ഏപ്രിലിന്റെ ഏകദേശം രണ്ടാം പാദത്തിലന്ത്യമായ് ഒരു സ്വരവും മൂന്ന് വ്യഞ്ജനവും കെട്ടിപുണർന്ന എറക്കാടന്റെ പുണ്യനാമത്തിൽ കറുത്ത മഷി പുരണ്ട ടെർമിനേഷൻ ലെറ്റർ കറക്റ്റ് 12.43 നു കിട്ടിയ കാരണമാണോ എന്തോ തൊ ണ്ടയിൽ നിന്നും ഊണിറങ്ങിയില്ല. എന്റെ ഭാവി സ്വപ്നങ്ങളെല്ലാം വൃശ്ച്ചികകാറ്റിൽ തെക്കോട്ട് ചാഞ്ഞു നിൽക്കുന്ന കൊമ്പിലെ മൂവാണ്ടൻ മാങ്ങ പോലെ "പ്ലക്കോ" എന്ന് താഴേക്ക് പോയി. ഉച്ചക്ക് ശേഷം വിഷമിച്ച് ചെയ്ത് കൂട്ടാനുള്ള കാര്യങ്ങൾ ആലോചിച്ച് ഒന്നു മയങ്ങുകകൂടി ചെയ്തു. സാമ്പത്തിക മാന്ദ്യത്താൽ യുവാവ് തൂങ്ങി മരിച്ചു എന്നത് പേപ്പറിൽ വരുന്നതും ഗൂഗിൾ ബസ്സിൽ "നമ്മടെ എറക്കാടൻ തൂങ്ങി മരിച്ചൂത്രെ " എന്ന് ബ്ലോഗർമാർ പറയുന്നതും അനുശോചന കമന്റുകളും വിഷയദാരിദ്ര്യം ഉള്ളതിനാൽ പിഡിയും, വഷളനും വായാടിയുമെലാം ആ വാർത്ത പോസ്റ്റുകൾ ആക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.
2 മണിക്ക് തന്നെ എണീറ്റ് ഫ്രെ ഷ് ആയി ജോലി അന്വേഷണം തുടങ്ങി. ജോലി പോയ വിവരം ബസ്സിൽ വിവരം പബ്ലിഷ് ചെയ്തു. ഉടനെ കിട്ടി സഹതാപത്തിന്റെ ശരവർഷങ്ങൾ, നൊമ്പരം മുട്ടയിട്ട് അട വച്ച വാക്കുകൾ, പുച്ഛത്തിന്റെ കോശങ്ങൾ അരിച്ചെടുത്ത പ്രയോഗങ്ങൾ എല്ലാം ഒന്നു തഴുകിപോയി. വെക്കേഷൻ സമയത്ത് അമ്മവീട്ടുകാരു "ആ ചെക്കനെ കൊർച്ചൂസം ഇങ്ങ്ട് അയ്ച്ചൂടെ രമണ്യേ" എന്നു അമ്മയോട് പറയുന്നപോലെ "ആ CV ഒന്ന് മെയിൽ അയച്ച് തന്നേ" എന്ന് കുറേ പേരു പറഞ്ഞു. എല്ലാർക്കും ബസ്സിൽ പാറമടയിൽ മരിച്ചു പോയ അച്ചന്റെ ദയനീയ സ്ഥിതി വെളിവക്കിയ മഞ്ഞ കാർഡ് കൊടുക്കുന്നതു പോലെ 5 മിനുട്ട് കൊണ്ട് ഒരു ഗ്രൂപ്പ് മെയിൽ അയച്ചു. യുവ കവി സോനയോട് മാത്രം ഫോണിൽ വിളിച്ച് കരഞ്ഞ് വിവരം പറഞ്ഞു. എന്റേത് പഴുത്ത് പൊട്ടി വീണ മാന്ദ്യമാണെന്നാൽ അവന്റെ മാന്ദ്യം മൂത്ത് നിൽക്കുന്നു. നല്ലയാളോടാ ജോലിക്ക് വേണ്ടി സഹായം ചോദിക്കുന്നത്. എത്തി നോക്കുന്നവന്റെ ചന്തിയിൽ ഏണി വച്ച് നോക്കിയിട്ട് എന്തു കാര്യം. പറഞ്ഞ പോലെ ഞാൻ അവനോട് സൂചിപ്പിക്കുകയും ചെയ്തു. കൊച്ചി രാജാവിൽ ഹരിശ്രീ അശോകൻ പറഞ്ഞ "അടുപ്പിലൂതുന്നവന്റെ ആസനത്തിൽ തന്നെ ഊതടാ" എന്ന ഡയലോഗ് അവൻ സമാധാനം പറയുക കൂടി ചെയ്തപ്പോൾ ഞാൻ പറഞ്ഞത് സീമയുടെ ഡയലോഗാ..."സന്തോഷമായി ഗോപ്യേട്ടാ സന്തോഷമായി". അവനെ പറഞ്ഞിട്ടു കാര്യമില്ല. മാന്ദ്യകാലത്ത് ലക്ഷ്മണന്റെ പണിപോയാൽ ശ്രീരാമൻ വരെ രാവണനാകും എന്നത് ചുരുങ്ങിയ സമയം കൊണ്ടെനിക്കു മനസ്സിലായി.
ഇതിലും വലിയ മൺസൂൺ മഴ വന്നിട്ടുപോലും ഒരു ചേമ്പില പോലും ഞാൻ തലയിൽ ചൂടിയിട്ടില്ല. പിന്നല്ലേ വെറും ചാറ്റൽ മഴ. എന്റെ ചെറുപ്പത്തിൽ ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത ഒരു അറബിയുടെ പേരിലുള്ള കമ്പനിയിൽ ജോലിയെടുക്കാൻ താൽപര്യമില്ലെന്നു ഞാനും തീരുമാനിച്ചു.. ജോലി പോയ വിവരം എന്തായാലും പെണ്ണിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞാൽ കരയാൻ വേണ്ടി ഹോർളിക്സ് കുപ്പിയിൽ എടുത്തു വച്ചിരുന്നതിൽ നിന്ന് ഒരു നാഴൂരി കണ്ണീര് അവളും ഒഴുക്കി. ഗുരുവായൂരെ കൃഷ്ണൻ നായര്‍ പോങ്ങനൊന്നുമല്ലല്ലോ. അമർത്തിയങ്ങോട്ട് വിളിച്ചു. എന്റെ വിളിയാളുടെ ഡയഫ്രം തുളച്ചു കാണണം. അല്ലെങ്കിൽ ഇങ്ങനൊരു സംഭവം ഉണ്ടാകുമോ
അങ്ങനെ ഞാൻ ദുബായിയോട് വിട പറയുന്നു. എന്റെ നാട്ടിലേക്ക് ഒരു മടക്ക യാത്ര. പിന്നെ ദുബായിയോട് എനിക്ക് വെറുപ്പായി. കിട്ടാത്ത മുന്തിരി പുളിക്കും എന്ന കുറുക്കന്റെ പഴയ കോമ്പ്ലക്സ് വർക്ക് ഔട്ട് ചെയ്തു. നല്ലം പോലെ ഒരു പെണ്ണുണ്ടോ ദുബായിൽ. അറബി പെണ്ണുങ്ങളാണത്രെ...കൂതറകൾ. ഓണപൂക്കളമിടാത്ത, തുളസികതിർ കണ്ടിട്ടില്ലാത്ത, മണ്ണപ്പം ചുട്ടു കളിക്കാത്ത, മഴനനഞ്ഞ് സ്കൂളിൽ പോവാത്ത പങ്കജാക്ഷി ടീച്ചറുടെ കയ്യിൽ നിന്ന് ചൂരൽ കഷായം വാങ്ങാത്ത ബ്രൊയിലർ അറബിച്ചികൾ. വീടും നാടും എല്ലാം കാണുന്ന കാര്യമാലോചിച്ചപ്പോൾ കനൽ നിറഞ്ഞ അടുപ്പിലേക്ക് ഒരു കുടം ഐസ് വാട്ടർ ഒഴിച്ചപ്പോലെ ഒരു തോന്നൽ. അതു കൂടി ആയപ്പോൾ എന്റെ നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം പഞ്ചഗുണീഭവിച്ചു. ദുബായിലെ മണ്ണെണ്ണ സ്റ്റൗവിൽ പാകം ചെയ്ത കോഴിക്കറിയോട് വിട, വക്കടർന്ന എന്റെ സ്റ്റീൽ ഗ്ലാസിനോട് വിട, എന്റെ രക്തത്തിൽ പിറന്ന മൂട്ടകളോട് വിട...ഹോ... കാലത്തിന്റെ കുസൃതികളെനോക്കി ഞാനൊന്നു ചിരിച്ചു.
