Mar 23, 2010

കുമാരസംഭവത്തിനെതിരെ എറക്കാടൻ.....

നിങ്ങളറിഞ്ഞോ മലയാള സാഹിത്യലോകം നശിച്ചൂ.........

അങ്ങിനെ കുമാരനും പുസ്തകമിറക്കാൻ പോകുന്നു. അതിൽ പ്രതിഷേധിച്ചു കൊണ്ട്‌ മലയാള സാഹിത്യത്ത്യ ലോകത്തിനു വേണ്ടി എറക്കാടൻ വിലപിക്കുന്ന ഇന്നത്തെ എല്ലാ മുഖ്യധാരാ ദിനപത്രങ്ങളിലും വന്ന ചിത്രം ചുവടെ കൊടുക്കുന്നു .

"കുട്ടികളുടെ അപ്പി കോരാനോ റമ്മടിക്കുമ്പോൾ ടച്ചിംഗ്സിനായി മിച്ചറിടാനോ കപ്പലണ്ടി പൊതിയാൻ മറ്റോ നിലവാരമുണ്ടോ എന്ന് കണ്ടറിയണം"
 


ചുമ്മാതാണ​‍്‌ ബൂലോകരെ....കടലും ആനയും എത്ര കണ്ടാലും കുമാരസംഭവം എത്ര വായിച്ചാലും മതിയാവാത്ത സംഭവങ്ങളാണെന്ന് നമുക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ​‍്‌. രണ്ടാഴ്ച്ചയിൽ കുമാരന്റെ ഒരു പോസ്റ്റില്ലെങ്കിൽ പാലൊഴിക്കാത്ത ചായ പോലെ ബൂലോകമങ്ങു നേർത്ത്‌ പോകും. കാലൊടിഞ്ഞ മരബഞ്ചിലിരുന്ന്, എണ്ണപുരണ്ട ചില്ലലമാറയിലെ പഴം പൊരിയും കടിച്ച്‌, അരഞ്ഞാണം കഴിഞ്ഞ ബീഡിയും വലിച്ച്‌ ചിരിക്കുടുക്കാ പോസ്റ്റുകൾ സമ്മാനിച്ച ബൂലോകത്തിന്റെ സ്വന്തം കുമാരൻ. വ്രണിത യൗവ്വനങ്ങൾക്കും കൗമാരത്തിനും വാർദ്ധക്യത്തിനും പൊട്ടിച്ചിരി സമ്മാനിച്ച കുമാരൻ. അർത്ഥവും അലങ്കാരവും ഇല്ലാതെ തമാശയും ചിലപ്പോൾ മനസ്സിലൊരു നീറ്റലും സമ്മാനിച്ച കുമാരൻ. ഐസ്ക്യൂബിനോളം തണുത്ത മനസ്സിനെയും ഹാസ്യം കൊണ്ട്‌ ഉരുക്കികളയുന്ന കുമാരൻ. കാറ്റലലകളില​‍്‌ പൊട്ടിതകരാത്ത കൊതിയൂറും നർമ്മത്തെ ലഹരിയോടെ തന്ന കുമാരൻ, പൊട്ടാത്ത അമിട്ടു കുറ്റി ചിരികളൊക്കെ എട്ടും പത്തും നിലയിൽ പൊട്ടിച്ച കുമാരേട്ടൻ. അങ്ങിനെ എത്ര എത്ര വർണ്ണനകൾ.

