May 10, 2010

ഒരു ശവരിമല മുരാ.....പുരാണം

ഞാൻ മൈക്രോസ്കോപ്പ്‌ പോലും മൈന്റ്‌ ചെയ്യാത്ത ഒരു കീടമായ അനുഭവകഥയാണ​‍്‌ ഇന്നിവിടെ പറയുന്നത്‌. 
മഞ്ഞിൻ തൂവാല കൊണ്ട്‌ മുഖം പൊത്തി ഒരു കൊല്ലം ഒക്ടോബറിനും ഡിസംബറിനും ഇടക്ക്‌ തിങ്ങി ഞെരുങ്ങി നവംബർ വന്ന് ചേർന്നു. ഇടക്കിടെ മെനക്കേടു മഴയുമുണ്ട്‌. മായാവിക്കൊപ്പം ബാലരമയിൽ കളിക്കാൻ പോയ കാലം കഴിഞ്ഞ്‌ തമിഴ്‌നാടൻ മേസ്ത്രിമാർ ഭിത്തിയിൽ സിമന്റ്‌ തേക്കും പോലെ ഫെയർ & ലവ്ലി  ക്രീമും കുട്ടികൂറ പൗഡറും ദേഹമാസകലം പൂശി നടന്ന കാലം. വായ തുറന്നാൽ കൊടുങ്ങല്ലൂർ തെറികളുടെ കുഞ്ഞ്യേ ചീളുകളൂം,  ഉളുമ്പു വായനാറ്റവും വരുന്ന ഈ സമയത്ത്‌ തല്ലുകൊള്ളിത്തരങ്ങളുടെ ജഡത്തിനരുകിൽ മനസ്സുകൊണ്ടൊരു പുഷ്പചക്രം സമർപ്പിച്ച്‌ ശബരിമലക്ക്‌ മാലയിടാൻ തീരുമാനിച്ചു.
കുറച്ചു ദിവസം പ്രേമവും കൂത്താടലും ഒന്നും വേണ്ടായെന്ന് അവളോട്‌ ഒരു ഒമ്പതുമണി തിരക്കിൽ മുൻപെ പറഞ്ഞിരുന്നു. ചിരിച്ച്‌ തുടുത്ത അവളുടെ കൺതടങ്ങൾ നിറയെ സങ്കടപാടുകളുടെ കരിമഷി പടർന്നു. ബിയറിന്റെ ലഹരിയുള്ള ഒരുമ്മ കൊടുത്ത്‌ സമാധാനിപ്പിച്ചായിരുന്നു അന്ന് അവസാനം വിട്ടത്‌. കുതിരപ്പുറത്ത്‌ കേറി വരുന്ന പിണക്കവും, നനഞ്ഞു കുളിച്ച അവളുടെ വാശിയും കുസൃതികളുടെ ഒരുപാട​‍്‌ അടരുകളുള്ള ചിരിയുമെല്ലാം എനിക്കു ശരിക്കും മിസ്സ്‌ ചെയ്തു.  പദാനുപദവർണ്ണനകൾ നിറഞ്ഞ പ്രണയലേഖനമെഴുത്തും തൽക്കാലത്തേക്ക്‌ നിർത്തി വച്ചു. അത്രയുമായപ്പോഴേക്കും നനഞ്ഞ കമ്പിളിപുതപ്പുപ്പോലെ മനസ്സ്‌ ഉള്ളിലിരുന്ന് വിങ്ങി. മലക്ക്‌ മാലയിട്ടാൽ പ്രണയം അങ്ങിനെയാണ​‍്‌. ചീഞ്ഞ മുല്ലപൂവിനെപോലെ. തലയിൽ ചൂടാനും പറ്റില്ല മനസ്സിൽ സുഗന്ധം നിൽക്കുന്നത്‌ കൊണ്ട്‌ കളയാനും പറ്റില്ല. ഇടവഴിയിലൂടെ പോകുമ്പോൾ നാടക നടി കുമാരിചേച്ചിയെ നോക്കി വെള്ളമിറക്കുന്ന പരിപാടിയും നിർത്തി. നാട്ടുകാരായ ഈച്ചകളെ ആകർഷിക്കാനുള്ള അക്കാലത്തെ മിഠായി കടലസായിരുന്നു കുമാരിചേച്ചി. അതും നിർത്തി.

