Apr 5, 2010

ഒരു യാത്ര കൂടി

തന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു യാത്ര തന്നെയാണിതെന്ന് രമേശനു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഉള്ളിൽ നിന്ന് എവിടെയോ എന്തൊക്കെയോ പൊഴിയുന്നു. ട്രെയിനിന്റെ ശബ്ദം ചങ്കിൽ കിടന്നടിക്കുമ്പോൾ വിഷമത്തിന്റെ ശക്തി കൂടുകയാന​‍്‌.

റെയിൽ വേ സ്റ്റേഷനിലേക്ക്‌ പോകാൻ ബസ്സിൽ കയറുമ്പോഴും യാത്ര പറഞ്ഞ സമയത്ത്‌ അവസാനവട്ടവും കാതിൽ ചൊരിഞ്ഞ "സൂക്ഷിച്ച്‌ പോണേ" എന്ന ആധിയുടെയും കരുതലിന്റെയും സ്വരം അലയടിച്ചു കൊണ്ടേയിരുന്നു. ആ സമയം പോക്കറ്റിൽ അച്ഛനറിയാതെ അമ്മ ചുരുട്ടി തന്ന മുഷിഞ്ഞ നോട്ടുകൾ ചുരുളു നിവർത്താൻ തുടങ്ങി. അതിൽ ഏതോ പലവ്യഞ്ചനത്തിന്റെ പൊടിയുണ്ടെന്നു തോന്നുന്നു. അതിനോടൊപ്പം അച്ഛന്റെ വിയർപ്പിന്റെ മണം രമേശന്റെ പോക്കറ്റിനെ പുണരാൻ തുടങ്ങി. ഓരത്ത്‌ നിന്നും കൊണ്ട്‌ പൂക്കൾ വിരിഞ്ഞ ധാവണിയുടുത്ത്‌ കരഞ്ഞ രാധയുടെ മുഖം പിന്നെയും പിന്നെയും തേങ്ങുന്നതും രമേശനു മറക്കാനെ പറ്റുന്നില്ല . അവൾ അവസാനം തന്ന ഉമ്മ ആ സമയം നിറഞ്ഞ കണ്ണുനീരിനെ പരിണയിച്ച്‌ ഒലിച്ചു പോയിരിക്കുന്നു. അവനും കണ്ണു തുടച്ചു. മൂക്കാതെ നിന്ന ചാമ്പക്കാ നിറമുള്ള അവളുടെ മുഖം ഇപ്പോൾ ചുവന്നിട്ടുണ്ടാകുമെന്ന് അവൻ ഭാവനയിൽ കണ്ടു.

" ഞാൻ കാത്തിരിക്കും" അവൾ അത്രയും പറഞ്ഞ്‌ മുഖം പൊത്തി ഓടിയത്‌ ഇപ്പോഴും മറയാതെ തന്റെ മനസ്സിലുണ്ട്‌.

കന്മദം പൊഴിക്കുന്ന പാറകെട്ടുകളും, കുഴഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും, ഇരുട്ടുവീണുകുലച്ച വാഴതോപ്പുകളും സമ്മാനിച്ച അരുത്‌ കളുടെ നിഷേധങ്ങൾ അവസാനിപ്പിച്ച്‌ കൊണ്ടുള്ള യാത്ര. വിലക്കുകളൂടെ ചൂരലുകൾ ഇല്ലാത്ത ഒരു യാത്ര ആരംഭിക്കുകയാണ​‍്‌.

ആദ്യമായി പെട്ടിയിൽ പിടിച്ചപ്പോൾ കൈ വിറച്ചു. ആദ്യസ്പർശനം വിറയാർന്നതാണെന്ന് അന്നറിഞ്ഞില്ല. വിടപറഞ്ഞയാത്രയിൽ പിന്നീട്‌ തിരിച്ച്‌ വരവുണ്ടെന്ന ആശ്വാസം മാത്രമാണ​‍്‌ ഇപ്പോൾ കൂട്ട്‌. ആ ഒരു ചിന്തയിലേറ്റി കാലം നല്ല ഒരു നാളെ വരുത്തും എന്ന ആശ്വാസം മാത്രമെ മനസ്സിൽ ഉള്ളൂ. വട്ടകണ്ണാടിയിലെ മീശയുടെ കറുപ്പ്‌ വേണ്ടായിരുന്നു എന്ന് ഇപ്പോൾ രമേശനു തോന്നി. എന്നും തന്റെ എന്നും പഴയ ആ കണ്ണിമാങ്ങാചുണപുരണ്ട കാറ്റിനോട്‌ സല്ലപിക്കാനൊരു മോഹം. കുളി കഴിഞ്ഞാൽ രാസ്നാദിപൊടിക്കൊപ്പം സ്നേഹം തലയിൽ തിരുമ്പുന്ന അമ്മയുടെ ചിത്രം തെളിഞ്ഞു വന്നു. കണ്ണുകൾ ഈറനാകുന്നു. എന്തു ചെയ്യാം തന്റെ വിധി. കണ്ണുകൾ തുടച്ചത്‌ ആരെങ്കിലും കണ്ടുവോ...ഇല്ല...

