Feb 8, 2010

മരിക്കാത്ത ഓർമ്മകൾ


പ്രസവവേദനയെടുത്ത്‌ പെണ്ണ​‍്‌ നിലവിളിക്കുന്നുണ്ടാകും....ആ സമയം ചിമ്മിനി വിളക്കിൽ നിന്നും ഓടിട്ട വീടിന്റെ ഉത്തരത്തിൽ മുട്ടുന്ന വിധം പുകയും ഉയരുന്നുണ്ടാകും. ആ സ്വർണ്ണവെളിച്ചത്തിൽ വീട്ടിലുള്ളപെണ്ണുങ്ങളെല്ലാം താടിക്കു കയ്യും കൊടുത്ത്‌ അവളെ തുറിച്ച്‌ നോക്കും. അന്നേരം പുറത്ത്‌ തവളയുടെ നിലവിളിക്കൊപ്പം ഇടവഴിയിൽ നിന്നും ഒരു ഇരമ്പൽ. അതെ...വണ്ടിയെത്തി. സമാധാനമായി...ഒരു നാടിന്റെ ആശ്രയമായ വാഹനമാകും അത്‌. നാടിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ അത്തരം ഒരു വണ്ടിയും ഒരു മനുഷ്യനും എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകും. കാലൻ കോഴികൾ കൂവുന്ന പാതിരാത്രികളിൽ പോയി വിളിച്ചാലും രതിസുഖം പോലും പാതി വഴിയിൽ ഉപേക്ഷിച്ച്‌ യാതൊരു മടിയും കൂടാതെ പെട്ടന്നു പുറപ്പെടാൻ തയ്യാറായിട്ടുണ്ടാകും അവർ. നിമിഷാർദ്ധം കൊണ്ട്പാതി ഉറക്കത്തിൽ നിന്ന് എണീക്കുകയാണെങ്കിൽ ചെമ്പരത്തിയുടെ ചുവന്ന നിറമായിരിക്കും അവരുടെ കണ്ണുകൾക്ക്‌. അപ്പോൾ തന്നെ തീപ്പൊരിവട്ടം വീണ ഷർട്ടും കുടഞ്ഞണിഞ്ഞ്‌ പുറപ്പെടാൻ സന്നദ്ധരാകും അവർ.

കൂരിരുട്ടിനെയും മഴനൂലുകളെയും ചീവീടുകളുടെ ശബ്ദത്തേയും ഭേദിച്ച്‌ അവരുടെ ശകടം നമ്മളെയും കൊണ്ട്‌ പാഞ്ഞിരുന്നതിനിടക്ക്‌ നിരവധി വീരകഥകൾ നമ്മുക്ക്‌ പറഞ്ഞു തരും. അത്തരം വേലിച്ചാട്ടകഥകളിൽ തോൽക്കാൻ മൻസ്സില്ലാത്ത ടി ജി രവിയുടെ റോളായിരുന്നു അവർക്ക്‌. എതിരെ വരുന്ന സീമന്തിനികളെ കാണുമ്പോൾ അവരൊന്നു തോണ്ടും. ലാലേട്ടന്റെ തോളുപോലെ അൽപ്പം ചരിഞ്ഞകണ്ണാടിയിൽ കൂടി പുറകു സീറ്റിലെ കാണാകാഴ്ച്ചകൾ മുഴുവനും ഒളിഞ്ഞിരുന്ന് കാണുന്ന കള്ളകൃഷ്ണന്മാരായിരുന്നു അവർ.