ചന്ദ്രേട്ടന്റെ ഒപ്പമായിരുന്നു പോക്ക്‌. അനുഭവം കൂടുതലുള്ള മനുഷ്യനല്ലേ. കൂടെ നിന്നു. വയ്യാവേലി എന്ന ഒരു വിളിപ്പേര​‍്‌ സ്വന്തം പേരിനു മുകളിൽ ഒട്ടിപ്പോ നെയിം സ്ലിപ്പ്‌ പോലെ പതിച്ചിട്ടുണ്ടെങ്കിൽ കൂടി ആ പേരു വിളിക്കുന്നതിനോട്‌  ചന്ദ്രേട്ടൻ നോ പരാതികൂട്ടക്കാരനായിരുന്നു. അദ്ദേഹം ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും മീശക്കും താടിക്കുമിടയിൽ മനോഹരമായ ഒരു വെളുത്ത നാണം പാടത്ത്‌ തളം കെട്ടി കിടക്കുന്ന പോക്കു വെയിൽ പോലെ കാണാമായിരുന്നു.   നാട്ടിലെ ഒരു പ്രധാനിയാണെന്ന ഭാവം ചന്ദ്രേട്ടനു നല്ലോണം ഉണ്ടായിരുന്നു. കാഷ്വലായി നോക്കിയാൽ സിനിമാ നടൻ വടിവേലുവിന്റെ ഒരു ലുക്ക്‌. ബട്ട്‌ നാലാളു കൂടുന്ന സ്ഥലത്ത്‌ ഒരു വിലയും ഇദ്ദേഹത്തിനില്ല. കാരണം അത്‌ പണ്ട്‌ 6 ബി യുടെ ഭ്രമണപദത്തിൽ മൂന്നാം വർഷവും കറങ്ങിയപ്പോൾ അദ്ദേഹം നാട്ടിലെ ടി ഡി ദാസൻ STD 6B ആയി മാറി. മൂന്നു കൊല്ലത്തെ കയ്യിലിരുപ്പ്‌ കൊണ്ട്‌ പ്രശസ്തിയങ്ങനെ അപ്രവാശ്യത്തെ ഇടവപ്പാതിക്ക്‌ ഒലിച്ച്പോയി
പക്ഷെ മണ്ഡലകാലം വന്നാൽ ഇദ്ദേഹം ഗുരുസ്വാമിയുടെ വലകൈ ആണ​‍്‌. ഒരു കൊല്ലം ഗുരുസ്വാമിക്ക്‌ വരാൻ സാധിച്ചില്ല. ചന്ദ്രേട്ടനായിരുന്നു അക്കൊല്ലം നേതൃത്ത്വം.  എന്റെ രണ്ടാമത്തെ മലക്ക്‌ പോക്കായിരുന്നു അത്‌...എന്റെ കൂട്ടത്തിലുള്ളവരാണെങ്കിൽ പത്തും പതിനഞ്ചും വട്ടം പൂർത്തിയാക്കിവര​‍്‌. സിനിമയും ലൈനടിയുമായി നടന്നിരുന്ന ഞാൻ പിന്നീട്‌ ദേവീമഹാത്മ്യം മാത്രം കാണാൻ തുടങ്ങി. ദേവിയായി അവതരിച്ച പ്രവീണയുടെ അംഗലാവണ്യം കണ്ട്‌ ആക്രാന്തപുളകിതനായി വർത്തിച്ചിരുന്ന ഞാൻ  മാലയിട്ടപ്പോൾ ആത്മീയത കൊണ്ട്‌ പുളകിതനായി മാറിതുടങ്ങി.
ആദ്യ പോക്കിൽ കന്നി സാമിയല്ലേ അയ്യപ്പൻ തെറ്റുകളെല്ലാം ക്ഷമിക്കും എന്ന ഒരു എസ്ക്യൂസ്‌ ഉണ്ടായിരുന്നു. രണ്ടാം വട്ടം അതും ഇല്ല. തറ്റ്‌ ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കുക തന്നെ വേണം എന്ന് എല്ലാവരും പറഞ്ഞു..ബസ്സിൽ യാത്ര ചെയ്യുമ്പോഴൊക്കെ പെണ്ണുങ്ങൾ തിരക്കിൽ അടുത്ത്‌ നിൽക്കുന്നുണ്ടെങ്കിൽ കത്തുന്ന വിളക്കിന്റെ ഇരുവശവും ചൂടുതട്ടാതെ സൂക്ഷിക്കുന്ന പോലെ പരമാവധി ഒതുങ്ങി നിന്നു. അത്രക്കു നിഷ്ഠ.
അയ്യപ്പന്റേയും കർത്താവിന്റേയും മക്കയുടെയുമൊക്കെ ഫോട്ടോകളെ മാലബൾബുകൊണ്ട്‌ മത മൈത്രി കാണിച്ച കിങ്ങിണി ട്രാവൽസിന്റെ പത്തൊൻപത്‌ സീറ്റ്‌ വണ്ടിയിൽ ഇരുപത്തൊന്നു പേർ കിഴക്കേമാനത്തിനു തീപ്പിടിച്ച  ഒരു ബുധനാഴച്ച കാലത്ത്‌ യാത്ര പുറപ്പെട്ടു. ബസ്സിന്റെ വിന്റോ സീറ്റിഷ്ടനായ ഞാൻ ആദ്യം തന്നെ അതു പിടിച്ചു. ചന്ദ്രേട്ടന്റെ പത്തിരുപത്തഞ്ചു കൊല്ലത്തെ നിരക്ഷരനെയും സജി അച്ചായനെയും വെല്ലുന്ന ശബരിമല യാത്രാനുഭവകഥകൾ കേട്ട്‌ അങ്ങനെ പമ്പ വരെയെത്തി.

പമ്പയിൽ എത്തിയ ഉടനെ ഡോളീ വിളികളൂം പത്ത്‌ രൂപക്ക്‌ അഞ്ചു മാല വിളികളും വിശപ്പിന്റെ കൂട്ടിന​‍്‌ വന്നെത്തി.  വിശന്നു കണ്ണുകാണാൻ വയ്യാഞ്ഞപ്പോൾ ഹോട്ടലിൽ കയറി ദോശ കഴിക്കാം എന്ന പ്രിലിമിനറി ഒപ്ഷൻ എടുത്തത്‌ ചന്ദ്രേട്ടൻ തന്നെയായിരുന്നു. ഓർഡറും ചെയ്തു. ബാക്കിയുള്ളവർ മലയിൽ എത്തിയേ കഴികുള്ളൂ എന്ന ഭീഷ്മ ശപഥത്തിൽ ആയിരുന്നു. തിരക്കായ കാരണം കാത്തിരുന്നു. ദോശക്കാരൻ ദോശകല്ലിൽ ചിത്രം വരക്കുന്നത്‌ എനിക്ക്‌ നേരിട്ട്‌ കാണാമായിരുന്നു. അമ്മ ചുടുന്ന 24 കാരറ്റ്‌ നിറമുള്ള ദോശയെവിടെ പപ്പട വലുപ്പമുള്ള ഈ ദോശയെവിടെ. എന്തായാലും രണ്ടെണ്ണം ആമാശയത്തെ പുൽകി. തേങ്ങയും പൊട്ടുകടലയുടെയും ഒരു മിക്സ്‌ ചട്ടിണിയും ...നല്ല ടേസ്റ്റ്‌..