ഇരിക്കപൊറുതിയില്ലായ്മ മൂത്ത്‌ സിഗരറ്റ്‌ എടുത്ത്‌ ചുണ്ടിനിടയിൽ വച്ചു. അത്രക്കും ടെൻഷൻ തന്നെ. കാര്യങ്ങളെ കുറിച്ച്‌ ആലോചിച്ചപ്പോൾ ചുണ്ടുകൾക്കിടയിൽ കിടന്ന് അവ ഇക്കിളിയാകാൻ തുടങ്ങി. ആരോടോ വെറുപ്പു കാണിക്കുന്നതുപ്പോലെ രമേശന്റെ മൂക്കും വായും പുക കുഴലുകളായി മാറി. പിന്നെയും പിന്നെയും യാത്ര പറഞ്ഞ വേണ്ടപെട്ടവരുടെ കൈകളുടെ വിടപറച്ചിൽ തികട്ടി വരുന്നു. സങ്കട നനവുള്ള പുകച്ചുരുളുകളായി രമേശൻ ഊതി ഊതി വിടാൻ തുടങ്ങി. മനസ്സിന്റെ നീറ്റലുകൂടിയാകുമ്പോൾ സിഗരറ്റിനു ഒരു പ്രത്യേക എരിച്ചിൽ. സ്വാതന്ത്ര്യത്തിന്റെ വലിയ ഇടനാഴികൾ വേണ്ടായിരുന്നു എന്ന ചിന്ത വേട്ടയാടാൻ തുടങ്ങുന്നു. അവന്റെ വിഷമങ്ങളിൽ പങ്കുചേർന്നിട്ടാണോ മഴത്തുള്ളികൾ തൂങ്ങിയാടുന്ന ട്രെയിനിലെ ജനൽ കമ്പികൾ വിഷമം സഹിക്ക വയ്യാഞ്ഞ്‌ തുള്ളികളെ അപാരതയുടെ അകലങ്ങളിലേക്ക്‌ വലിച്ചെറിയുന്നതെന്ന് തോന്നി.

തനിക്ക്‌ ഇനിയും തുഴയാനുള്ളത്‌ എത്രയോ വലിയ ആഴങ്ങളാണെന്നതു തെളിഞ്ഞു വരൂമ്പോൾ രമേശന്റെ മനസ്സ്‌ അടുപ്പുപോലെ പുകഞ്ഞു.

"ഈശ്വരാ..... വേറെ ആരും ജോലി ലഭിച്ച്‌ നാടു വിട്ടിട്ടില്ലേ " അതൊക്കെ കൂടി ആലോചിക്കുന്ന സമയത്ത്‌ പോലും വീട്ടിൽ അമ്മ മച്ചിലേക്ക്‌ നോക്കി പ്രാർത്ഥിക്കുന്നതു മനസ്സിൽ കണ്ടു.

രാശിപലകയിലെ കളങ്ങളില​‍്‌ പലവട്ടം കവടികൾ നിരത്തി ഗണിച്ച്‌ ഗുണിച്ചപ്പോൾ യൗവ്വനത്തിന്റെ കുതിച്ചുചാട്ടങ്ങളുടെ തിരുത്തികുറിക്കലുകൾ ആരംഭിക്കുന്ന സമയം തുടങ്ങി എന്ന് കണിയാൻ പറഞ്ഞ സമയത്തെ ശരിക്കും രമേശൻ ശപിച്ചു. എന്റെ നാടും വീടും വിട്ട്‌ എനിക്കു ഒരു സ്ഥലത്തേക്കും പോകണ്ട. എവിടെയോ പോയി എന്തൊക്കെയോ നേടിയിട്ട്‌ എന്തു കാര്യം.

ആൽത്തറകളുടെ കിന്നാരവും ഒഴുകുന്ന പുഴയുടെ താരാട്ടും തനിക്കന്യമാകാൻ പോകുന്നു എന്നത്‌ രമേശന്റെ ചിന്തയെ അതുംഗ പദത്തിലെത്തിക്കാൻ തുടങ്ങി. വീണ്ടും ഒരു സിഗരറ്റുകൂടി എടുത്ത്‌ കത്തിച്ചു. ട്രൈനിൽ തീരെ തിരക്കില്ല. തന്റെ കമ്പാർട്ട്‌മന്റിൽ ആകെയുള്ളത്‌ ഒരു വയസ്സൻ മാത്രം. ബോംബെക്കു തന്നെയാണെന്ന് തോന്നുന്നു.

