ഗ്രഹപ്പിഴ കാലത്ത് ഗൃഹം പണിയണമെന്ന് ഒരു പറച്ചിലുണ്ട്...സംഗതി കറക്റ്റാ..... കഷ്ടകാലം പിടിച്ച പകലുണർന്ന ഒരു ഏഴുമണി സമയം നോക്കി ചെറിയ വീട് പണിയാൻ ഞാനും തീരുമാനിച്ചു.
എന്റെ സഞ്ചാര സാഹിത്യത്തിലെ മറക്കാനാവാത്ത ഒരേടായിരുന്നു അത്. ദുബായിൽ നിന്ന് സാമ്പത്തിക മാന്ദ്യം ഉച്ചിയിലടിച്ചപ്പോൾ ഞാറ്റുവേലകളുടെ നാടിന്റെ പച്ചപ്പ് എവിടെയോ മണക്കാൻ തുടങ്ങി. അല്ലെങ്കിൽപിന്നെ എന്നെക്കാൾ ഉയർന്ന പോസ്റ്റിലിരിക്കുന്ന എത്രയോ വല്യ ശമ്പളക്കാരെ പിരിച്ചു വിടാതെ എന്നെ വിട്ടപ്പോൾ സ്വാഭാവികമായി കമ്പനിയോട് എനിക്ക് ദേഷ്യം തോന്നി. അതല്ലെങ്കിലും അങ്ങിനെയാണല്ലോ. പാല് തട്ടി മറിച്ചിട്ട അമ്മായിക്കല്ലല്ലോ അടി കിട്ടിയത്, മറിച്ച് നക്കി കുടിച്ച പൂച്ചക്കില്ലേ തവി കൊണ്ട് ഏറ് കിട്ടുക. വേനലും മഞ്ഞും കഴിഞ്ഞ് ആർത്തലച്ച് ഒരു മഴക്കാലം മരുഭൂമിയിലെ ഈ മണൽകൂനകളിൽ പെയ്യും എന്ന് വിചാരിച്ചിട്ട് മൂന്നാമത് വർഷവും കഴിഞ്ഞു..
പിരിച്ച് വിട്ടാൽ എന്ത് ചെയ്യും വേറെ നിവർത്തിയില്ലല്ലോ...നാട് തന്നെ ശരണം. ഭിക്ഷയായി കിട്ടുന്ന ലീവിന്റെ ഔദാര്യമില്ലാതെ വിസ കാൻസെൽ ചെയ്ത് കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ കടലാസുപെട്ടിയിൽ പെറുക്കിയിട്ട് കൊണ്ട് വണ്ടി കേറി. കുന്നോളം മോഹിച്ച് കുന്നികുരുവോളം പോലും നേടാൻ സാധിക്കാത്ത പ്രവാസത്തിന് ഒരു രക്തസാക്ഷി കൂടി നാട്ടിൽ വന്നെത്തി എന്ന് ചെത്തുകാരൻ പപ്പനാവൻ ചേട്ടൻ വരെ പറഞ്ഞു നടന്നു തുടങ്ങും. അതാണ് ഏറ്റവും വല്ല്യ കഷ്ടം. ശമ്പളം കിട്ടുന്ന മാസാവസാനങ്ങളെ മനസ്സിൽ വിചാരിച്ച് കിടന്ന രാത്രിയെ അട്ടത്ത് കയറ്റിവച്ച് സ്വസ്ഥമായി കുറച്ചു നാൾ ഉറങ്ങണമെന്ന മോഹം അങ്ങിനെ പൂവണിഞ്ഞു. അതെ.. ഉഷ്ണമാപിനികളെ തോൽപ്പിക്കുന്ന ദുബായ് നഗരത്തോട് മാസലാമ പറഞ്ഞു.
മൂന്നു കൊല്ലം ഗൾഫിൽ നിന്നപ്പോൾ നാട്ടുകാരുടെ നിറം മാറിയപ്പോൾ എനിക്ക് രൂപപരിണാമം തന്നെ സംഭവിച്ചു എന്ന് കുഞ്ഞിക്കാളി പറഞ്ഞപ്പോഴാണ് തടിച്ച് കുട്ടപ്പനായ വിവരം നുമ്മ അറിഞ്ഞത്. പ്രവാസത്തിന്റെ മുറിപ്പാടുകൾ നക്കി തോർത്തി വീട്ടിലങ്ങിനെ ഇരിക്കുമ്പോൾ അച്ഛനു ഭാഗത്തിൽ കിട്ടിയ 7 സെന്റിൽ ഒരു വീടു വക്കാനുള്ള തീരുമാനം വന്നത് ഉണ്ടിരുന്ന നായർക്ക് വിളി തോന്നിയതു പോലെയായിരുന്നു. ഇരുള് വാ പിളർന്ന ഒരു ഒരു രാത്രിയിൽ വീട്ടുകാരുടെ നിർബന്ധം കൂടിയായപ്പോൾ എന്റെ ആഗ്രഹം ദ്വിഗുണീഭവിച്ചു എന്നത് ഒരു വാസ്തവം മാത്രം. അധ്വാനം കൊണ്ട് പണിത വീട്ടിലിരുന്ന് പ്ലാവില കുമ്പിളിൽ വറ്റു നിറച്ച് വായിലേക്ക് കമഴ്ത്തി വയറു നിറക്കാനൊരു മോഹം.