സൂര്യൻ ആകാശത്ത്‌ ചാന്തു കുടഞ്ഞ നേരത്ത്‌ ശരണം വിളിച്ച്‌ നടത്തമെന്തായാലും തുടർന്നു. ആരും പ്രണയിക്കാൻ മിനക്കെടാത്ത സുന്ദരിപെണ്ണിനെ പോലെ അകലേ ഏക്കറുകളോളം കാട്‌. കുറച്ച്‌ കഴിഞ്ഞപ്പോൾ എന്റെ കൂടെ നടന്നിരുന്ന ചന്ദ്രേട്ടൻ എന്ന ഗുരുസ്വാമിയെ കാണാനില്ല. എല്ലാവരും അദ്ദേഹത്തിനു വേണ്ടി വെയിറ്റ്‌ ചെയ്തു.

സമയം അര മണിക്കൂർ കഴിഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു. രണ്ടു മണിക്കൂർ കഴിഞ്ഞു. ചന്ദ്രേട്ടനെ കാണുന്നില്ല. എല്ലാവ്ര്ക്കും ആദിയായി. കെട്ടെല്ലാം ഒരു വശത്ത്‌ വിരി വച്ച്‌ ആളെ തിരച്ചിൽ തുടങ്ങി. അനൗൺസ്‌ ചെയ്തു. ഒരു വിവരവുമില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ ചുണ്ട്‌ വക്രിച്ച്‌ ഒരു ചെറുപുഞ്ചിരിയുമായി അദ്ദേഹമതാ മെല്ലെ വരുന്നു. എല്ലാരും ചോദിച്ചു എന്തു പറ്റി ചന്ദ്രേട്ടാ..

"നമ്മളു കഴിച്ച ദോശ പ്രശ്നമുണ്ടാക്കിയെടാ....അത്‌ വയറിനു തീരെ പിടിച്ചില്ല. കുറ്റികാട്ടിൽ പോയി കാര്യം സാധിക്കുകയായിരുന്നു ഇതു വരെ...ഹോ എന്തൊരു ആശ്വാസം......"

"എന്നിട്ടു ഇപ്പോൾ എങ്ങനെ ശരിയായോ....അതിനെന്തിനാ ഇത്രയും സമയം"

"പിന്നല്ലാതെ ....ഒന്നോ രണ്ടോ തിരമാലയടിച്ചാൽ ഒഴിവാകുമെന്നാ വിചാരിച്ചത്‌. പക്ഷെ സുനാമിയാ പകരം വീശിയടിച്ചത്‌. ഹോ....അതുകൊണ്ടെന്താ ഒന്ന് എരട്ട പെറ്റ സുഖം..സ്വാമിയേ.. ശരണയമയ്യപ്പാ‍ാ"

അത്‌ പറഞ്ഞു തീരുമ്പോഴേക്കും ഞാനും കുറ്റികാട്ടിലേക്ക്‌ ഓടി....എന്തിനാണെന്നറിയാമോ....ഒന്ന് ഇരട്ട പെറാൻ.

അമാവാസിയുടെ കറുത്ത്‌ ഇരുട്ടിൽ അവസാനബസ്സിന്റെ പുകപോലെ എന്റെ ശഷ്പവൃഷ്ടി വഴിനീളെ കണ്ട്‌ കൂടെ വണ്ടിയിൽ വന്ന 40 കണ്ണുകളും ആ കാഴ്ച്ചയിൽ പൊട്ടി ചിരിച്ചു.

"സ്വാമിയേ ശരണപയ്യപ്പാ‍ാ....."



ചിത്രത്തിനു കടപ്പാട്‌ :  സജീവേട്ടൻ, അച്ചായൻ, പിന്നെ കുളമാക്കിയ എന്നോടും
 

70 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. ഒരു മാപ്പിളതേങ്ങയാവാം എന്തേയ്.. ന്നാ പിടിച്ചോ..!! (((((ട്ടോ))))

    ഇനി വായന എന്നിട്ട് ബാക്കി “അടി”

    ReplyDelete
  2. അപ്പൊ ഇരട്ട പ്രസവം കലക്കി അല്ലെ?.. എന്നിട്ട് കുട്ടികള്‍ എവിടെ മഴയില്‍ ഒളിച്ചു പോയോ :)

    ReplyDelete
  3. അതു ശരി... ശബരി മലയിലായാലും അതിനൊന്നും തടസ്സമില്ലല്ലേ? :)

    ReplyDelete
  4. സാഹിത്യത്തിന്റെ കിങ്ങിണി പട്ടുടുത്ത് ശബരിമലയിൽ പോയി ഇരട്ടപെറ്റ ഏറക്കാടാ..

    ഇപ്പോൾ എനിക്കുസമാധാനമായി ,ശബരിമലയിൽ പുലിയില്ല !

