കാലമങ്ങനെ കുലംകുത്തിയൊഴുകി ഒഴുകി 2004-2005 വരെ എത്തി നിൽക്കുന്ന സമയം. അന്ന് എല്ലാരും കൂടി അതിരപ്പിള്ളിയിലേക്ക് നടത്തിയ ഒരു ടൂറാണ് സിന്ധു മേനോനെ എന്നെ ഇത്രമാത്രം മറക്കാൻ പറ്റാതാക്കിയത്. ഗൾഫിൽ വരുന്നതിനു മുൻപുള്ള അവസാന അടിച്ചുപൊളി, നാലഞ്ചു ദിവസം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ശല്യം മാറികിട്ടൽ അങ്ങിനെയുള്ള തീരുമാനങ്ങളുമായി ഞാൻ സമ്മതിച്ചു എങ്കിൽ കൂടി അവിടേക്കൊരു ടൂർ പ്ലാൻ ചെയ്തത് പ്രകാശനായിരുന്നു. രണ്ട് മൂന്നു ദിവസം ഭാര്യയും അമ്മയും തമ്മിലുള്ള ശീത സമരത്തിൽ നിന്ന് ഒരു മോചനം. അത്രയേ അവനും പ്രതീക്ഷിച്ചിട്ടുണ്ടാകുള്ളൂ. എന്തോ, ഞങ്ങൾ അഞ്ചു പേരും അതായത് കണ്ണനും പ്രകാശനും ദാസനും ഗണേശനും പിന്നെ പറമ്പിൽ കൂർക്ക നടാൻ വച്ച കാശുമെടുത്ത് ശ്രീ ശ്രീ എറക്കാടൻ തിരുമേനിയും കൂടി യാത്ര പുറപ്പെട്ടു.
ഞങ്ങളുടെ തേർവ്വാഴ്ച്ച രണ്ടു ദിവസത്തേക്ക് ഇല്ലെന്നറിഞ്ഞാൽ നാട്ടിലെ പെണ്ണുങ്ങളെല്ലാം നെഞ്ചും വിരിച്ച് വിജയശാന്തി ലെവലിൽ സമാർട്ട്നെസ്സ് കാണിക്കാൻ പുറത്തിറങ്ങും എന്നറിഞ്ഞിട്ടു കൂടി ഞങ്ങൾ പുറപ്പെട്ടു. എന്തായാലും ഒരു കേയ്സ് ബിയറും രണ്ടുമൂന്ന് കുപ്പിയുമായി ഞങ്ങൾ യാത്ര ആന്ദകരമാക്കാൻ തീരുമാനിച്ചു. യാത്രക്കിടയിൽ പ്രകാശന്റെ പതിവു വാൾ ഇടക്കിടെ വടക്കാഞ്ചേരി - ത്രിശൂർ ദേശീയ പാതയെ പുൽകി കൊണ്ടേ ഇരുന്നു. നേരെ തളിക്കുളം ബീച്ച്. അതിനു ശേഷം. അവസാനം അതിരപിള്ളിയിൽ എത്തി.
അടിച്ചു പൊളിക്കൽ തുടങ്ങിയതിനിടെ ആരോ പറഞ്ഞു അവിടെ ഏതൊ സിനിമയുടെ ഷൂട്ടിംഗ് നടക്കുണ്ടെന്ന്. എങ്കിൽ ഒന്നു പോയി എത്തി നോക്കി കളയാം എന്ന് ഞങ്ങളും വിചാരിച്ചു. എല്ലാവരും നല്ല ഫിറ്റ്. ബിയർ അടിച്ചിട്ടാണെങ്കിലും എന്റെയും മുണ്ടിന്റെ കോന്തല മണ്ണിനെ ഉമ്മവച്ചുകൊണ്ട് തന്നെയാണ് കിടന്നിരുന്നത്. ഒരു നിശ്ച്ചിത പരിധിക്കപ്പുറം ഷൂട്ടിംഗ് കാണുവാൻ ആളുകൾക്ക് പ്രവേശനമില്ല. ഫിറ്റാണെങ്കിലും നടി സിന്ധുമേനോനെ ഞങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞു. ഡയറക്ടർ ഐ വി ശശി. വെള്ളതൊപ്പിയിട്ട് അടുത്ത് സീനിനുള്ള തയാറെടുപ്പിലാണ്. പെട്ടന്ന് ഞാൻ നാടോടിക്കാറ്റിലെ ശ്രീനിവാസനെ ഓർത്തു പോയി ഒരു ചാൻസ് ചോദിച്ചാലോ..വേണ്ട. ആ സമയം മനസ്സിന്റെ പശ്ചാത്തലത്തിൽ ധൂമപടലങ്ങൾക്കിടയിലൂടെ "രാഗേന്തു കിരണങ്ങൾ" അലയടിച്ചു വന്നു. "രാജേട്ടാ" എന്നു വിളിക്കുന്ന സീമചേച്ചിയെ ഓർമ്മ വന്നു. അവസാനം ഇപ്പോഴത്തെ അവസ്ഥയിൽ എന്നിലെ നടൻ അവിടെ കിംഗ് ഫിഷർ ബിയറിന്റെ താരാട്ട് കേട്ട് ഉറങ്ങിക്കോട്ടെ എന്ന തീരുമാനത്തിലെത്തി.