ജീവിതത്തിലെ ഇത്തരം അനേകം രംഗങ്ങളിലും വണ്ടികളുടെ ഇരമ്പൽ നിറഞ്ഞു നിന്നിരുന്നു. ജീവനിൽ പാതിയായവളെ പിൻസീറ്റിൽ കൈകൊണ്ട്‌ ചേർത്തിരുത്തി പ്രണയവിചാരങ്ങൾ കൈമാറുമ്പോൾ പശ്ചാത്തലത്തിൽ നീട്ടിയും കുറുക്കിയും ഹോണടി നാദം വരും. വിടർന്ന ചിരി പെട്ടന്ന് മങ്ങി പോകും. ശൈശവത്തിനു ആശുപത്രികളെയും അമ്പലദർശനവും സമ്മാനിച്ചപ്പോൾ കൗമാരത്തിൽ പാടില്ലാത്ത പല പാപ കർമ്മങ്ങൾക്കും ഇത്തരം വണ്ടികൾ സാക്ഷിയായി. ഒരു പക്ഷെ മദ്യത്തിന്റെ ചഷകങ്ങൾ ആദ്യമായി നിറഞ്ഞു തുളുമ്പിയത്‌ ഇത്തരം വണ്ടിയിലെ ഒരു യാത്രയിൽ നിന്നാകണം.  അതേസമയം മദ്യസേവ കപ്പൽ കയറിയപ്പോൾ തലയിൽ തട്ടി വാണിംഗ്‌ തന്നതും അതേ ഡ്രൈവർ ആയിരിക്കണം. വ്രണിത യൗവ്വനങ്ങളെ സിനിമകൾക്കും പൂരപ്പറമ്പുകൾക്കും മാറി മാറി കൊണ്ടുപ്പോയ ആ വണ്ടിയുടെ സോളിംഗ്‌ തേഞ്ഞ ടയറിന്റെ അവസാനപാടുകൾ പതിഞ്ഞത്‌ നമ്മുടെ ഹൃദയത്തിലായിരിക്കണം.

ഒരു മുഷിഞ്ഞ തോർത്തുമുണ്ടും പഴയ ഒരു മാതൃഭൂമി ദിനപത്രവും ബീഡിപുകയുടെ മണവും തിങ്ങി നിറഞ്ഞ വണ്ടിക്കകത്ത്‌ ജയിക്കാനായി മാത്രം ജനിച്ചവരായിരുന്നു അവർ. രാവിലകളിലും രാത്രിയിലുമുള്ള ഏതു യാത്രയിലും നികേഷ്‌(ഇന്ത്യാവിഷൻ) ഇല്ലാത്ത ന്യൂസ്‌ അവറുകളുടെ സം പ്രേഷണം നാടിന്റെ നിറഞ്ഞ യൗവ്വനങ്ങളെ വളയം പിടിപ്പിച്ച  അത്തരം വണ്ടിക്കുള്ളിലായിരുന്നു നടന്നിരുന്നത്‌. പുതിയ ഗോസിപ്പുകൾ അറിയുമ്പോൾ കണ്ണുകൾ ഇമ വെട്ടാതെ കൂർപ്പിച്ചു അവരുടെ മുഖത്തേക്ക്‌ തന്നെ നോക്കും... പുറത്തു പറയാൻ പറ്റാത്ത പല പ്രണയങ്ങളും ആ സമയം വീർത്തു പൊട്ടി വേലിചാട്ടകഥകളായി മാറി. അത്ഭുതം പൂണ്ട്‌ അവരുടെ പാതി വെളുത്ത ശിരസ്സുകളിലേക്ക്‌ നോക്കിയാൽ ബീഡികറപുരണ്ട പല്ലും മോണയും കാട്ടി ചിരിച്ചു കാട്ടും.

