതയും നക്സലിസവും ചീഞ്ഞ രാഷ്ട്രീയവും ഇല്ലാത്ത സിനിമകൾ....


ദൂരദർശനിലെ ഞായറാഴ്ച്ച്കളിലെ നാലു മണിയുടെ സിനിമ പകുതിയാകുമ്പോൾ 7 മണിയുടെ വാർത്ത അന്നൊക്കെ അസഹ്യമായിരുന്നു....വീട്ടിലെ കാരണവന്മാരെ പേടിച്ച്‌ മിണ്ടാതെയെരിക്കും.....അന്നൊക്കെ ഏതെങ്കിലും ഒരു വീട്ടിൽ മാത്രമെ ടീവി ഉണ്ടാകുകയുള്ളൂ....വീടിന്റെ പുറത്തെ ജനലിൽ കൂടിവരെ ആളുകൾ എത്തിനോക്കി കണ്ടിരുന്നു...സിനിമക്കിടക്ക്‌ ഒന്നു മൂത്രമൊഴിക്കാൻ മുട്ടിയാലും അതു പിടിച്ചിരിക്കും....മൂത്രമൊഴിക്കാൻ പോയ സമയത്ത്‌ നമ്മുടെ സ്ഥലമെങ്ങാനും വേറാരെങ്കിലും പിടിച്ചാലോ എന്ന ചിന്ത വേട്ടയാടും....നസീർ ഷീലയെ ഒന്നു കെട്ടിപിടിച്ചാൽ ഒരു ചിരി വരും മുഖത്ത്‌....എന്നിട്ട്‌ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കും......അന്നു സിനിമ കാണാൻ വരുമ്പോൾ ആ വീടിന്റെ മൂലക്ക്‌ ഇരിക്കാനായി ആദ്യം എത്തുമായിരുന്നു.....ഒരു മൂന്നേ മുക്കാലാകുമ്പോൾ അലുമിനിയത്തിന്റെ രണ്ട്‌ കട്ട ടോർച്ചുമെടുത്ത്‌ കുടുംബത്തോടെ സിനിമകാണാനൊരു പോക്ക്‌.....

അന്നെന്നും നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം ചോക്കു പെൻസിലുകളും കറുപ്പും ചുവപ്പും നീലയും പച്ചയും മഷി ഒരുമിച്ചുള്ള ചില്ലു പേനകളായിരുന്നു......അടികിട്ടാതിരിക്കാൻ സ്കൂളിലേക്കു പോകുന്ന വഴിയിലെ വീട്ടിൽ നിൽക്കുന്ന ഒരില പറിച്ചാൽമതി എന്ന് ഏതോ ഒരു കൂട്ടുകാരി പറഞ്ഞപ്പോൾ, അതിലൊന്നും വിശ്വാസമില്ല എന്നു പറയുകയും, ആ വീടിന്റെ ഗേറ്റിൽ ചെന്ന് ആ ചെടിയിൽ നിന്ന് ഇല പറിച്ച്‌ യൂണിഫോമിന്റെ പോക്കറ്റിൽ ഇടുമ്പോൾ എന്തോ നേടിയതു പോലെയായിരുന്നു.......

ചെമ്പകപ്പൂ തലയിൽ ചൂടാൻ കൊതിക്കുന്ന പെൺകൊടികൾ എന്റെ ചെവിക്കിടയിൽ തിരുകി വച്ചുള്ള ചെമ്പകപ്പൂവു കണ്ട്‌ കൊതിച്ച്‌ എന്നൊടു ചോദിച്ചാൽ അവർക്ക്‌ കൊടുക്കാതെ ഏറ്റവും വലിയ വിലപിടിപ്പുള്ള സാധനം തന്റെ ചെവിക്കിടയിൽ ഉള്ളത്‌ എന്നു വിചാരിച്ച്‌ നടക്കുന്ന ബാല്യം എന്നേ കളഞ്ഞുപോയി എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു കോറൽ.......ഒരു നഖക്ഷതം

ഒരു പക്ഷെ ഇതെല്ലാം എല്ല്ലാ പ്രവാസികളുടെയും ഉള്ളിന്റെയുള്ളിൽ നൊമ്പരമുണർത്തുന്ന ചില ഓർമ്മകളാണ​‍്‌......ശരിയല്ലേ...