മാനേജർ വന്നപ്പോൾ ഞാൻ ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞില്ല. "സൗകര്യമില്ലെടൊ" എന്ന് മനസ്സിൽ വിചാരിച്ചു. അയാളെന്നെ ഒന്നു നോക്കി. "എന്ത്യേടോ" എന്നർത്തത്തിൽ ഞാനും തിരിച്ച് നോക്കി. വെറുതെ എന്നെകൊണ്ട് തന്റെ കമ്പനിയിലെ പുരഞ്ചയമായ കണക്കുകളെ സൗഭദ്രമാക്കണ്ട എന്ന് മനസ്സു കൊണ്ട് പറഞ്ഞു മനസ്സിലാക്കി.
എന്റെ കാബിനിലെ കസേരയും പേപ്പറും കാബിനെറ്റുകളും എന്തിന് ഡെസ്ക്ടോപ്പിൽ കിടക്കുന്ന "മോസില" വരെ "ഞങ്ങളെ വിട്ട് പോക്വാലേ" എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുന്നത് എനിക്ക് ശരിക്കും വിഷമമുണ്ടാക്കി.അലസമായ വിരലുകളെ താജ്മഹൽ വരെ പണിത കീബോർഡിൽ അവസാനവട്ടം ഒന്ന് തലോടി.
വീട്ടിൽ വിവരമറിയിച്ചു.

ഞാൻ എന്റെ മാനേജരോട് എന്റെ വിഷമങ്ങൾ പിന്നീട് പറയാൻ നിന്നില്ല.
എങ്കിലും അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിച്ചു.
മൂത്രത്തിൽ കുഞ്ഞ്യേ കല്ലുള്ള സ്വന്തം ഉടലോടു കൂടി മാനേജരുടേ കാബിനിൽ കുഴി നഖമുള്ള എന്റെ പിഞ്ചു പാദം കുത്തി. അതൊരു വാശിയായിരുന്നു. രണ്ടാം ക്ലാസ്സിൽ വച്ച് ചൊറിപിടിച്ച് വേദനിപീച്ച എന്റെ വലത്തെ കാലിനോട് കാലങ്ങൾ ചെന്നുള്ള ഒരു പകരം വീട്ടൽ. കാരണം ക്രൂരനായ മാനേജർക്ക് കൊടുക്കാനുള്ള എന്റെ ഏറ്റവും വലിയ ശിക്ഷ. മാനേജരാണെങ്കിൽ പണ്ടത്തെ ഹിന്ദി മഹാഭാരതത്തിലെ ഭീമൻ വിഭാഗത്തിൽ പെട്ട ഒരാളുടെ ലുക്ക്. ദുബായിലെ കപ്പപുഴുക്കിന്റെ ഗുണം. പുള്ളി എന്നെ കാത്ത് നിൽക്കുന്നു.
വിസ നാളെയേ കാൻസെൽ ചെയ്യൂവേന്ന് പറഞ്ഞ് പുള്ളി എന്റെ ടിക്കറ്റ് തന്നു. ഞാനത് പോക്കറ്റിൽ ഇട്ടു. ഉടവു വീഴാത്തെ ടികട്ടിനേയും കൂട്ടി മനേജരുടെ ഒരു ഔൺസ് കെട്ടിപിടുത്തം, കവിളത്ത് ഒരുമ്മ. റൊമിലെ പോപ്പിനും എന്റെ വാരിയെല്ലിനും, ചിന്ന എറക്കാടന്മാർക്കും കൊടുക്കേണ്ടുന്ന മുത്തമാ...രണ്ടെണ്ണം വേസ്റ്റ് ആയി. മാനേജരുടെ വില്ലൻ ചുമയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ എന്റെ വക രണ്ട് മില്ലി ആചാരചോദ്യങ്ങൾ ചോദിച്ചു. അത്രെയും കാര്യങ്ങൾ ഒന്നര മിനിറ്റുകൊണ്ട് അവസാനിപ്പിച്ചു."
എന്താ ഇനി പരിപാടി"
എന്ത് സാറെ നാട്ടിൽ പോണം, കല്യാണം കഴിക്കണം "
"നാട്ടിൽ പോയാൽ ബോറടിക്കില്ലേ"
ഏയ് ഇല്ല സാറെ അതിനല്ലേ ബ്ലോഗ് ഉള്ളത്"
ബ്ലോഗോ
അതെ...ഞാൻ എന്റെ ബ്ലോഗ് അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ തുറന്നു കാണിച്ചു കൊടുത്തു.
അദ്ദേഹം ഞെട്ടി
എന്താത്....അതെ സാറേ എറക്കാടൻ എന്ന പേരിൽ എഴുതുന്ന ബ്ലോഗർ ഞാനാണ്.
അപ്പോൾ മറ്റു ബ്ലോഗേഴ്സിനെ ഒക്കെ അറിയുമോ
എന്ത് ബ്ലോഗേഴ്സ്. ആര് കുമാരനോ, കൂതറയോ, പച്ച ബാക്ക് ഗ്രൗണ്ട് ഫോട്ടോയുമായി കമന്റിടുന്ന ഹം സയോ, ജോലി പോയി തേരാ പാരാ നടക്കുന്ന കുറുപ്പും സുനിൽ പണിക്കരുമോ, ബൂലോക കള്ളുഷാപ്പ് നടത്തി ബൂലോകത്തെ നാറ്റിച്ച നാടകക്കാരനോ, ഉത്സവം ഉജ്വലമാക്കിയ കായംകുളമോ, സെന്റി പോസ്റ്റിട്ട് എന്നും ആളുകളെ കരയിക്കുന്ന മനോരാജോ...പുവർ ബ്ലോഗേഴ്സ്. ഞാനങ്ങനെ മനസ്സിൽ ചിന്തിച്ചു..ഹും...കൂതറകൾ

അറിയും സാർ...