    അറുത്ത തവണ ധൈര്യസമേധം അവിടെ പോകാമല്ലൊ !!

    (അല്ലാ പുലിയുണ്ടായിരുന്നുവെങ്കിൽ ആദ്യം പിടിക്കേണ്ടത് ഏറേക്കാട്ടെ ഈ തിരുമനസ്സിനെയായിരുന്നല്ലൊ..അല്ലേ)

    ReplyDelete
  5. ഹ..ഹ..ഹ
    ഈ എറക്കാടനെ കൊണ്ട് തോറ്റു.., പവിത്രമായ ശബരിമല പോലും കളങ്കമാക്കാനാണൊ അങ്ങോട്ട് കെട്ടും കെട്ടി പുറപ്പെട്ടത്, ഹ..ഹ.ഹ
    "പ്രവീണയുടെ അംഗലാവണ്യം കണ്ട്‌ ആക്രാന്തപുളകിതനായി വർത്തിച്ചിരുന്ന ഞാൻ.........."
    ഗൊള്ളാം..നിന്റെ പെണ്ണുമ്പിള്ള ഇതൊക്കെ വായിക്കുന്നുണ്ടോ..ഇതു മാതിരിയൊക്കെ എഴുതിയാൽ അവളു അവളുടെ പാട്ടിനു പോകും..ജാഗ്രതൈ,
    പ്രയോഗങ്ങൾ എല്ലാം അസ്സലായിട്ടുണ്ട്, കീപ്പിറ്റപ്പേ

    ReplyDelete
  6. തേങ്ങയുടച്ചു ഊണുകഴിച്ചു വന്നു ആശ്വാസത്തോടെ വായിച്ചു.! ശബരിമലയെ കുറിച്ചാവുമ്പോള്‍ കുറച്ച് ഭക്തിയൊക്കെ പ്രതീക്ഷിച്ചു.! എവിട അവിടയും ആ ഏറക്കാടന്‍ സ്വഭാവം തന്നെ . പിന്നെ എടുത്തു പറയാനുള്ളത് വിവരണമാണ് അതു കലക്കി മാഷെ..!!

    ReplyDelete
  7. "പ്രണയം അങ്ങിനെയാണ​‍്‌. ചീഞ്ഞ മുല്ലപൂവിനെപോലെ. തലയില്‍ ചൂടാനും പറ്റില്ല മനസ്സില്‍ സുഗന്ധം നില്‍ക്കുന്നത്‌ കൊണ്ട്‌ കളയാനും പറ്റില്ല." that is a nice one !

    ReplyDelete
  8. ഒരു കാര്യം പറയാന്‍ മറന്നു.! എറക്കാടാ നിന്‍റെ പോസ്റ്റുകളിലെ ചിത്രങ്ങള്‍ എടുത്തു പറയണ്ട ഒരു കാര്യമാണ് . എല്ലാ പോസ്റ്റിലും അത് നീ ഭംഗിയാക്കുന്നുണ്ട്.! ഒരോന്നും ഒന്നിനൊന്നു മിച്ചം.!!

    ReplyDelete
  9. സൂര്യൻ ആകാശത്ത്‌ ചാന്തു കുടഞ്ഞ നേരത്ത്‌ ശരണം വിളിച്ച്‌ നടത്തമെന്തായാലും തുടർന്നു. ആരും പ്രണയിക്കാൻ മിനക്കെടാത്ത സുന്ദരിപെണ്ണിനെ പോലെ അകലേ ഏക്കറുകളോളം കാട്‌....

    -ന്താ കഥ ന്റെ അയ്യപ്പ ബിജൂ‍...

    ചാന്ത്പൊട്ടും അയ്യനേത്തും ഒന്നിച്ചെന്നോ?

    ReplyDelete
  10. ഹംസ പറഞ്ഞു. ഇനി ഞാനെന്തിനാ

    ReplyDelete
  11. ഉം..ഉം..നന്നായിട്ട്ണ്ട്രക്ക്യേ...ഇങനെയൊരു ‘ഡേഷ്” സാമി !

    ReplyDelete
  12. ഹ ഹ!
    എന്തായാലും ഏറക്കാടനും ഗുരുവും കൂടി ലക്ഷ്മണ രേഖ വരച്ചതു കൊണ്ട് ഇനി ആര്‍ക്കും അവിടെ പുലിയെ പേടിക്കണ്ട. പുലിക്കുമില്ലേ മിനിമം ഒരന്തസ്സോക്കെ?
    "അദ്ദേഹം ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും മീശക്കും താടിക്കുമിടയിൽ മനോഹരമായ ഒരു വെളുത്ത നാണം പാടത്ത്‌ തളം കെട്ടി കിടക്കുന്ന പോക്കു വെയിൽ പോലെ കാണാമായിരുന്നു" - നല്ല വിവരണം, ഇഷ്ടപ്പെട്ടു!

    ReplyDelete
  13. ഇത്തരമൊരു പോസ്ടിട്ട സ്ഥിതിക്ക് അടുത്ത പ്രാവശ്യം ഒരു ഗുരുസ്വാമിയുടെയും സഹായം പ്രതീക്ഷിക്കണ്ട.ഇമ്മാതിരി ഐറ്റത്തിനെ എങ്ങനെ ഒരു വഴിക്ക് കൊണ്ട് പോവും?
    ഏതായാലും യാത്രാവിവരണം അസ്സലായി..
    കൂടുതല്‍ യാത്രകള്‍ നടത്തുക ..ഞങ്ങള്‍ക്ക്‌ പണിയുണ്ടാകട്ടെ...