മുപ്പതു കിലോമീറ്ററുകൾക്കപ്പുറം ലോകം കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം പുറം ലോകത്തെ കാഴ്ച്ചകൾ വിസ്തരിക്കുന്ന ആദ്യത്തെ സഞ്ചാരിയെന്നോ മഴമുറ്റിയ താഴ്‌വരകളിലൂടെ യാത്ര ചെയ്ത്‌ വെളി നാടു കണ്ട ആദ്യത്തെ പ്രവാസിയെന്നോ തെറ്റിദ്ധരിച്ച സമയത്തും ഉപമയും അലങ്കാരങ്ങളും ഇല്ലാത്ത പച്ചമനുഷ്യന്മാർ തന്നെയായിരുന്നു ഇവർ. മിസ്‌ കാൾ അടിച്ചാൽ തിരിച്ച്‌ വിളിക്കാൻ ഇഷ്ടിക വലുപ്പമുള്ള മൊബെയിലുകൾ ഇല്ലായിരുന്ന കാലത്ത്‌ ഈരിഴതോർത്ത്‌ തലയിൽ ചുറ്റി ബീഡിയും കത്തിച്ച്‌ നട്ടപാതിരക്കു അവരെ വിളിക്കാൻ പോയിരുന്ന സംഭവങ്ങൾ പ്രവാസികളായ നമ്മൾക്ക്‌ ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ടാകും. നാഴികകൾ താണ്ടി വണ്ടിയോടിക്കുമ്പോഴും മനക്കണ്ണിന്റെ വിളക്കൂതിയണക്കാതെ കാറ്റിനെ വകഞ്ഞുമാറ്റിക്കൊണ്ട്‌ ലക്ഷ്യത്തിന്റെ മസ്തകത്തിലേക്ക്‌ കുതിക്കാൻ പോകുന്ന തേരാളികളെ തേടിയുള്ള യാത്ര. അവസാനം ലക്ഷ്യത്തിലെത്തിയാൽ ബോണറ്റിൽ കൂർത്ത സ്റ്റീൽ കമ്പിയിൽ ചിറകു തളർന്ന ഒരു ഗരുഡൻ മാത്രമുണ്ടാവും അവരുടെ കൂട്ടിന​‍്‌. പ്രാണന്റെ കനൽ കഷ്ണങ്ങളും കേറി പ്രവാസത്തിന്റെ പടി കയറിയപ്പോൾ അവസാനമായി യാത്രയാക്കാൻ പ്രിയപ്പെട്ട ആ സുന്ദരി വണ്ടിയും ഉണ്ടായിരുന്നു. ഓർമ്മകളുടെ കൂമ്പാരങ്ങളിൽ നഷ്ടപ്പെടലിന്റെ നനവു പടർന്ന മിഴിയിണകളിലെ നിസ്സഹായതയുമായി നമ്മളും ഒരു പക്ഷെ അവളോട്‌ യാത്ര പറഞ്ഞിരിക്കാം

എല്ലാം കഴിഞ്ഞ്‌ അവസാനം പ്രാരാബ്ധത്തിന്റെ കാർപോർച്ചിൽ വണ്ടികയറ്റിയിട്ടാലും അടർന്നു വീണ കപ്പലണ്ടി തോണ്ടുകൾ മാത്രം വണ്ടിയേയും കെട്ടി പുണർന്നു കിടക്കും. ഒരു ഒന്നര അടിച്ച്‌ ആലോചിച്ചാൽ നമ്മുടെ മനസ്സിലേക്ക്‌ തികട്ടി വരും അത്തരം മധുരനൂറുന്ന ഓർമ്മകൾ........

32 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. എല്ലാം കഴിഞ്ഞ്‌ അവസാനം പ്രാരാബ്ധത്തിന്റെ കാർപോർച്ചിൽ വണ്ടികയറ്റിയിട്ടാലും അടർന്നു വീണ കപ്പലണ്ടി തോണ്ടുകൾ മാത്രം വണ്ടിയേയും കെട്ടി പുണർന്നു കിടക്കും. ഒരു ഒന്നര അടിച്ച്‌ ആലോചിച്ചാൽ നമ്മുടെ മനസ്സിലേക്ക്‌ തികട്ടി വരും അത്തരം മധുരനൂറുന്ന ഓർമ്മകൾ........
    ```````````````````````````
    ഒന്നര അടിക്കാന്ടെ തന്നെ നമ്മുടെ പഴയ നാട്ടിലെ ഈ സഹോദരങളെ ഓറ്ക്കുവാന് സാധിക്കും.