നേരം ഇരുട്ടി തുടങ്ങുന്നു. കിടക്കാം. ഇനി ആരെ കാത്തിരിക്കുന്നു. നെരിപ്പോട്‌ പോലെ ആ രാത്രിയിൽ നഷ്ടപെടലിന്റെ കരിമ്പടവും പുതച്ച്‌ കിടക്കാം. അല്ലാതെ ഇന്ന് തനിക്കെന്താണ​‍്‌ കൂട്ട്‌. അമ്മ കവറിലക്കി തന്ന അച്ചാരിന്റെ ഗന്ധം ചുറ്റും അലയടിക്കുന്നുണ്ട്‌. രാധയുടെ ചിത്രം ഒരിക്കൽ കൂടി പേഴ്സിൽ നിന്ന് എടുത്ത്‌ നോക്കി. അതിനു പശ്ച്ചാത്തലമെന്നോണം ട്രെയിനിന്റെ ചക്രശ്വാസം ഈണത്തിൽ കൊതുകു മൂളുന്നത്‌ പോലെ ചെവിയിൽ തലോടികൊണ്ടിരുന്നു.

രമേശൻ ഒന്നു കൂടി നെടുവീർപ്പിട്ട്‌ പ്രാർത്ഥിച്ച്‌ കിടന്നു. ഉറക്കം വരുന്നില്ല. എന്നാണ​‍്‌ തന്റെ ആദ്യ യാത്ര തുടങ്ങിയത്‌. അതെ, പള്ളികൂടത്തിലേക്ക്‌ തന്നെ. കല്ലുപെൻസിൽ കൊണ്ട്‌ സ്ലേറ്റിൽ എഴുതി പഠിച്ച നാളുകൾ. പേരു തുന്നിയ ശീലക്കുടയും കൊണ്ട്‌ കൈ വീശി പോയ ആദ്യ യാത്ര. നാരങ്ങാവെള്ളത്തിലെ അവസാന തുള്ളി പഞ്ചസാരയിലേക്ക്‌ നാവ്‌ നങ്കൂരമിട്ട പ്രായം. മാവുകളിലേക്ക്‌ എറിഞ്ഞ്‌ കൈ തളരുന്ന പ്രായം. അൽപം കൂടി മുതിർന്നപ്പോൾ മുടിയന്മാരായി കോളേജിലേക്കും ബന്ധുവീടുകളിലേക്കുമുള്ള യാത്രകളായിരുന്നു. വിലക്കപ്പെട്ട കളിപ്പാട്ടങ്ങൾ സ്വന്തമാക്കുന്ന സമയം. ആകുലതകൾ പശ്ച്ചിമഘട്ടവും കടന്ന വേളകൾ, നെഞ്ചോട്‌ ചേർത്ത പുസ്തകങ്ങളുള്ള പെൺകൊടികളെ വലവീശിയ സമയം. അന്നൊക്കെ കടകൾക്ക്‌ മുന്നിൽ പലകകൾ വീഴുന്നത്‌ വരെ കവലയിലെ ഇട്ടാവട്ടങ്ങളിലെ ചർച്ചകൾ വീട്ടുകാരെ കാണാതെ പല അരുതായ്മകൾക്കുള്ള അകമ്പടിയുമായി. രാധ എത്രയോ തെന്നെയൊർത്ത്‌ വേവലാതിപ്പെട്ടിരിക്കുന്നു. പാവം. എല്ലാം ഇന്നലെയെന്നോണം ഓർമ്മ വരുന്നു.

ഗൾഫീന്നു ലീവിനു വന്ന തോമസുചേട്ടനാണ​‍്‌ തന്റെ അറിവിൽ യാത്രയുടെ കാരണവർ എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.
" എടാ ചെക്കാ എന്നെങ്കിലും ഒരിക്കൽ നമ്മൾ എവിടേക്കെങ്കിലും പോയേ പറ്റൂ. എന്റെ കാര്യം തന്നെയെടുത്തു നോക്ക്യേ. ഒരിക്കൽ ബോംബെക്കു പോയതാ ഞാനും. അവിടുന്ന് നേരെ ഗൾഫിലേക്ക്‌. നിനക്കും ഇതു തന്നെ അവസ്ഥ. നീ ഇപ്പോൾ ബോംബേക്കു പോകുന്നു. അതു കഴിഞ്ഞു ചിലപ്പോൾ ഗൾഫിലേക്ക്‌. എണ്ണപനയുടെ നാട്ടിലേക്കുള്ള ആദ്യ പോക്കിൽ കുഴിച്ചിട്ട സ്വർണ്ണം മാന്തിയെടുക്കനുണ്ടായ ആകുലതയുടെ മണിമുഴക്കം കാതിലേപ്പോഴും മുഴങ്ങുന്നു. പിന്നീടുള്ള പ്രവാസ യാത്രകൾ ജീവിതത്തിന്റെ ശപിക്കപെട്ട നിമിഷങ്ങളായി മാറിയിരുന്നു. മൂന്നു വർഷം മൂന്നു ദിവസം പോലെ കഴിയെണേ എന്ന് പ്രാർത്ഥിച്ച്‌ കഴിഞ്ഞ ദിനങ്ങള് മുപ്പതു വർഷമായിട്ടും തുഴച്ചിൽ നിർത്താൻ കഴിയാതെ പോകുന്ന ജീവിത നൗകാ പ്രയാണം. സർവ്വേശ്വരന്റെ അടുത്തേക്കുള്ള യാത്രയുടെ വിസയും ബോർഡിംഗ്‌ പാസും കിട്ടുന്നതു വരെ തുടരുന്നു. നിലക്കാത്ത ഒരു യാത്ര അപ്പോഴും ഒന്നു മാത്രം, ശിഖിരങ്ങൾ സൂര്യനെ തേടിയും വേരുകൾ ഭൂമിയിലെ നനവുകൾ തേടിയും".