എന്തായാലും തിരക്കിനിടക്ക് ഞങ്ങളും എത്തി നോക്കാൻ തുടങ്ങി. ജീവിതത്തിൽ അദ്യമായാണ് സിനിമാ ഷൂട്ടിംഗ് കാണുന്നത്. എന്തായാലും സിന്ധുമേനോനല്ലേ ഒന്നു വിശദമായി കണ്ടുകളയാം എന്നും വിചാരിച്ചു. എന്റെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ വേറേ ഏതോ ആളുകൾ എന്തായാലും എന്റെ കൂടെ വന്നവർ എവിടെ പോയി എന്ന് ചിന്തിച്ചിരിക്കുന്ന സമയത്ത് മുന്നിൽ നിന്ന ഒരു കോട്ടയം അച്ചായൻ അയാളുടെ കൂട്ടുകാരനൊട് നല്ല വിടൽസ് ആണ്.
" എന്റെ ഈശോ ഇന്നലെ നിങ്ങൾ വരണം എന്നാ പീസാ ഉണ്ടായിരുന്നെന്നറിയാമോ, ഹും...സിന്ധു മേനോന്റെ കുളിസീനായിരുന്നു ഇന്നലെത്തെ ഷൂട്ട്. ഞങ്ങളിന്നലെ പോകാനിരുന്നതാ. ഇന്നും വല്ലതും ഉണ്ടാകുമെന്നു വിചാരിച്ചാ തങ്ങിയത്. സമയം കുറെയായി ഇതു വരെ ഒന്നും നടന്നിട്ടില്ല."
അയാളുടെ കണ്ണുകളിൽ കണ്ട സീൻ നമ്മുക്ക് അതു പോലെ ഒപ്പിയെടുക്കാൻ പറ്റുമായിരുന്നു. അത്രക്കും ആത്മാർത്ഥതയോടുകൂടിയുള്ള പറച്ചിൽ. എന്തു ചെയ്യാം ഞങ്ങളൊരു ഹതഭാഗ്യവാന്മാർ.
ഞാൻ മെല്ലെ ഏന്തി വലിഞ്ഞു നോക്കുന്നതിനിടെ എന്റെ വലുതു കൈ അറിയാതെ വലതു വശത്തു നിൽക്കുന്ന ആളുടെ തോളത്ത് പിടിച്ചു. അദ്ദേഹം എന്റെ കൈ മെല്ലെ തട്ടി മാറ്റി. എന്തൊരു മനുഷ്യനാടപ്പാ എന്ന രീതിയിൽ ഞാൻ നോക്കിയപ്പോൾ അയാൾ എന്നെ രൂക്ഷമായി നോക്കുന്നു.
നരസിംഹം സിനിമയിൽ "എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ" എന്ന് തിലകൻ ലാലേട്ടനോട് ചോദിച്ചിട്ട് നോക്കുന്നതുപോലെ എന്നെയൊന്നു നോക്കി
ഞാൻ പിന്നെ വാശിപ്പിടിക്കാൻ പോയില്ല. മെല്ലെ കയ്യെടുത്തു. ഷൂട്ടിംഗിലേക്ക് ശ്രദ്ധ വച്ചു. അതിനിടക്ക് അയാളെ ഒന്നു കയ്യിലെടുക്കാം എന്നു വിചാരിച്ച് ഞാൻ ചിരിച്ചു, എന്നിട്ട് ചോദിച്ചു.
"ഇന്നലെ ഉണ്ടായിരുന്നോ ഇവിടെ"
"ഉം"
അപ്പോൾ ഇന്നലത്തെ സിന്ധുമേനോന്റെ സീൻ മുഴുവൻ ഇയാളു കണ്ടിട്ടുണ്ടാകണം. ഞാൻ മനസ്സിൽ ചിന്തിച്ചു. എന്തായാലും പത്തമ്പത് വയസ്സായാലും കിളവൻ ആളു കൊള്ളാലോ. ഹും.....
"അപ്പോൾ ഇന്നലത്തെ സീനോക്കെ കണ്ടിട്ടുണ്ടാവും.. ലേ..."
"എന്തു സീൻ" അയാൾ നെറ്റി ചുളിച്ചിട്ടുണ്ടായിരുന്നു അതു പറയുമ്പോൾ.
"ശ്ശോ..ഒന്നുമറിയാത്ത പോലെ ...സിന്ധുവിന്റെ....മറ്റത്...."
"എന്തോന്നാ ഇയാളു പറയുന്നത്....".
"ചേട്ടാ...അവരു പറയുന്നത് ഞാൻ കേട്ടു..ഇന്നലെ സിന്ധു മേനോന്റെ കുളിസീനാ ഷൂട്ടു ചെയ്തതെന്നു. അപ്പോൾ ചേട്ടനും കണ്ടിട്ടുണ്ടാവും എന്നെനിക്കറിയാം..ഹി..ഹി."
"ഹും..നിന്നെയൊന്നും പറഞ്ഞിട്ടു കാര്യമില്ലടാ....നീയൊന്നും നന്നാവില്ല...സിന്ധുവിനു നിന്റെ പ്രായത്തിൽ ഒരു സഹോദരനുണ്ട് അതറിയോ നിനക്ക്. നീയാണ് ആ സഹോദരനെങ്കിൽ നീയിങ്ങനെ പറയുമോ. "
ഹും...ഇയാൾടെ ഒരു സദാചാരം. താനൊന്നു പോ ചങ്ങാതി. തന്നോടു ചോദിച്ച എന്നെ തല്ലിയാൽ മതി. അല്ല പിന്നെ...താനവളുടെ തന്തയൊന്നുമല്ലല്ലോ..ഇത്രക്കു ധാർമികരോഷം കൊള്ളാൻ."