പോക്കറ്റാണെങ്കിൽ പോസ്റ്റിനുള്ള വകുപ്പു കിട്ടാത്ത ബ്ലോഗറെ പോലെയായിരുന്നു. കാരണം എന്റെ എക്കണോമിക്കൽ സ്റ്റാറ്റസും വളരെ താഴയായിരുന്നു. തുപ്പലു കൂട്ടി എണ്ണാൻ മാത്രമുള്ള പൈസയൊന്നും എന്റെ കയ്യിലുണ്ടായിരുന്നില്ല. ഓർമ്മയുടെ ചില്ലു ജാലകം മെല്ലെ തുറന്നപ്പോൾ കടം ചോദിക്കാൻ വിചാരിച്ചവരുടെ മുഖം മെല്ലെ തെളിഞ്ഞു. ഫോൺ എടുത്ത് കറക്കി കുത്തിയപ്പോൾ പലരും ഓരോന്ന് പറഞ്ഞ് മെല്ലെ എസ്കേപ്പാകുന്നു. അതോടെ ആ പരിപാടി ഉപേക്ഷിച്ചു. ചളി പുരണ്ട സ്കൂൾ കുപ്പായങ്ങളെ പോലെ ഞാനും അതു കണ്ട് മുഷിഞ്ഞു. എന്തായാലും കുറച്ച് ലോണെടുക്കാം. അങ്ങിനെയൊരു തീരുമാനത്തിൽ എത്തി. ലോണിന്റെ നിറം ചാർത്തിയ സന്ധ്യകളാണ് ഇനി വരാനിരിക്കുന്നത് എന്ന് അറിഞ്ഞിട്ട് കൂടി ആ സാഹസത്തിനു തന്നെ മുതിർന്നു.
നിലാവിന്റെ വീഞ്ഞൊഴിയ ഒരു രാത്രിയിൽ രണ്ടാമത്തെ വാളിനു മുൻപാണ് പഞ്ചായത്ത് മെമ്പർ സുന്ദരേട്ടനാണ് ലോൺ ശരിയാക്കി തരാം എന്ന് എഗ്രീ ചെയ്തത്. അദ്ദേഹത്തിന്റെ അനുജനും ഞാനും ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ ഇരുന്ന് പഠിച്ചത് അദ്ദേഹത്തിനും അറിയാം. സ്കൂളു വിടാനുള്ള നോസ്റ്റാൾജിയ കൊണ്ടോ എന്തോ രണ്ട് മൂന്നു കൊല്ലം അവൻ കൂടുതലും പഠിച്ചിരുന്നു. അത് മാത്രവുമല്ല എന്റെ എല്ലാ പ്രണയങ്ങളുടെയും ഒരു ഫെ സിലിറ്റേറ്റർ ആയിരുന്നു അവൻ.
അതൊക്കെ പോട്ടെ... അങ്ങനെ ഫെഡറൽ ബാങ്കിലെ പരിചയം വച്ച് അദ്ദേഹം മാനേജരുമായി സംസാരിച്ചപ്പോൾ ഭൂമി അച്ഛന്റെ പേരിലല്ലേ..അപ്പോൾ എനിക്ക് ലോൺ കിട്ടില്ലത്രെ....എന്തോ സാമ്പത്തിക മാന്ദ്യം അയതു കൊണ്ട് അവർക്ക് ലോൺ കൊടുക്കൽ തൽക്കാലം നിർത്തിയത്രെ... എന്റെ അക്കൗണ്ടാണെങ്കിൽ ഇപ്പോൾ ശൂന്യം... പൈസ അയക്കുന്നത് ഉണ്ടി വഴിയായതു കാരണം ബാങ്കിൽ ചേർന്ന പാടെയുള്ള സംഭവങ്ങളെ ഉള്ളൂ.... എന്തൊക്കെയാണെങ്കിലും അവസാനം കരഞ്ഞു കാലു പിടിച്ച് ലോൺ ശരിയായി. അവർ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തന്നു.
പിന്നെ കടലാസുപണികൾക്കായി ഒറ്റക്ക് ബൈക്കിലുള്ള കന്നിപാച്ചിൽ ആരംഭിച്ചു. വിശപ്പിന്റെ വെയിലു കാളിയ ഒരു ഉച്ചനേരത്ത് നികുതിയടച്ച രസീതും കൊണ്ട് പഞ്ചായത്തിൽ നിന്നും പാട്ടും പാടി വരുന്ന വഴിക്ക് ചെറിയ ഒരു പോലീസ് ചെക്കിംഗ്. ഞാൻ ആകെ വിറച്ചു. കൈ കാട്ടി, എന്റെ കൂമ്പിനെ തഴുകാൻ കൊതിയോടെ നോക്കുന്ന പോലീസുകാരന്റെ ശൂന്യതയിൽ നിവർത്തിയ കൈകൾ നോക്കി ഇളിച്ചതു അകലെ നിന്നേ കണ്ടു. വണ്ടി നിർത്ത്. ലൈസൻസും ഹെൽമെറ്റും ഇല്ല..ബാക്കി എല്ലാം ഒക്കെയാണ്. കല്യാണ സദ്യകളിൽ കറികൾക്കിടയിലു കാണുന്ന പൂവൻ പഴം പോലെ കോൺസ്റ്റബിൾമാരുടെ ഇടയിലെ SI നെ ഞാൻ കണ്ടു. അവരുടെ സ്ഥിരം മെരട്ടൽ തുടങ്ങി. ഞാൻ ധൈര്യത്തോടെ പറഞ്ഞു:
"പഞ്ചായത്ത് മെമ്പർ സുന്ദരന്റെ അനിയനാ ഞാൻ" വാക്കുകളുടെ കൂടെ പൊങ്ങച്ചത്തിന്റെ സാമ്പിൾ വെടികെട്ട് കലർത്തിയാണ് അത്രയും പറഞ്ഞു നിർത്തിയത്. കഞ്ഞി മുക്കിയ ഖദറിന്റെ മഹത്വം പോലീസുകാരന് അറിയാതിരിക്കുമോ?