"ഈശ്വരാ..അപ്പോൾ താൻ ആളു കൊള്ളാലോടോ"
ഇത്തരം ഒരാളെ കമ്പനി ഒരിക്കലും പറഞ്ഞു വിടാൻ പാടില്ല....നമ്മുടെ കമ്പനിക്ക് ഒരു മുതൽ കൂട്ടാണു താൻ. തന്റെ ടെർമിനേഷൻ പിൻ വലിച്ചിരിക്കുന്നു" ബാലരമയിലെ പദപ്രശ്നം പൂരിപ്പിക്കുന്നതുപോലെ എത്ര ലളിതമായ പരിഹാരം. ചെറുപ്പത്തിൽ ഓലടാക്കീസിലിരുന്ന് വെള്ളിത്തിരയിലേക്ക് അഭിമന്യുവിലെ ലാലേട്ടനെ നോക്കിയതിൽ പിന്നെ ആദ്യമായി എന്റെ രണ്ടു കണ്ണും മിഴിച്ച് ഞാൻ അദ്ദേഹത്തെ നോക്കി.
എത്താ കൊമ്പിലെ കിട്ടാ മാമ്പഴം നേരെ ഉള്ളം കയ്യിലേക്ക് ഡയറക്റ്റ് കാച്ച്. മുരുകൻ നേരിട്ട് പ്രത്യക്ഷപെട്ട് വരം തരുമ്പോൾ നാവിൽ ശൂലം കുത്തിയതു കൊണ്ട് ഒന്നും ചോദിക്കാൻ കഴിയാത്ത അവസ്ഥ. എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു.
"ആരാ ഇൻസിപിരേഷൻ" പ്ലേറ്റിൽ കഷ്ണം കഷ്ണമായി വച്ചിരിക്കുന്ന ആപ്പിളിൽ നിന്ന് ഒരു കഷ്ണം എടുക്കാൻ ആംഗ്യം കാട്ടി അദ്ദേഹം ചോദിച്ചു.
പള്ളികൂടത്തിൽ പഠിക്കുമ്പോൾ വാട്ടർ ബോട്ടിലെന്റെ വായിൽ തുപ്പലം ഷെയർ ചെയ്തിട്ടുള്ള നമ്മുക്ക് ഒരു കഷ്ണം ആപ്പിൾ ഒരു വിഷയമേ അല്ല. ഉള്ളതിൽ വലിയൊരു കഷ്ണം വായിലിട്ട് പുഴക്കി കൊണ്ട് ഞാൻ പറഞ്ഞു "അതു ചോദിക്കാണുണ്ടോ സാർ വിശാലമനസ്കൻ എന്ന നമ്മടെ ത്രിശൂർക്കാരൻ ഒരു ഗെഡിയാണ്."

പെട്ടന്ന് സ്വപ്നങ്ങൾക്ക് മുകളിലൂടെ വീണ്ടും ദുബായിലൂടെ ഒരു യാത്ര. കന്നിപോസ്റ്റിൽ ശ്രീക്കു മുന്നേ വിശാലമനസ്കൻ കമന്റിട്ട ഒരു ഫീലിംഗ്. റോഡിൽ വച്ച് ഏതെങ്കിലും ഒരു അറബി പെണ്ണ് എന്നെയും പിടിച്ചു നിർത്തി ഉമ്മ വക്കുമെന്നും വട്ടതൊപ്പിയും കൂളിംഗ് ഗ്ലാസും ബർമൂഡയും ഇട്ട് പോപ്കോണും കൊറിച്ച് ബർദ്ദുബായിലെ "ഇടപ്പിള്ളി" ജംഗ്ഷനിൽ നടക്കുമെന്നുമൊക്കെ സ്വപ്നം കണ്ടു.
ഫാനിന്റെ സർക്കുലർ റൗണ്ടിംഗിനിടക്ക് മാനേജരുടെ പുട്ടപർത്തിയിൽ സന്യസിക്കാൻ പോയ മൂന്നാമത്തെ അളിയൻ കൊടുത്ത പാർക്കർ പേന എനിക്കു തന്നു.
"നന്നായി ഇനിയും എഴുതണം" എന്ന് പറഞ്ഞു.
പെട്ടന്ന് മാനേജർക്ക് ഒരു കാൾ
"അശകൊശലേ പെണ്ണുണ്ടോ പെണ്ണിനു മിന്നുണ്ടോ...."
നല്ല റിംഗ് ടോൺ. കഷ്ടം...മാനേജരാണത്രെ...ഞാൻ ഡിഗ്രിക്ക് പടിക്കുന്ന സമയം രാത്രി ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ചോറു വിളമ്പാൻ പറയുമ്പോൾ അമ്മ ഈ സീരിയലിന്റെ മുന്നിലാകും. അന്ന് തുടങ്ങിയതാ ഈ പാട്ടിനോട് ഒരു ദേഷ്യം. ഇതിപ്പോഴും കഴിഞ്ഞിട്ടില്യേ ഈശ്വരാ....
പുള്ളി സം സാരിക്കുന്നിതിനിടക്ക് ഓഫീസിലെ ഫിലിപൈനി സെകറട്ടറി വന്ന് എന്തോ ഫയൽ മേശ പുറത്തു വച്ചു. "കണ്ണിമ കൊണ്ട് കടുകു വറക്കുന്ന പെണ്ണിനെ കണ്ടാൽ അടങ്ങുമോ പുരുഷൻ" അത് എവിടെയോ കേട്ടത് ഓർമ്മ വന്നു. മാനേജർ ഫോണിനിടയിൽ അ കുട്ടിയെ ചില ഡാഷ് ഭാഗങ്ങളിലേക്ക് നോക്കുന്നു. രോഷം അടക്കി ഞാനും നോക്കി. സത്യം പറയാലോ, ഒരു സിസ്റ്റേർലി എഫക്റ്റ് തീരെ ഇല്ലാത്ത കുട്ടി. " കേരളത്തിലേക്ക് പോരുന്നോ, നല്ല വളക്കൂറുള്ള മണ്ണാ, നമ്മുക്ക് പോയി കുറച്ച് വിത്ത് പാകാം" എന്നൊക്കെ പറയണം എന്ന് എനിക്കും തോന്നി. എന്റെ ദൃഷ്ടി പതിഞ്ഞാൽ മതി അവർക്ക് ഏനക്കേട് അച്ചിട്ടമാണെന്ന എന്റെ ജാതക കുണ്ടലിനി ഇവിടെയും സത്യമായി. ആ പെണ്ണു ചെരിപ്പ് സ്ലിപ്പായി ദേ കിടക്കണു....
എനിക്കെന്തൊക്കെയോ പറയണം എന്നുണ്ടായി. അധിക വർത്തമനം പറഞ്ഞ് ഹാർപ്പിക് സ്വന്തമാക്കി മാനേജരുടെ കക്കൂസ് കഴുകേണ്ടി വരില്ലേ. മാന്ദ്യത്തിന്റെ ഒരോ പവറേ... മിണ്ടിയില്ല. കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ. എന്റെ കൃഷണമണികൾക്ക് ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ കണ്ണു തുറന്നു.
മിസ്റ്റർ എറക്കാടൻ..ഹി..ഹി..അപ്പോൾ നല്ല ബ്ലോഗുകൾ ഇനിയും പിറക്കട്ടെ...എന്റെ പോസ്റ്റുകൾ അദ്ദേഹം ഓടിച്ചു നോക്കി. പെട്ടന്ന് അദ്ദേഹത്തിന്റെ മുഖം പെട്ടന്ന് വലിഞ്ഞ് മുറുകി..
