പ്രണയം അറിയാൻ തുടങ്ങിയതെപ്പോഴാണെന്നറിയില്ല. പക്ഷെ അറിഞ്ഞപ്പോഴോക്കെ വിധി അതിൽ നിന്നും എന്നെ തട്ടി മാറ്റിയത് എന്തുകണ്ടിട്ടാണെന്നു എനിക്കറിയില്ല. എന്റെ ജീവിനില്ലാത്ത പ്രണയകഥകൾ എത്രയോവട്ടം എന്നെ വേട്ടയാടിയ ദുസ്വപ്നങ്ങളിലെല്ലാം മാറി മറഞ്ഞപ്പോൾ നെഞ്ചിൽ എന്തൊ ഒരു കിരു കിരുപ്പ്. ജീവിതം എന്ത് എന്നറിയാത്ത അഞ്ചു വയസ്സിനുള്ളിൽ എന്നെ സ്വാധീനിച്ച എട്ട് സുന്ദരിമാരെകുറിച്ച് എഴുതുവാനാണു എന്റെ തൂലിക ഇവിടെ ചലിപ്പിക്കുന്നത്.
എന്നെ പ്രസവിച്ച് അമ്മ ബോധമില്ലാതെ കിടക്കുമ്പോൾ ആദ്യമായി ലോകം കണ്ട ഞാൻ ആരെ പ്രണയിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു. കാരണം എന്റെ ചുറ്റുവട്ടത്ത് സുന്ദരികളായ നഴ്സ്മാരും ഒരു ഡോക്റ്ററും ഉണ്ടായിരുന്നു. അവരുടെ മുന്നിൽ കരഞ്ഞാൽ മോശമല്ലേ എന്ന് വിചാരിച്ച് ജനിച്ചവഴിക്കു ഞാൻ കരഞ്ഞു പോലുമില്ലത്രെ. എല്ലാ നഴ്സുമാർക്കും ഒരു ചെറുപുഞ്ചിരിനൽകി അതിൽ പേരറിയാത്ത ഒരു നഴ്സിന്റെ മാറിലേക്ക് ചാഞ്ഞിട്ടും ആ നഴ്സ് എന്റെ പ്രേമം മനസ്സിലാക്കിയോ എന്ന് അറിയില്ല. അഞ്ചു മിനിട്ടു സമയം മാത്രം, ആ നഴ്സിന്റെ മാറിൽ നിന്നു പിന്നീട് വിട്ടകന്ന് അമ്മയുടെ അടുത്തേക്കു മാറിയപ്പോൾ ഉണ്ടായ നൊമ്പരം എന്നെ വിടാൻ എത്ര ദിവസങ്ങൾ എടുത്തെന്നോ? എന്റെ ആദ്യ പ്രേമം അവിടെ നിന്ന് തുടങ്ങി..
അമ്മ എന്നെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ എന്റെ ബെഡിനടുത്ത് അതേ സമയം പ്രസവിച്ച് കിടന്ന ചേച്ചിയുടെ ചോരകുഞ്ഞിനെ ഞാൻ നോക്കിയപ്പോൾ ഉടലിട്ട പ്രേമം ശരിക്കും എന്റെ അബോധമനസ്സിൽ ഇപ്പോഴും ഒരു മിന്നൽ കണക്കെ വരാറുണ്ട്. അന്നവളെന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ തെറ്റിദ്ധരിച്ചതാണോ എന്നു തോന്നിയപ്പോൾ അതിലെ നിന്നു ഞാൻ പിൻ തിരിയുമ്പൊഴും എന്റെ മനസ്സിൽ അവൾ ഉണ്ടായിരുന്നില്ലേ.
പ്രസവിച്ച് 28 മത്തെ ദിവസം നടത്തുന്ന പേരിടൽ കർമദിനത്തിൽ വന്ന അടുത്തവീട്ടിലെ ചേച്ചിയുടെ മകൾക്ക് 6 മാസമെ പ്രായമായിട്ടുള്ളൂ എങ്കിൽ കൂടി ഞാൻ അവളെ നോക്കി ചിരിച്ചപ്പോഴെക്കും അതേസമയം എവിടെ നിന്നോ വന്ന എതോ ഒരു കൂതറ ചേച്ചി എന്റെ കവിളത്ത് ഉമ്മ വച്ചു. പ്രായം ചെറുതാണെങ്കിലും വച്ചത് ഉമ്മയായ സ്ഥിതിക്ക് അവൾ എന്നെ സംശയിച്ച് കൊഞ്ഞനം കുത്തി എന്നൊട് പിണങ്ങി വിട്ടകന്നു.