അദ്ദേഹത്തിന്റെ ബ്ലോഗിലെ ഏതെങ്കിലും ഒരു പോസ്റ്റ്‌ ഒന്നോടിച്ചു നോക്കിയാൽ മതി, അരനാഴികനേരം കൊണ്ട്‌ മുഴുവൻ പോസ്റ്റുകളും വായിച്ചു തീർത്തല്ലാതെ ബ്രൗസർ ക്ലോസ്‌ ചെയ്യില്ല. മധുരങ്ങൾ നുണഞ്ഞു നടക്കാൻ പാകത്തിലുള്ള ഏതൊരു മനസ്സിനേയും ചിരിപ്പിച്ച കോലുമിട്ടായി പോലെയുള്ള പോസ്റ്റുകള​‍്‌. പ്രവാസത്തിന്റെ അത്തറുമണം ഇല്ലാത്ത പോസ്റ്റുകള​‍്‌. മൂട്ടപോലെ മനസ്സിലേക്ക്‌ മിന്തിക്കയറുന്ന പോസ്റ്റുകള​‍്‌. അരുചിയുടെ ഉപ്പു രസമില്ലാത്ത പോസ്റ്റുകള​‍്‌. ഗൾഫിൽ ഞങ്ങൾ പുട്ടുവേവിക്കുന്നതിന്റെയും ദോശചുടുന്നതിന്റെയും ഗന്ധങ്ങൾക്കിടയിൽ ഓർത്തോർത്ത്‌ പൊട്ടിച്ചിരിപ്പിച്ച പോസ്റ്റുകള​‍്‌. ഏതൊരു പുതിയ ബ്ലോഗർക്കും "ഇവിടെ വായിച്ചു വളരൂ" എന്ന് ചങ്കു കാട്ടി തന്ന പോസ്റ്റുകള​‍്‌. കൊതിപ്പിക്കുന്ന പല പോസ്റ്റുകളും കാട്ടി ബ്ലോഗിലേക്ക്‌ പുതിയവന്മാരെ മാടി വിളിച്ച പോസ്റ്റുകള​‍്‌. അവസാന വരികളിൽ പോലും ആസ്വാദനത്തിന്റെ ഒടുക്കത്തെ തുള്ളിയും ഊറ്റികുടിക്കത്തക്ക രീതിയിലുള്ള പോസ്റ്റുകള​‍്‌. ഒന്നു കൂടി ആലോചിച്ചാൽ കിനിഞ്ഞ്‌ ഊറി ഊറി ചിരിക്കുന്ന പോസ്റ്റുകള​‍്‌.

ഇതു നമ്മുടെ കുമാരന്റെ പുസ്തകമല്ലേ !!!. ആണുങ്ങൾ പുസ്തകമിറക്കുമ്പോൾ നമ്മുക്കിങ്ങനെ അസൂയപ്പെടാനല്ലേ പറ്റൂ. കൊടകരപുരാണത്തിനു ശേഷം നർമ്മത്തിന്റെ ഭാഷയിൽ ഓർമ്മകുറിപ്പുകളുടെ ചില താളുകൾ. വായിക്കുക... വിജയിപ്പിക്കുക.

പുസ്തകത്തെ സംബന്ധിച്ച വിശദവിവരങ്ങളെ കുറിച്ച്‌ കുമാരസംഭവങ്ങളിലെ അടുത്ത പോസ്റ്റിൽ നിങ്ങൾക്ക്‌ അറിയാവുന്നതാണ​‍്‌.

ഇത്രയുമൊക്കെ ഞാനെഴുതിയപ്പോൾ നിങ്ങൾക്ക്‌ ഒരു സംശയം തോന്നാം. ഇത്രയും ആളുകൾ ബൂലോകത്തുണ്ടായിട്ടും നാട്ടിലുള്ള കുമാരനെ കുറിച്ചെഴുതാൻ ദുബായിലുള്ള ഇവന​‍്‌ എന്തിന്റെ കഴപ്പാണെന്ന്. ശരിയല്ലേ...അതിനുത്തരം ഞാൻ തന്നെ പറയാം. പണ്ട്‌ ഏതോ ഒരു കവി കണികൊന്നയോട്‌ ചോദിച്ചത്രേ. " നീ എന്തേ കണികൊന്നേ പൂക്കുന്നൂ " എന്ന് . കണികൊന്ന അപ്പോൾ പറഞ്ഞു " എനിക്കു പൂക്കാതിരിക്കാനുമാകില്ല.... ഞാൻ കണികൊന്നയല്ലേ....  ഇതു വിഷുക്കാലമല്ലേ"എന്നതുപോലെ "ഇതെനിക്ക്‌ എഴുതാതിരിക്കാനുമാകില്ല.... കാരണം ഞാൻ എറക്കാടനല്ലേ...എഴുതുന്നത്‌ നമ്മുടെ കുമാരനെ കുറിച്ചല്ലേ.... ഇതു ബൂലോക കാലമല്ലേ" 
അത്ര മാത്രമേ എനിക്കു പറയാനുള്ളൂ

എന്ന് നിങ്ങളുടെ സ്വന്തം

എറക്കാടൻ

48 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. കുമാരേട്ടനു വേണ്ടി എന്നെ കൊണ്ട്‌ ആവുന്നത്‌ ചെയ്യുക. അത്രയേ ഉദ്ദേശിച്ചുള്ളൂ .ആദ്യ വരികൾ എല്ലാവരെയും ദേഷ്യപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.