രമേശൻ ഒരു നല്ല നാളെക്കു വേണ്ടി കോട്ടുവായിട്ടുകൊണ്ട്‌ തിരിഞ്ഞു കിടന്നു.

53 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. ആദ്യം ഒരു തേങ്ങ അടിക്കാം എന്നിട്ട് വായന ഹിഹിഹി

    ReplyDelete
  2. ഏറക്കാടന്‍ മാഷെ ഒരു പ്രവാസിയുടെ വേദന അല്ലെ .. കൂടെ ഒരു കൊച്ചു പ്രേമവും ... നന്നായി അവതരിപ്പിച്ചു മാഷെ

    ReplyDelete
  3. "സങ്കട നനവുള്ള പുകച്ചുരുളുകളായി രമേശൻ ഊതി ഊതി വിടാൻ തുടങ്ങി. മനസ്സിന്റെ നീറ്റലു കൂടിയാകുമ്പോൾ സിഗരറ്റിനു ഒരു പ്രത്യേക എരിച്ചിൽ"

    സത്യം!

    ReplyDelete
  4. കഥ കലക്കി ഏറക്കാടാ

    വിസക്കും ബോർഡിംഗ്‌ പാസ്സിനുമായി ഞാനും കാത്തിരിക്കുന്നു കർപ്പൂരം ഒക്കെ ഇട്ട് ശരീരം അലങ്കരിച്ചേ ഇവിടെ നിന്ന് പോകൂ എന്ന വാശിയിലാ ഞാൻ .......

    ReplyDelete
  5. <<<< പൂക്കൾ വിരിഞ്ഞ ധാവണിയുടുത്ത്‌ കരഞ്ഞ രാധയുടെ മുഖം >>>>
    <<<< മൂക്കാതെ നിന്ന ചാമ്പക്കാ നിറമുള്ള അവളുടെ മുഖം ഇപ്പോൾ ചുവന്നിട്ടുണ്ടാകുമെന്ന് >>>> (ബാച്ചിലേള്‍സിനെ കൊതിപ്പിച്ചു കൊല്ലാനുള്ള പണിയാ, കൂതറ എറക്കാടന്‍ :)
    രാധ കരഞ്ഞത് എനിക്ക് ഇഷ്ട്ടായില്ലാ, ചിരിക്കുന്ന രാധയാ രസം

    ReplyDelete
  6. കഥ കൊള്ളാട്ടോ
    പ്രവാസ ജീവിതത്തിന്റെ സങ്കടങ്ങള്‍ അല്ലെ . നാടും, വീടും, മനസ്സിലെ പ്രേമവും ഒക്കെ മറന്നു ഒരു ജീവിതം അല്ലെ

    ആശംസകള്‍

    ReplyDelete
  7. നിരവധി വര്‍ഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന എനിക്ക് എപ്പോഴും പുതുമ നല്‍കുന്ന ഒന്നാണ് വേര്‍പ്പാടിന്‍റെ വേദന. ആദ്യം രണ്ടു വര്‍ഷത്തിലും പിന്നെ വര്‍ഷത്തില്‍ ഒരിക്കലും ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു തവണയും ഞാന്‍ അതനുഭവിക്കുന്നു. ഓരോ തവണയും കൂടുതല്‍ തീവ്രതയോടെ. സന്തോഷവും ദുഖവും ഒരേ പോലെ നല്‍കുന്നതാണ് ഓരോ അവധിയും. കഥ അനുഭവമായിത്തന്നെ തോന്നി. നന്നായി എഴുതി- ഏറക്കാടന്‍

    ReplyDelete
  8. "നാരങ്ങാവെള്ളത്തിലെ അവസാന തുള്ളി പഞ്ചസാരയിലേക്ക്‌ നാവ്‌ നങ്കൂരമിട്ട പ്രായം" പുതുമയുള്ള ചില പ്രയോഗങ്ങളുടെ അകമ്പടി എഴുത്തിനെ കൂടുതല്‍ ഊഷ്മളമാക്കി. ആശംസകള്‍.. ഏറ..'കാടാ' :)

    ReplyDelete
  9. Pd said...
    വിസക്കും ബോർഡിംഗ്‌ പാസ്സിനുമായി ഞാനും കാത്തിരിക്കുന്നു കർപ്പൂരം ഒക്കെ ഇട്ട് ശരീരം അലങ്കരിച്ചേ ഇവിടെ നിന്ന് പോകൂ എന്ന വാശിയിലാ ഞാൻ .......

    എമിഗ്രേഷന്‍ ക്ലിയറന്‍സ് പിന്നെ ആര് ശരിയാക്കും pd. ഇങ്ങിനെ സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയല്ലേ pd.