"നിനക്കെന്താടാ കൊമ്പുണ്ടോ... നീ എന്നാൽ അവനെ വിളിച്ച് വാ..ബാക്കി ഞാൻ സുന്ദരനോട് പറഞ്ഞോളാം"
പെട്ടന്ന് തന്നെ സുന്ദരേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ ചേട്ടന്റെ സ്വന്തം അനിയനാണെന്ന പറഞ്ഞിരിക്കുനത് എങ്ങിനെയെങ്കിലും രക്ഷിക്കണം. വേഗം ഫോൺ എസ് ഐ ന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞു.
"എന്റെ അനിയനാ സാറെ...അവനെ വിട്ടേക്ക്..."
"ഇവനൊരു കള്ള ലക്ഷണം ഉണ്ടല്ലോ സുന്ദരാ.....താനിങ്ങോട്ട് വാ.....അതാ നല്ലത്"
സുന്ദരേട്ടൻ പത്ത് മിനിട്ടിനുള്ളിൽ തന്നെ എവിടുന്നോ തപ്പി പിടിച്ച് എത്തി.
"സാറെ അവൻ ഗൾഫിലാണെന്നതിന്റെ ഒരു കൊറുവുണ്ട് അവന്റെ സ്വഭാവത്തില്‍...ഞാൻ വീട്ടുകാരും അവന്റെ തണലിലല്ലേ ജീവിക്കുന്നത്. പക്ഷെ ആള് പാവമാ..വിട് സാറെ."
പക്ഷെ പുലിക്കളിക്ക് പറ്റിയ പാകത്തിൽ കുംഭവയറുള്ള എസ് ഐ ക്ക് എന്നെ കാണുമ്പോൾ വീണ്ടുംകലിയെളകും. അവസാനം ഒരു തീരുമാനത്തിലെത്തി. ഹെൽമറ്റിടാത്തതിനു ഒരു നൂറൂ രൂപയെങ്കിലും ചാർജ് ചെയ്യണം.
ശരി നൂറല്ലേ കൊടുക്കാമെന്നു ഞാനും വിചാരിച്ചു.
"സുന്ദരൻ പൊയ്ക്കോ" എന്ന് എസ് ഐ പറഞ്ഞു.
"ഞാനിവിടെ ഗ്രാമസഭയുടെ മീറ്റിംഗ് നടക്കുന്നതിനിടക്ക് നിന്ന് പോന്നതാ...എന്തായാലും ഞാൻ പോട്ടെ..."
അദ്ദേഹം ബൈക്ക് സ്റ്റാർട്ടാക്കി പോയി.
"നല്ല മനുഷ്യന്റെ അനുജനായി ജനിച്ചിട്ട് നാണക്കേട്. ശ്ശെയ്.......നന്നായി കൂടെടാ...ഉം...പേര് പറ..."
ഇതിലും വലിയ വെള്ളിയാഴച്ച വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല എന്ന മട്ടിൽ ഞാനെന്ന എറക്കാടൻ പേര് പറഞ്ഞു.
വീട്ടുപേര് ?
വരിക്കാശ്ശേരി മനയുടേ പ്രൗഡിക്കൊപ്പം നിൽക്കുന്ന വീട്ടുപേരും പറഞ്ഞു കൊടുത്തു.
"ഉം" ഇരുത്തിയൊന്നു മൂളി
നിയപാലകരാണത്രെ. എഴുതുന്നത് കണ്ടില്ലേ. കാക്ക കാഷ്ടിച്ചപോലെ...പേന പിടിക്കാതെ കീ പാഡിൽ ഞെക്കിയും കുത്തിയും കണക്കുകൂട്ടുന്ന എനിക്കത് കണ്ടപ്പോൾ തീരെ പിടിച്ചില്ല.
"സഹോദരന്മാരയിട്ട് സുന്ദരൻ മാത്രെ ഉള്ളൂ."
"അതെ ഒരാളു മാത്രം...." ചിരി വരുന്നുണ്ടെങ്കിൽ കൂടി ഞാൻ അത് അമർത്തി. പാവം പോലീസുകാരനെ പറ്റിക്കുന്ന ഒരു അവസ്ഥ.
അച്ഛന്റെ പേര്...
ആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?