"സാർ എന്തെങ്കിലും..പ്രശ്നം"
"ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സമയം കാലത്ത് പത്ത് മണി.. ദേ അടുത്തത് ഉച്ചക്ക് മൂന്നു മണി...എല്ലാം അങ്ങനെ ഓഫീസ് ടൈമിൽ അല്ലേ ..... "
"സാർ അത്..."
"അപ്പോൾ ഇവിടെ പണി നടക്കാറില്ല എന്ന് ചുരുക്കം..."
ഇനി ഒന്നും നോക്കാനില്ല...ഇതു പോലൊരു ഇറെസ്പോൺസിബിൾ ഇഡിയറ്റിനെ ഈ കമ്പനിക്ക് തീരെ ആവശ്യമില്ല....നിങ്ങൾക്ക് ഈ ടിക്കറ്റിൽ തന്നെ പോകാം..നിങ്ങളെ ടെർമിനേറ്റ് ചെയ്തിരിക്കുന്നു.
ഒന്നും പറയാനുള്ള വോയ്സ് എനിക്ക് ഉണ്ടായിരുന്നില്ല....ഒരു നെടുവീർപ്പും ഇട്ടുകൊണ്ട് വാറ് പൊട്ടി ഉപേക്ഷിച്ച ചെരുപ്പ് പോലെ ഓഫീസിന്റെ മൂലക്ക് പോയിരുന്നു. അപ്പോഴും ടെർമ്മിനേഷൻ ലെറ്റർ എന്റെ ഇടനെഞ്ച്ചം പുൽകി കിടന്നിരുന്നു. ബ്ലോഗ് വരുത്തിയ ഓരോ വിനകളെ.
ബ്ലോഗ് എഴുതാൻ പ്രേരണയായ വിശാലനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ......എന്നാലും എന്റെ വിശാലാ...

ജോലി പോയ എന്റെ ധർമ്മസങ്കടം ...
ReplyDeleteഏറക്കാടാ, ദിതാണു നിന്റെ മാസ്റ്റർപീസ് :)
ReplyDeleteഇതൊക്കെ ശരിക്കും സംഭവിച്ചാ??? കട്ടേം പടോം മടക്കിയാ??
>> എന്ത് ബ്ലോഗേഴ്സ്. ആര് കുമാരനോ, കൂതറയോ, പച്ച ബാക്ക് ഗ്രൗണ്ട് ഫോട്ടോയുമായി കമന്റിടുന്ന ഹം സയോ, ജോലി പോയി തേരാ പാരാ നടക്കുന്ന കുറുപ്പും സുനിൽ പണിക്കരുമോ, ബൂലോക കള്ളുഷാപ്പ് നടത്തി ബൂലോകത്തെ നാറ്റിച്ച നാടകക്കാരനോ, ഉത്സവം ഉജ്വലമാക്കിയ കായം കുളമോ, സെന്റി പോസ്റ്റിട്ട് എന്നും ആളുകളെ കരയിക്കുന്ന മനോരാജോ...പുവർ ബ്ലോഗേഴ്സ്. ഞാനങ്ങനെ മനസ്സിൽ ചിന്തിച്ചു..ഹും...കൂതറകൾ <<
ReplyDeleteഎന്റെ പേർ ഇതിലില്ലാത്തതിനാൽ ഞാൻ പ്രതിഷേദിക്കുന്നു. ഇനി മുതൽ ഞാനീ ബ്ലോഗിൽ വരികയൊ കമന്റിടുകയോ ചെയ്യില്ല..
എന്ത്..>> ഹും...കൂതറകൾ <<
അതു ശരി ഇതു കൂതറകളുടെ ലിസ്റ്റാണല്ലേ. എന്നാ പോട്ട്. കൂതറകളുടെ ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്താതിരുന്നതിൻ നന്ദി.
ന്നാ കെടക്കട്ടെ ഒരു കമന്റ്.
ഞാനന്നേ പറഞ്ഞതാ നീ ബ്ലോഗിങ് വിസക്കൊന്നുമല്ല വന്നിരിക്കുന്നത്, വല്ലപ്പോഴും അവിടുത്തെ ജോലിയിലും ഒരു ശ്രദ്ധ വേണംന്ന്. ഇനി പറഞ്ഞിട്ടു കാര്യമില്ല.
കിട്ടേണ്ടതു കിട്ടുമ്പോൾ കിട്ടേട്ടനും പഠിക്കും. ഹല്ല പിന്നെ..
സംഗതി അന്റെ ഫീലിങാണെങ്കിലും എഴുത്ത് നല്ല രസായി..
ആരാന്റമ്മക്ക് പിരാന്തായാൽ..
ഹാ ഹായ് കൂയ് പൂയ്!
"ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സമയം കാലത്ത് പത്ത് മണി.. ദേ അടുത്തത് ഉച്ചക്ക് മൂന്നു മണി...എല്ലാം അങ്ങനെ ഓഫീസ് ടൈമിൽ അല്ലേ ..... "
ReplyDelete"സാർ അത്..."
"അപ്പോൾ ഇവിടെ പണി നടക്കാറില്ല എന്ന് ചുരുക്കം..."
ഇനി ഒന്നും നോക്കാനില്ല...ഇതു പോലൊരു ഇറെസ്പോൺസിബിൾ ഇഡിയറ്റിനെ ഈ കമ്പനിക്ക് തീരെ ആവശ്യമില്ല....നിങ്ങൾക്ക് ഈ ടിക്കറ്റിൽ തന്നെ പോകാം..നിങ്ങളെ ടെർമിനേറ്റ് ചെയ്തിരിക്കുന്നു.
ഇതും പോസ്റ്റുചെയ്തത് ഓഫീസ് ടൈമിലാണോ ?
"നമ്മടെ എറക്കാടൻ തൂങ്ങി മരിച്ചൂത്രെ " ...ഹാ.. എത്ര സുന്ദരമായ പദം
ReplyDeleteനീ കൊതിപ്പിക്കല്ലേടാ....എന്തായാലും വിശാലനെ കൊണ്ട് ഇങ്ങിനെ ഒരുപകാരമുണ്ടായല്ലോ...വിശാലൻ കീ....ജയ്.
"..പുള്ളി സംസാരിക്കുന്നിതിനിടക്ക് ഓഫീസിലെ ഫിലിപൈനി സെകറട്ടറി വന്ന് എന്തോ ഫയൽ മേശ പുറത്തു വച്ചു. "കണ്ണിമ കൊണ്ട് കടുകു വറക്കുന്ന പെണ്ണിനെ കണ്ടാൽ അടങ്ങുമോ പുരുഷൻ" അത് എവിടെയോ കേട്ടത് ഓർമ്മ വന്നു. മാനേജർ ഫോണിനിടയിൽ അ കുട്ടിയെ ചില ഡാഷ് ഭാഗങ്ങളിലേക്ക് നോക്കുന്നു..."
ReplyDeleteഎറക്കാടന്റെ ബെസ്റ്റ് പോസ്റ്റ് - ഇഷ്ടായി ഒത്തിരി!
അല്ല ഏറക്കാടാ ..സംഗതീടെ കിടപ്പുവശം വെച്ചുനോക്കുമ്പോള്‍....!ഇത് കാര്യമായി തന്ന്യാ..?