    ReplyDelete
  2. രണ്ടാഴ്ച്ചയിൽ കുമാരന്റെ ഒരു പോസ്റ്റില്ലെങ്കിൽ പാലൊഴിക്കാത്ത ചായ പോലെ" ഇതു വളരെ കറക്റ്റ് കഴിഞ്ഞ മൂന്ന് ദിവസമായി കുമാരന്റ്റെ പേജില്‍ പോയി നോക്കുന്നു പുതിയ പോസ്റ്റ് ഉണ്ടോ എന്ന്.

    ReplyDelete
  3. ഏയ് എന്തിനു ദേഷ്യം !
    ഇതൊക്കെ എറക്കാടന്റെ ഓരോ നമ്പറാ‍ാണെന്ന് അറിയാമെന്നത് കൊണ്ട് നോ ദേഷ്യം :)

    പരിചയപ്പെടുത്തൽ നന്നായി

    ReplyDelete
  4. കുമാരേട്ടനു വേണ്ടി എന്നെ കൊണ്ട്‌ ആവുന്നത്‌ ചെയ്യുക

    അത് ആദ്യം കണ്ടപ്പോള്‍ മനസിലായി :)

    ReplyDelete
  5. കുമാരേട്ട, കണ്ടോ പിള്ളേര് നമ്മുടെ ഒക്കെ നെഞ്ചത്ത്‌ കേറി പൊങ്കാല ഇടുന്നെ, ഫേമസ് ആവാന്‍ നോക്കുന്നതാ, പിന്നെ ഇവന്‍ കുറച്ചു ഭാവി പ്രവചനവും, കൂടോത്രമോക്കെ കൈവശം ഉള്ളത് കാരണം നമ്മള് മിണ്ടാതെ ഇരിക്കുന്നതാ, പണി കൊട് പണി കൊട് ചെറുക്കന്.

    കുമാരന്റെ പുസ്തകത്തിന്‌ എല്ലാ വിധ ആശംസകളും, കുറുപ്പ് പുരാണം ഉടന്‍ മാര്‍ക്കെറ്റില്‍ ലഭ്യം ആവും, ഉറപ്പു, അന്നും ഏറക്കാട, നീ ഇതുപോലെ ഒരു പോസ്റ്റു ഇടണം ട്ടാ
    a:)

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കടലും ആനയും എത്ര കണ്ടാലും കുമാരസംഭവം എത്ര വായിച്ചാലും മതിയാവാത്ത സംഭവങ്ങളാണെന്ന്

    സത്യമാ ഏറക്കാടാ ,,, കുമാരന്‍ ഒരു സംഭവം തന്നെയാ.. ഇറങ്ങട്ടെ പുസ്ഥകം.. കുമാരനു ആശംസകള്‍ .. പരസ്യം കൊടുത്ത ഏറക്കാടനും ഒരു ചെറിയ ആശംസ.. ( വാഴ നനയുമ്പോള്‍ ചീരയും നനയണമല്ലോ)

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഇത് നന്നായി എറക്കാടാ... കുമാരേട്ടന് ഇങ്ങനെ ഒരു പബ്ലിസിറ്റി ആവശ്യമില്ലെങ്കില്‍ കൂടിയും കുമാരസംഭവങ്ങള്‍ മിനിമം ഇങ്ങനെ ഒരു പരിചയപ്പെടുത്തലെങ്കിലും അര്‍ഹിയ്ക്കുന്നു.