    ReplyDelete
  14. സ്വാമിയേ ശരണമയ്യപ്പാ!!!!!!!!

    ReplyDelete
  15. അയ്യേ അപ്പോ അപ്പിയിടാന്‍ വെണ്ടിയാ പമ്പ വരെ പോയത്..അയ്യേ ഷെയിം..
    ആദ്യം നീ കന്നിസ്വാമി, രണ്ടാം തവണ അപ്പിസ്വാമി... ഇനി......

    ReplyDelete
  16. ഏറക്കാടാ.. കെട്ടിലും മട്ടിലും പുതുമയോടെ വീണ്ടും എത്തി.. വിവരണം കലക്കി. ഇതിനെ ശവരിമല മുരാ.. പുരാണം എന്നതിനേക്കാൾ അപ്പിപുരാണം എന്ന് പറയാലോ :) പിന്നെ ഹഷിമിന്റെ കമന്റ് ഒരു ഒന്നൊന്നര കമന്റ് തന്നെ.. അത് വായിച്ച് ചിരിച്ചു.. അപ്പോൾ സൂക്ഷിച്ചോ.. ഹഷിം പാരയാവോന്നാ തോന്നുന്നേ :) ഹ..ഹ..

    ReplyDelete
  17. ഏതായാലും യാത്രാ വിവരണം ഗംഭീരം........ അമ്മയുടെ ദോശയേക്കാൾ മഹാത്മ്യമുള്ള ദോശ ഉണ്ടെന്നു മനസിലായില്ലെ... അദ്ദേഹം ചിരിക്കുമ്പോഴും പിണങ്ങുമ്പോഴും മീശക്കും താടിക്കുമിടയിൽ മനോഹരമായ ഒരു വെളുത്ത നാണം പാടത്ത്‌ തളം കെട്ടി കിടക്കുന്ന പോക്കു വെയിൽ പോലെ കാണാമായിരുന്നു. അടിപൊളി വർണ്ണന ആശംസകൾ..

    ReplyDelete
  18. ഹ! ഹ!!
    ആരോടാ കളി എറക്കാടാ...?
    പുണ്യാഹത്തിനും പാപപരിഹാരത്തിനുമുള്ള ഏർപ്പാടു ചെയ്തോ?
    ഇല്ലേൽ ശൂശിച്ചോ!

    ReplyDelete
  19. ബസ്സിൽ യാത്ര ചെയ്യുമ്പോഴൊക്കെ പെണ്ണുങ്ങൾ തിരക്കിൽ അടുത്ത്‌ നിൽക്കുന്നുണ്ടെങ്കിൽ കത്തുന്ന വിളക്കിന്റെ ഇരുവശവും ചൂടുതട്ടാതെ സൂക്ഷിക്കുന്ന പോലെ പരമാവധി ഒതുങ്ങി നിന്നു. അത്രക്കു നിഷ്ഠ.

    പഴയ പോസ്റ്റുകളെക്കാള്‍ വളരെ നന്നാവുന്നു പുതിയ പോസ്റ്റുകള്‍.
    ആശംസകള്‍.

    ReplyDelete
  20. "കുതിരപ്പുറത്ത്‌ കേറി വരുന്ന പിണക്കവും, നനഞ്ഞു കുളിച്ച അവളുടെ വാശിയും കുസൃതികളുടെ ഒരുപാട​‍്‌ അടരുകളുള്ള ചിരിയുമെല്ലാം എനിക്കു ശരിക്കും മിസ്സ്‌ ചെയ്തു"
    വേറെ എന്തേലും മിസ്സായോ...ഏറക്കാടാ...

    അനേകം ഉപമകള്‍...എങ്ങിനെ സംഖടിപ്പിക്കുന്നു...നമിച്ചു മച്ചൂ...

    ReplyDelete
  21. എന്‍റെ മച്ചാ! ഏതു വഴി പോയാലും നീ നിന്‍റെ തനി കൊണം കാണിക്കും. സത്യം പറ ചന്ദ്രേട്ടനോ നീയോ ആദ്യം ഇരട്ട പെറ്റത്???

    ;-)

    ReplyDelete
  22. "സ്വാമിയേ ശരണപയ്യപ്പാ‍ാ....."

    ശബരിമല അല്ല എവിടെ പോയാലും ഇമ്മാതിരി പരിപാടി ഒനും ഒഴിവാക്കാന്‍ പറ്റിലാലോ

    കൊള്ളാം മാഷെ ,

    ReplyDelete
  23. "ദേവിയായി അവതരിച്ച പ്രവീണയുടെ അംഗലാവണ്യം കണ്ട്‌ ആക്രാന്തപുളകിതനായി വർത്തിച്ചിരുന്ന ഞാൻ മാലയിട്ടപ്പോൾ ആത്മീയത കൊണ്ട്‌ പുളകിതനായി മാറിതുടങ്ങി"

    "സ്വാമിയേ..... ശരണമയ്യപ്പാ"

    ReplyDelete
  24. ഹഹ ശബരിമലയിലും ഇരട്ട പ്രസവം നടക്കും അല്ലേ ഏറക്കാടാ

    ReplyDelete
  25. ബുദ്ധിയോല്ലവരാരീന്കിലും പാമ്പെന്നു വല്ലോം കഴ്ഹികുഒ മാഷെ... അതും കയറ്റം തുടങ്ങുമ്പോ... ങ്ങും സാരമില്ല...ഒരു അനുഭവം നല്ലെയാ

    ReplyDelete
  26. ഹെന്നാലും പമ്പയും നാറ്റിച്ചല്ലോടാ :)

    കൊള്ളാം

    ReplyDelete
  27. അസ്സലായിട്ടുണ്ട് ട്ടാ....