ReplyDeleteകൊള്ളാം മാഷെ
ReplyDeleteപണിപോയലും ബ്ലോഗ്ഗ് ഉണ്ടാലോ എന്ന് സമാധാനിക്കാം
റിസ്സണ്ണന് പോസ്റ്റിഷ്ടപ്പെടണമെങ്കിൽ, രജനീഷ് അണ്ണനെകൊണ്ട് എഴുതിക്കേണ്ടി വരുമല്ലോ..:) ഏറക്കാടാ സംഭവം കൊള്ളാം :)
ReplyDeleteഡേയ്....ചേട്ടന്‍മാരോട് ചോദിയ്ക്കാന്‍ മറന്നാല്‍ ഇങ്ങനെ ഇരിയ്ക്കും. ഒടനെ പറയണ്ടേ..പോന്നു മാനേജര്‍ അളിയാ...ബ്ലോഗില്‍ schedule എന്ന ഒരു പരിപാടി ഉണ്ട്. ഞാന്‍ രാത്രി കുത്തി ഇരുന്നു ബ്ലോഗ് എഴുതി, അത് പകല്‍ പബ്ലിഷ് ആവാന്‍ വേണ്ടേ schedule ചെയ്തു ഇടും. അപ്പൊ, ഓഫീസ ടൈമില്‍ ബ്ലോഗ് വായിച്ചു നമ്മുടെ എതിര്‍ കമ്പനിയുടെ ആള്‍കാര്‍ ടൈം വെറുത്തു കളയും. ആ ടൈമില്‍, നമ്മുടെ കമ്പനി വെച്ചടി മുന്നേറും.
ReplyDeleteഅങനെ പറഞ്ഞാല്‍, മാനേജര്‍ ഓവര്‍ ടൈം കാശും കൂടെ തന്നു അവിടെ തെന്നെ പിടിച്ചു ഇരിതൂല്ലേ.
‘മുരുകൻ നേരിട്ട് പ്രത്യക്ഷപെട്ട് വരം തരുമ്പോൾ നാവിൽ ശൂലം കുത്തിയതു കൊണ്ട് ഒന്നും ചോദിക്കാൻ കഴിയാത്ത അവസ്ഥ!‘ അത് കലക്കി!
ReplyDeleteവിഷമിക്കേണ്ട. സംഭവിച്ചതെല്ലാം നല്ലതിന്! ;)
അല്ല, സത്യാണോ ഇതൊക്കെ?
ReplyDeleteഅഭീ .. ഇത്ര നന്നായി നീ എഴുതുമെന്ന് ആ മനേജരേ പൊലെ ഞാനും അറിഞ്ഞിരുന്നില്ല , ശബരിമലവിശേഷം വായിച്ചിരുന്നു , ഇത് അതിലും കൂടുതല്‍ ഇഷ്ടമായീ .. അവതരണം ഗംഭീരം തന്നെ പറയാതിരിക്കാന്‍ വയ്യ .. വാക്കുകള്‍ മനസ്സില്‍ നിന്നും ഒഴുകുന്ന പൊലെ തടസ്സമില്ലാതേ .. അതിനിടയിലേ നാട്ട് ഭാഷയും അഭിനന്ദനീയം ... ഇനിയുമെഴുതുക ..
ReplyDelete"കന്നിപോസ്റ്റിൽ ശ്രീക്കു മുന്നേ വിശാലമനസ്കൻ കമന്റിട്ട ഒരു ഫീലിംഗ്. "
ReplyDeleteഹഹഹഹ
(സംഭവിച്ചതാണോ? )
:)
ReplyDelete:(
അടുത്തിടെയായി കൂടോത്രം ഒക്കെ തുടങ്ങുന്നത് വിശാലനോട് പകരം വീട്ടാനാണോ?
ReplyDeleteപിന്നൊരു കാര്യം, ജപ്പാനിലെ "കിവാന്സാ" സര്‍വകലാശാലയിലെ ഒരു പഹയന്‍ "ബ്ലോഗോമീറ്റര്‍" എന്നൊരു കുന്ത്രാണ്ടം കണ്ടു പിടിച്ചു
അതു മെയിന്‍ സെര്‍വറില്‍ കണക്ട് ചെയ്‌താല്‍ ആരൊക്കെ എപ്പോഴെല്ലാം മലയാളത്തില്‍ ബ്ലോഗുന്നു എന്ന് കണ്ടു പിടിക്കാം
ഓഫീസിലിരുന്നു ബ്ലോഗുന്നവരുറെ കഷ്ടകാലം...
ആ ഗവേഷണത്തിനു ഫണ്ട് ചെയ്തത് ഗൂഗിള്‍ ആണെന്നും ഒരു കിംവദന്തിയുണ്ട് ,
കാരണം ഈ മലയാളി ബ്ലോഗ്ഗെര്മാരാല്‍ പലപ്പോഴും പകല്‍സമയം അവരുടെ സെര്‍വര്‍ ഡൌണ്‍ ആകുന്നു...
"പുരഞ്ചയമായ കണക്കുകളെ സൗഭദ്രമാക്കണ്ട"
ReplyDeleteഒന്നും മനസ്സിലായില്ല...ഇനി മലയാളം PhD എടുക്കേണ്ടി വരുമോ....
ജോലി പോയിട്ടും, നര്‍മത്തിന്റെ തീവ്രത കുറഞ്ഞിട്ടില്ല, കൂടിയിട്ടേയുള്ളൂ...നല്ല പോസ്റ്റ്..
ജോലി ഇനിയും വരും, ഈ ഗ്യാപ്പില്‍ പോയി കല്യാണം കഴിച്ചിട്ട് വാ...പിന്നെ കുറച്ചു നാളത്തേക്ക് നല്ല ജോലിയാ...
എന്റെ ചിന്തകളും യുവധാരകളും അവന്മാർ തീയിലിട്ടു കത്തിച്ചു. അപ്പൊഴും ഞാൻ പറഞ്ഞുകോണ്ടിരുന്നു ജോലി പോയാലെന്താ മുതലാളിത്തം തകർന്നല്ലോ......ആക്ച്വലി നിന്നെ എന്തിനാ പിരിച്ചുവിട്ടെ!!!
ReplyDelete" ഡാ ഗെഡീ , പോട്ടടാ....സജീവേട്ടനു പണി കൊടുക്കാടാ നമുക്ക് .. വഴീണ്ട് !! “
ReplyDeleteപണി ‘“ പോയാലെന്താ , കല്യാണമായല്ലോ .... അപ്പോപ്പിന്നേ.....!!!!
ആപ്പീസില്‍ തോറ്റതിന് വിശാലന്‍റെ നെഞ്ചത്ത്.. എന്തുവാടെ ഇത്..
ReplyDeleteനീ ആദ്യം ഒരു കാര്യം മനസിലാക്കണം
ശമ്പളം വാങ്ങുമ്പോ പണി എടുത്ത് വാങ്ങണം അല്ലാതെ കമ്പനിക്കും കണ്ടവര്‍ക്കും പണി കൊടുത്ത് വാങ്ങരുത്
പിന്നെ മാനേജര്‍ ഒരു അവസരം തന്നാല്‍ അയാളുടെ ആറാം വാരിക്കിട്ടു തന്നെ പണിയരുത്
ആപ്പിസിലെ കാണാന്‍ കൊള്ളാവുന്ന സ്റ്റാഫുകളുടെ ( ആണായാലും പെണ്ണായാലും [ഇത് നിനക്ക് മാത്രം ബാധകം ] ) മുഖത്ത് മാത്രം നോക്കുക.