    :)

    ReplyDelete
  10. ഏറക്കാടാ, അപ്പൊ കുമാരേട്ടനോടാണോ കളി? കുമാരേട്ടന്‍ ഒരു സംഭവം ആണേ. "കുമാര സംഭവം"
    ഓ ടോ: ആ ഫോട്ടോയിലെ ഏറക്കാടന്റെ കയ്യില്‍ ഇരുന്നാണോ ആ രണ്ടു പിള്ളാര്‌ അപ്പിയിടുന്നത് :)

    ReplyDelete
  11. കുമാരേട്ടനും അങ്ങേരുടെ സംഭവങ്ങള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

    ഏറക്കാടാ, കുമാരേട്ടനിട്ടും പണിതല്ലേ?
    :)

    (ഓഫ്: ബൂലോകരെ, സുപ്രസിദ്ധനായ കുമാരേട്ടനെ പറ്റി എഴുതി ഫേമസ് ആകാനുള്ള ഏറക്കാടന്റെ കുടിലതന്ത്രത്തെ ശക്തിയുക്തം എതിര്‍ക്കുക... ഹല്ല പിന്നെ)

    ReplyDelete
  12. കുമാര സംഭവങ്ങള്‍ക്ക് ആശംസകള്‍..
    ഒപ്പം ഈ രസികന്‍ പരിചയപ്പെടുത്തലിനും...:)

    ReplyDelete
  13. കുമാരന്റെ പുസ്തകത്തിന്‌ എല്ലാവിധ ആശംസകളും നേരുന്നു. പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  14. കുമാരേട്ടന് ആശംസകള്‍ .

    ഈ പബ്ലിസിറ്റി കൊടുത്തതിനു ഇരിക്കട്ടെ ഒരു അഭിനന്ദനം

    ReplyDelete
  15. ഏറക്കാടാ,

    എന്റെ കൈ വാങ്ങും. ആരെയെങ്കിലും പൊക്കി പറഞ്ഞ്‌ നമ്മുടെ കുറുപ്പിന്റെ ബാലപാഠങ്ങൾ പയറ്റാൻ കഷ്ടപ്പെട്ടാ.. കുത്തിപിടിച്ചിരുന്ന് കുമാരനെക്കുറിച്ചെഴുതിയത്‌. അതിനു മുൻപ്‌ കേറി പോസ്റ്റിയല്ലേ? ഗുരുത്വം വേണമെടോ... നന്നാവില്ല.. ഒരു കാലത്തും നന്നാവില്ല.. ദൈവമേ.. കൂടോത്രം ചെയ്തേക്കല്ലേ.. കുറച്ച്‌ പോസ്റ്റ്‌ കൂടെ ഒക്കെ പോസ്റ്റണം. ഞാൻ ജില്ല വിട്ടു..

    ReplyDelete
  16. കുമാരസംഭവം മഹാസംഭവവമാകട്ടെ.

    ഏറക്കാടാ, നീയെന്താ തൂറി തോല്‍പ്പിക്കാന്‍ നോക്കുന്നോ? :):)

    ReplyDelete
  17. “കുമാരസംഭവങള്‍“ എന്ന തലക്കെട്ട് മാറ്റണമെന്ന് എനിക്കഭിപ്രായമുണ്ട്!

    പകരം “കുമാരന്‍ ഒരു സംഭവങള്‍” :എന്നാക്കണം:
    ഇത് ആക്കിയതല്ല എന്നും കൂടി പറയട്ടെ :-)

    എല്ലാവിധ നന്മകളും നേരുന്നു.

    ReplyDelete
  18. അതിനു എന്നാ മാഷെ ഒരു ബുക്ക്‌ നമ്മളും ഇറക്കു എന്നെ അരുന്ധതി മാത്രം പോരെ ഹിഹിഹി ... പിന്നേ ഞാന്‍ കുമാര സംഭവം വാങ്ങി സ്കാന്‍ ചെയിതു തരാം കേട്ടോ " ഞാൻ എറക്കാടനല്ലേ...എഴുതുന്നത്‌ നമ്മുടെ കുമാരനെ കുറിച്ചല്ലേ.... ഇതു ബൂലോക കാലമല്ലേ" വയിക്കുനന്തു ഞങ്ങളും അല്ലെ :D

