അഹല്യയെ ചവുട്ടിയ ശ്രീരാമാനെപ്പോലെ ഡ്രൈവർ ആക്സിലേറ്ററിൽ സ്നേഹത്തോടെ ചവിട്ടുമ്പോൾ പുകചുരുളുകൾ പുറത്തേക്ക് ഇരമ്പി തെറിക്കുന്നുണ്ടാകും, ബസ്സിങ്ങിനെ നീങ്ങാൻ വേണ്ടി വെമ്പി നിൽക്കുന്ന സമയത്ത് പീടികതിണ്ണയിൽ നിന്ന് വാഴകുലകൾക്കിടയിൽക്കൂടി കഴുത്തൊന്നു നീട്ടി ബസ്സിന്റെ മുൻസീറ്റുകളിലേക്ക് ഒരെത്തിനോട്ടം. കടക്കണ്ണാൽ ഒരു കടാക്ഷത്തിനു വേണ്ടി അവളും മെല്ലെ തിരക്കിനിടയിൽ നിന്ന് ചുരിദാറിന്റെ ഷാൾ ശരിയാക്കി ഒറ്റനോട്ടം....മതി..കൂരിരുളിലെ ഇത്തിരിവെട്ടം പോലെ അന്നത്തേക്ക് അത്രയും മതിയായിരുന്നു. ഒരു കാലത്തെ തുറന്നു പറയാൻ മടിച്ച പല ആളുകളുടെ പ്രണയങ്ങളിലും ഇങ്ങനെ ഒരു സീൻ ഉണ്ടായിരുന്നു.....അവളുടെ വരവിനും പൊട്ടിച്ചിരികൾക്കും കാതോർത്തിരുന്ന കാലം. ഒരിക്കലും പൂവണിയില്ല എന്നറിഞ്ഞിട്ടും അവളെ കാത്ത് നിൽക്കാൻ പ്രേരിപ്പിച്ച ആ വികാരം എല്ലാവരിലും അന്നുണ്ടായിരുന്നു. ആനയോളം മോഹിച്ചു ഉറുമ്പിനോളം പോലും നേടാൻ പറ്റാത്ത കൺകോണിൽ നനവു പടർത്തിയ നാടൻ പ്രണയങ്ങൾ. കുമാരസംഭവങ്ങൾ എഴുതുന്ന കുമാരേട്ടന്റെ കോളേജ് ഡേയിലെ കോമളകുമാരിയെപോലെ എന്ന പോസ്റ്റിലെ നായകനെ പോലെ ചില കാമുകന്മാർ (കുമാരേട്ടന്റെ പ്രത്യേക ശ്രദ്ധക്ക്.... വടി എടുക്കരുത്!!!!)
ഇരുളടഞ്ഞ ഇന്നലേകളുടെ ഓർമ്മകുറിപ്പുകൾ ചികഞ്ഞു നോക്കുമ്പോൾ തുളസി കതിരു ചൂടി മാറോടടുക്കിപിടിച്ച പുസ്തകങ്ങളുമായി എതിരെ വരുന്ന തന്റെ പഴയ കാമുകിയെ മിന്നൽ രൂപത്തിൽ കാണാം. കണ്ണീരിന്റെ നനവു പതിഞ്ഞ ചില ഓർമകളിൽ പച്ചപുതപ്പിച്ച പാലക്കാടൻ പാടത്തെ പോലെ അവളുടെ കരിമഷി പുരണ്ട കണ്ണുകൾ തെളിയും. അവളെ കാണുമ്പോൾ കൈവിട്ട് സൈക്കിളോടിച്ചതും ഷർട്ടിന്റെ കോളർ ഒന്നു പൊന്തിച്ച് വാച്ചിലെ സമയം നോക്കിയതും, അവളുടെ മുഖത്തേക്ക് കള്ളദൃഷ്ടിപായിച്ചിരുന്നതുമായ ആ ബാല്യ കൗമാര ദിനങ്ങൾ എല്ലാവർക്കും നഷ്ടപ്പെടലിന്റെ ഒരേടാണെന്ന കാര്യത്തിൽ സംശയമില്ല.