"സോറി മോനെ. ഞാൻ വെറുതെ പറഞ്ഞതാ. ഇന്നലെ ചുട്ട സീനാ ഉണ്ടായിരുന്നത്" എന്ന് അയാളു വിനയ കുനിയനായി പറയുമെന്നു വിചാരിച്ച നിങ്ങൾക്ക് തെറ്റി. പൂയ്..പൂയ്
"അതേടാ....എനിക്കു ദെണ്ണമുണ്ട്...ധാർമികരോഷം കൊള്ളുകയും ചെയ്യും..കാരണമറിയണോ നിനക്ക്.....ഞാനാ അവളെ ഒണ്ടാക്കിയത്....അതേടാ.....നീ പറഞ്ഞ പോലെ അവളുടെ തന്ത........" അത്രയും പറഞ്ഞു കൊണ്ട് നിർത്തി.
വലത്തെ കയ്യ് വേണോ ഇടത്തേ കയ്യ് വേണോ എന്ന് അദ്ദേഹത്തിന് ഒരു കൺ ഫ്യൂഷനും ഉണ്ടായിരുന്നില്ല.
അയ്യപ്പന്റെ അമ്പലത്തിലു കേളി കൊട്ടാൻ പോയപ്പോൾ ദക്ഷിണയുടെ കൂടെ അമ്പലകമ്മിറ്റി തന്ന കസവുമുണ്ട് ഞാൻ നല്ല ബന്ധ്വസ്സമായി മടക്കി കുത്തി. പിന്നത്തെ എന്റെ അവസ്ഥ ഞാൻ പറയണ്ടല്ലോ....ഗജിനി സിനിമയിൽ വില്ലൻ നായികയായ അസിനെ ഇരുമ്പു ദണ്ഡുകൊണ്ട് അടിക്കുമ്പോളുണ്ടായ "ണേ" എന്ന ഒരു ശബ്ദം ഞാൻ എവിടുന്നോ കേട്ടു. ഒരു നിമിഷം ചുറ്റും നിൽക്കുന്ന ആളുകളെ നെ ഗറ്റീവിൽ കാണുന്ന പോലെ തോന്നി. ഒലിച്ച ചോറ്റുപാത്രത്തിന്റെ അരികെ കിടന്ന നനഞ്ഞു കുതിർന്ന നോട്ടുബുക്കിനെ പോലെ എന്നെ ആരോ എടുത്ത് വണ്ടിയിലേക്ക് കൊണ്ട് പോയത് വളരെ വ്യക്തവും ശക്തവുമായി എനിക്ക് ഓർമ്മയുണ്ട്. ജീവിതത്തിലാദ്യമായി ചോരയുടെ മാദകഗന്ധവും രുചിയും ഒരുമിച്ച് മനസ്സിലായി.
വൈകുന്നേരം വരെ അവരെല്ലാം അതിരപ്പിള്ളിയിൽ അടിച്ചു പൊളിച്ചിട്ടും ഞാൻ വണ്ടിയിൽ നിന്ന് പുറത്തിറങ്ങിയതേ ഇല്ല. അന്നത്തെ ഹിറ്റ് പാട്ടായ "ലജ്ജാവതിയേ" എന്ന ഗാനത്തിന്റെ പശ്ച്ചാത്തലത്തിൽ മൃതസഞ്ചീവനീ മന്ത്രം ജപിച്ച് കൊണ്ട് ഇരുന്നു. പിറ്റേ ദിവസം എന്റെ മുഖം വീർത്തത് ISI മാർക്കുള്ള മുണ്ടി നീരാണെന്ന് അമ്മയെ പിടിച്ചു സത്യമിട്ടിട്ടും ആരു വിശ്വസിക്കാനാ....ബ്ലഡി ഇഡിയറ്റ്സ്....
മ്യാവൂ:
1, ഇന്നും ടിവിയിൽ സിന്ധുമേനോൻ അഭിനയിച്ച പടം വരുമ്പോൾ ഞാനീ സംഭവം ഓർക്കും.
2, സിന്ധുമേനോൻ തന്നെ അവരുടെ അച്ഛന്റെ മുഖം മറന്നാലും ഞാൻ ഈ ജന്മത്ത് മറക്കൂല.
3, സിനിമയിൽ അഭിനയിക്കാനുള്ള എന്റെ മോഹം ഞാനവിടെ ഉപേക്ഷിച്ചു. കാരണം ഭാവിയിൽ സിന്ധുമേനോൻ എങ്ങാനും നയികയായാലോ. അന്നും അവരുടെ കൂടെ അച്ഛൻ കാണില്ല്യേ. അപ്പോൾ എന്റെ ദേശീയ അവാർഡ് നഷ്ടപ്പെട്ടാലോ.
4, ആ പടം ഇതു വരെ പുറത്തിറങ്ങിയോ എന്നറിയില്ല. പെട്ടിയിലാണെന്നാണ് അറിവ്. അഥവാ ഇറങ്ങിയാൽ ഒരു കള്ള സിഡിയിൽ കോപ്പി ചെയ്തു വക്കണം.
5, സ്വപ്നത്തിൽ പോലും അതിരപ്പിള്ളിയിലേക്ക് ഒരു ടൂർ ജീവിതത്തിൽ ഉണ്ടാകില്ല.