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഈ ഭൂലോകത്ത് ഞാന്‍ ആദ്യമായി വായിച്ചു തുടങ്ങിയ ബ്ലോഗ്‌ ആണ് കുമാരസംഭവങ്ങള്‍. എല്ലാ പോസ്റ്റുകളുടെയും പ്രിന്റ്‌ ഔട്ട്‌ ഒരു വലിയ പുസ്തകമായി ഇപ്പോഴും എന്റെ കയ്യിലുണ്ട്. എന്നാലും പുതിയ പുസ്തകത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഒരുപാട് പേര്‍ക്ക് കൊടുക്കാനുണ്ട്. ഇതാ വായിക്കു എന്ന് പറഞ്ഞ്..... വായിച്ചു തുടങ്ങിയാല്‍ അവരാ പുസ്തകം നിലത്ത് വെക്കുന്നത് എനിക്കൊന്നു കാണണം.
    :)

    ReplyDelete
  21. നമ്മുടെ കണ്ണൂരിന്റെ സ്വന്തം ബ്ലോഗർ കുമാരനല്ലെ, ഒരു പുസ്തകമിറക്കിയത് എന്നറിഞ്ഞപ്പോൾ അതൊന്ന് വാങ്ങി വായിക്കാൻ വേണ്ടി, വീട്ടിൽനിന്നും പുറത്ത്‌ചാടാൻ ഇന്നലെ എന്തൊക്കെ തട്ടിപ്പാണ് വീട്ടിൽ പറയേണ്ടി വന്നത്; ഒടുവിൽ കണ്ണൂരിലെ ഉച്ചവെയിലിന്റെ ചൂട് അറിയാതെ ഒരെണ്ണം വാങ്ങി ബ്ലോഗ് അലർജ്ജി ഉള്ള അദ്ദേഹത്തിനു തന്നെ കൊടുത്തു. പിന്നെ അവസാന പേജും കൂടി വായിച്ചശേഷമാ താഴെവെച്ചത്. അതൊരു സംഭവം തന്നെയാ,

    ReplyDelete
  22. കുമാരേട്ടന് ആശംസകള്‍ ...

    "ഇതെനിക്ക്‌ എഴുതാതിരിക്കാനുമാകില്ല.... കാരണം ഞാൻ എറക്കാടനല്ലേ...എഴുതുന്നത്‌ നമ്മുടെ കുമാരനെ കുറിച്ചല്ലേ.... ഇതു ബൂലോക കാലമല്ലേ"

    ഉം നടക്കട്ടെ നടക്കട്ടെ ....

    ReplyDelete
  23. തികച്ചും യാദൃശ്ചികമായി കുമാരനോട് നേരിട്ട് ആശംസകള്‍ നേരേണ്ടി വന്നു.
    ഇവിടെ ഇത് പറഞ്ഞതിന് എറക്കാടന് നന്ദി..

    ReplyDelete
  24. ബൂലോകത്ത് ഈ ബ്ലോഗ്ഗര്‍മ്മാരെ പരിചയപ്പെടുത്തുന്ന നല്ല ഒരു സംസ്കാരം ഉണ്ട് . :) ഞാനീയിടെയാണ് അത് ശ്രദ്ധിച്ചു തുടങ്ങിയത് .
    ഈ പേര് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ആ ബ്ലോഗുകള്‍ വായിക്കാന്‍ ഇത് വരെ മിനക്കെട്ടിട്ടില്ല. വായിക്കാന്‍ തീരുമാനിച്ചു.

    ഒപ്പം കുമാരന് ആശംസകളും.

    ReplyDelete
  25. കുമാര സംഭവങ്ങള്‍ അങ്ങനൊരു സംഭവമായി അല്ലേ

    ReplyDelete
  26. നമ്മുടെ കുമാരേട്ടന്‍ നീണാള് വാഴട്ടെ ഒപ്പം എരക്കാടനും

    ReplyDelete
  27. "കുമാരസംഭവങ്ങള്‍ " ക്ക് എല്ലാ ഭാവുകങ്ങളും ,ഇത് നേരിട്ട് കുമാര്‍ ഭായിക്ക് കൊടുക്കാനിരുന്നതാണ്.