പൊൻപ്രഭനിറഞ്ഞ പ്രണയത്തിന്റെ അടുത്ത മേച്ചിൽ പുറങ്ങൾ കുളക്കടവുകളും പുഴയോരങ്ങളുമെല്ലാം ആയിരുന്നു. അഭ്യാസപ്രകടനങ്ങളിലെ കുളക്കടവുകളിൽ അപ്പുറത്തെ കടവിൽ അവൾ ഉണ്ടെങ്കിൽ അക്കരെ നീന്തി കരപിടിക്കലും കുട്ടികരണം മറിയലും അന്ന് അവൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുവാൻ മാത്രമായിരുന്നു. അടുത്ത കടവിൽ തുണി അലക്കുമ്പോൾ വാചകങ്ങൾക്ക് മധുരവും മനസ്സിനു നൊമ്പരവും സമ്മാനിക്കുന്ന അവളുടെ ഇടം കണ്ണിട്ടുള്ള നോട്ടങ്ങൾ ഒരു കുഞ്ഞൻ വളപൊട്ടിനെ പോലെ സുന്ദരമായിരുന്നു.
അവൾ വരാറായെങ്കിൽ ഭംഗിയായി ചീന്തി വച്ച തലമുടി അവസാനമിനുക്കു പണിയെന്നോണം ഒന്നു കൂടി ചീന്തി ശരിയാക്കുമായിരുന്നു. ചുണ്ടൊന്നു നാക്കു കൊണ്ട് നനച്ച് അവളെയും പ്രതീക്ഷിച്ചിരുന്നത് തന്റെ പ്രണയത്തിന്റെ വിത്ത് എന്നെങ്കിലും അവളുടെ മനസ്സിൽ വിതക്കാമെന്ന വ്യാമോഹത്തിലായിരുന്നു. അതെ.....അവളായിരിക്കും എല്ലാവരുടെയും രാക്കനവിലെ സ്വപ്നങ്ങളിലെ നായിക. നൊമ്പരങ്ങൾ വിട പറയുന്ന പകൽ വെളിച്ചത്തിലും കായ്ക്കാതെപോയ ഇത്തരം വൺ വേ പ്രണയത്തിന് ഉരുണ്ടു കൂടിയ മേഘങ്ങൾ മാത്രമായിരുന്നു സാക്ഷി.
സ്കൂളിലെ വരാന്തകൾ ഇന്റർവെല്ലിലെ ഇടവേളകളിൽ തന്റെ പ്രണയിനിയെ അന്വേഷിച്ചു പോകാനുള്ള ഒറ്റയടിപ്പാതകളായിരുന്നു. രണ്ടുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടത്തം. ഇടം കണ്ണിട്ടൊരു നോട്ടത്തിൽ കാണാം അവൾ കൂട്ടുകാരിയുമായി തന്റെ കാര്യം പറഞ്ഞ് കുലുങ്ങി ചിരിക്കുന്നത്. അടുത്ത പിരീഡുകളിൽ അവളുടെ മിഴിയും മൊഴിയും തന്റേതാവുന്ന നിമിഷത്തിലെ മഞ്ചാടിക്കുരു വലുപ്പമുള്ള പ്രണയം സ്വപ്നം കാണാൻ തുടങ്ങിയിട്ടുണ്ടാവും പാവം കാമുകന്മാർ.