    ReplyDelete
  10. വായിക്കാന്‍ നല്ല രസം...:))

    ReplyDelete
  11. വര്‍ഷങ്ങളായി പ്രവാസിയാണ് ഞാനും, വിരഹത്തിന്റെ വേദനയും സുഖവും വേണ്ടുവോളമായി, ചിലപ്പോഴെങ്കിലും എല്ലാവരെയും ഇവിടുന്നു ഒന്നിച്ചു നാട് കടത്തിയെങ്കില്‍ എന്നാശിക്കാറുണ്ട് വെറുതെ.

    നാളുകള്‍ പെട്ടെന്ന് ഓടി മറയും അപ്പോഴും യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും ..

    കഥ ഹൃദയസ്പര്‍ശിയായി എഴുതി എറക്കാടാ, അഭിനന്ദനങ്ങള്‍.

    ReplyDelete
  12. യാത്ര പറച്ചിലും വിങ്ങിപൊട്ടലും കുറേ അനുഭവിച്ചതാ.. വീണ്ടും അതോര്‍മപ്പെടുത്തി എന്നെ കരയിപ്പിക്കാനാ ഏറക്കാടാ നിന്‍റെ ഭാവം എങ്കില്‍ നിന്നെ തല്ലികൊല്ലുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍ ഞാനുണ്ടാവും . മറക്കണ്ട. !!

    ReplyDelete
  13. എറക്കാടാ
    വായിച്ചു തീര്‍ന്നിട്ടും തീരാത്തൊരു നീറ്റല്‍..
    നന്നായി എഴുതി..
    പ്രവാസം..
    അതെ ഞാനുമൊരു പ്രവാസിയാണ്..
    ചിലവരികള്‍ തീക്ഷ്ണം..
    അല്ലെങ്കിലും
    എല്ലാ 'പ്രവാസങ്ങള്‍ക്കും'
    ഒടുക്കമാവാന്‍ മരണം തന്നെ
    വരണം...

    'രമേശൻ ഒരു നല്ല നാളെക്കു വേണ്ടി കോട്ടുവായിട്ടുകൊണ്ട്‌ തിരിഞ്ഞു കിടന്നു.'
    എറക്കാടാ എന്തനാ അതിനിടക്കോരു കോട്ടുവാ.
    പ്രതീക്ഷകളില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പോലെ..
    ഞാനുമൊന്ന് തിരിഞ്ഞു കിടക്കട്ടെ,
    കോട്ടുവായിടാതെ,
    ഒരു നല്ല നാളേക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട്..

    ReplyDelete
  14. ഹ്മം .. അപ്പൊ അങ്ങനെ ആണ് പട്ടാമ്പി റയില്‍വെ സ്റേഷന്‍ ഉണ്ടായതു

    ReplyDelete
  15. പൊതുവേ എല്ലാവരും പറയാറ്‌ അഞ്ചു വര്‍ഷം കൊണ്ട്‌ മടങ്ങണം എന്നാണ്. പക്ഷെ വന്നാല്‍ പെട്ടു....യൌവ്വനം നഷ്ടമാകാതെ, പ്രഷറില്ലാതെ, ഷുഗറില്ലാതെ ആരും മടങ്ങാറില്ല.....സസ്നേഹം

    ReplyDelete
  16. ഏറക്കാടാ
    ഗൃഹാതുരത്വം പേറുന്ന പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍, അസ്സലായിരിക്കുന്നു

    ReplyDelete
  17. ജോലിയുമായി മറുനാടുകളിലേക്കു പോകുന്ന പലരുടെയും ഓര്‍മ്മകള്‍ ബ്ലോഗ്ഗില്‍ വായിച്ചിരിക്കുന്നു. പിരിമുറുക്കവും, വേദനയും, നാടിനെ പിരിയാന്‍ ആവാത്ത സങ്കടവും എല്ലാം അവരാല്‍ ആവും വിധം അവതരിപ്പിക്കുന്നുണ്ട്. വളരെ നന്നാവുന്നുമുണ്ട് പലതും. ഇതും അതുപോലെ തന്നെ... നന്നായി അവതരിപ്പിച്ചു. എനിക്കിഷ്ടായി.. ആശംസകള്‍

    ReplyDelete
  18. നാടും വീടും കൂട്ടും വിട്ട് അന്നം തേടിയകലുന്നവന്റെ വേദന ഒരു പ്രവാസിയായ ഞാനും മനസിലാക്കുന്നു. യാത്ര എന്നവസാനിക്കുമെന്നറിയാതെ ഈ ഞാനും !