ഓൺ ദി സ്പോട്ട് ആയിരുന്നു ഉത്തരം. എസ് ഐ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി...... മറ്റേതൊരു ഋതു വന്നാലും ഇപ്പോഴും തിരികെ കിട്ടാത്ത ഒരു കാറ്റ് അപ്പോഴെന്നെയൊന്നു തഴുകി. പിന്നത്തെ കാര്യം ഞാൻ പറയണ്ടല്ലോ....... വേഗം വീട്ടിൽ പോയി ഉള്ളി സാമ്പാറു കൂട്ടി ചോറുണ്ണാം എന്ന ചപല മോഹത്തിന്റെ ഭാണ്ഡകെട്ട് ആ നിമിഷം ഞാൻ ശൂന്യതയിലേക്ക് പറത്തി വിട്ടു. പോലീസിൽ നിന്ന് കിട്ടാൻ പോകുന്ന കരഘോഷങ്ങളുടെയും ഇടിമുഴക്കത്തിന്റെയും പുരസ്കാരങ്ങളുടെ പെരുമഴകളെയും മനസ്സിൽ കണ്ട് സ്തബ്ദനായി ബൈക്കിൽ ചാരിയപ്പോൾ ചൂടായി നിന്ന സെയിലൻസറിന്റെ മുകളിൽ കാലു കൊണ്ട് ശീീ... എന്നൊരു ശബ്ദവും, പച്ചയിറച്ചി കരിയുന്ന ഒരു മണവും മൂക്കിലേക്ക് കയറി പോയത് ഞാനറിഞ്ഞേയില്ല. കാരണം പോലീസുകാരന്റെ വായിൽ കിടന്ന സരസ്വതി അപ്പോഴേക്കും കാബറേ ആടാൻ തുടങ്ങിയിരുന്നു. തെറികളുടെ ജുഗൽബന്ദി മുഴങ്ങികേട്ടു കൊണ്ടേയിരുന്നു. പോലീസുകാരന്റെ ഉള്ളം കൈകൾ എന്റെ കവിളിണകളെ ചുംബിക്കാൻ മോഹിച്ചിരുന്നിട്ടുണ്ടാകുമോ... എന്തോ... അത് നിങ്ങളൂഹിച്ചാ മതി....

തല്ലു കിട്ടിയിട്ടുണ്ടാകുമോ....ഏയ് ഇല്ല.....
ReplyDeleteഹ ഹ ഹാ
ReplyDeleteകൂമ്പിനിട്ട് ഇടിവാങ്ങിച്ചിട്ട് അത് വെറും ഒരു 100 രൂപയില്‍ ഒതുക്കിയല്ലേ
അല്ല അണ്ണാ എത്ര പൊട്ടി..?? ക്യാഷ് അല്ലാ അടി..!!
ചെള്ളക്കിട്ട് പോട്ടാത്തതില്‍ ഇച്ചിരി വിഷമം ആയിട്ടോ എനിക്ക്
ReplyDeleteനിനക്കു തല്ലു കിട്ടിയല്ലേ.....ഇനിയെങ്കിലും നന്നായികൂടെടാ.........
ReplyDelete"പോക്കറ്റാണെങ്കിൽ പോസ്റ്റിനുള്ള വകുപ്പു കിട്ടാത്ത ബ്ലോഗറെ പോലെയായിരുന്നു"
ReplyDeleteകലക്കി ഏറക്കാടാ . നന്നായി ചിരിപ്പിച്ചു. നിര്‍ദോഷ ഫലിതങ്ങള്‍ കൊണ്ട് ധന്യമായ ഒരു പോസ്റ്റ്. നര്‍മ്മം എല്ലാ വരികളിലും വേണ്ടപോലെ ചേര്‍ത്തു വായന ഹൃദ്യമാക്കി.
അച്ഛന്റെ പേര്...
ReplyDeleteആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?
ഹ ഹ ഹ... ഇവിടെ എത്തിയപ്പോള്‍ ഹെന്റെ പൊന്നോ ചിരിച്ചു പണ്ടാറടങ്ങി...
മോഷ്ടിച്ച വണ്ടിയായായാലും കുഴപ്പമില്ല ഹെൽമറ്റുണ്ടായാൽ മതി. :) എറക്കാടൻ മോഷ്ടിച്ചു എന്നല്ല. അടി കിട്ടാൻ പോലിസ് സ്നേഷൻ വരെ പോവേണ്ടി വന്നില്ലല്ലോ. അതാണ് കാര്യം
ReplyDeleteThis comment has been removed by the author.
ReplyDeleteഓര്‍മ്മയുടെ ചില്ലു ജാലകം മെല്ലെ തുറന്നപ്പോള് കടം ചോദിക്കാന്‍ വിചാരിച്ചവരുടെ മുഖം മെല്ലെ തെളിഞ്ഞു. ഫോണ്‍ എടുത്ത് കറക്കി കുത്തിയപ്പോള്‍ പലരും ഓരോന്ന് പറഞ്ഞ് മെല്ലെ എസ്കേപ്പാകുന്നു!
ReplyDeleteഎങ്ങിനെ ആവാതിരിക്കും, തിരിച്ച് കിട്ടുമോന്ന് എന്താ ഇത്ര ഉറപ്പ്? :)
കിട്ടേണ്ടത് ഏത് സുന്ദരന്‍റെ അനുജനാ എന്നു പറഞ്ഞാലും കിട്ടും എന്നു മനസ്സിലായില്ലെ.!! ഏറക്കാടാ ചുരുക്കി പറഞ്ഞാല്‍ കിട്ടാതെ പോരുന്ന സ്ഥലം കുറവാ അല്ലെ? തല്ലുകൊള്ളി.!!
ReplyDeleteഅടി പൊട്ടിയില്ല എന്ന് കരുതാനാണ് എനിക്കിഷ്ടം.
ReplyDelete'അച്ഛന്റെ പേര്...
ReplyDeleteആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?'
ഹു ഹാ..
ചിരിച്ചു ചിരിച്ച് ചിരിച്ച്..
ന്റള്ളോ..
ഉണ്ടായിട്ടുണ്ടെങ്കില്‍ നേരായിരിക്കും..
ചിരിപ്പിച്ചു. സംഭവവും വിവരണവും
ReplyDeleteഎറക്കാടാ,
ReplyDeleteപോലീസ് ആണോ പൊതിരം കിട്ടും
വക്കീല്‍ ആണേ കീശ കീറും ഇതൊക്കെ നാട്ടിലുള്ള ചൊല്ലാ... എന്നിട്ട് ഒടുക്കം
"അച്ഛന്റെ പേര: ആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?" എന്നുകൂടി പറഞ്ഞാ എന്താകും പൂരം
ഇങ്ങനെ പോകുവാനേ നീ ഇനിയും മേടിച്ചു കൂട്ടും :)
ഈറക്കാടാ,സമ്മതിച്ചു...ഇനിയെങ്കിലും
ReplyDeleteതല്ല് കൊള്ളാതെ നോക്കാലോ...!
ഏറക്കാടാ,
ReplyDeleteനർമ്മത്തിൽ ചാലിച്ച് ജീവിതത്തിന്റെ പച്ചയായ യാതാർത്ഥ്യങ്ങൾ പറയുന്നവൻ ശരിയായ കലാകാരൻ. .പോസ്റ്റ് ചിരിപ്പിച്ചു എന്ന് പറഞ്ഞാൽ കള്ളമാകും.. സത്യത്തിൽ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ സത്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒത്തിരി ചിന്തിപ്പിച്ചു.. മനോഹരമായി.
ഇഷ്ടം, നിന്റെയെഴുത്ത്..
ReplyDeleteനീ ഒരു സിംഹമാണല്ലോടേ.. :)
ReplyDeleteexcellant കുട്ടാ
ReplyDeleteനിറയെ തമാശ നിറഞ്ഞ ഈ പോസ്റ്റിന്
99% മാർക്ക്!
SMSഉം അയക്കാം
നര്‍മ്മമാണെങ്കിലും പച്ചയായ ഒരു പ്രവാസിയുടെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമതകുളുടെ സത്യങ്ങള്‍. ഒരു തമാശ പോലെ വായിക്കുന്പോഴും
ReplyDeleteഒരു പിടി സങ്കടങ്ങള്‍ കടന്നു പോകുന്നു.
ഈ പോസ്റ്റിന്റെ എഴുത്ത് വളരെ നന്നായി തോന്നി.
ഏറക്കാടാ. സ്റ്റൈലായി നര്‍മ്മം വഴങ്ങും. ഇവിടെയും അതുണ്ട്. ശീര്‍ഷാസനമ്ം ചെയ്യുന്ന വാക്കുകളും കാല്പനികത കത്തിക്കയറുന്ന പ്രയോഗങ്ങളും ഒന്നിചു വരുന്നു. കണ്ണീരില്‍ നിന്നാണ് യഥര്‍ത്ഥ ചിരി ഉറവെടുക്കുന്നതെന്ന് മാരാര്‍ നിരീക്ഷിച്ചിട്ടുണ്ട്.
ReplyDeleteഇവിടെ ഏതഛന്‍ എന്നു ചോദിക്കുന്നിടത്താണ് ക്ലൈമാക്സ്. പക്ഷെ അതു പറയാന്‍ ഒരുപാടൂ വളഞ്ഞു ചുറ്റി. അതിനാല്‍ അത്ര അങ്ങോട്ട് എറിച്ചുഎന്നു പറയാന്‍ തോന്നുന്നില്ല.
എ.ജയശങ്കര്‍, കെ.രാജേശ്സ്വരി, വിജു.വി.നായര്‍ എന്നിവരുടെ എഴുത്തു ശ്രദ്ധിച്ചിട്ടുണ്ടോ? കുറച്ചുകൂടി സോഷ്യല്‍ വാല്യൂ വരുന്ന വിഷയങ്ങളിലേക്കു കൂടി കടക്കു, ഏറക്കാടന്‍ ഒന്നു കൂടി തിളങ്ങാന്‍ കഴിയും. ഉറപ്പ്.
കുന്നോളം മോഹിച്ച് കുന്നികുരുവോളം പോലും നേടാൻ സാധിക്കാത്ത പ്രവാസത്തിന് ഒരു രക്തസാക്ഷി കൂടി-
ReplyDeleteകൊള്ളാം മാഷേ :)
നര്‍മത്തിനെ കുളമാക്കാതെ മര്‍മത്തില്‍ ചാലിച്ചെഴുതിയ ഒന്നാന്തരം രചന . ഒതുക്കമുള്ള രചന .
ReplyDeleteനര്‍മത്തിനെ കുളമാക്കാതെ മര്‍മത്തില്‍ ചാലിച്ചെഴുതിയ ഒന്നാന്തരം രചന . ഒതുക്കമുള്ള രചന .
ReplyDeleteഎരകാടാ ----നന്നായിരിക്കുന്നു--ഓരോ പോസ്റ്റുകളും ഒന്നിനോനും മെച്ചം--നിന്റെ വിശേഷണങ്ങള്‍ നന്നായിരിക്കുന്നു--കരികള്‍ക്കിടയില്‍ പൂവന്‍പഴം----കൊള്ളാം
ReplyDeleteഹഹ പണി പാളിയാല്‍ ഇതാ കുഴപ്പം...