ഉത്സവങ്ങൾക്കും താലപ്പൊലികൾക്കും അയ്യപ്പൻ വിളക്കുകൾക്കും താലം പിടിക്കുന്നവരുടെ കൂട്ടത്തിൽ അവളുണ്ടാകും. എല്ലാവരും ദേവിയെയോ ദേവന്മാരെയോ ശ്രദ്ധിക്കുന്ന സമയം താലം പിടിച്ച് നിൽക്കുന്ന അവളെ മാത്രം നോക്കിയിരുന്നതു ഇത്തരം നായകന്മാരും ആകാശത്തിലെ കുഞ്ഞു നക്ഷത്രങ്ങളും മാത്രമായിരുന്നു. രാത്രിയിലെ ഗാനമേളകളിൽ കാഴ്ച്ചകാരിയായ തന്റെ കാമുകിയെ കാണിക്കാൻ സ്റ്റേജിന്റെ മുന്നിലൂടെ കടല വാങ്ങാൻ ഒരു നടത്തം. തന്റെ അനഘസാന്നിധ്യം അങ്ങിനെയും അവർ ബോധ്യപ്പെടുത്തിയിരുന്നു.
നാട്ടിലെ കല്യാണസദ്യകൾക്കും അമ്പലങ്ങളിലെ അന്നദാനങ്ങളിലും അവൾ ഇരിക്കുന്ന സൈഡിലൂടെ മാത്രം വിളമ്പുകയും എന്നാൽ അവളുടെ അടുത്തെത്തുമ്പോൾ മൈന്റ് ചെയ്യാതിരിക്കലും പ്രണയത്തിനു വേണ്ടി അലിഞ്ഞുരുകിയ ഒരു കുഞ്ഞു മനസ്സിന്റെ ചപലതകൾ മാത്രമായിരുന്നു.

" പ്രണയത്തിനു വേണ്ടി അലിഞ്ഞുരുകിയ ഒരു കുഞ്ഞു മനസ്സിന്റെ ചപലതകൾ " ..
ReplyDeleteathanne !!!
പാവം കാമുകന്മാർ.
ReplyDeleteithoru adivarayidenda vaakkanu erkkaadaa.....
I can relate to this
ReplyDeleteനേരിട്ടു പറയുവാന്‍ ഒരിക്കലും ധൈര്യപ്പെടാതിരുന്ന കാമുകമ്മാര്‍
ReplyDeleteമോനെ എറക്കാടാ.......
ReplyDeleteപത്ത് തലപോലെ, താഴത്തും വല്ല പത്തെണ്ണമാണെങ്കില്‍, പെണ്‍ക്കുട്ടികള്‍ ഓടുന്ന വഴിയില്‍ പുല്ല് പോലും മുളക്കില്ല. ജ്യോതിഷിയൊക്കെയല്ലേ....എല്ലാ പൊരുത്തവും ശരിയായാലും, ആ മറ്റേ പൊരുത്തം കൂടി ശരിയാവണ്ടേടാ കുട്ടാ.....
കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രായം.
ReplyDeleteഇത് കുറച്ച് പണിയുള്ള പ്രേമമാണല്ലോ?
ReplyDeleteഅവൾ വരാറായെങ്കിൽ ഭംഗിയായി ചീന്തി വച്ച തലമുടി അവസാനമിനുക്കു പണിയെന്നോണം ഒന്നു കൂടി ചീന്തി ശരിയാക്കുമായിരുന്നു.
ReplyDeleteഇതൊക്കെ വളരെ കറക്റ്റ് തന്നെ..
നല്ല ലാംഗ്വേജ് ആണ്.. ഇനിയുമെഴുതുക. എന്റെ പോസ്റ്റിന്റെ ലിങ്കിന് വളരെ നന്ദി.
ഒരുകാലത്ത് എല്ലാവരിലും ഇങ്ങനൊരു കാമുകന്‍ ഉണ്ടായിരുന്നു, ഞാനും ഒരു കാമുകന്‍ ആയിരുന്നിരിക്കാം.എന്തായാലും പോസ്റ്റ് നന്നായി, പഴയ കുറേ ഓര്‍മ്മകള്‍ മനസില്‍ വരുത്തി :)
ReplyDeleteഎന്റെ പോസ്റ്റില്‍ കമന്റ് ഇട്ടപ്പോള്‍ തന്നെ കരുതി ഒരു പറയാത്ത പ്രണയം മനസ്സിലുണ്ടെന്ന്!