    നല്ല എഴുത്ത്, നല്ല രീതി, 'പാതിവഴിയിലെ രതിസുഖം' വാഹ് വാഹ് ഉസ്താദ്

    ReplyDelete
  2. ഓർമ്മകൾ എല്ലാവർക്കുമുണ്ടാവും..പക്ഷെ അതിനെ ഇത്രയും മനോഹരമായി പകർന്നു തരാനുള്ള തന്റെ കഴിവിനു ഒരു സലാം ..

    തന്റെ നിരീക്ഷണപാടവം സമ്മതിക്കേണ്ടതു തന്നെ.. :)

    ReplyDelete
  3. വാഹ് വാഹ് ഉസ്താദ് "എന്താ ഒരു ഉപമ" എന്നു ചേറ്ത് വായികുക. ഏതാ ആ കുട്ടി കാറിന്റ്റെ മുകളില് നില്കണത്?

    ReplyDelete
  4. നല്ല അവതരണം! പക്ഷെ ഒന്ന് കൂടി ആറ്റിക്കുറുക്കി എഴുതാമായിരുന്നു.ആ ഫോട്ടോയും കഥയുമായി വല്ല ബന്ധവും?
    കൂടുതല്‍ എഴുതുക.
    NB:ഒരു ഭാഗത്ത്‌ അഞ്ചും ഒരു ഭാഗത്ത്‌ നാലും.. തലകള്‍ ( ബ്ലോഗ്‌ ടൈറ്റില്‍) എങ്ങനെ ബാലന്‍സ് ചെയ്യും? ഒരെണ്ണം അറുത്തു കള

    ReplyDelete
  5. ഓർമകൽ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ....... ഓർമകളുണ്ടായിരിക്കണം

    ReplyDelete
  6. ഓര്‍മ്മകള്‍ അതെത്ര സുന്ദരമാണു.മധുരമുള്ള ഓര്‍മ്മകളാവുമ്പോല്‍ പറയുകയും വേണ്ട.മനോഹരമായിരിക്കുന്നു എറക്കാടാ

    ReplyDelete
  7. ആരവിടെ കൊടുക്കൂ ഇതെഴുതിയ ആൾക്ക്‌ ആയിരം പൊൻപണം...
    നാട്ടിൽ ഞാനും ഇതു പോലൊരു സാരഥിയായിരുന്നേ....
    ഇരുട്ടത്ത്‌ എന്നെയും തേടി തപ്പിത്തടഞ്ഞ്‌ വരുന്ന മുഖങ്ങൾ.., എന്നെ കാണാതെ വിഷമിച്ചിരിക്കുമ്പോൾ പൊടുന്നനെ അവരുടെ മുമ്പിൽ ഞാനവതരിക്കുമ്പോൾ അവരുടെ മുഖത്തു കാണുന്ന സന്തോഷം.....
    വിരുന്ന്‌ പോകാൻ ഉടുത്തൊരുങ്ങി നിൽക്കുന്ന കുടുംബം, ആകാംക്ഷയോടെ എന്നെയും എന്റെ വണ്ടിയെയും കാത്തിരിക്കുമ്പോൾ അവരുടെ മുമ്പിലേക്ക്‌ ചീറിപ്പാഞ്ഞെത്തി പൊടി പറത്തി ബ്രേക്കിടുമ്പോൾ തുള്ളിച്ചാടുന്ന കൊച്ചു കുട്ടികളുടെ സന്തോഷം......
    ബസിൽ സി.ടി ചാർജ്‌ മാത്രം കൈവശമുള്ള സാധു വിദ്യാർത്ഥി,നേരം വൈകിയ നേരം ദൂരെയുള്ള ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ ആഞ്ഞാഞ്ഞ്‌ നടക്കുമ്പോൾ അതു വഴി വരുന്ന ഞാൻ എന്റെ വണ്ടിയിൽ ഒരു ഫ്രീ ലിഫ്റ്റ്‌ കൊടുക്കുമ്പോൾ അവരുടെ മുഖത്ത്‌ ഞാൻ കണ്ട സന്തോഷം.......
    സന്തോഷങ്ങൾ ഇനിയുമെത്രെ......