    ReplyDelete
  28. ആ വഴിക്ക് പിന്നെ ആളുകള്‍ക്ക് നടക്കാന്‍ പറ്റാതാക്കി അല്ലെ ?!
    നന്നായി എഴുതി എറക്കാടാ.

    ReplyDelete
  29. ഇരട്ട പേറാന്‍ ഇത്രയൊക്കെ സുഖമുണ്ടാവോ.... ബ്ലോഗ് പുതുക്ക പെണ്ണിനെ പോലെ മൊഞ്ചത്തിയായിരിക്കുന്നു.

    ReplyDelete
  30. erakkada ithu kalakkeetto.......

    ReplyDelete
  31. erakkada , നിന്നെ ഞാന്‍ എവിടേയോ കണ്ടിട്ടുണ്ട് ...!!!
    ഓര്‍മ കിട്ടുന്നില്ല

    ReplyDelete
  32. ശബരിമലയിൽ ഇപ്പൊ പുലികളില്ലാത്തത് നന്നായി...
    സ്വാമിയേയ് ശരണമയ്യപ്പാ!

    ReplyDelete
  33. ഏറക്കാട...പണ്ടാരക്കാലാ....ഇനി ആരും ആ വഴിക്ക് പോവണ്ട അല്ലെ????......സസ്നേഹം

    ReplyDelete
  34. "കുതിരപ്പുറത്ത്‌ കേറി വരുന്ന പിണക്കവും, നനഞ്ഞു കുളിച്ച അവളുടെ വാശിയും കുസൃതികളുടെ ഒരുപാട​‍്‌ അടരുകളുള്ള ചിരിയുമെല്ലാം എനിക്കു ശരിക്കും മിസ്സ്‌ ചെയ്തു. പദാനുപദവർണ്ണനകൾ നിറഞ്ഞ പ്രണയലേഖനമെഴുത്തും തൽക്കാലത്തേക്ക്‌ നിർത്തി വച്ചു."

    എന്തൊരു ഭാവന!! (നുണയാണെങ്കിലും) കിടിലം. :)

    ReplyDelete
  35. “ചാത്തപ്പന് എന്ത് മഹ്‌ശറ’ എന്ന് പറയാറുണ്ട് അത് പോലെ ‘എറക്കാടനെന്ത് ശബരിമല’ എവിടെയായാലും ആക്രാന്തം തന്നെ...സ്വഭാവത്തിനു മാറ്റമില്ല !!

    പുലിയൊക്കെ പേടിച്ച് വല്ല ഗുഹയിലും ഒളിച്ചിരുന്നിട്ടുണ്ടാവും :)

    ReplyDelete
  36. ഡാ അരാടാ പേറെടുത്തത് ...ചന്ദ്രേട്ടൻ തന്നെയാണോ....?
    എന്തായാലും നിനക്കിരട്ടപെറാനുള്ള ഭാഗ്യം ഉണ്ടായല്ലോ.

    ReplyDelete
  37. നല്ല ഭാവന :) ..അസ്സലായോന്നു ചിരിച്ചു . പിന്നെ കവിതയെ കുറിച്ച് അഭിപ്രായം പറഞ്ഞ വകയില്‍ ഞാനും ഒന്ന് തരാം, ഉപദേശമാണേ തെറ്റിദ്ധരിക്കണ്ടാ, നേരമ്പോക്കിന് ഒരുങ്ങി പുറപ്പെടും മുന്പ് ഒന്ന് കൂടി ആലോചിക്കണം :) anyway thanks

    ReplyDelete
  38. എന്തൊക്കെ കേള്‍ക്കണം..സ്വാമിയേ....

    ReplyDelete
  39. വായിക്കാന്‍ രസമുണ്ട്. നല്ല ഒഴുക്കുള്ള രചന.
    ഭാവുകങ്ങള്‍

    ReplyDelete
  40. വെരി ഇന്ററ്സ്റ്റിങ്ങ്

    ReplyDelete
  41. ഇത് വായിച്ച് ആളുകള്‍ ശബരിമലയിലേക്കുള്ള പോക്ക് നിര്‍ത്തിക്കളയുമോ ?

    ReplyDelete
  42. സ്വാമിയേ ശരണമയ്യപ്പാ!

    ReplyDelete
  43. ബ്ലൊഗന്മാര്‍ അയ്യപ്പന്മാരെ പോലും വെറുതെ വിടുന്നില്ലല്ലോ
    സ്വാമിയേ .............ശരണപയ്യപ്പാ‍ാ.....

    ReplyDelete
  44. എറക്കാടാ... കുറച്ച്‌ കടന്ന കൈ ആയിപ്പോയി... ഹി ഹി ഹി ...

    ReplyDelete
  45. അടിപൊളിയായിട്ടുണ്ട്.... ആ ചിത്രം കൂടിയായപ്പോള്‍ ഗംഭീരം.... ആശംസകള്‍...

    ReplyDelete
  46. " സ്വാമി ശരണം "
    ദോശ ഒരു സൈസ് പണി തന്നെ തന്നുല്ലേ ............

    ReplyDelete
  47. ഹി ഹി ഹി ഹി.........

    ReplyDelete
  48. ആസാമീ.. ആ ഏരിയ നശിപ്പിച്ചു അല്ലെ ?