ആറാം മാസം നടത്തുന്ന ചോറൂണിനു ഗുരുവായൂരമ്പലനടയിൽ അമ്മാവന്റെ മടിയിൽ ഗോപിക്കുറിയും തൊട്ട് ഇരിക്കുമ്പോഴും എന്റെ കണ്ണു അപ്പുറത്തെ സൈഡിൽ നിന്നു അച്ചന്റെ തോളത്ത് കിടന്ന് ഗുരുവായൂരപ്പനെ തൊഴുന്ന ഒരു പട്ടുകോണകക്കാരിയിലായിരുന്നു. തള്ളവിരൽ വായിലിട്ട് അവളെന്നോട് "ഹായ്" എന്നു കാണിച്ചപ്പോൾ തിരിച്ച് "ഹായ്" പറയാൻ ഞാനോരുങ്ങുകയും ചെയ്തതാണു, പക്ഷെ അപ്പോഴെക്കും അമ്മാവൻ എന്റെ മുലപ്പാൽ മാത്രം കുടിച്ച് ശീലിച്ച വായിൽ ചോറു കുത്തിനിറച്ചു...കണ്ണും പൂട്ടി ചോറുരുള ഇറക്കുമ്പോഴേക്കും അവളെയുംകൊണ്ട് അവളുടെ അച്ചൻ നടന്നകന്നിരുന്നു. വിരഹവേദനയാൽ ഞാനപ്പോൾ കരഞ്ഞകരച്ചിൽ ആലോചിക്കാൻ കൂടിവയ്യ.
പോളിയോ കൊടുക്കാൻ പുത്തൻ കുപ്പായവും വട്ടതൊപ്പിയുമായി എട്ടാം മാസത്തിൽ എന്നെ അംഗൻ വാടിയിലേക്കു അമ്മയുടെ തോളത്തിട്ടു ഉണ്ണിമോൻ ചേട്ടന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നപ്പോൾ അംഗൻ വാടി പരിസരം ശരിക്കും എന്റെ പ്രായത്തിലുള്ള ബാലികമാരെകൊണ്ട് നിറഞ്ഞിരുന്നു. അന്നും എന്നെ നോക്കി ചിരിച്ച് വളച്ച ഒരു കുട്ടിയോട് തിരിച്ച് ഒരു വാക്കു പറയാൻ തുടങ്ങിയപ്പോഴേക്കും ആ റൂമിലാകെ എന്റെ ചന്തിയിൽ സൂചി അമർന്നിറങ്ങിയിരുന്നതിന്റെ നിലവിളി മുഴങ്ങിയിരുന്നു. വേദനയാൽ പുളയുന്ന എന്നെ നോക്കി അവൾ " ഇതുപോലും സഹിക്കൻ പറ്റാത്തവനണോ നീ..." എന്നർത്ഥത്തിൽ പുച് ഛ ഭാവത്തിൽ നിന്നു എന്റെ അപ്പുറത്തു നിന്നവനോടു ചിരിച്ചപ്പോൾ ആ പ്രണയം അങ്ങിനെ അവിടെ ഒടുങ്ങി.