ഇതെന്റെ സുഹൃത്ത് സമീറിനു പറ്റിയ അബദ്ധമാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ..ഇല്ല...അതാണ് പ്രശ്നം...മനസ്സിലായോ
ReplyDeleteകഴിഞ്ഞ തൂറ്റി പോയ പോസ്റ്റിനു പകരം ഒരു നർമ്മപോസ്റ്റ്
ReplyDeleteആദ്യം തേങ്ങ.. ((((((((ട്ടോ))))))))
ReplyDeleteപൂള്കള്‍ പെറുക്കിക്കോ,,,
ഇനി വായിച്ചിട്ട് ബാക്കി..!!
"സ്വപ്നത്തിൽ പോലും അതിരപ്പിള്ളിയിലേക്ക് ഒരു ടൂർ ജീവിതത്തിൽ ഉണ്ടാകില്ല" അഥവാ ആ ഭാഗത്തെങ്ങാനും വന്നാല് തൂക്കിയെടുത്ത് വെള്ളച്ചാട്ടത്തിലേക്ക് എറിയും...ആഭാസൻ.
ReplyDeleteഎല്ലാം ഒപ്പിച്ച് അടിയും വാങ്ങിയിട്ടിപ്പോ പറയുന്നു സുഹൃത്ത് സമീറിനു പറ്റിയതാണെന്ന്.. വഷളൻ
കൊള്ളാം കൊള്ളം
ReplyDeleteനിന്റെ കരണത്ത് വീക്കുന്നതിനെ നര്‍മം എന്നാണോ പറയാറ്. നീ സിനിമാ നടന്‍ ആവാതിരുന്നത് വളരെ വളരെ നന്നായി. അല്ലേല്‍ കുറെ നടിമാരുടെ അച്ചന്മാരും ആങ്ങളമാരും കോടതി കയറിയേനെ. നിന്‍റെ ഈ കൃമികടിക്ക് ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പുകളൊന്നും ഇല്ലാത്തതോണ്ട് ഈ ചെയ്ത്ത് നീ തുടരുകയും ചെയ്യും
ReplyDeleteThis comment has been removed by the author.
ReplyDeleteസംഭവം കൊള്ളാം
ReplyDelete"അതേടാ....എനിക്കു ദെണ്ണമുണ്ട്...ധാർമികരോഷം കൊള്ളുകയും ചെയ്യും..കാരണമറിയണോ നിനക്ക്.....ഞാനാ അവളെ ഒണ്ടാക്കിയത്....അതേടാ.....നീ പറഞ്ഞ പോലെ അവളുടെ തന്ത........" അത്രയും പറഞ്ഞു കൊണ്ട് നിർത്തി.
ReplyDeleteഇത്രയും പറഞ്ഞു നിറുത്തിയാല്‍ തന്നെ അന്നത്തെ ഏറക്കാടന്‍റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ… കൂയ് ,, പൂയ്.. നല്ലവണ്ണം പൊട്ടി അല്ലെ..!! ഇതു പോലെ പലയിടത്തു നിന്നും കിട്ടിയ കഥകള്‍ പോരട്ടെ. ഇതു ഷമീറിനു പറ്റിയതാ എന്നു പറഞ്ഞാല്‍ ആരു വിശ്വസിച്ചാലും ഞാന്‍ വിശ്വസിക്കില്ല .. ഇതു നിനക്ക് തന്നെ പറ്റിയതാ.. !!
സിന്ധുമേനോൻ തന്നെ അവരുടെ അച്ഛന്റെ മുഖം മറന്നാലും ഞാൻ ഈ ജന്മത്ത് മറക്കൂല.
ഇത് കലക്കി.!!
ഒന്നേ കിട്ടിയുള്ളൂ എന്നത് നുണ.. നീ വാങ്ങിച്ചാല്‍ വയറു നിറച്ചും വാങ്ങിച്ചേ അടങ്ങൂ.. നീ ആരാ മോന്!!... :)
ReplyDelete"ഒലിച്ച ചോറ്റുപാത്രത്തിന്റെ അരികെ കിടന്ന നനഞ്ഞു കുതിർന്ന നോട്ടുബുക്കിനെ പോലെ എന്നെ ആരോ എടുത്ത്'''"
ReplyDeleteഇതു കൊള്ളാം, നര്‍മ്മത്തിലും ലേശം സാഹിത്യവും കൂട്ടിയിരിക്കുന്നു. കഴിഞ്ഞതിന്റെ ആ പ്രയാസം അങ്ങു മാറി...
അല്ല മുത്തേ ആരാ ഈ സിന്ധുമേന്‍..???
ReplyDeleteതളിക്കുളം ബീച്ചിൽ വന്നു ഇത്തരം നമ്പർ ഇറക്കാഞ്ഞതു നന്നായി. ലവന്മാരുടെ ഇടി ഒരു മയോം ഇല്ലാത്തതാ.. :)
ReplyDeleteഞാൻ നേരത്തേ പറഞില്ലേ സിന്ധുവിനെ പറ്റി ഒരക്ഷരം പറയരുതെന്ന്! ഇപ്പോഴെന്തായീ..
ReplyDeleteതാങ്കള്‍ എത്ര കൂതറയായിരുന്നു മുന്‍കാപത്ത് എന്ന് തെളിയിക്കുന്നതാണ്, താങ്കളുടെ ഓരോ പോസ്റ്റുകളും.
ReplyDeleteenthayalum alu manyan thanne...
ReplyDeleteavalude thantha anennu paranjathalle ullu.
vere arenkilum ayirunnenkil erakkadanu(sameerenkil sameer) thanthakku vili kettene..
തേങ്ങയടിച്ച ഹം സാക്കാ നന്ദി.
ReplyDeleteകൂതറേ നിനക്ക് സിന്ധൂനെ അറിയില്ലേ...