അപ്പീസില്‍ ഇരുന്ന ബ്ലോഗ് എഴുതിയാലും പോസ്റ്റിങ്ങ് രാത്രി മാത്രം നടത്തുക
സകല കുരുത്തക്കേടും കാണിച്ചിട്ട് മോങ്ങാ.. വൃത്തികെട്ടവന്‍
:)
“കന്നിപോസ്റ്റിൽ ശ്രീക്കു മുന്നേ വിശാലമനസ്കൻ കമന്റിട്ട ഒരു ഫീലിംഗ്”
ReplyDeleteഅതു വല്ലാത്ത ഒരു ഫീലിംഗ് തന്നെയാണല്ലോ . ഏതായാലും വിശാലമന്‍സ്കന്‍റെ ഒരു കമന്‍റ് ഒപ്പിചെടുത്തല്ലോ.!
എട ഹംക്ക് എറക്കാടാ പച്ച ബാക്ക് ഗ്രൗണ്ട് ഫോട്ടോയില്‍ ഉള്ള ഒരു കമന്‍റ് ഇവിടെയും കിടക്കട്ടെ.!
എഴുത്ത് നന്നായി എറക്കാടാ, നല്ല പോസ്റ്റ് .
ReplyDeleteജോലി ഒന്നുപോയാല്‍ മറ്റൊന്ന് വരും.
ചാണ്ടികുഞ്ഞു പറഞ്ഞപോലെ കല്യാണമൊക്കെ കഴിയുമ്പോള്‍ പിന്നെ ജോലിയില്ല എന്ന് തോന്നില്ല!
സംഭവം സത്യായിട്ടും സത്യാണോ?
ReplyDeleteഎന്തായാലും വായന രസിച്ചു.ആ മാനേജരെ വെര്‍തെ പുകഴ്തി ഒന്നു രണ്ട് പോസ്റ്റിട്ട് സുഖിപ്പിച്ചു നോക്കാരുന്നില്ലേ.:)
ഏറക്കാടന്‍ജി , കൂതരകള്‍ക്കിടയിലും മാണിക്യം ഉണ്ട് എന്ന് പറയുന്നത് സത്യമാണെന്ന് വീണ്ടും വീണ്ടു ശക്തമായി തെളിയിച്ചു, ഞങ്ങളെ പോലെയുള്ള 'യുവ സൂപ്പര്‍' കൂതരകളെ നേര്‍വഴിക്കു നടത്തുന്ന, മെഗാ, സൂപ്പര്‍ സ്ടാരുകളില്‍ ഒരാളാണ് താങ്കള്‍. പക്ഷെ ഈ പോസ്ടാണ് താങ്കളുടെ മാസ്ടരുടെ പീസ് എന്ന് വിശ്വസിക്കാന്‍ ഞാനിഷ്ട്ടപ്പെടുന്നു. നിങ്ങള്ക്ക് സമ്മതിക്കാം, സമ്മതിക്കാതിരിക്കാം, നിങ്ങളുടെ ഇഷ്ടം... ....
ReplyDeleteഏറക്കാടന്‍ മാണിക്യം, ഒരു പാതിരാപിരിച്ചുവിടലിന്റെ കഥ...എന്നാക്കാമായിരുന്നു ടൈറ്റില്‍..
enthayalum sambhavam kashtamayippoyi..enikku officil internet illathathu bhagyam :)
ReplyDeleteഅല്ലേലും താന്‍ എപ്പോഴും ഓണ്‍ലൈന്‍ അല്ലേ
ReplyDelete:-)
ഈ വിശാലത്തിന്റെ ഒരു കാര്യേയ്...
ReplyDelete(ഞാനും വിശാലത്തിന്റെ ഒരു ശിഷ്യനാ...ഏകലവ്യ മുള്ള്)
എറക്കാടാ,
ജോലിസമയത്തും എഴുത്ത് നിര്‍ത്തണ്ടാ.
(പ്രശ്നവശാല്‍ ജീവിച്ച് പോകാന്‍ പറ്റില്ലെങ്കിലും)
ഇത് എന്റെ കഥയാണോന്ന് പോലും
ReplyDeleteതോന്നിപ്പോയി
നല്ല അലക്കാ ഇഷ്ടാ
:)
എറക്കാടാ...
ReplyDeleteപണിപോയാലെന്താ... പലർക്കും പണികൊടുക്കുന്ന ബ്ലോഗിങ്ങുണ്ടല്ലോ.
ഇവിടെ കമ്പനി മൊതലാളിതന്നെ ബ്ലോഗറാ... തൊഴിലാളികൾ ബ്ലോഗ് എഴുതുകേം വായിക്കുകേം ചെയ്യുന്നേന് ഓവർടൈം ശമ്പളവും തരും!
അപ്പൊ ശ്രീ കമന്റെഴുതാൻ ഇതുവരെ വന്നില്ലേ?
ന്താ പറയാ.., ശരിക്കും തകര്‍ത്തു, ഉഗ്രന്‍ പോസ്റ്റ്
ReplyDeleteജോലി പോയതോണ്ടല്ലേ ഇത്രേം നല്ല പോസ്റ്റ് ഉണ്ടായത് അതോണ്ട് ഇനീം ജോലി പോട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു..ഹ അഹ ഹാ
നിനക്ക് വിശാലന്റെ കമന്റ് കിട്ടിയതില്‍ എനിക്ക് പെരുത്ത് അസൂയതോനുന്നു
സത്യാണോ ഇതൊക്കെ?
ReplyDeleteഎന്തായാലും വായന രസിച്ചു.
അല്ല ഇഷ്ട ശരിക്കും പണി പോയോ !!!!!!!!!!!!!!!!!!!!!................എന്തായാലും എഴുത്ത് കലക്കി ട്ടോ ..............
ReplyDelete:)
ReplyDeleteഎന്തിനാടാ ..എന്നെ വലിച്ചിഴച്ചത്..???
തകർത്തു മോനേ!
ReplyDeleteദിസ് ഈസ് യുവർ മാസ്റ്റർ പീസ്!
“മരുകൻ നേരിട്ട് പ്രത്യക്ഷപെട്ട് വരം തരുമ്പോൾ നാവിൽ ശൂലം കുത്തിയതു കൊണ്ട് ഒന്നും ചോദിക്കാൻ കഴിയാത്ത അവസ്ഥ!”
സുപേർബ്!
സംഭവം സത്യമാണോ ?
ReplyDeleteഎഴുത്ത് ഉഗ്രന്‍ !!
ജോലിപോയാലെന്താ......അത്യുഗ്രന്‍ പോസ്റ്റു. സത്യത്തില്‍ വിഷമമുണ്ട്.....സസ്നേഹം
ReplyDeleteവായന രസിച്ചു.
ReplyDeleteഇതിനെയാണ് പറയുന്നത് മഹാഭാഗ്യന്ന്....
ReplyDeleteഇനി ലീവിന്റെ മാറാപ്പില്ല്യാണ്ട് പോയിട്ട് കല്ല്യാണീക്ക്യാലൊ...
പ്രശ്ന’കാരനായ ഈ പണിപോയ പണിക്കർ സ്ഥിരം പണികൊടുത്തിനി പ്രശ്നൊന്നും ഉണ്ടാക്കാണ്ടിരുന്നാ മതിയായിരുന്നൂ !