അച്ചന്റെ കൂടെ രണ്ടാം വയസ്സിൽ പൂരം കാണാൻ എന്നെ തോളത്തുകയറ്റി കൊണ്ടു പോയപ്പോൾ മേളത്തിനും ആനകൾക്കും ആയിരക്കണക്കിനു ജനങ്ങൾക്കും ഇടക്ക് എന്നെ നോക്കി ചിരിച്ച പൊരികച്ചവടക്കാരിയുടെ മകൾക്ക് എന്നോടിരിഷ്ടം തോന്നിയപ്പോൾ എന്റെ കയ്യിലുള്ള ബലൂൺ അച്ചനറിയാതെ ഞാനവൾക്ക് ഇട്ടു കൊടുത്തു. ബലൂൺ കിട്ടിയപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരിയുടെ നറുകണമപ്പോഴെക്കും മദമിളകിയ ആന കാരണം തകർന്ന് തരിപ്പിണമായിപ്പോയി
മൂന്നാം വയസ്സിൽ തിരുവെള്ളക്കാവു അമ്പലത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാണുവെഴുത്തച്ചൻ മടിയിൽ ഇരുത്തി എന്റെ കൈ പിടിച്ച് ഹരിശ്രീ എന്ന് എഴുതിച്ചപ്പോൾ അപ്പുറത്ത് എഴുത്തിനിരുന്നിരുന്ന മാധവേട്ടന്റെ മോളെ നോക്കി ഹരിശീയിലെ ശ്രീ എന്നത് എഴുതി ലവ് ചിഹ്നമായപ്പോൾ എഴുത്തച്ചൻ എന്റെ മുഖത്തു നോക്കി പുഞ്ചിരിച്ച് എന്റെ കാത് പിടിച്ച് തിരുമ്പിയ സമയം അവൾ അയ്യെ എന്നു കാണിച്ച് എന്നെ കളിയാക്കിച്ചിരിച്ചപോൾ ആ പ്രണയം അവിടെയും അവസാനിച്ചു.....( അവളുടെ പേരു കാവ്യ എന്നായിരുന്നു, മാധവേട്ടന്റെ പേരു കൂട്ടി അവളെ കാവ്യാമാധവൻ എന്ന് എല്ലാവരും വിളിച്ചു...സിനിമയിൽ വന്നു നിഷാലിനെ കല്യാണം കഴിക്കുകയും ചെയ്തു...അടുത്തിടെ ടി വി യിൽ വിവാഹമോചനം നടത്തുകയാണെന്നു പറഞ്ഞു...എന്നെ വിളിച്ച് "ചേട്ടനെ മറക്കാൻ ആവുന്നത്ര ശ്രമിച്ചു സാധിക്കുന്നില്ല അതു കൊണ്ടാ ഇങ്ങനെ ഒരു തീരുമാനം" എന്നും പറഞ്ഞു......സത്യായിട്ടും...!!!!)
നാലാം വയസ്സിൽ പ്രണയിച്ച അമ്മായിയുടെ മകളോട് എപ്പോഴാണു ആ വികാരം തോന്നിയതെന്നറിയില്ല .....മണ്ണപ്പം ചുട്ടു കളിക്കുമ്പോഴാണോ, അതൊ അമ്മയും അച്ചനും കളിച്ച് കെട്ടിപിടിച്ച് കിടന്നപ്പോഴോ. പറയാതെ പോയ ആ പ്രണയത്തിൽ പിന്നീടെപ്പൊഴോ തോന്നിയ ഒരു ശൂന്യത വലുതായപ്പോൾ കല്യാണനിശ്ചയതലേന്നു അവൾ ആ പ്രണയം തുറന്നു പറഞ്ഞപ്പോൾ എന്നിലെ വിഡ്ഡി ഇളിച്ചുനിന്നു. (പണ്ടാരമടങ്ങാൻ അത് എങ്ങാനും തിരിച്ചു വരാതിരുന്നാൽ മതിയായിരുന്നു)
ബ്രാക്കറ്റിൽ ഉള്ളത് വെറുതെയാണെങ്കിലും ബാക്കിയൊക്കെ സത്യാമാണെന്നു അമ്മ പറയാറുണ്ട്. നഷ്ടപ്രേമങ്ങളെ ഉള്ളിലൊതുക്കി ഇന്നും ഞാൻ ജീവിക്കുന്നു. ആ അഞ്ചു വയസ്സിനുള്ളിലെ എന്റെ എട്ട് സുന്ദരികളെയും ഓർത്ത്.
(ഈശ്വരാ ആ പെണ്ണുങ്ങൾ മുകളിലുള്ളവരൊന്നുമാവല്ലേ എന്നാ എന്റെ പ്രാർത്ഥന.)
(അഗ്രഗേറ്ററിൽ വരാത്തതു കൊണ്ട് ഒരു റീപോസ്റ്റ് കൂടെ)
ചിത്രങ്ങൾ : എന്റെ സ്വന്തം. അമ്മച്ചിയാണേ സത്യം


ഇത് പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു മെസേജ് വന്നു. ഉള്ളടക്കം ഇങ്ങനെ "ഇനിയെന്നെ വിളിക്കണ്ട". ആരാണണെന്നോ.അത് ഞാൻ പറയുന്നില്ല...നിങ്ങളൂഹിച്ചോ
ReplyDeleteകൊച്ചു സുന്ദരിമാരുടെ nude photo ഒരു രസൂല്ലാ.... അവര്‍ ഇപ്പോഴല്ലേ ചരക്കുകള്‍ ആയത്, ആ പടം മതിയാര്‍ന്നു, ഹി ഹി ഹീ
ReplyDeleteസംഗതിയൊക്കെ കൊള്ളാം, അവര്‍ കേസുകൊടുക്കുന്നത് സൂക്ഷിച്ചോ..!