    ReplyDelete
  49. sabarimalkku pokumbol kurachu vishappoke cntrol cheyan patanam...hhha kollam

    ReplyDelete
  50. പ്രിയ സുഹൃത്തെ ,

    അതിബുദ്ധിമാന് മാത്രം കൈകാര്യം ചെയ്യാവുന്ന വിഷയമാണ് ഹാസ്യം .തീര്‍ച്ചയായും താങ്കള്‍ അതില്‍ വിജയിച്ചിരിക്കുന്നു . നോക്കു , താങ്കളുടെ പോസ്റ്റ്‌ വായിക്കുവാന്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ (ഞങ്ങള്‍ )അറിയാതെ തന്നെ ചിരി തുടങ്ങിയിരിക്കും . അതുതന്നെയാണ് ഏതു വിഷയം കൈകാര്യം ചെയ്യുന്ന ഏതൊരു എഴുത്തുകാരന്‍റെയും കഴിവ് . വായനക്കാര്‍ക്ക് ചിരിക്കുവാനും ചിന്തിക്കുവാനും കഴിയുന്ന പ്രമേയങ്ങള്‍ കൊണ്ടുവന്നു അവതരിപ്പിക്കുകയെന്നത് വളരെ ബുദ്ധിമൂട്ട് ഉള്ള കാര്യം തന്നെ ആണ്
    (കഴിഞ്ഞ ദിവസം "ദേവിമാഹത്മ്യം കാണുവാന്‍ ഇരുന്നപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചുപോയി . ഇനിയിപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞാലും ആദ്യം ചിരി വരും )

    താങ്കള്‍ക്കു എല്ലാവിധ നന്‍മകളും നേരുന്നു

    ReplyDelete
  51. കലക്കീട്ടോ...കുറേ ചിരിച്ചു...ആശംസകള്‍(ഇരട്ട പെറ്റതിനല്ല,പുതിയ പോസ്റ്റുകള്‍ക്ക്)...ഹി ഹി ഹി...

    ReplyDelete
  52. മൈക്രോസ്കോപ്പ്‌ പോലും മൈന്റ്‌ ചെയ്യാത്ത ഒരു കീടമായ
    തല്ലുകൊള്ളിത്തരങ്ങളുടെ ജഡത്തിനരുകിൽ
    സങ്കടപാടുകളുടെ കരിമഷി
    ബിയറിന്റെ ലഹരിയുള്ള ഒരുമ്മ
    കുതിരപ്പുറത്ത്‌ കേറി വരുന്ന പിണക്കവും
    നനഞ്ഞു കുളിച്ച അവളുടെ വാശിയും
    നനഞ്ഞ കമ്പിളിപുതപ്പുപ്പോലെ മനസ്സ്‌
    ചീഞ്ഞ മുല്ലപൂവിനെപോലെ പ്രണയം
    മിഠായി കടലസായിരുന്നു കുമാരിചേച്ചി
    വെളുത്ത നാണം പാടത്ത്‌ തളം കെട്ടി കിടക്കുന്ന പോക്കു വെയിൽ പോലെ
    പ്രണയിക്കാൻ മിനക്കെടാത്ത സുന്ദരിപെണ്ണിനെ പോലെ അകലേ ഏക്കറുകളോളം കാട്‌.

    ഇതൊക്കെ ഏറക്കാടന്റെ പോസ്റ്റില്‍ നിന്നുള്ള ഇമേജസ് ആണ്

    വൈകാരികതകളെ, ആശയങ്ങളെ വിഷ്വലൈസ് ചെയ്യാനുള്ള ഒരു ഗംഭീരമായ ശ്രമം ഇവിടെയുണ്ട്.

    പക്ഷെ ഇതൊക്കെ ഉപയോഗിക്കുന്നത് തീരെ നിസ്സാരമായ, ഉള്ളി തൊലിച്ചതുപോലെയുള്ള
    കാര്യങ്ങള്‍ പറയാനാണെന്നോര്‍ക്കുമ്പോള്‍....

    ഏറക്കാടാ പ്ലീസ്, നിങ്ങള്‍ നല്ല വിഷയങ്ങളില്‍ നല്ല കഥകള്‍ എഴുതൂ
    പ്രതിഭയെ ധൂര്‍ത്തടിക്കരുത്
    നിങ്ങളുടെ നര്‍മ്മബോധം, കാവ്യാത്മകത, നിരീക്ഷണബോധം, എല്ലാം എന്തിന് വെറുതെ
    വെടിവെട്ടം പറഞ്ഞു തീര്‍ത്തുകളയുന്നു.

    ReplyDelete
  53. നമ്മുടെ നേതാക്കള്‍ പരസ്പരം പഴിച്ചുകൊണ്ട് സ്വയം നാറുന്നു .

    അച്യുതാനന്ദന്‍ മന്ത്രിസഭാ നാലാം വര്‍ഷം പിന്നിടുമ്പോള്‍ ഉള്ള ഈ പോസ്റ്റ്‌ നന്നായി ...