വാഴക്കാവരയൻ: എറക്കാടൻ ടച്ച് എല്ലാത്തിലും വേണ്ടേ
അനോണി: എന്റെ ചേട്ടാ എന്റെ ഓരോ പോസ്റ്റുകളിൽ ഏത് പോസ്റ്റാ വൃത്തികെട്ടത് അല്ലെങ്കിൽ എന്റെ സ്വഭാവം മനസ്സിലാകുന്നത്. ഒരു പോസ്റ്റ് പറയൂ. പിന്നെ ഇത് എന്റെ അനുഭവമല്ല എന്ന് ആദ്യത്തെ കമന്റിൽ വ്യക്തമായി പറയുന്നുണ്ട്. പിന്നെ എന്തിനു അനോണിയായി വരണം നേരിട്ടു പറഞ്ഞോളൂ..ആരും ഒന്നും ചെയ്യൂല...
ഭായി, രമണിക, പിഡി, ലഡുകുട്ടൻ, കിഷോർലാൽ : നന്ദി
‘സിൽമാ നടി‘ യുടെ ‘അച്ഛന്റെ അടി’ യൊക്കെ വാങ്ങിയ ആളാണെന്ന് കണ്ടാൽ പറയൂലാ. അത്രയ്ക്ക് ‘വിന‘യമല്ലേ !
ReplyDeleteപിന്നെ ഇത് സുഹൃത്തിനു പറ്റിയ അബദ്ധമാണെന്നത് ഞാനങ്ങ് വിശ്വസിച്ചു.
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം. അല്ലെങ്കിൽ വീട്ടിൽ കിടക്കണം എറക്കാടാ :)
അന്തമില്ലല്ലോ കുന്തമില്ലല്ലോ
ReplyDeleteഎറക്കാടന്‍ വളര്‍ന്നോരായുഗത്തില്‍.
ഹി ഹി ഹി
മകളുടെ കുളിസീന്‍ കാണേണ്ടി വരുന്ന അപ്പന്‍!!
ReplyDeleteമകളുടെ കുളിസീന്‍ നാട്ടാരെ കാണിക്കാന്‍ സഹകരിക്കുന്ന അപ്പന്‍ !
കാശും പ്രശസ്തിയും മാത്രം നോക്കുന്ന അപ്പന്‍!
നല്ല അപ്പന്‍..
ആ അപ്പന്‍ മേനോനെ പിടിച്ചാ രണ്ടെണ്ണം കൊടുക്കേണ്ടത് .
ഹോ...എന്തൊരു വിനയം...തറയാണെന്നുള്ള അഹങ്കാരം തീരെയില്ല...എന്തായാലും സംഭവം കൊള്ളാം...ഇപ്പോഴും കയ്യിലിരിപ്പ് ഇതൊക്കെ തന്നെ?? ....സസ്നേഹം
ReplyDelete@ അക്ബര്‍..
ReplyDeleteഹ ഹ ഹ ആ നാടന്‍ പാട്ട് എനിക്കങ്ങട്ട് ശരിക്കും ഇഷ്ടമായി.. അന്തമില്ലല്ലോ…….!!
തണലിന്‍റെ അഭിപ്രായത്തോടും യോജിക്കുന്നു. !!
താങ്കളുടെ എല്ലാ പോസ്റ്റുകളും കൂതറയില്‍ കൂതറ തന്നെ. സംശയമില്ല. പിന്നെ ഈമെയില്‍ അക്കൌണ്ട് ഇല്ലാത്തതു കാരണം അനോണിയായി എഴുതുന്നു. അല്ലാതെ താങ്കളുടെ കൂതറ സ്വഭാവം കണ്ട് പേടിച്ചിട്ടല്ല ഹെ.
ReplyDeleteതാങ്കളുടെ എല്ലാ പോസ്റ്റുകളും കൂതറയില്‍ കൂതറ തന്നെ. സംശയമില്ല. പിന്നെ ഈമെയില്‍ അക്കൌണ്ട് ഇല്ലാത്തതു കാരണം അനോണിയായി എഴുതുന്നു. അല്ലാതെ താങ്കളുടെ കൂതറ സ്വഭാവം കണ്ട് പേടിച്ചിട്ടല്ല ഹെ.
ReplyDeleteതാങ്കളുടെ എല്ലാ പോസ്റ്റുകളും കൂതറയില്‍ കൂതറ തന്നെ. സംശയമില്ല. പിന്നെ ഈമെയില്‍ അക്കൌണ്ട് ഇല്ലാത്തതു കാരണം അനോണിയായി എഴുതുന്നു. അല്ലാതെ താങ്കളുടെ കൂതറ സ്വഭാവം കണ്ട് പേടിച്ചിട്ടല്ല ഹെ.
ReplyDeleteജനോപകാര പ്രദമായ ഒരു പോസ്റ്റെങ്കിലും താങ്കള്‍ക്ക് ഇടാന്‍ പറ്റുമോ കൂതറേ???
ReplyDeleteഅടിമേടിക്കുകയാണെങ്കില്‍ സില്മാനടിയുടെ അച്ഛനില്‍നിന്ന് വാങ്ങണം, എന്താ ഒരു ഗുമ്മല്ലേ!!
ReplyDeletehaahhaha....kollaam tou...
ReplyDeleteഇല്ല, ഇല്ല, അതു മാത്രം വിശ്വസിച്ചിട്ടില്ല, ബാക്കിയെല്ലാം വിശ്വസിച്ചു:)
ReplyDeleteസമീറിന്ന് പറ്റിയ അബദ്ധം ആലോചിക്കുമ്പോള്‍ ചിരി താനെ വരും. ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള വകയുണ്ട്.