ReplyDeleteഒറ്റഒന്നും കുപ്പായമിട്ടിട്ടില്ല !!
വളരെ നന്നായിരിക്കുന്നു.... പ്രണയ കഥകള്‍...
ReplyDeleteനീ ഭാഗ്യാവാനാ....എനിക്ക് നിന്നോട് അസൂയ തോന്നുന്നു....!!!!
5 വയസുവരെ കണ്ടക ശനി ആയിരുന്നു അല്ലേ :-)
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്
അപ്പോള്‍ നിനക്ക് പെണ്ണ് കിട്ടിയത് തന്നെ, ആദ്യം നിന്റെ ജാതകം ഒന്ന് വിശദമായി നോക്ക്. എട്ടു സുന്ദരികള്‍ ഉലക്കയുമായി പുറകെ വരുമോന്ന്, അതും നിന്റെ കല്യാണ തലേന്ന്.
ReplyDeleteബലൂൺ കിട്ടിയപ്പോൾ അവളുടെ മുഖത്തെ പുഞ്ചിരിയുടെ നറുകണമപ്പോഴെക്കും മദമിളകിയ ആന കാരണം തകർന്ന് തരിപ്പിണമായിപ്പോയി
കിടു മച്ചൂ
ഇടത്തൂന്ന് അഞ്ചാമത്തെ ചിത്രം അമ്മാവന്‍റെ ആ മകളല്ലല്ലോ അല്ലേ?
ReplyDeleteആണേല്‍ കുടുങ്ങി!!
ഈ തല്ലുകൊള്ളിത്തരം അപ്പോള്‍ കുട്ടിക്കാലം മുതല്‍ ഉള്ളതാ അല്ലെ?
ReplyDeleteഇതാര് സാക്ഷാൽ പ്രണയേശ്വരനോ ?
ReplyDelete:) മോനെ ഇതൊരു അസുഖമാണു .. നീയെന്നാ ഇനി നാട്ടിൽ വരുന്നെ.. കുന്നംകുളം വരെ വരേണ്ടി വരുമോ
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteഐശ്വര്യ റായ് അഭിഷേകിനെ കല്യാണം കഴിക്കുന്നതിനു മുന്‍പ് എറക്കാടനെ മറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു കരഞ്ഞതായും അവസാനം എറക്കാടന്‍ ഒരുവിധത്തില്‍ സമധാനിപ്പിച്ചാണ് അവരുടെ കല്യാണം നടത്തിയത് എന്നുമൊരു വാര്‍ത്തയുണ്ടായിരുന്നു , അത് ശരിയാണോ?
ReplyDeleteകൊച്ചു കള്ളന്‍ ഭൂമിയില്‍ ലാന്‍റ് ചെയ്തപ്പോഴേ തുടങ്ങിയ പന്ചാരയാണല്ലെ, ആരുടേയാ ആ മെസ്സേജ് എന്നു ഞാന്‍ ഇവിടെ പറയണൊ?
ReplyDeleteഹാവൂ, ആ എട്ടു പെണ്ണുങ്ങളും രക്ഷപെട്ടു..!!
ReplyDeleteERAKKADA,
ReplyDeleteIppo manasilaayi ninne entha nattil ninnum kettu kettichathu ennu. nalla thangapetta myon :)
മോനേ ചാച്ചൻ ഫെയിൽഡ്.. നിന്റെ മുൻപിൽ തോറ്റു..