    @ ഹംസ,

    ഞാൻ പഠിച്ച സ്കൂളിൽ പഠിച്ച എറക്കാടനെ നിങ്ങൾക്ക് ആദ്യം തല്ലാമെന്ന് മോഹിക്കരുത് .ഞാൻ സമ്മതിക്കില്ല (ഞാനായിർക്കും ആദ്യം തല്ലുന്നത് )

    ReplyDelete
  19. ഇതിപ്പോ എന്നാ അഭിപ്രായം പറയാനാ കൂവേ....
    വല്ലാത്തൊരെരിച്ചില് തോന്നണ്. എപ്പളാന്നറിയാവോ....ആ കുട്ടിക്കാലത്തിന്റെ സീന്‍ വന്നപ്പോള്......
    ഞാന്‍ ഇന്ന് വഴിയേ തേരാപ്പാരാ നടന്നപ്പോ എന്റെ കുട്ടിക്കാലം ഒന്ന് ഓര്‍ത്താരുന്നു. അതു കഴിഞ്ഞ് ഇങ്ങോട്ടു വന്ന് ബസിലേക്ക് കേറീപ്പഴാ അളിയന്റെ ഒരു പോസ്റ്റ്. ഞാന്‍ അഭിപ്രായമൊന്നും പറയിയേല കേട്ടോ.. ഒന്നും തോന്നരുത്...ഞാനങ്ങനെ ചുമ്മാ ഊളന്‍ അഭിപ്രായമൊന്നും പറയുന്ന ആളല്ല. ഇഷ്ടപ്പെട്ടാ ഇഷ്ടപ്പെട്ടെന്നു പറയും ഇല്ലെങ്കില്‍ അങ്ങനെ പറയും ... അത്രതന്നെ... ഇതിപ്പോ ഇഷ്ടമായി കേട്ടോ.....വിമര്‍ശനമൊക്കെ വിവരമുള്ളവര് പറയട്ടേന്ന്.

    ReplyDelete
  20. അനിവാര്യമായ യാത്രകള്‍ . അമ്മയെയും അച്ഛനെയും ,സന്തോഷത്തേയും സങ്കടത്തെയും , കാമുകിയെയും (കാമുകനെയും ) കൂട്ടുകാരെയും നാടിനെയും നാട്ടാരെയും ....ഒക്കെ നെഞ്ചെറ്റിയുള്ള യാത്രയിലാണ് പലരും . ചിലര്‍ വിതുമ്പും . വിതുമ്പലുകള്‍ അസ്സലായിട്ടുണ്ട് .

    ReplyDelete
  21. താന്‍ താന്‍ നിരന്തരം ചെയ്തിടും കര്‍മതിന്‍ ഫലം താന്‍ താനനുഭവിച്ചീടുകെന്നെ വരൂ...

    വരാനുള്ളത് വഴിയില്‍ തങ്ങുമോ???

    ആ നാട്ടുകാര് രക്ഷപെട്ടെന്നു വിചാരിചോണ്ടാല്‍ മതി....അപ്പൊ ഇങ്ങേരു ചെന്ന് കേറാന്‍ പോകുന്ന സ്ഥലമോ???

    ഇശ്വരോ രക്ഷതു.

    ReplyDelete
  22. nice
    nannaayittund ,aashamsakal

    ReplyDelete
  23. ഇത് നമ്മുടെ ഒക്കെ കഥ തന്നെ...
    :(
    വേറൊന്നും പറയാനില്ല.. ഫീലിംഗ്സ്...

    ReplyDelete
  24. എറക്കാടാ....
    സത്യസന്ധമായി പറഞ്ഞാൽ ഇതിൽ ഒരു പുതുമയും ഇല്ല.
    ഇതിലും നല്ല പൊസ്റ്റുകൾ എറക്കാടൻ എഴുതിയിട്ടുണ്ട്.
    ഇനി സാവകാശം പുതുമകൾ നിരത്തി എഴുതണം, കേട്ടോ!
    യു ക്യാൻ ഡു ഇറ്റ്.
    പ്രശംസിച്ചു മുരടിപ്പിക്കാൻ ഞാനില്ല.

    ReplyDelete
  25. എന്തായാലും, "കവടി നിരത്തല്‍" വിടണ്ട. വിപ്രവാസം കഴിഞ്ഞാല്‍ നാട്ടില്‍ ഒരു വരുമാനമാര്‍ഗം ആവും.

    ReplyDelete
  26. വിരഹ ദുഃഖത്തിന്‍റെ തീഷ്ണമായ ഗന്ധം ഈ കഥയിലുണ്ട്.
    Palakkattettan.

    ReplyDelete
  27. ഏറക്കാടാ, നീ എന്നെ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലും :(

    ReplyDelete
  28. ഒരു സിഗററ്റ് വലിച്ചിട്ട് അഭിപ്രായം എഴുതാം...!
    അല്ലാതെ വയ്യെടോ...!!

    ReplyDelete
  29. പഴയ പോസ്ടുകളെക്കാള്‍ വ്യത്യസ്തമായി എഴുതി.
    ഒരു പ്രവാസിയുടെ മനസ്സിന്റെ ചില പോറലുകള്‍
    കോറി വെച്ചത് കൊള്ളാം.
    നന്നായി മാഷേ.