ReplyDeletePalakkattettan.
കിട്ടേണ്ടത് കിട്ടിയാല്‍ തോനേണ്ടത് തോന്നും എന്നൊരു ചൊല്ല് കേട്ടിടുണ്ട് . അത് ഏതാണ്ടൊക്കെ ശരി ആണ് എന്ന് തോനുന്നു
ReplyDeleteകൊള്ളാം
ഹ ഹ ഹ. വല്ല കാര്യോമുണ്ടായിരുന്നോ എറക്കാടാ അയാളുടെ കൈയ്യില്‍ നിന്നും തല്ലു വാങ്ങാന്‍... സാരമില്ല, വരാനുള്ളത് അതിരപ്പിള്ളിയില്‍ തങ്ങില്ലല്ലോ... ;)
ReplyDeleteഅപ്പോ..ഞാൻ മാത്രമല്ല
ReplyDeleteഈ തിരുമേനിമാരിലും എഭ്യന്മാരുണ്ട്..അല്ലേ..
എന്തായാലും ഈ നമ്പൂരി ഫലിതം കൊള്ളാം കേട്ടൊ.
അല്ല ഏറക്കാടാ, ഈ കിട്ടിയ തല്ലൊന്നും നിനക്ക് പോരെ .. ഇനിയും നന്നാകില്ല എന്ന് വാശിയില്‍ ആണോ
ReplyDeleteഎന്റെ അനോണി... ജനോപകാരപ്രദം മാത്രമെങ്കിൽ ഇന്നത്തെ പലരും ബ്ലോഗിംഗ് നിർത്തും..എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റൂ....തൻ സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി
ReplyDeleteബഷീർക്കാ: വിനയം ഇത്തിരി കൂടുതലാ..
ReplyDeleteഅക്ബറിക്ക: ഒരന്തവും ഇല്ല..
തണൽ: പാവം അയാളെന്തു ചെയ്യാൻ
ഒരു യാത്രിയകൻ: ഇപ്പോൾ അതു മാറ്റി.
ലക്ഷ്മി: നന്ദി
എഴുത്തുകാരി: നന്ദി
പാലക്കാട്ടേട്ടൻ: നന്ദി
അഭി: അവനു തോന്നീട്ടുണ്ടാകണം
ശ്രീ: ഹ..ഹ
മുരളിയേട്ടൻ: ഉവ്വുവ്വേ
ഒഴാക്കൻ: ഞാൻ നിർത്തി
ഹ ഹ ഹ.. എന്റെ ഏറൂ : തന്റെ ഈ ജന്മത്തില്‍ പെണ്‍പിള്ളാരുടെ മുഖത്തേക്കാള്‍ ഓര്‍ത്തിരിക്കാന്‍ സാധ്യത അവന്മാരുടെ അച്ഛന്മാരുടെയും ആങ്ങളമാരുടെയും തന്നെയല്ലേ. ആട്ടെ, നീ ഇപ്പൊ കൃത്യമായി ജിമ്മില്‍ പോകാറില്ലേ? നിന്റെ ശരീരം പലര്‍ക്കും ഉപകാരപ്പെടും :)
ReplyDeleteerakkada picture kollam...luttappi kannanda,,,kollam..arku sambavichalum... ithilundallo,,oru upadesham..elalrkumille amma....pengal undakilla ellarkum amma undakum...so ithuvayichenkilum nannakate....
ReplyDeleteആളും തരോം നോക്കാതെ ഓരോ വൃത്തികേട് പറഞ്ഞിട്ട് പിന്നെ വഴിയെ പോണ തല്ലും മേടിച്ചിട്ട് ഞങ്ങളോടോക്കെ ഏതോ ഒരു പാവത്തിന്റെ പേരും പറഞ്ഞിട്ട് നടക്കാന്‍ തിരുമേനി.. തനിക്കിതൊന്നും പോരാ.. പിന്നെ അങ്ങേരു കൊല്ലാതെ വിട്ടത്, വെറുതെ കക്കൂസ് പൊളിച്ചിട്ട് ജയിലില്‍ പോകണ്ടല്ലോ എന്നോര്തിട്ടാ...
ReplyDeleteനാട്ടിലെ പെമ്പിള്ളാരുടെ അച്ഛന്മാരുടെ കയ്യിൽ നിന്നൊക്കെ തല്ല് വാങ്ങിക്കോളാം എന്ന് വല്ല നേർച്ചയുമുണ്ടോ..എറക്കാടാ.
ReplyDeleteസിന്ധു മേനോന്റെ അച്ഛന്റെ അടുത്ത് നിന്നു തല്ല് വാങ്ങിയപ്പോൾ അതൊരു പോസ്റ്റായി..,
ഓരോരോ തല്ല് വരുന്ന വഴിയേ...
പറയാൻ കൊള്ളാത്ത വേറെ വല്ല തല്ലും കിട്ടിയുട്ടുണ്ടോ..
(അയ്യോ..സോറി... ഇതു സമീറിനു പറ്റിയ അബദ്ധമാണല്ലോ..അല്ലേ.,
ഉവ്വ....ഉവ്വ്...ഉവ്വേ..)
നല്ല തമാശ...
ReplyDeleteആള് കൊള്ളാമല്ലൊ!