(അവസാനിക്കുന്നില്ല...... ഇനിയും തുടരും)




29 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. ഏറക്കാടാ, ഉള്ളിന്റെയുള്ളില്‍ നിന്നും ഓര്‍മ്മകള്‍ പെറുക്കിയെടുക്കുക എന്ന്പറയുന്നത് ഇതിനാണ്!

    സത്യം, വായിച്ചില്ലെങ്കില്‍ നഷ്ടം തന്നെയായിരുന്നു!
    അഭിനന്ദനങള്‍

    ReplyDelete
  2. മാഷോ ടീച്ചറോ കേട്ടെഴുത്തെടുക്കുമ്പോൾ അടുത്തിരിക്കുന്നവൻ നോക്കിയെഴുതിയാലോ എന്നു വിചാരിച്ച്‌ സ്ലേറ്റിനെ മാറോടടുക്കി പിടിക്കുമ്പോൾ അന്ന് അനുഭവിച്ചിരുന്ന നിർവൃതി ഇന്നു രണ്ടോ മൂന്നോ ഏക്കർ റബ്ബർ തോട്ടം വാങ്ങിയാൽ പോലും കിട്ടുന്നില്ല......

    absolutely....rt.

    ReplyDelete
  3. വല്ലാത്തൊരു നഷ്ടബോധം... അല്ലെ...?
    ഇനിയും വരാം....

    ആശംസകൾ.....

    ReplyDelete
  4. സത്യം തന്നെ. എന്നോ കളഞ്ഞു പോയ ബാല്യത്തെ കുറിച്ചുള്ള സുഖമുള്ള ഓര്‍മ്മകള്‍...


    പണ്ടൊക്കെ ശനിയാഴ്ചകളില്‍ വൈകുന്നേരമായിരുന്നു മലയാള സിനിമ എന്ന ഒരു ചെറിയ ഓര്‍മ്മയുണ്ട്. അതു പോലെ സിനിമയ്ക്കു മുന്‍പത്തെ ജെയിന്റ് റോബോട്ട്! എത്ര സുഖമുള്ള ഓര്‍മ്മകള്‍!

    എന്റെയും ബാല്യത്തെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്... നന്ദി.

    ReplyDelete
  5. ഗെഡീ , സത്യം പറ , എന്താ നിനക്കിപ്പൊ ഇങ്ങനെ തോന്നാന്‍ ?!....ഹിഹി...കൊള്ളാം...

    ReplyDelete
  6. ഡോക്ടറായാൽ എല്ലാവരെയും കുത്തി വക്കാം....ഇതൊക്കെയായിരുന്നു എല്ലാവരുടെയും ചിന്താ ശകലങ്ങൾ.

    അങ്ങനെത്തന്നെ ആയിരുന്നോ അന്ന് എന്നൊരു സംശയം.

    ReplyDelete
  7. എറക്കാടാ നാട്ടില്‍ പോകാനായി അല്ലേ ..?! അതുകൊണ്ടാണ് ഇങ്ങനെയൊക്കെ.

    ഗൃഹാതുരത്വമുണര്തുന്ന നല്ല എഴുത്ത്.

    ReplyDelete
  8. എന്തിനാ എന്നെയിങ്ങനെ വിഷമിപ്പിക്കണേ?

    ReplyDelete
  9. ബാല്യകാലസ്മരണകൾ നന്നായി...

    ReplyDelete
  10. erakkadaa...its really nostalgic !congrats !

    ReplyDelete
  11. വായിച്ചത് കൊണ്ട് നഷ്ടങ്ങളുടെ പേജ് മറിച്ച് നോക്കാൻ ഒരു പോസ്റ്റ്.
    എന്നിട്ട് സങ്കടപ്പെടാനും

    എങ്കിലും എഴുതൂ...അങ്ങിനെയെങ്കിലും...