    ReplyDelete
  30. ഒരു ജ്യാതി പുരോഗതിയായല്ലിസ്റ്റാ..സൂപ്പർ

    ReplyDelete
  31. യാത്ര പോകുന്നവനും വീട്ടിലിരിയ്ക്കുന്നവനും വിഷമം തന്നെ.
    എറക്കാടൻ സ്റ്റൈൽ വന്നില്ല എന്നു എനിക്ക് തോന്നുന്നു.

    ReplyDelete
  32. ഏറാക്കാടാ,
    പോസ്റ്റിൽ കുറെയേറേ നലൽ സാഹിത്യം കൊണ്ടുവന്നു എന്നതൊഴിച്ചാൽ ഒരു ഏറക്കാടൻ ടച്ച് കിട്ടിയോ എന്നൊരു സംശയം.. പക്ഷെ, എന്തൊക്കെയോ പോരായ്മകൾ തോന്നിയപ്പോളും പ്രതിഭയുടെ മിന്നലാട്ടങ്ങൾ പലയിടത്തും കാണാൻ കഴിഞ്ഞു.. കഴിവുണ്ടെന്നും മിനുക്കാൻ ശ്രമിക്കുമെന്നും കരുതട്ടെ.. വിമർശനമായെടുക്കില്ലെങ്കിൽ ഒന്ന് പറയാം.. ഏറക്കാടന്റെ മനോഹരമായ ആടുത്ത പോസ്റ്റിനു കാക്കുന്നു.

    ReplyDelete
  33. ഏറെ വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു. കൊള്ളാം. നമ്മളെല്ലാം ആ യാത്രക്കരായത് കൊണ്ട് കൂടുതല്‍ അറ്റാച്ച്മെന്‍റ്റ് തോന്നുന്നു.

    ReplyDelete
  34. ഏറക്കാടാ ,
    താങ്കളുടെ കഥ വായിച്ചു. പ്രവാസിയുടെ ആകുലതകള്‍ വരച്ചു കാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്.ചില പ്രയോഗങ്ങളില്‍ താങ്കള്‍ വിജയിച്ചിട്ടുണ്ട്. എങ്കിലും മ-പ്രസീദ്ധികരണങ്ങളിലെ ആ പൈങ്കിളി കടന്നു വരുന്നുണ്ട്. കഥ എന്ന നിലയില്‍ താങ്കള്‍ക്ക് ഇനിയും ഉയര്‍ത്തേണ്ടതുണ്ട്.എന്നാല്‍ കഴിയും താങ്കളെ കൊണ്ടത്..നന്ദി!

    ReplyDelete
  35. അടിമുടി ഗ്രിഹാതുരത്വവും ഒരു പ്രവാസിയുടെ നഷ്ടബോധവും വരച്ചിട്ടിരിക്കുന്നു. വളരെ നന്നായിട്ട് തന്നെ..
    പക്ഷെ അതിനപ്പുറം ....??

    അഭിലാഷ്, ഇനിയും എഴുതൂ ... പുതുമയുള്ള കഥകള്‍ ... ജി ടാല്‍ക്കിലെ സ്റ്റാസ് മെസ്സേജ് പോലെ പുതിയ പരീക്ഷണങ്ങള്‍ .
    അതിനുള്ള പ്രതിഭ താങ്കള്‍ക്കുണ്ട്.

    ReplyDelete
  36. സാഹിത്യത്തിന്റെ പങ്കായങ്ങൾ ഇരുവശത്തും ഘടിപ്പിച്ച ഈ പ്രവാസിയെന്ന വഞ്ചി ചെറുപ്പകാലത്തെ പുഴയിൽ നിന്നും,മരുഭൂമിയെന്ന ആഴക്കടലിൽ വന്ന് പെട്ട് സ്വന്തം കരയണിയുവൻ ആഞ്ഞുതുഴയുന്ന കാഴ്ച്ചകളാണല്ലയോ..ഞാനിവിടെ കണ്ടുകൊണ്ടിരിക്കുന്നത്............

    ReplyDelete
  37. കൊള്ളാം. നന്നായിട്ടുണ്ട്.

    ReplyDelete
  38. കഥ നന്നായി അവതരിപ്പിച്ചു. ആശംസകള്‍ :)

    ReplyDelete
  39. അവതരണത്തില്‍ ഒരു പുതുമ അനുഭവപ്പെട്ടു ട്ടോ .........

    ReplyDelete
  40. അനുഭവങ്ങളുടെ നിലാവെളിച്ചത്തിലുള്ള രമേഷിന്‍റെ കഥയാണെങ്കിലും ചിലപ്പോഴൊക്കെ കഥാപാത്രം അനവസരത്തില്‍ ഇറങ്ങി വരുന്നുണ്ട്.
    ടെന്ഷനടിച്ച നേരം ചുണ്ടിലെ സിഗരറ്റ് ''ഇക്കിളിയാക്കിയത്'', ഓര്‍മകളില്‍ ആല്‍ത്തറയുടെ ''കിന്നാരം'', ട്രയിനിന്‍റെ ചക്രശ്വാസത്തെ കൊതുകിന്‍റെ മൂളലിനോട് സാദൃശ്യപ്പെടുത്തിയത്... ഇവയൊക്കെ അഭംഗിയായോ എന്ന് സംശയം. രാധയുടെ നോവ്‌ നിറഞ്ഞ കാത്തിരിപ്പിനും രമേഷിന്റെ വിടക്കും 'ആല്‍ത്തറയുടെ തണല്‍' ഒരോര്‍മയുടെ പശ്ചാത്തലമാക്കി അവതരിപ്പിക്കാമായിരുന്നു.
    ഒന്നു കൂടി കുടഞ്ഞ്‌, കടഞ്ഞെടുക്കുക; വരും രചനകള്‍. കഥാകൃത്തേ.., അനുമോദനങ്ങള്‍..