    സ്വന്തം
    കൂട്ടുകാരി

    ReplyDelete
  54. അത്‌ പറഞ്ഞു തീരുമ്പോഴേക്കും ഞാനും കുറ്റികാട്ടിലേക്ക്‌ ഓടി....എന്തിനാണെന്നറിയാമോ....ഒന്ന് ഇരട്ട പെറാൻ

    :)

    ReplyDelete
  55. എഴുത്തിന്റെ ശൈലി മനോഹരം. ആശംസകൾ

    ReplyDelete
  56. മായാവിക്കൊപ്പം ബാലരമയിൽ കളിക്കാൻ പോയ കാലം കഴിഞ്ഞ്‌ തമിഴ്‌നാടൻ മേസ്ത്രിമാർ ഭിത്തിയിൽ സിമന്റ്‌ തേക്കും പോലെ ഫെയർ & ലവ്ലി ക്രീമും കുട്ടികൂറ പൗഡറും ദേഹമാസകലം പൂശി നടന്ന കാലം.

    ഉഗ്രൻ ഉപമകൾ.....

    ReplyDelete
  57. എരകാട, എന്താ പറയേണ്ടത് എന്നറിയില്ല--- നിന്റെ വര്‍ണനകള്‍---- തമാശകള്‍---- തല്ലുകൊള്ളിതരങ്ങള്‍--- ഇതൊന്നും തീരുന്നില്ലല്ലോ---തുടര്‍ന്നും ഇത്തരത്തിലുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  58. ഹ ഹ ഹാ..
    ഹി ഹി ഹീ...
    ഹു ഹു ഹൂ...
    എടാ(എറ) ക്കാടാ..
    കലക്കിസ്റ്റാ കലകൽക്കി..
    ഒരു ഇരട്ട പെറ്റ സുഖം!

    ReplyDelete
  59. ഹംസക്കാ : തേങ്ങക്ക് നന്ദി
    ഒഴാക്കാന്‍ : പോയിട്ടുണ്ടാകും
    ശ്രീ : ഇല്ല ശ്രീ
    ബിലാത്തി : ധൈര്യായിട്റ്റ്‌ പോയ്കോളൂ
    കമ്പര്‍ : നന്ദീട്രാ
    ഹംസ : അത്രേ ഉള്ളൂ
    കാപ്ടന്‍: നന്ദി
    ശശി ഏട്ടാ നന്ദി

    ReplyDelete
  60. സലാഹ് : മതി അത് മതി
    ഗോപന്‍ : ഉവ്വ
    വഷളന്‍ : നന്ദി
    തണല്‍ : ആയികൊട്ടെ
    കൂതറ : കുപ്പിസ്വാമി
    മനോരാജ് : എന്ത് വഎനെലും ആവാം
    ഉമ്മു അമ്മാര്‍ : നന്ദി
    ജയെട്ടാ : സൂക്ഷിചോലാം

    ReplyDelete
  61. ചാണ്ടി : നന്ദി
    റഫീക്ക്‌ : നന്ദി
    അഭി : ഒഴിവാക്കില്ല
    റിസ് : ശരണം അയ്യപ്പ
    കിച്ചു : നന്ദി
    പട്ടാളം : നടക്കും
    നന്ദേട്ടാ : ഒരു പറ്റ് പറ്റി
    നൌശു : നന്ദി
    തെചികോടന്‍ : അറിയില്ല
    കുമാരന്‍ : നന്ദി

    ReplyDelete
  62. പെരൂരാന്‍ : നന്ദി
    ഏകാന്തതയുടെ കാമുകി : ഞാന്‍ തന്നെ സ്വാമി
    അലി :ശരണം അയ്യപ്പ
    യാത്രികന്‍ : ഹി..ഹി
    വായാടി : നുനയോന്നുമല്ല
    ബഷീര്‍ : വഴിയില്ലാ
    നാടകക്കാരന്‍ : അല്ല ഞാനാ...സെല്ഫ്മ‌
    ശ്യാമ : ഒരബദ്ധം പറ്റി
    പ്രകാശേട്ടാ : നന്ദി
    രവീന > ഒരിക്കലുമില്ല

    ReplyDelete
  63. എഴുത്തുകാരി : ശരണം അയ്യപ്പ
    വഴിപോക്കന്‍ : ശരണം അയ്യപ്പ
    വിനുവേട്ടാ : തോന്നി
    ഗോപന്‍ : നന്ദി
    കുട്ടാ : അതെ മച്ചൂ
    ഗീത : ഹി..ഹി
    കൊലകൊമ്പന്‍ : ഉവ്വ്
    സ്മിതേച്ചീ : നന്ദി
    മിനി ചേച്ചീ : നന്ദി...ഇത്രേം വല്യ കമന്റിന്‌
    സുരേഷ് മാഷേ : നോക്കുന്നുണ്ട് പറ്റണ്ടേ

    ReplyDelete
  64. റാം ജി : നന്ദി
    എച്ചും കുട്ടി : നന്ദി
    കിഷോര്‍ : നന്ദി
    കാമുകി : ആയികൊട്ടെ
    സോനാ : നെന്ദീട്രാ
    വിനയന് : നന്ദി
    വരവൂരാന്‍ : അയാള്‍ വാസി നന്ദി
    വിഷ്ണു : നന്ദി
    മുക്താര്‍ : എന്തെ വൈകിയേ.....

    ReplyDelete
  65. എടാ നീ എഴുതി........ നന്നായിട്ട് എഴുതി ..... പിന്നെ ഇനി നീ എന്നാ ഇംഗ്ലണ്ടിലേക്ക് .... എഴുതടോ അത് കൂടെ ....... പണി പോയാല്‍ ഇനിയും കിട്ടും . ആശംസകള്‍.

    ReplyDelete
  66. കഥയില്ലാത്ത കഥ, അവതരണം കൊണ്ട് ഗംഭീരമാക്കി. നന്നായി ഏറക്കാടാ. ആശംസകള്‍

    ReplyDelete