ReplyDeleteഅര സെക്കന്റ് മതി...
നര്‍മ്മത്തിനുമപ്പുറം ഞാന്‍ കണ്ടത് ഒരു പ്രവാസിയുടെ മോഹസങ്കല്പപ്പങ്ങള്‍ക്ക് നിറം പകരാനുള്ള ഗുലുമാലുകൾ ആണ്.
ReplyDeleteനന്ദി,..
:)
ReplyDeleteനര്‍മ്മത്തില്‍ പൊതിഞ്ഞ ഈ പോസ്റ്റ് എനിക്കിഷ്ടമായി.
ReplyDelete"അച്ഛന്റെ പേര്...
ആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?"
ഈ ഭാഗം കലക്കി! അഭിനന്ദനം.
പ്രവാസിയുടെ കർമ്മത്തിന്റെ കാരിരുമ്പുകൾ...
ReplyDeleteവീടുപണിയുടെ മർമ്മത്തിന്റെ അടിത്തറകൾ...
ഏറക്കാടന്റെ ചർമ്മത്തിന്റെ കടുകട്ടികൾ...
വായനക്കാരന്റെ നർമ്മത്തിന്റെ അലയടികൾ....
ലോണിന്റെ നിറം ചാർത്തിയ സന്ധ്യകളാണ് ഇനി വരാനിരിക്കുന്നത്..
ReplyDeleteഅതു കൊള്ളാം. എന്തെങ്കിലും കാര്യായിട്ടി കിട്ടിയിരിക്കും. ഉറപ്പ്.
ആദ്യം സിനിമാ നടിയുടെ അച്ഛന്റെ വക, ഇപ്പോള്‍ എസ്. ഐ. യുടെ വക. ഇക്കണക്കിനു തിരുമേനിയുടെ മേനി ഒരു"മേനി"യായിക്കാണുമല്ലോ.
ReplyDeleteഎന്റെ എറക്കാടാ,..
ReplyDeleteഎന്ത് പണിയാ ഈ കാണിച്ചേ., ഞാനിവിടുള്ളപ്പോൾ എന്തിനാ ആപ്പ ഊപ്പ പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിക്കാൻ പോയേ..അപ്പോ അങ്ങനിരിക്കും.., അനുഭവിച്ചോ., ആട്ടെ ..ആ എസ് ഐ ഏമാനിട്ട് പണികൊടുക്കണോ., തൊപ്പി തെറിപ്പിക്കണോ അതോ തല തന്നെ തെറിപ്പിക്കണോ..
ഹ...ഹ...ഹ.
ഹംസക്ക പറഞ്ഞതിനോട് എന്റെ വക ഒരു അടിവര.“തല്ല് കൊള്ളി”
ഹ...ഹ...ഹ
:)
ReplyDeleteഓണ്‍ ദ സ്പോട്ടില്‍ കിട്ടേണ്ടതാണല്ലോ
ReplyDeleteചെല്ലുന്നിടത്ത് നിന്നൊക്കെ തല്ലുകൊണ്ടാലെന്താ അത് പോസ്റ്റാക്കാമല്ലോ ! ഇത് സ്ഥിരമാക്കാനാണോ പരിപാടി?!.
ReplyDeleteഎറക്കാടാ രചന നന്നായിരിക്കുന്നു, വായനാസുഖം നല്‍കുന്നു.
"പാല് തട്ടി മറിച്ചിട്ട അമ്മായിക്കല്ലല്ലോ അടി കിട്ടിയത്, മറിച്ച് നക്കി കുടിച്ച പൂച്ചക്കില്ലേ തവി കൊണ്ട് ഏറ് കിട്ടുക."
ReplyDeleteഅത് കറക്റ്റ് എറക്കാടാ...
എന്തായി നാട്ടിലെ കാര്യങ്ങള്‍..എന്തെങ്കിലും നടക്കുമോ ഇത്തവണയെങ്കിലും...
“കുന്നോളം മോഹിച്ച് കുന്നികുരുവോളം പോലും നേടാൻ സാധിക്കാത്ത പ്രവാസത്തിന് ഒരു രക്തസാക്ഷി കൂടി നാട്ടിൽ വന്നെത്തി എന്ന് ചെത്തുകാരൻ പപ്പനാവൻ ചേട്ടൻ വരെ പറഞ്ഞു നടന്നു തുടങ്ങും. അതാണ് ഏറ്റവും വല്ല്യ കഷ്ടം...“
ReplyDelete-അനുഭവച്ചൂട്. നര്‍മ്മം, ശൈലി: എല്ലാം സമാസമം!എറക്കാടാ ഒരു പാടിഷ്ടായി ട്ടോ!
ചെറിയൊരു തെറ്റിനാണെങ്കിലും പോലീസിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടി വരുന്നത് കഷ്ടാല്‍ കഷ്ടതരം തന്നെ.
ReplyDeleteThis comment has been removed by the author.
ReplyDeleteകൊള്ളാം നന്നായിരിക്കുന്നു
ReplyDeleteപോലീസുകാരന്റെ ഉള്ളം കൈകൾ എന്റെ കവിളിണകളെ ചുംബിക്കാൻ മോഹിച്ചിരുന്നിട്ടുണ്ടാകുമോ... എന്തോ...