    ReplyDelete
  41. എറക്കാടന്‍-
    കഥയും, കമന്റുകളും വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലൊരു ഗൃഹാതുരത്വം. ഇങ്ങിനെ സങ്കടപ്പെടുത്തുന്ന കഥ വേണ്ട എറക്കാടാ..
    നല്ല കഥയാണ്‌. പക്ഷെ ഞാനങ്ങിനെ പറയില്ല.

    ReplyDelete
  42. ഗൃഹാതുരത്വം പേറുന്ന പ്രവാസിയുടെ ചിന്തകള്‍ ,നന്നായിട്ടുണ്ട്

    ReplyDelete
  43. ഈ കഥക്ക് സ്വന്തം ജീവിതത്തിന്റെ ഉപ്പും പുളിയും...അല്ലെ ഏറക്കാടാ...

    ReplyDelete
  44. കണ്ണനുണ്ണിയുടെ കമന്‍റ്‌ തന്നെയാണ്‌ എന്‍റെയും അഭിപ്രായം.താങ്കളുടെ സ്റ്റാറ്റസ് മെസേജ് വേറെ ആരും എഴുതി തരുന്നത് അല്ലല്ലോ, അങ്ങനെയുള്ള ഒരു പ്രതിഭയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
    :)
    ഈ പോസ്റ്റ് കൊള്ളരുത് എന്നല്ല, പുതിയ കുപ്പിയില്‍ പുതിയ വിഞ്ഞ് കിട്ടിയാല്‍ കിട്ടട്ടെ എന്ന് ഒരു ആഗ്രഹം

    ReplyDelete
  45. എല്ലാ പ്രവാസികളുടേയും കഥ തന്നെയല്ലേ ഇതു്?

    ReplyDelete
  46. ഠേ...
    അമ്പതാമത്തെ വെടി എന്റെ വക.

    യാത്രതുടങ്ങുന്ന സമയത്ത് എല്ലാരും ഇങ്ങനെ തന്നെ എറക്കാടാ..
    റിയാലിന്റെയോ ദിർഹമിന്റെയോ ദിനാറിന്റെയോ തിളക്കത്തിൽ കണ്ണു മഞ്ഞളിച്ച് ഈയാം പാറ്റകളെപ്പോലെ പാറിയടുക്കുന്ന പ്രവാസികൾ അവരവർക്ക് നഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്ന് തിരിച്ചറിയുമ്പേഴേക്കും അവ ഒരിക്കലും തിരിച്ച് വരാത്ത അകലത്തിലേക്ക് യാത്രയായിക്കഴിഞ്ഞിരിക്കും.
    നഷ്ടപ്പെടലുകളാണു യാത്രകളുടെ അന്തസത്ത.

    ഏതായാലും നല്ല വിവരണം..
    ചില പ്രയോഗങ്ങൾ അസ്സലായി..
    കീപ്പിറ്റപ്പേ..

    ReplyDelete
  47. സാധാരണ എരക്കാടന്‍ പോസ്റ്റുകളില്‍ നിന്നൊരു വ്യത്യസ്തതയുണ്ട്.
    "കയ്യിലിരിപ്പുകൊണ്ടു ഏഴരശനി ഉച്ചിയിലടിച്ച സമയത്ത്‌ ദുബായിലേക്കു നാടുകടത്തപ്പെട്ട ഹതഭാഗ്യൻ" ആയ എറക്കാടന്റെ ചായ (സ്പെല്ലിംഗ് തെറ്റി. മാറ്റാന്‍ പറ്റുന്നില്ല. :( ) രമേശന് തോന്നി. നന്നായിട്ടുണ്ടല്ലോ? പിന്നെ ചീറ്റിപോയ പോസ്റ്റ്‌ എന്ന് buzz ഇല്‍ കണ്ടതെന്താ.. ?

    ReplyDelete
  48. ഞാനായിട്ട് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ല. എന്നാലും എറക്കാടന്റെ ഭാഷക്കും ശൈലിക്കും ഒരു പ്രത്യേക അഭിനന്ദനം കേട്ടോ. ഒരു പക്ഷെ ഞാന്‍ തന്നെ എരക്കാടനോട് ഇത് മുമ്പ് പറഞ്ഞിട്ടുണ്ടാകും എന്നാ തോന്നുന്നേ.

    ReplyDelete
  49. കൊള്ളാം..നന്നായിട്ടുണ്ട്....

    ReplyDelete