ReplyDelete:)
പിന്നെ, നാടിനു വികസനം വേണം എന്ന് ഇപ്പോഴും പറയാറുള്ള ഞാന്‍ എരക്കാടന്റെ പോസ്റ്റ് വായിക്കുമ്പോള്‍ ഒരു "മൂരാച്ചി "യാകുകയാ...
നമ്മുടെ നാട് ഇങ്ങനെയൊക്കെയങ്ങ് മതി എന്ന് പലപ്പോഴും തോന്നി പോകുന്നു. ;)
എല്ലാവരിലും ഉണ്ടായിരുന്നില്ലെ ഇങ്ങനെ ഒരു കാമുകന്‍.
ReplyDeleteഎല്ലാവരിലും ഉണ്ടായിരുന്നില്ലെ ഇങ്ങനെ ഒരു കാമുകന്‍.
ReplyDeleteഓർക്കുമ്പോൾ കുളിരോ നഷ്ടബോധമോ !! എന്തായാലും ചിലവില്ലാത്ത കാര്യമല്ലേ.. ഓർത്തോളൂ.. കൂടുതൽ പോരട്ടെ..
ReplyDeleteആശംസകൾ
ഗോപൻ : തേങ്ങയുടച്ചതിനു നന്ദി.
ReplyDeleteറഫീഖ് : നന്ദി
pd ശ്രീകുട്ടൻ : ഇഷ്ടപെട്ടു എന്നറിഞ്ഞു നന്ദി...
നട്ടപിരാന്തൻ : ആദ്യമായി എന്റെ ബ്ലോഗ് വായിച്ചതിനും കമന്റിയതിനും നന്ദി നല്ല പോലെപ്രവർത്തിക്കുന്ന കൈ ഉണ്ടെങ്കിൽ പെണ്ണുങ്ങൾ ഒരിടത്തും പോകില്ലാട്ടോ
റാംജി : നന്ദി
അരീക്കോടൻ മാഷെ : സത്യം കുറെ അനുഭവിച്ചു.
ReplyDeleteഅരുണേട്ടാ : കൊച്ചു "ഗള്ളൻ"
പ്യാരി : അതൊക്കെ കഴിഞ്ഞു ഇനി മനസ്സിൽ കൊണ്ടു നടന്നാൽ പെണ്ണുമ്പിള്ള ചൂലെടുക്കും.
hamsaakkaa : ഉം
ബഷീക്കാ : നന്ദി
E VIDE ATHAN ALPAM THAMASICHUUUU..
ReplyDeleteNANNAYITTUNDU MASHEEEEEEEEEEEEE.
VEENDU CHILA NALLA ORMAKAL THANNATHINU THANKS
നന്നായി ഏറക്കാടാ ഈ പ്രണയസ്മരണകൾ.
ReplyDeleteഎല്ലാവരിലും ഇങ്ങനെയൊരു കാമുകൻ ഉണ്ടായിരുന്നു. ഉത്സവത്തിരക്കിലും ബസിന്റെ സൈഡ് സീറ്റിലുമിരുന്ന് പറയാതെ പോയ പ്രണയം ഉള്ളിലൊതുക്കിയ പഴയൊരു കാമുകൻ..!
എഴുത്ത് നന്നായിരിക്കുന്നു. :-)
ReplyDeleteപച്ച പുതപ്പിച്ച പാലക്കാടന്‍ പാടം പോലെ, എവിടെ പാടം? ഒക്കെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴി മാറിയില്ലേ. വണ്‍വേ പ്രണയം പോലെ, "വണ്‍ വേ" ഉണ്ട് ഭക്ഷണം കഴിക്കാന്‍, എന്തെന്നാല്‍ തമിഴ്നാട് അടുത്താണ്. പക്ഷെ വൈക്കോ കല്‍പ്പിച്ചാല്‍ ??????