    എല്ലാം കഴിഞ്ഞ്‌ അവസാനം പ്രാരാബ്ധത്തിന്റെ കാർപോർച്ചിൽ വണ്ടികയറ്റിയിട്ടാലും അടർന്നു വീണ കപ്പലണ്ടി തോണ്ടുകൾക്കൊപ്പം ഇത്തരം സന്തോഷങ്ങൾ പകർന്ന് തരുന്ന ആനന്ദം ഉണ്ടെങ്കിൽ അതു മാത്രം മതി.....
    വീണ്ടുമൊരു ഉദയം വരെ ജീവിതം സുരഭിലമാകാൻ
    വായിച്ചപ്പോൾ വല്ലാത്ത നോസ്റ്റാൾജിയ അനുഭവപ്പെടുന്നു....

    ReplyDelete
  8. ഞാന്‍ വായിക്കാന്‍ തുടങ്ങുകയാണ്
    ഒരു സംശയം ഈയിടെയായി പല ബ്ലോഗ്‌ഇലും (എറക്കാടന്ടീത് അടക്കം) ചില്ലക്ഷരങ്ങള്‍ ൾഎന്നാ സിംബല്‍ ആയി കാണുന്നു. മറ്റാര്ക്കെങ്ങിലും ഈ problem feel ചെയ്തോ? ഞാന്‍ ഗൂഗിള്‍ transliterate ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് എന്റെ പേജ് സാധാരണ പോലെ കാണാനാകുന്നു. any comments or suggestions to solve this problem.

    ReplyDelete
  9. എറക്കാടാ,
    മധുരമൂറുന്ന പോസ്റ്റുകള്‍ വീണ്ടുമിടുക.
    ഓര്‍മ്മകള്‍ മരിച്ചാല്‍ പിന്നെ എന്തു ജീവിതം..?

    ReplyDelete
  10. ഓര്‍മ്മകള്‍ എന്നും സുന്ദരം തന്നെ.

    ഒറ്റവരി രാമന്‍... ഞങ്ങള്‍ക്കെല്ലാം ഇത് നന്നായി വായിയ്ക്കാനാകുന്നുണ്ട്

    ReplyDelete
  11. പെണ്ണു കാണല്‍, കല്യാണം, പ്രസവത്തിന്ന് ആസ്പത്രിയിലേക്കുള്ള യാത്ര, മരണം അറിയിക്കാന്‍ 
    ചെല്ലുന്നത് എന്നിവക്ക് പുറമെ വേല, പൂരം, സിനിമ, നാടകം, ഗാനമേള എന്നിവക്ക് പോവുന്നത് തുടങ്ങിയവക്കെല്ലാം ആശ്രയിച്ചിരുന്നത് ടാക്സികാറിനെ തന്നെയായിരുനു. പല സന്ദര്‍ഭങ്ങളില്‍ ചെയ്ത യാത്രകള്‍ ഓര്‍മ്മിച്ചു.
    Palakkattettan

    ReplyDelete
  12. ഈ അനുസ്മരണം ഉചിതമായി.

    ReplyDelete
  13. ബഡുക്കൂസേ..
    കലക്ക്ണ്ണ്ടല്ലാ...

    നല്ല ചെല പ്രയോഗങ്ങള്‍
    ഊര്‍ന്ന് ബരുന്നുണ്ടല്ലോ സ്റ്റനേ...

    കലക്കട്ടെ....
    കലകലക്കട്ടെ...

    ഹമുക്കെ...

    ReplyDelete
  14. ഓര്‍മകള്‍ക്കെന്തു സുഗന്ധം
    എന്നാത്മാവിന്‍ നഷ്ട സുഗന്ധം...........


    വളരെ നന്നായിരിക്കുന്നു ഈ ഓര്‍മ്മകള്‍

    ReplyDelete
  15. പ്രവീണ്‍ പറഞ്ഞതിനു 100 മാര്‍ക്ക്, മുടിഞ്ഞ നിരീക്ഷണമാ.മാത്രമല്ല അത് പകര്‍ത്താന്‍ നല്ല കഴിവും, സൂപ്പര്‍

    ReplyDelete
  16. എല്ലാ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കൂട്ടുകാരന്‍ ‍ തന്നെയാണ് ടാക്സി കാറുകള്‍.