    (മുകളിലത്തെ ഫോട്ടോയില്‍ കുട്ടികളാണ് ഇരിക്കുന്നതെങ്കിലും താങ്കളുടെ മുഖത്താണ് ഭാവങ്ങള്‍ , അതെന്തു പറ്റി :) )

    ReplyDelete
  28. നല്ല രചനകള്‍ പുസ്തകളാവട്ടെ. ആശംസകള്‍. കുമാരനും എറക്കാടനും.
    ഫോട്ടോ കലക്കി കേട്ടോ ഏറക്കാടാ.

    ReplyDelete
  29. വളരെ സന്തോഷം!

    ആശംസകൾ, കുമാരാ!!

    (പിന്നെ ഈ ഏറക്കാടൻ.... അവനെപ്പിന്നെക്കണ്ടോളാം!)

    ReplyDelete
  30. ഏറക്കാടൻ എറിഞ്ഞാൽ എത്താത്ത സംഭവമാണ് ഈ കുമാരസംഭവമെന്ന് പിടികിട്ടിയില്ലേ ഇപ്പോൾ..
    ഈ സംഭവം പുസ്തകമായത് ഈ ഏറുകൊണ്ടപ്പളാണറ്ഞ്ഞ്യേ..കേട്ടാ‍ാ

    ReplyDelete
  31. ബഷീർക്കാ: നമ്പർ കയ്യിലുണ്ടെങ്കിലേ ഇപ്പം പിടിച്ചു ൻൽക്കാൻ പറ്റുള്ളൂ..

    കുറുപ്പേ: ആവാഹിക്കും ഞാൻ വേണ്ടാ വെറുതെ..

    ഹം സാക്ക: ഈ ചീര നനഞ്ഞു പോട്ടെന്നേ..

    ഒഴാക്കോ : കണ്ണാട ഒന്നു കൂടി മാറ്റിക്കോ

    സുമേഷേ:നിനക്കുള്ളതു ഞാൻ പിന്നെ തരാം..

    ReplyDelete
  32. തെചികോടൻ, ഭായി, ഡി, മനൊറാജ്‌: നന്ദി

    അച്ചായൻ :ഈ വഴി ആദ്യമാണെന്നു തോന്നുന്നു.

    മുരളിയേട്ടാ: സംഭവമാണൊന്നോ

    രെഞ്ചിത്‌,OAB, പാവപ്പെട്ടവൻ, ടൊംസ്‌ : നന്ദി

    രാധിക : പണ്ട്‌ കഥകളി പഠിച്ചിരുന്നു,...അതാ

    അരീകോടൻ : നന്ദി

    ജയേട്ടാ : എന്താ നിങ്ങേറ്റ്‌ മനസ്സിലിരിപ്പ്‌

    ബിലാത്തിപട്ടണം : നന്ദി

    ReplyDelete
  33. ഏറക്കാടാ............നീ കുമാരേട്ടനെ കുറിച്ച് ഓര്‍ത്തത് നന്നായി...അതും നര്‍മമത്തില്‍ ചാലിച്ച്.പിന്നെ ഫോട്ടോയും കലക്കി.അത് നീ ചെയ്തത് ആണോ...?

    ReplyDelete
  34. കുമാരസംഭവം ഒരു മഹാസംഭവം തന്നെ ആകട്ടെ ................
    ഏറക്കാടാ............ഫോട്ടോ കലക്കി ട്ടോ ...എന്നാലും കുമാരേട്ടനിട്ടു ഇങ്ങനെ ഒരു പണി കൊടുത്തല്ലോ ..............

    ReplyDelete
  35. കഴിഞ്ഞ ഒരാഴ്ചയായി ഞാന്ൊരു അന്വെഷണ്‍ത്തിന്റെ പുറകെ ആയിരുന്നു.
    താങ്കളാണു ഈ വ്ട്ട് കുറിപ്പുകള്‍ പുറ്ത്തിറക്കാനുള്ള
    സാമ്പത്തിക സ്രോതസ്സ് എന്ന് ഞാന്‍ അറിഞ്ഞു.
    എന്നിട്ട് നാടകം കളിക്കുന്നൊ.............