എറക്കാടാ ഇതൊക്കെ പറഞ്ഞു ഇപ്പോള്‍ കുടുംബ കലഹം ഉണ്ടാക്കണോ.
ReplyDeleteനന്നായി, ആശംസകള്‍.
പറയാത്ത പ്രണയമാണെങ്കിലും,പറയാതെ മനസ്സില്‍ സൂക്ഷിച്ച ആ 'ഇഷ്ടങ്ങള്‍' ഞങ്ങള്‍ പെണ്‍കുട്ടികളും ഇഷ്ടപ്പെട്ടിരുന്നു..
ReplyDeleteപഴയ ഓര്‍മ്മകള്‍ക്ക് നന്ദി..
നന്നായിരിക്കുന്നു ഈ പ്രണയസ്മരണകൾ.
ReplyDeleteആശംസകള്‍.
നന്നായിട്ടുണ്ട്..
ReplyDeleteകുറെയേറെ ഓര്‍മ്മകള്‍.....
ReplyDeleteനല്ലൊരു പോസ്റ്റ്... നോസ്ടാള്‍ജിയ..നോസ്ടാള്‍ജിയ!!
Niranja sneham...!
ReplyDeleteManoharam, Ashamsakal...!!!
സുനിലേട്ടാ : ചേട്ടൻ ഇത്തരത്തിലുള്ള "ഒരു" കാമുകനായിരുന്നോ....
ReplyDeleteസുകന്യ : ഞാൻ പണ്ടത്തെക്കാലമാണു ഉദ്ദേശിച്ചത്
തെച്ചികോടൻ : ഇതെഴുതുന്നതിനു മുൻപേ തന്നെ വിഷയം അവതരിച്ചപ്പോൾ പിന്നെ രണ്ടു ദിവസം ഫോൺ വിളിച്ചപ്പോൽ എടുത്തതു തന്നെയില്ല്..അതായത് ആ കലഹം കഴിഞ്ഞു എന്നർത്ഥം
അമീൻ ; വന്ന് കമന്റിയതിനു നന്ദി
സ്മിത : അതു ശരി ..നിങ്ങളും ആൾക്കാരു മോശമല്ലല്ലോ
സുമേഷ്, അഭി : ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം
പറഞ്ഞതു മുഴുവന്‍ കാമുകന്മാരേപ്പറ്റിയാണെങ്കിലും, അയ്യപ്പന്‍ വിളക്കും, ഉത്സവങ്ങളും നാട്ടിലെ വിശേഷങ്ങളും, കാമുകിമാരെ വരെ എനിക്കു കാണാന്‍ പറ്റി.
ReplyDeleteന്റെ എറക്കാടന്‍ ജോല്‍സ്യരേ,
ReplyDeleteപ്രണയാതുരം...
ആ പ്രായത്തിലൊത്തിരി
ചപല്‍ പ്രണയങ്ങള്‍
ഞമ്മക്കുണ്ടാര്‍ന്നു..
ബലാലെ.. ജ്ജ് ഒക്കെ ഓര്‍മിപ്പിച്ച്...
നന്ദി...
ഞ്ഞും എയ്‌തണം...
എയ്തി എയ്തി ഇമ്മിണി ബല്ല്യൊരാളാവണം..
ഞമ്മള് ദുആര്‍ക്കാം...
എഴുത്ത് നിര്‍ത്തി ജോല്‍സ്യപ്പണിക്ക്
പോകാണ്ടിരിക്കാന്‍...
എന്നിലെ പഴയ കാമുകനെ ഞാനിവിടെ കണ്ടു കേട്ടൊ..
ReplyDeleteകുറെച്ചൊള്ളൊയെങ്കിലും നല്ലയവതരണഭംഗി...