കിട്ടിയത് ഓര്‍മയില്ലേ
കവിളിന്റെ ഒരു സൈഡില്‍ ഒരു വീക്കം ഉണ്ടല്ലോ കുമ്പിടീ....
ReplyDeleteതല്ല് കിട്ടിയാലെന്താ, ഒരു പോസ്റ്റായില്ലെ?
ReplyDeleteഅച്ഛന്റെ പേര്...
ReplyDeleteആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?
ഹ! ഹ!!
ഇതു തകർപ്പൻ!!
ഇതാണ് പറയുന്നത് "പണ്ടൊക്കെ പിന്നെ പിന്നെ ആയിരുന്നു റിസള്‍ട്ട് , ഇപ്പം ഓണ്‍ ദ സ്പോട്ടില്‍ റിസള്‍ട്ട് കിട്ടും " ,വല്ല കാര്യവുമുണ്ടോ വല്ലോനേം കേറി ചേട്ടാന്നു വിളിച്ചിട്ട് ? :)
ReplyDeleteതല്ലു കിട്ടിയിട്ടുണ്ടാകുമോ....ഏയ് ഇല്ല.....
ReplyDeleteഇപ്പഴും ചിന്തിച്ചു കൊണ്ടിരിക്കുവാ ..ഇതെന്താ അമ്പലമണിയോ !!വരുന്നോരെല്ലാം അടിച്ചിട്ട് പോകുന്നുണ്ടല്ലോ .
ഒതുക്കമുള്ള നല്ലൊരു പോസ്റ്റ്...
ReplyDelete:)
ABCDEFGHIJKLMNOPQRSTUVWXYZ....................ATHU MATHIYAKUMNNU THONNANILYAALO....siva sivaa.......
ReplyDeletethaankale pukazhthaanum ikazhthaanum...athukondu nom aa vyartha sramam nadathanilyatto...
all the bustand

തിരുമേനി ഒരേ ഒരു ഡൌട്ട് മാത്രം ... അടി കിട്ടിയോ ഹിഹിഹി ... അഥവാ കിട്ടിയില്ല എങ്കില്‍ പോലീസേ മോശം മോശം ഹിഹിഹി
ReplyDeleteകലക്കീണ്ട്ട്ടാ ചേട്ടായ്യ്യേ....:)
ReplyDeleteപ്രവീണേ ഇവന്‍ സിങ്കമല്ല പുലിയാ !!
ReplyDeleteനര്‍മ്മം നന്നായിട്ടുണ്ട് ചിരിപ്പിച്ചു. പ്രവാസിയുടെ സങ്കടങ്ങളിലൂടെ ഒരു നര്‍മ്മ അനുഭവം.
ReplyDeleteഷാജി ഖത്തര്‍.
ഏറക്കാടാ, കലക്കി. നര്‍മ്മം വേണ്ടുവോളം. ഏറ്റവും ഇഷ്ടപ്പെട്ടത് "അച്ഛന്റെ പേര് ... ആരുടെ...? എന്റെയോ..? സുന്ദരേട്ടന്റെയോ?"
ReplyDeleteഇനിയും വരാം
തല്ലിന്റെ ഭാഗം ഒഴിവാക്കിയതാണോ??? nice usages. thanks for coming to my blog. ഇനിയും വരുമല്ലോ
ReplyDeleteഏറക്കാടാ ബ്ലോഗ് അടിപൊളി ആയല്ലോ.... !!
ReplyDeleteജോതിഷവും ഉണ്ട് അല്ലെ ....അപ്പൊ പിരിച്ചുവിട്ടാലും ഏറക്കാടന്‍ ജീവിച്ചോളും .....പിന്നെ ബ്ലോഗ് ഇഷ്ട്ടപെട്ടുട്ടോ
ReplyDeleteനർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു.. വായിക്കാനും ആസ്വദിക്കാനും ഒരു സുഖമുണ്ട്.. ഇത്രയും തരികിട ഒപ്പിച്ചിട്ട് അതും നാട്ടിലെ പോലീസേമാന്റെ കയ്യിൽ നിന്നും ഇത്രയൊക്കെയല്ലെ കിട്ടിയുള്ളൂ... വളരെ നന്നായി... അവതരിപ്പിച്ചു.. ഭാവുകങ്ങൾ..
ReplyDeleteകൂതറേ : തല്ലു കിട്ടിയിലെടാ..
ReplyDeleteനാടകക്കാരന്‍ : അങ്ങനെയൊന്നും നന്നാവൂല മോനെ...
അക്ബര്‍: അനുഭവമാണേ...
സുമേഷ് : നന്ദി
ബഷീര്‍ക്കാ: പോയി മോനെ...
റിസ് : ഒരു ഉറപ്പും ഇല്ല
ഹംസ : തല്ലുകൊള്ളി തന്നെ
എച്ചും കുട്ടി : അങനെ തന്നെ വിചാരിച്ചോളൂ
മുഖ്താര്‍ : വിചാരിച്ചോളോ
സലാഹ് : നന്ദി
ഒഴാക്കന്‍ : നമ്മുക്കു വാങി കൂട്ടാം എന്നേ..
നുറുങ് : നോക്കാം ട്ടോ
മനൊറാജേട്ടാ: നന്ദി ..നന്ദി
രഞചിത്ത് : ആദ്യ വരവിനു നന്ദി
ReplyDeleteപ്രവീണെട്ടാ : സിങ്കമാണോ?