ReplyDeleteഎനിക്ക് വയ്യ
ReplyDeleteഒരു പത്തു അമ്പതു വയസ്സ് തികയുമ്പോഴേക്കും ഡബിള്‍ സെഞ്ചുറി അടിക്കുവല്ലോ ഇങ്ങനെ പോയാ
പ്രണയം അറിയാൻ തുടങ്ങിയതെപ്പോഴാണെന്നറിയില്ല. പക്ഷെ അറിഞ്ഞപ്പോഴോക്കെ വിധി അതിൽ നിന്നും എന്നെ തട്ടി മാറ്റിയത് എന്തുകണ്ടിട്ടാണെന്നു എനിക്കറിയില്ല. എന്റെ ജീവിനില്ലാത്ത പ്രണയകഥകൾ എത്രയോവട്ടം എന്നെ വേട്ടയാടിയ ദുസ്വപ്നങ്ങളിലെല്ലാം മാറി മറഞ്ഞപ്പോൾ നെഞ്ചിൽ എന്തൊ ഒരു കിരു കിരുപ്പ്. ജീവിതം എന്ത് എന്നറിയാത്ത അഞ്ചു വയസ്സിനുള്ളിൽ എന്നെ സ്വാധീനിച്ച എട്ട് സുന്ദരിമാരെകുറിച്ച് എഴുതുവാനാണു എന്റെ തൂലിക ഇവിടെ ചലിപ്പിക്കുന്നത്.
ReplyDeleteഎന്നെ പ്രസവിച്ച് അമ്മ ബോധമില്ലാതെ കിടക്കുമ്പോൾ ആദ്യമായി ലോകം കണ്ട ഞാൻ ആരെ പ്രണയിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു. കാരണം എന്റെ ചുറ്റുവട്ടത്ത് സുന്ദരികളായ നഴ്സ്മാരും ഒരു ഡോക്റ്ററും ഉണ്ടായിരുന്നു. അവരുടെ മുന്നിൽ കരഞ്ഞാൽ മോശമല്ലേ എന്ന് വിചാരിച്ച് ജനിച്ചവഴിക്കു ഞാൻ കരഞ്ഞു പോലുമില്ലത്രെ. എല്ലാ നഴ്സുമാർക്കും ഒരു ചെറുപുഞ്ചിരിനൽകി അതിൽ പേരറിയാത്ത ഒരു നഴ്സിന്റെ മാറിലേക്ക് ചാഞ്ഞിട്ടും ആ നഴ്സ് എന്റെ പ്രേമം മനസ്സിലാക്കിയോ എന്ന് അറിയില്ല. അഞ്ചു മിനിട്ടു സമയം മാത്രം, ആ നഴ്സിന്റെ മാറിൽ നിന്നു പിന്നീട് വിട്ടകന്ന് അമ്മയുടെ അടുത്തേക്കു മാറിയപ്പോൾ ഉണ്ടായ നൊമ്പരം എന്നെ വിടാൻ എത്ര ദിവസങ്ങൾ എടുത്തെന്നോ? എന്റെ ആദ്യ പ്രേമം അവിടെ നിന്ന് തുടങ്ങി..
ആ എട്ടു സുന്ദരിമാരുടെ ഒപ്പം തടിമിടുക്കുള്ള സഹോദരന്മാർ ഇല്ലാത്തത് തന്റെ ഭാഗ്യം...ഞങ്ങളുടെയും..ഇല്ലേൽ ഞങ്ങൾക്ക് വായിക്കാൻ ഇതു പോലൊരു ബ്ലോഗ് കിട്ടില്ലായിരുന്നു.....
ReplyDeleteപ്രസവിച്ച് 28 മത്തെ ദിവസം നടത്തുന്ന പേരിടൽ കർമദിനത്തിൽ വന്ന അടുത്തവീട്ടിലെ ചേച്ചിയുടെ മകൾക്ക് 6 മാസമെ പ്രായമായിട്ടുള്ളൂ എങ്കിൽ കൂടി ഞാൻ അവളെ നോക്കി ചിരിച്ചപ്പോഴെക്കും അതേസമയം എവിടെ നിന്നോ വന്ന എതോ ഒരു "കൂതറ" ചേച്ചി എന്റെ കവിളത്ത് ഉമ്മ വച്ചു.
ആ കൂതറ പ്രയോഗം വേണമായിരുന്നോ...സ്വന്തം ബന്ധുജനങ്ങൾ ആരെങ്കിലും അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നതിൽ ഔചിത്യമുണ്ടോ...?..