    നല്ല ഒരു പോസ്റ്റ്.

    ReplyDelete
  17. nashtta petta ormakal
    ormikkan anthu sugam.....
    alee masheeeeeeee...

    ReplyDelete
  18. "അവസാനം ലക്ഷ്യത്തിലെത്തിയാൽ ബോണറ്റിൽ കൂർത്ത സ്റ്റീൽ കമ്പിയിൽ ചിറകു തളർന്ന ഒരു ഗരുഡൻ മാത്രമുണ്ടാവും അവരുടെ കൂട്ടിന​‍്‌." ഇത് പോരെ ഓര്‍മയിലേക്ക് കൊണ്ടുപോവാന്‍?

    ReplyDelete
  19. ഈ അവസാനം പറഞ്ഞ ഗരുഡന്‍ എല്ലാ അംബസഡറിനും കമ്പനി നല്‍കുന്നതാണോ എന്ന് സംശയം....

    ReplyDelete
  20. Not so good. very bad.

    ReplyDelete
  21. Not so good. very bad.

    ReplyDelete
  22. Not so good. very bad.

    ReplyDelete
  23. Not so good. very bad.

    ReplyDelete
  24. Not so good. very bad.

    ReplyDelete
  25. ഒരു മുഷിഞ്ഞ തോർത്തുമുണ്ടും പഴയ ഒരു മാതൃഭൂമി ദിനപത്രവും ബീഡിപുകയുടെ മണവും തിങ്ങി നിറഞ്ഞ വണ്ടിക്കകത്ത്‌ ജയിക്കാനായി മാത്രം ജനിച്ചവരായിരുന്നു അവർ.

    പലതും ഓര്‍മിച്ചു, നല്ല ഭാഷ, നല്ല ശൈലി, എഴുതുക എഴുതി കൊണ്ടേ ഇരിക്കുക. ആശംസകള്‍

    ReplyDelete
  26. താമസിച്ചോ അമ്പാടി..?!
    ചെറുപ്പത്തില്‍ നമ്മുടെയൊക്കെ വീരപുരുഷന്മാരായിരുന്നു ഡ്രൈവര്‍മാര്‍, അവരെ അനുകരിക്കാന്‍, അവരെപ്പോലെ ആകാന്‍ എത്ര കുട്ടികള്‍ കൊതിച്ചിട്ടുണ്ടാകും.
    കഴിഞ്ഞകാലം ഓര്‍മ്മിപ്പിക്കുന്ന നല്ല പോസ്റ്റ്‌, എഴുത്ത് തുടരട്ടെ.

    ആശംസകള്‍.

    ReplyDelete
  27. ഏത് ആവശ്യത്തിനും,അത്യാവശ്യത്തിനും ഓടിയെത്തുന്ന എന്റെ നാട്ടിലെ ആ പഴയ കുട്ടപ്പേട്ടനേ(KLR 3848) ഓർത്തുപോയി ഞാൻ...പിന്നീടുവന്ന ഓട്ടൊറിക്ഷകളാണ് മൂപ്പർക്ക് നരകജീവിതം സമ്മാനിച്ചത്....

    നല്ലൊരു നിരീക്ഷണത്തോടെ തന്നെ ഈ രചന എഴുതിയിരിക്കുന്നു കേട്ടൊ..
    അഭിനന്ദനങ്ങൾ

    ReplyDelete
  28. ടാക്സികള്‍ക്കുള്ളില്‍ എത്രയോ കതന കഥകള്‍....

    ഓര്‍മ്മകള്‍..
    ഓര്‍മ്മകള്‍...

    ReplyDelete
  29. നന്നായി ഊ ഓര്‍മ്മക്കുറിപ്പ്..

    ReplyDelete