ലാലൂ : ഇതു വരെ കിട്ടിയില്ല്യാ
റാംജി : നന്ദി
സുരേഷ് മാഷേ: ഒരു നല്ല ക്ളി മാക്സ് എങനെ ഒരു നല്ല രീതിയില്‍ പറയാം എന്നു മാത്രെ ഞാന്‍ വിചാരിചുല്ള്ളൂ...
രഞ്ചിത്ത് : നന്ദി
സിദ്ധിക്ക് : നന്ദി
വിഷ്ണു : നന്ദി
കണ്ണനുണ്ണി : നന്ദി
ഓഎബി : നന്ദി
ReplyDeleteനുണച്ചി സുന്ദരി : :(
വായാടി : നന്ദിണ്ട് ട്ടോ
മുരള്യേട്ടാ: എന്താദ്..
കുമാരേട്ടാ: ഉറപ്പ്
മൂരാച്ചി : മേനിയൊക്കെ പോയി മോനെ
കമ്പര്‍ : തല്ലുകൊള്ളി തന്നെ
കിഷോര്‍: :)
ശ്രീ: കിട്ടി
തെച്ചികോടന്‍" നന്ദി
ചാണ്ടികുഞ്ഞ്: നടക്കും
ReplyDeleteകൈതമുള്‍ : നന്ദി ശശിയേട്ടാ
അഭി: നന്ദി
പാലകാട്ടേട്ടാ: നന്ദി
വാഴേ : നന്ദി
എഴഉത്തുകാരി ചേചി: നന്ദി
ജയേട്ടാ: നന്ദി
രാധികാ: നന്ദി ണ്ട് ട്ടാ
ജി വി :നന്ദി
ആര്ദ്ര് : താങ്ക്സ്
ReplyDeleteരഞിത്ത്: മൂന്നെണ്ണം വേണാ
അച്ചായന്‍: എയ് മോശമൊന്നുമില്ലെന്നെ
സ്വപ്നന്‍ : നന്ദി
അരുണേട്ടാ...താങ്ക്സ്
വഷളന്‍ : സ്വാഗതം
ശ്യാമ : നന്ദി
വിശ്വസ്തന്‍ : നന്ദി
ഉമ്മു : നന്ദി
1.ഗ്രഹപ്പിഴ കാലത്ത് ഗൃഹം പണി
ReplyDelete2.പാല് തട്ടി മറിച്ചിട്ട അമ്മായിക്കല്ലല്ലോ അടി
3.സാമ്പത്തിക മാന്ദ്യം ഉച്ചിയിലടിച്ചപ്പോൾ ഞാറ്റുവേലകളുടെ നാടിന്റെ പച്ചപ്പ്
4.കുന്നോളം മോഹിച്ച് കുന്നികുരുവോളം പോലും
5.ഉണ്ടിരുന്ന നായർക്ക് വിളി തോന്നിയതു പോലെ
6.പോസ്റ്റിനുള്ള വകുപ്പു കിട്ടാത്ത ബ്ലോഗറെ പോലെ
7.തുപ്പലു കൂട്ടി എണ്ണാൻ
8.നിനക്കെന്താടാ കൊമ്പുണ്ടോ
9.കാക്ക കാഷ്ടിച്ചപോലെ
എത്രപേരെയാ കൂട്ടുപിടിച്ച്ത്.
പിന്നെ ഈ വൈകിയ വേളയിൽ ഞാനൂഹിച്ചിട്ട് “ചുംബനം കഴിഞ്ഞപ്പോൾ ആ കവിളിണയിൽ സന്ധ്യാകുങ്കുമം വാരി പൂശിയിട്ടുണ്ടാവും.
എറക്കാടാ... കലക്കി...
ReplyDeleteകഴിഞ്ഞ അവധിക്കാലത്ത് വീടുപണിയ്ക്ക് അനുമതി വാങ്ങാന്‍ പഞ്ചായത്ത് ആപ്പീസിലേക്ക് ഞാനും പോയി ബൈക്കില്‍... ഹെല്‍മറ്റ് ഇല്ലാതെ. ഹോ... പേടിയാവുന്നു ഓര്‍ക്കുമ്പോള്‍... ഹിഹിഹി...
നമസ്കാരം മാഷെ
ReplyDeleteസംശയിക്കണ്ട ഞാനിവിടെ ആദ്യാ.
“പോക്കറ്റാണെങ്കിൽ പോസ്റ്റിനുള്ള വകുപ്പു കിട്ടാത്ത ബ്ലോഗറെ പോലെയായിരുന്നു“
നല്ല അസ്സലുനര്‍മം.അതങ്ങനാ നെഞ്ചുരുകുമ്പൊഴേ ഇത്ര ശുദ്ധമായ സാഹിത്യം വരു.
കലക്കീട്ടുണ്ട്
എറക്കാടാ ഇത്രേം ആയ സ്ഥിതിക്ക് ഞാന്‍ നിന്നെ ഫോളോ ചെയ്യന്‍ തീരുമാനിച്ചു.ഞാന്‍ ഒരു പ്രവാസിയല്ല കുഴപ്പമില്ല എന്നു കരുതുന്നു.
ReplyDeleteഅഭീ നന്നായിട്ടിണ്ഡ്രാക്കേ......!!
ReplyDeleteഏറക്കാടാ, കലക്കി
ReplyDelete