ReplyDeleteഏറക്കാടാ.. ഇതായിരുന്നു ആ ബന്ധം അല്ലേ.. ഹോ.. നീ നന്നാവില്ലെടാ.. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങിനെയൊക്കെ പ്രവർത്തിക്കോ.. കഷ്ടം.. ലജ്ജയില്ലേ മനുഷ്യാ നിനക്ക്.. ഹൊ.. വൃത്തിക്കെട്ടവൻ.. എന്നിട്ട് പറയു.. ആരെങ്കിലും ആ തലേദിവസത്തെ കുളിസീൻ പറഞ്ഞ് തന്നോ? ഹേയ്, എനിക്ക് കേൾക്കാനല്ല്ല.. മറ്റുള്ളവർക്ക് ആകാംഷകാണില്ലേ..
ReplyDeleteഏറക്കാടാ..
ReplyDeleteഎന്തിനെന്തിനിന്നയവിറക്കുന്നു........
നോവും കൂട്ടി നുണഞ സുഖങ്ങള്‍.
നാട്ടിലെ അമ്പലക്കുളത്തില്‍ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നപ്പോ കിട്ടിയ അടിയില്‍ നിന്നല്ലേ, യഥാര്‍ഥത്തില്‍ ഈ ത്രെഡ് ഉണ്ടായതെന്ന് തികച്ചും സംശയിക്കേണ്ടിയിരിക്കുന്നു...എന്തായാലും ഭാവന കൊള്ളാം...
ReplyDeleteചാണ്ടിക്കുഞ്ഞ് പറഞ്ഞതിന്റെയടിയില്‍ എന്റെയൊരു ഒപ്പ്, ഒരു, വര രണ്ട് കുത്ത്...
ReplyDeleteചിരിപ്പിച്ചു എറക്കാടാ.
ഏഴരശനി ഇപ്പോ ശരിക്കും തലക്കടിച്ചു!
ReplyDeleteകൂട്ടുകാരന് പറ്റിയതാ അല്ലേ , വിശ്വസിച്ചു !!!!
ReplyDeleteചുറ്റും നിൽക്കുന്ന ആളുകളെ നെ ഗറ്റീവിൽ കാണുന്ന പോലെ തോന്നി..അത് സൂപ്പര്‍...
ReplyDeleteനന്നായി ചിരിച്ചു.....
ഹും...ഇയാൾടെ ഒരു സദാചാരം. താനൊന്നു പോ ചങ്ങാതി. തന്നോടു ചോദിച്ച എന്നെ തല്ലിയാൽ മതി. അല്ല പിന്നെ...താനവളുടെ തന്തയൊന്നുമല്ലല്ലോ..ഇത്രക്കു ധാർമികരോഷം കൊള്ളാൻ."
ReplyDeleteഅല്ല പിന്നെ....
എന്റുംമിച്ചിയെ .... ഉഗ്രന്‍ !!!!!!!!
ReplyDeleteഎവിടെ പോയാലും മ്മടെ ഒരു standarad കാണിക്കണല്ലോ അല്ലെ ഏറക്കാടന്‍ തിരുമേനി ......എന്തായാലും കട്ടക്ക് കിട്ടി അല്ലെ.....സന്തോഷം
ReplyDeleteസിന്ദൂര തിളകവുമായ്
ReplyDeleteപുള്ളിക്കുയിലേ പോരൂ നീ
മ്യോനെ ഇങ്ങനേയും അടി മേടിക്കാം എന്ന് മനസ്സിലായി.
ഞാന്‍ വിശ്വസിക്കുന്നില്ല!
ReplyDeleteതമാശയാണെന്നതില്‍ ഓകെ.
സിന്ധു മേനോന്‍ സിനിമാ നടിയാണെന്ന് മനസ്സിലായി.
സമയം കിട്ടുമ്പോള്‍ ഒരു വാര്‍ത്ത കേള്‍ക്കാന്‍ മാത്രം ടിവിയുടെ മുമ്പിലിരിക്കുന്ന ഞാന്‍ അയാളെ
കണ്ടിട്ടില്ല/അറിയില്ല.
വിശ്വസിച്ചാലും ഇല്ലെങ്കിലും....
പ്രര്‍ര്‍ര്‍ര്‍ര്‍ര്‍...
ReplyDeleteഇത്രേള്ളോ....
'സിന്ധുമേനോനും എറക്കാടനും തമ്മിൽ എന്താ ബന്ധം?'
എന്നൊക്കെ ചോദിച്ചപ്പോ..
ഞാന്‍ കരുതി...
ച്ചെ, ഒരടിയല്ലെ കിട്ടിയുള്ളൂ.. മോശം...
'ഒലിച്ച ചോറ്റുപാത്രത്തിന്റെ അരികെ കിടന്ന നനഞ്ഞു കുതിർന്ന നോട്ടുബുക്കിനെ പോലെ...'
നല്ല പ്രയോഗം..
ഓര്‍മകള്‍ നനഞ്ഞു..
ലുട്ടാപ്പീ.. പോട്ടം അസ്സലായി...
കുന്തത്തില്‍ ഞമ്മളെയും ഒന്ന് കേറ്റുമോ..
ആ ഡാകിനിയും കുട്ടൂസനും എവിടെപ്പോയി..
മായാവി കുപ്പിയിലായോ..
ഹായ് കൂയ് പൂയ്!
ഏറക്കാട .. നീ നന്നായി എഴുതി അവതരിപ്പിച്ചിട്ടുണ്ട് . ആശംസകള്‍ ..... എന്നാലും സിന്ധു മേനോന്‍ എന്നൊക്കെ പറഞ്ഞപ്പോള്‍ കൂടുതല്‍ പ്രതീക്ഷിച്ചു . ഹും
ReplyDeleteകൊള്ളാം ആശംസകള്‍....