കലക്കീൻണ്ട്ത് കേട്ടൊ...ഏറക്കാടാ
നല്ല അവതരണം, എന്നാലും എറക്കാടാ, ജോലീ പൊയന്നറിഞ്ഞപ്പോൾ ഒരു വിഷമം, ഇതിലും വലുതെന്തൊ വരാനിരുന്നതാ, ഇത്രെയുള്ളല്ലോ എന്ന് ആശ്വസിക്കാം
ReplyDeleteഎറക്കാടജി, ഇതും ജോലീ സമയത്താ പോസ്റ്റുന്നേ
ഒരു കാര്യം വിട്ടുപോയി, പണിക്കർ പണിയില്ലാതെ തേരാ പാരാ നടക്കുവാണെന്ന് നിന്നോട് ആരാ പറഞ്ഞത്, ഡാ ഞാൻ ഇപ്പോൾ കോയമ്പത്തൂർ സിങ്കമാ, അടുക്ക കൂടാത്..
ReplyDeleteജോലിസമയത്താണേലും, ജോലിയൊന്നും പെഡിംഗ് വെച്ചിട്ടല്ല ഈ ബ്ലോഗിങ്ങ് എന്നങ്ങോട്ട് പറഞ്ഞു കൂടാരുന്നോ നിനക്ക്.
ReplyDeleteഇങ്ങനെയൊക്കെയാണെങ്കിലും ഇതൊരു പോസ്റ്റാക്കാന്‍ തോന്നിയ നിന്നെ സമ്മതിച്ചിരിക്കുന്നു.
എഴുത്തു നന്നായിരിക്കുന്നു.
ഏറക്കാടാ...
ReplyDeleteസൂപ്പര്‍ ആയിട്ടുണ്ട്..ഇതൊക്കെ നടന്നതാണോ? അതോ ഭാവനയോ?
എന്തായാലും കൊള്ളാം..
താങ്കള്ക്കു പറ്റിയതൊഴില് എഴുത്തുതന്നെ. ആശംസ
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല പ്രയോഗങ്ങളോടെയുള്ള ഉഗ്രന്‍ പോസ്റ്റ്.ഓരോരോ വാചകങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ഉപമകള്‍ അപാരമായിരിക്കുന്നു. പലരും പറഞ്ഞത് പോലെ ജോലി പോയാലെന്താ ഉഗ്രന്‍ ഒരു സൃഷ്ടി നടത്താന്‍ കഴിഞ്ഞല്ലോ.
ReplyDeleteപിന്നെ ജോലി പോയത് നേരത്തെ പറഞ്ഞല്ലോ. ഇപ്പോള്‍ ശരിക്കും എന്താണ് സ്ഥിതി? ഇതില്‍ എഴുതിയത് പോലെ തന്നെ തുടരുന്നോ?
എന്തായാലും സൂപ്പര്‍ ഏറക്കാടാ...
എല്ലാവിധ ഭാവുകങ്ങളും.
ഈയടുത്ത് വായിച്ച പോസ്റ്റുകളില്‍ ഏറ്റവും തകര്‍ത്ത പോസ്റ്റ്...ക്ഷ പിടിച്ചുട്ടോ തിരുമേനീടെ ഈ പോസ്റ്റ്.
ReplyDeleteഏറക്കാടാ, പണ്ട് നാടോടിക്കാറ്റിൽ മോഹൻലാൽ ശ്രീനിവാസനോട് പറയും പോലെ “മോനേ, ഏറക്കാടാ. .എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.“ നിന്റെ ജോലി പോയത് കൊണ്ട് നലൊരു പോസ്റ്റ് കിട്ടി. പക്ഷെ എന്റെയൊക്കെ കമന്റ് ഉരുട്ടി വിഴുങ്ങിയാൽ വിശപ്പ് മാറില്ലല്ലോ? എന്താ പറഞ്ഞേ സെന്റി പോസ്റ്റിറ്റ് എന്നും ആളുകളെ കരയിക്കുന്നു എന്ന് അല്ലേ.. ദേ പിടിച്ചോ അല്പം, സെന്റി. ഏറക്കാടാ.. ജോലിയില്ലാതെ മരുഭൂമിയുടെ അനന്തതയിൽ തേരാപാരാ തെണ്ടിനടക്കുന്ന നിന്നെയോർത്ത് ഞാൻ കണ്ണിരൊഴുക്കുന്നെടാ.. കണ്ണിർ.. ആനന്ദകണ്ണീർ.. !!
ReplyDeleteമാസ്റ്റർ പീസ് പോസ്റ്റിൽ വിശാലന്റെ വരെ കമന്റ് കിട്ടിയില്ലേ.. ഇനി എന്തിനു ജോലി.. അത് കാട്ടിക്കൊടുത്ത് കെട്ടാൻ പോകുന്ന പെണ്ണിന്റെ കരച്ചിൽ മാറ്റ്,..
തകര്‍ത്തല്ലോ കാടാ എറക്കാടാ.. അടിപൊളി കമന്റ്സ്. പിന്നെ ഞാനെന്ത് പറയാന്‍.. ഒരു സെഞ്ച്വറി അടിക്കാന്‍ ആശംസിക്കുന്നു.
ReplyDeleteഏറക്കാടാ, നിന്‍റെ പണി പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു ഇല്ലെങ്കില്‍ ഇങ്ങനെ ഒരു കിടു പോസ്റ്റ് കിട്ടുമായിരുന്നോ
ReplyDelete( എന്ന് വച്ചു എന്‍റെ പണി പോണം എന്നൊന്നും പറഞ്ഞേക്കല്ലേ എനിക്കാണേ പണി പോകുന്ന പോസ്റ്റ് എഴുതാന്‍ അറിയില്ല )
കയ്യില്‍ കിട്ടിയ സകല ബ്ലോഗര്‍മാരെയും പോയപോക്കിനു പണിതു അല്ലെ?. ഞാന്‍ ഒരു പുലി ആയതിനാല്‍ ആണ് എന്‍റെ നേരെ തിരിയാത്തത് എന്ന് എനിക്കറിയാം കേട്ടോ :)
എന്നാലും നമ്മുടെ ആ ശ്രീ ഏട്ടനെ ഈ വഴി കണ്ടില്ലല്ലോ.
ഒരിക്കല്‍ കൂടി അഭിനന്ദനം! പണി പോയതിനല്ല നല്ല ഒരു പോസ്റ്റിനു!
പിന്നെ ചാണ്ടിച്ചന്‍ പറഞ്ഞപോലെ കല്യാണം അല്ലെ വരുന്നേ പണി ആയിക്കോളും. പക്ഷെ അതൊരു സ്ഥിരം പണി ആയി കരുതണ്ട കേട്ടോ
ഉപമ കൊണ്ട് ഭാരടനാട്യം തന്നെ ആണല്ലോ.. ഒരു രക്ഷേം ഇല്യ...
ReplyDeleteഅടിപൊളി ഏറക്കാടാ
വിഷയദാരിദ്ര്യം ഉള്ളതിനാൽ എറക്കാടന്റെ മരണം ഞാനൊരു പോസ്റ്റാക്കുമെന്ന് പറഞ്ഞതില്‍ എനിക്ക് വിഷമമുണ്ട് :( (എന്നാല്‍ പീഡിയേയും വഷളനേയും കുറിച്ച് പറഞ്ഞതില്‍ എനിക്ക് ഒട്ടും വിഷമമില്ലട്ടോ). ന്നാലും എറക്കാടാ..എന്നെ അവരുടെ കൂട്ടത്തില്‍ ചേര്‍ത്തത് തീരെ ശരിയായില്ല.