വെറുതെ പ്രണയിക്കാന്‍ ഒരു ജന്മം. പ്രണയത്തിനു കണ്ണും കാതുമൊന്നും ഇല്ലെന്നു കേട്ടിട്ടുണ്ട്. ആരെങ്കിലും തല്ലു കിട്ടിയപ്പോ പ്രഞ്ഞതാണോന്നു അറിയില്ല). ഇപ്പൊ പ്രയാവവും വേണ്ടെന്നു മനസ്സിലായി. കൊള്ളാം.
ReplyDeleteവിധി
ReplyDeleteThis comment has been removed by the author.
ReplyDeleteKashmalaaaaaaa.. "Kaaamaraj" universitty.............
ReplyDeleteഅമ്മ എന്നെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ എന്റെ ബെഡിനടുത്ത് അതേ സമയം പ്രസവിച്ച് കിടന്ന ചേച്ചിയുടെ ചോരകുഞ്ഞിനെ ഞാൻ നോക്കിയപ്പോൾ ഉടലിട്ട പ്രേമം ശരിക്കും എന്റെ അബോധമനസ്സിൽ ഇപ്പോഴും ഒരു മിന്നൽ കണക്കെ വരാറുണ്ട്.
ReplyDeleteഓര്‍മ്മശക്തി സമ്മതിച്ചിരിക്കുന്നു.....
ചെറിയ ടീം ഒന്നും അല്ല ല്ലേ ................
ReplyDeleteഇതൊക്കെ എവിടെ പോയി അവസാനിയ്ക്കുമോ എന്തോ... ;)
ReplyDeleteബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ReplyDeleteഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം
എറക്കാടന്‍ ഗുരോ.. നമസ്കാരം..
ReplyDeleteസംഗതി രസകരമായിട്ടുണ്ട്.
ReplyDeleteമോനെ, ഏതായാലും എല്‍ഐസിയുടെ ഒരു ഫുള്‍ കവര്‍ പോളിസി എടുത്തു വെച്ചോ... :)
@കുമാരന്‍: :):)
കളഞ്ഞു!
ReplyDeleteസകല ഇമ്പ്രഷനും കളഞ്ഞു!
ഞാൻ കരുതി ചന്ദനക്കുറിയൊക്കെയിട്ട ഒരു ‘സൽ സുബാവി’ പയ്യനാണെന്ന്.
ഇനി എന്റെ കുടുമ്മത്തുള്ള ഒരു കൊച്ചിനേം കല്യാണം കഴിക്കാം എന്നു വിചാരിക്കണ്ട.
ഞാൻ കലക്കും!!
"ബലൂണ്‍ കിട്ടിയപ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരിയുടെ നറുകണമപ്പോഴെക്കും മദമിളകിയ ആന കാരണം തകര്‍ന്നു തരിപ്പിണമായിപ്പോയി" --
ReplyDeleteഎന്നോട് ക്ഷമിക്കണം.. അന്ന് എനിക്ക് മദമിളകിയത് മനപ്പൂര്‍വമായിരുന്നില്ല .. പാമ്പാടി രാജനാണേ സത്യം !!!
ആശുപത്രിയും നേഴ്സുമൊക്കെ ഉള്ള ഒരു പോസ്റ്റ് ഇനിയും ഇറക്കുക.. പ്രായപൂര്‍ത്തി ആയതിനു ശേഷമുള്ളത് മതി !! :-)
അപ്പോള്‍ ശരി, ഇനിയും ഇനിയും പോരട്ട്
വിഖ്നം കാണുന്നല്ലോ .കണ്ടകശനി കൊണ്ടേ പോകൂ എന്നാ പ്രമാണം. അനുഭവിക്കുക തന്നെ.
ReplyDeleteEttil thatti mutti nikkathe munnottu poku erakkada..
ReplyDeleteabhivadyangal..
മാഷേ നന്നായീട്ടോ...
ReplyDeleteകൂതറേ : എന്നെ അഴിയെണ്ണിക്കല്ലേ..
ReplyDeleteതെച്ചികോടൻ: അമ്മേ...!!!!
ഗോപാ : തൂക്കിയതല്ലേ നീ എന്നെ..
ഭായി : പക്ഷെ അപ്പോൾ കുജനെവിടാരുന്നെന്നറിയാമോ?
കുറുപ്പേ : ഉവ്വ ...കലഹം ഉണ്ടാക്കല്ലേ
അരുൺ : അമ്മേ!!!! എന്തായാലും അതല്ല..
ReplyDeleteഹം സാക്കാ: അതെ..