    ReplyDelete
  12. ഞാനും കുറെ ഓര്‍മ്മകളെ തപ്പിയെടുത്തിണ്ട്. കൊള്ളാം.ഓര്‍മ്മിപ്പിക്കലിനു നന്ദി.

    ReplyDelete
  13. വീണ്ടും ആ നല്ല കാലം ഓര്‍മയില്‍ .........
    പോസ്റ്റ്‌ ഇഷ്ട്ടപെട്ടു

    ReplyDelete
  14. എന്നോ കളഞ്ഞു പോയ ബാല്യത്തെ കുറിച്ചുള്ള സുഖമുള്ള ഓര്‍മ്മകള്‍...പോസ്റ്റ്‌ ഇഷ്ട്ടപെട്ടു

    ReplyDelete
  15. സത്യമാണ്...
    ഇപ്പൊ കണ്ടു മറയുന്ന്ന മായ ദ്രിശ്യങ്ങലെക്കാലും...
    ഒക്കെ വിലമതിക്കുന്നത്.. നഷ്ടപെട്ട ആ ഓര്‍മ്മകള്‍ തന്നെ ആണ്

    ReplyDelete
  16. എന്നു രാത്രി കിടക്കുമ്പോൾ ഓർമ്മവരുന്ന ചില ഓർമ്മകൾ കോറിയിട്ടതാണ​‍്‌...അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.....

    എറക്കാടൻ

    ReplyDelete
  17. എനിക്കും ഇഷ്ടമാണിതൊക്കെ...!

    ആർക്കാണിഷ്റ്റമല്ലാത്തത്!

    ReplyDelete
  18. നഷ്ടം നഷ്ടം തന്നെയാണ് മാഷേ..ഞാനും എന്‍റെ കുട്ടിക്കാലം ഓര്‍ത്തു..ഈ പാച്ചിലിനിടയിലും മനസ്സിനുസുഖം തരുന്നത് അതൊക്കെയല്ലേ..

    മാഷോ ടീച്ചറോ കേട്ടെഴുത്തെടുക്കുമ്പോൾ അടുത്തിരിക്കുന്നവൻ നോക്കിയെഴുതിയാലോ എന്നു വിചാരിച്ച്‌ സ്ലേറ്റിനെ മാറോടടുക്കി പിടിക്കുമ്പോൾ അന്ന് അനുഭവിച്ചിരുന്ന നിർവൃതി ഇന്നു രണ്ടോ മൂന്നോ ഏക്കർ റബ്ബർ തോട്ടം വാങ്ങിയാൽ പോലും കിട്ടുന്നില്ല......

    ഇതെന്‍റേം പണിയായിരുന്നു.കേട്ടെഴുതുമ്പോള്‍ കണ്ടെഴുതുന്നത്..

    ആശംസകള്‍..ബാക്കി കാത്തിരിക്കുന്നു..

    ReplyDelete
  19. എല്ലാം ഓർമ്മകൾ..എല്ലാം ഓർമ്മകൾ..ഓർമ്മകളിൽ ലയിക്കൽ ഒരു സുഖം തന്നെ..

    ഓ.ടോ :
    അപ്പോൾ എരുമപ്പെട്ടു സ്കൂളിലായിരുന്നോ വിളയാട്ടം ?

    ReplyDelete
  20. അതെ ബഷീർക്ക എരുമപെട്ടി തന്നെ.....നന്ദി

    ReplyDelete
  21. ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്
    ശെരിക്കും പഴയ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയിട്ടോ....

    ReplyDelete
  22. ബാല്യത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് വളരെ രസകരം..അടി കിട്ടാതിരിക്കാനുള്ള ആ ചെടി ഏതാ?എന്റെ മോള്‍ക്ക് പറഞ്ഞു കൊടുക്കാനാ...

    ReplyDelete
  23. പഴയ കാലം ഓറ്മിപ്പിച്ചു നന്ദി കൂട്ടുകാര.

    ReplyDelete