    ReplyDelete
  36. എറക്കാടനെ ജീവനോടെയോ തലകളോടുകൂടിയോ തലയില്ലതെ യോ കണ്ടു കിട്ടുന്നവര്‍ ഏറ്റവും അടുത്ത ബ്ലോഗ് മീറ്റിനു എത്തിക്കണെ ബാക്കി അവിടെ വച്ചു കൈ കാര്യം ചെയ്യാം...

    ReplyDelete
  37. കുമാരനും, എറാക്കാടനും ആശംസകള്‍!

    ReplyDelete
  38. ഈ പറഞ്ഞ കുമാരേട്ടനെ അടുത്തകാലത്താണ്‌ പരിച്ചയപ്പെടാന്‍ ഭാഗ്യമുണ്ടായത്. കുമാരേട്ടനും, അദ്ദേഹത്തെ പ്രശംസിച്ച എറക്കാടനും എന്റെ അഭിനന്ദനം!!

    ReplyDelete
  39. കൊള്ളാലോ കുമാരന്‍ ....ആശംസകള്‍

    ഡേയ്.. എറക്കാടാ.. എന്റെ കൂതറ പുസ്തകമാക്കുമ്പോ (ഞാന്‍ തന്നേയാ പുബ്ലിക്കേഷന്‍ :) ഇതു പോലെ ചീപ്പ് പോസ്റ്റുകളൊന്നും ഇട്ട് എന്നെ നാറ്റിക്കരുത് പറഞ്ഞേക്കാം ഹാ... :)

    ReplyDelete
  40. കസറി കുട്ടാ ആ മദ്ദളം അങ്ങനങ്ങട് പെരുപ്പിക്യ.
    എന്താ വിരോദം ഇണ്ടോ

    ReplyDelete
  41. ഹ..ഹ...ഹ..ഹ..
    എന്റെ എറക്കാടാ..മരിച്ച്‌ മണ്ണടിഞ്ഞ്‌ പോകുന്നതിനു മുമ്പ്‌ എന്തെല്ലാം സഹിക്കണം..
    കുമാരേട്ടനു ഇങ്ങനെയൊരു പരിചയപ്പെടുത്തൽ ആവശ്യമുണ്ടോ..
    ഏതായാലും കുമാരേട്ടൻ ഒരു സംഭവമായ സ്ഥിതിക്ക്‌ കുമാരേട്ടന്റെ പുസ്തകവും ഒരു മഹാ സംഭവമായി മാറട്ടെ..എല്ലാ വിധ ഭാവുകങ്ങളും.
    തഥാസ്തു..

    ReplyDelete
  42. തലക്കെട്ടിലൂടെ വായനക്കാരെ ആകര്‍ഷിച്ച് സഹ ബ്ലോഗര്‍ക്ക് നന്മ ഉദ്ദേശിക്കുന്ന ഏറക്കാടന്റെ നല്ലമനസ്സിനു നന്മകളുണ്ടാകട്ടെ........

    ReplyDelete
  43. എറക്കാടാ..
    അതു കലക്കി..
    കുമാരന്‍ ഒരു സംഭവം തന്നെ!

    ഭാവുകങ്ങള്‍..
    കുമാരനും
    എറക്കാടനും..

    ReplyDelete
  44. ഏറക്കാടാ നന്നായി ... കുമാരേട്ടന്‍ ഒന്നല്ല ഒന്നൊന്നര സംഭവങ്ങള് തന്നെ ..

    ReplyDelete
  45. കുമാ‍രസംഭവങ്ങളെ ഇങ്ങനെ പരിചയപ്പെടുത്തിയ എറക്കാടനൊരു സംഭവം തന്നെ. മിനിടീച്ചർ പറഞ്ഞപോലെ ബ്ലോഗ് അലർജിയുള്ളവർക്ക് കാണിച്ചുകൊടുക്കാവുന്ന സാധനം. ഒപ്പം എറക്കാടന്റെയും...

    പിന്നെ കൈ രണ്ടും ശരിക്കും സോപ്പിട്ട് കഴുകണംട്ടോ!

    ReplyDelete