ബിലാത്തിപട്ടണം : അങ്ങിനെയൊന്നുമില്ല
പ്രവീൺ: അയ്യോ വേണ്ടേ...
അഭി: നന്ദി
രാധിക: സഗതി ശരിയാണ്..ആരോടും പറയണ്ട.
ReplyDeleteപിഡി: വേണ്ടാ
സുമേഷ്: ഉവ്വാ.....
ഒഴാക്കൻ: അതെ..എല്ലാവർക്കും തങ്കപെട്ട മൊനാ
മനോരാജ്: ശരി ചാച്ചാ/...
കണ്ണനുണ്ണി: സച്ചിനെ വെട്ടിക്കാനാ മോഹം...
ReplyDeleteഅനോണി: ഇതെന്താത്..
കമ്പർ: ബന്ധുവാണെന്നു അന്നെനിക്കു ഓർമ്മയില്ലല്ലോ..ഇനീപ്പം ആയാലും ഉള്ള ബന്ധുക്കാരൊക്കെ കണക്കാ..
കിഷോർ: നന്ദി
അക്ബർ : ഹ..ഹ..നന്ദി മാഷേ...
ReplyDeleteറഫീക് : വിധി തന്നെ ആടാ
രാമാ: അതെ മോനെ നീ എടുത്ത അതേ യൂണിവേഴ്സിറ്റി
കുട്ടൻ : അല്ലേ അല്ല
ശ്രീ : ഒരു പിടുത്തവുമില്ലാട്ടോ..
ശ്രദ്ദേയൻ: ആദ്യവരവിനു നന്ദി
ReplyDeleteജയേട്ടാ: അത്ര നല്ല പയ്യനൊന്നുമല്ല
കൊലകൊമ്പൻ: ഉവവ
തണൽ : അനുഭവിക്കാം
നിക്സൺ : നന്ദി
എന്നെ പ്രസവിച്ച് അമ്മ ബോധമില്ലാതെ കിടക്കുമ്പോൾ ആദ്യമായി ലോകം കണ്ട ഞാൻ ആരെ പ്രണയിക്കണം എന്ന കൺഫ്യൂഷനിലായിരുന്നു.
ReplyDeleteഫയങ്കരാ :)
എരക്കാടന്‍ ആളൊരു പ്രണയ നായകന്‍ ആണല്ലോ ---ഒരു അനിമേഷന്‍ പടം നിര്‍മിക്കാനുള്ള സ്കോപ് ഉണ്ട്--- ഡയറക്ടര്‍ ഞാന്‍ ആകാം---
ReplyDeleteapaara orma shakathi thanne..sammathichu...thala veyil kaanikkale..
ReplyDeletekollaam tou..
പുസ്തകത്തിന്റെ പുറംചട്ട കണ്ട് വിലയിരുത്തെരുതെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഇന്നെനിക്ക് മനസ്സിലായി. എറക്കാടന്റെ "മുഖം" കണ്ട് ഞാന്‍ ഇത്രനാളും വിചാരിച്ചിരുന്നത് ആളൊരു പച്ചപ്പാവമെന്നാണ്. (മാത്രമല്ലാ, തൃശൂര്‍ക്കാരെല്ലാവരും പാവങ്ങളാണല്ലോ??) ഈ പോസ്റ്റ് വായിച്ചപ്പോഴല്ലേ തനിനിറം മനസ്സിലായത്. പുലിയല്ലേ?.. പുലി!!
ReplyDeleteഇപ്പോ അഞ്ചു വയസ്സുവരെയുള്ള ലീലാവിലാസങ്ങളെ പറഞ്ഞിട്ടുള്ളു. അതിനുശേഷമുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു.............
രഞ്ചിത്ത് : ഫയങ്കരൻ തന്നെ
ReplyDeleteവിഷ്ണൂ: ചെയ്തോളൂ
ലക്ഷ്മി : ബ്രഹ്മി കഴിച്ചിട്ടാ
വായാടി : വെറും പുലിയല്ല കഴുതപുലി
.Erakkada...ഇപ്പോഴും വിളി വന്നിട്ടില്ലേ..
ReplyDeleteerakkada bagyam 8 il nirthiyathu...ennalum erkadante pic kolamm too tcr bashayil chullan ayitundu
ReplyDeleteThis comment has been removed by the author.
ReplyDelete