ReplyDelete“ഭാവിയിൽ സിന്ധുമേനോൻ എങ്ങാനും നയികയായാലോ. അന്നും അവരുടെ കൂടെ അച്ഛൻ കാണില്ല്യേ. അപ്പോൾ എന്റെ ദേശീയ അവാർഡ് നഷ്ടപ്പെട്ടാലോ.“
ReplyDeleteദേശീയ അവാര്‍ഡ് വിട്ടുകൊണ്ടുള്ള ഒരു കളിക്കും നില്‍ക്കരുത്. ങ്‌ഹാ.... :)
ഹ ഹ ഹ...ഹ ഹ ഹ...ഹ ഹ ഹ
ReplyDeleteകൊണ്ടേ അടങ്ങു എന്ന് വെച്ച എന്നാ ചെയ്യാന്‍ പറ്റും ഹിഹിഹി
ReplyDeleteഅപ്പം അതാണ് സംഭവം അല്ലേ?
ReplyDelete(ഞാന്‍ കുറേ പ്രതീക്ഷിച്ചിരുന്നു)
നമ്മള്‍ നയന്‍താരയുടെ ഷൂട്ടിംഗ് കാണാന്‍ പോയിടതുനിന്നു വാങ്ങിച്ച അടിയുടെ അത്രേം വരുമോ Mr ഏറക്കാടന്‍, ഈ അടി?????
ReplyDeleteനമ്മള്‍ നയന്‍താരയുടെ ഷൂട്ടിംഗ് കാണാന്‍ പോയിടതുനിന്നു വാങ്ങിച്ച അടിയുടെ അത്രേം വരുമോ Mr ഏറക്കാടന്‍, ഈ അടി?????
ReplyDeleteനമ്മള്‍ നയന്‍താരയുടെ ഷൂട്ടിംഗ് കാണാന്‍ പോയിടതുനിന്നു വാങ്ങിച്ച അടിയുടെ അത്രേം വരുമോ Mr ഏറക്കാടന്‍, ഈ അടി?????
ReplyDeleteവിഷുദിനാശംസകള്‍.....
ReplyDeleteഎരക്കാട, എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു---നല്ല വിദഗ്ദ്ധമായി--- കഥ മെനയാന്‍ നിനക്ക് ഒരു പ്രത്യേക കഴിവാ-- ഷമീര്‍ ഇത് വായിചിട്ടുണ്ടാകില്ലേ--എന്തയ്രിക്കും അവന്റെ പ്രതികരണം---
ReplyDeleteകിട്ടേണ്ടത് കിട്ടിയപ്പൊ.. ആ പൂതി അങ്ങു തീർന്നില്ലെ...!?
ReplyDeleteചിലരങ്ങനാ... “കണ്ടാലൊന്നും പഠിക്കില്ല..
കൊണ്ടാലെ പഠിക്കൂ...!!”
ഏറക്കാടാ, രസിച്ചു.
ReplyDeleteകൊള്ളേണ്ടത് കൊണ്ടാലേ തോന്നേണ്ടത് തോന്നൂ... ഇപ്പം മനസ്സിലായല്ലോ?
പിന്നെ ആ ദുഷ്ടന്‍ പീഡി പറഞ്ഞു "എല്ലാം ഒപ്പിച്ച് അടിയും വാങ്ങിയിട്ടിപ്പോ പറയുന്നു സുഹൃത്ത് സമീറിനു പറ്റിയതാണെന്ന്.. വഷളൻ"
ഇതിനിടയ്ക്ക് നിരുപദ്രവിയായ ഈ പാവം എന്നെ എന്തിനു വലിച്ചിഴച്ചു?
ഇത് കലക്കി. അയ്യേ! പോസ്റ്റ് കലക്കിന്നല്ലാ ഞാന്‍ പറഞ്ഞത്, ആ സിന്ധു മേനോന്റെ അച്ഛന്റെ കയ്യീന്ന് കിട്ടീത് കലക്കിന്നാണ് ഞാന്‍ പറഞ്ഞത്!! :)
ReplyDeleteആശംസകള്‍.
nannayittund.
ReplyDeleteകൊള്ളാം.. നര്‍മ്മഭാവന.
ReplyDeleteഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
ReplyDeleteഎന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
:-)
ReplyDelete:)))))))
ReplyDeleteമാഷേ കലക്കി, നിന്റെ ശൈലിയും സംഗതികളും....
ReplyDeleteഹ ഹ...ഒരടി കൊണ്ട് തീരുമായിരുന്നെങ്കില്‍ എത്ര നന്നായേനെ..:)
ReplyDeleteഅല്ലേലും വരാനുള്ളത് ഓട്ടോ പിടിചാനെലും വരുമെന്ന് പറയുന്നത് ശരിയാ.
ReplyDeleteഎന്നാലും ആ കുളി സീന്‍ രംഗം പറയാതിരുന്നത് മോശമായി പോയി. (എന്റെ മെയില്‍ ഐ ഡി. അറിയില്ലേ. ഞാനാരോടും പറയില്ലാട്ടോ)
This comment has been removed by the author.
ReplyDeleteഇനിയും ആതിരപ്പള്ളി യിലേക്ക് പോണം ട്ടോ....അവിടെ ഇപ്പോഴും ഒരുപാടു ഷൂട്ടിംഗ് നടക്കാറണ്ട്, ഒരു പാടു നടികളും ഉണ്ട് .....
ReplyDelete;-)
ReplyDelete