ReplyDeleteഅടിപൊളി പോസ്റ്റ്. ഉടനെ തന്നെ നല്ലൊരു ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു. കല്യാണത്തിന് വിളിക്കാന്‍ മറക്കരുത് കേട്ടോ. :)
:) for the post and :( for you!!
ReplyDeletebaakki nerittezhuthaam.
സംഗതി നല്ല രസായിട്ടുണ്ട്...
ReplyDeleteഒരു പണി പോയാലെന്താ..ഒരൊന്നൊന്നര പണി അല്ലേ കിട്ടാന്‍ പോണേ..കല്യാണം കല്യാണം...:)
ഖൊടു ഗൈ. സൂപ്പറളിയാ സൂപ്പര്‍.
ReplyDeleteഎറക്കാടാ, എന്തുവാഡേയ് ഇത്? സ്വന്തം പണി പോയപ്പം ഇരുന്നു മറ്റുള്ളോരെ പണിയുന്നോ? വല്ല അറബിന്റേം ഒട്ടകത്തിനു രണ്ടു പനമ്പട്ട മേടിച്ചു കൊടുത്തു ഉത്ത്യോകത്തീ കേറാന്‍ നോക്കാതെ...
പിന്നെ ഐഡിയ തന്നതിനു താങ്ക്സ്. "എറക്കാടന്റെ തൂങ്ങിയ വിശേഷങ്ങള്‍" എന്നൊരു പോസ്റ്റിട്ടാലോ എന്ന് വിചാരിക്കുവാ.
പീഡി നമ്മടെ ആളാ. പക്ഷെ ഇപ്പൊ തളര്‍വാതം പിടിച്ചു കിടക്കുവാ. അതുകൊണ്ട് ഞാനങ്ങു ക്ഷമിച്ചു. വായാടിയുടെ കൂടെ എന്റെ പേര് ചേര്‍ത്തതിനു പകരം വീട്ടും. ലോകനാര്‍ക്കവിലമ്മയാണെ സത്യം.
"മാന്ദ്യകാലത്ത് ലക്ഷ്മണന്റെ പണിപോയാൽ ശ്രീരാമൻ വരെ രാവണനാകും"
ReplyDeleteഅതു തകര്‍ത്തു മാഷേ.... ഇതു വരയുള്ളതില്‍ കിടിലന്‍ പോസ്റ്റ്...
ഇനിയും ഇനിയും പോരട്ടെ...........
ഏറക്കാടാ..സംഭവം സത്യമാണോ...
ReplyDeleteപോസ്റ്റ് കൊള്ളാം കേട്ടോ :)
നന്ദി വിശാലേട്ടാ നന്ദി...ഇതേ വരെ വന്നതിനു....സന്തോഷായി....
ReplyDeleteഎന്തേ ശ്രീയെ ഇതു വരെ കണ്ടില്ലാ.....ശ്രീീീീീീീ
ReplyDeleteസത്യായിട്ടും ഞാനാണൂ മാനേജർ എങ്കിൽ പിരിച്ച് വിടുക മാത്രമല്ല, ഇത്രേം കാലം കമ്പനി ചിലവിൽ നെറ്റ് ഉപയോഗിച്ച് ബ്ലോഗ് എഴുതിയതിന്റെ തുക പലിശ സഹിതം മേടിച്ചേനേ....നിന്റെ ഫാഗ്യം,
ReplyDeleteഅല്ല..! അറിയാമ്പാടില്ലാത്തോണ്ട് ചോദിക്കുവാ...ഇയാളുടെ പണിപോയതിനു വിശാലമനസ്കനെന്തു പിഴച്ചു.
ഇപ്പോൾ ഇവിടെ ഒരു കമന്റിടാനും പേടിയാണു.., കമ്പർ കമന്റിട്ട കാരണം ആകെയുള്ള വാരിയെല്ലും കൂടി പിണങ്ങിപ്പോയി എന്ന് പറഞ്ഞ് എറക്കാടൻ പുതിയ പോസ്റ്റിട്ടാലോ....
ഹി..ഹി..ഹി..ഹി..ഹി
എറക്കാടാ സൂപ്പർ പോസ്റ്റ്, പ്രയോഗങ്ങളെല്ലാം അടിപൊളി.അഭിനന്ദനങ്ങൾ ,..കീപ്പിറ്റപ്പേ..
ഹെന്റെ ദൈവമേ ഇക്കാലത്ത് ജീവിക്കണമെങ്കിൽ ആരെയെല്ലാം പേടിക്കണം..
നല്ല പോസ്റ്റ്-ഇത് അനുഭവമല്ലാ എന്ന് വിശ്വസിക്കുന്നു.
ReplyDeleteപോസ്റ്റ് കിടിലൻ.
ReplyDeleteബട്ട് ആ പ്രൊഫൈൽ വിവരങ്ങൾ ആ മാനേജർ വായിച്ചതാണ് കുഴപ്പമെന്ന് തോന്നുന്നു.
ജോലി ശരിക്കും പോയോ :( (എങ്കിൽ ആ പ്രൊഫൈൽ വിവരങ്ങൾ മാറ്റൂ)
പിന്നെ, ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, കല്യാണം, എന്തു ചെയ്താലും ഗതി പിടിക്കായ്മ, കലഹം, പാര, എന്നിവക്കു ധൈര്യമായി സമീപിക്കുക....
പൈസ മുടക്കൊന്നുമില്ലല്ലോ ഒന്നു ബന്ധപെട്ടു നോക്ക് മാഷേ........
മെയിൽ ഐഡി ഇനി ഞാൻ തന്നെ എഴുതണോ?
:)
ഗൂഗിള്‍ ബ്ലോഗു പരിപാടി തുടങ്ങിയതിനു ശേഷമാ ആഗോള സാമ്പത്തിക മാന്ദ്യം വന്നത് എന്ന് ഇപ്പം മനസ്സിലായി..
ReplyDeleteജ്യോതിഷിയോട് സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിയ്ക്കാനിരിയ്ക്കുന്നതും നല്ലതിന് എന്നു പറയട്ടെ തൽക്കാലം.
ReplyDeleteഇത്ര നല്ല ഉപമകളൊക്കെ എങ്കെയിരുന്ത് കിടയ്ക്കറത് അയ്യാ?
എറക്കാടാ ഇന്നലെ പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രത്തിലേക്ക് ശ്രദ്ധിച്ചില്ല ഇന്നാണത് ശരിക്ക് നോക്കുന്നത് വിശാലമന്‍സക്കന്‍റെ തോളില്‍ ഇരുന്നു ചെവി തിനുന്ന ആ കപീഷ് എറക്കാടനല്ലെ എനിക്ക് കണ്ണങ്ങട്ട് ശരിക്കു പിടിക്കുന്നില്ല അതുകൊണ്ടാ സംശയം ചോദിച്ചത്.!
ReplyDeleteഞാന്‍ കരുതി അവസാനം "കെട്ടിപുടിച്ചു" തിരികെ ജോലിയില്‍ കയറ്റുമെന്നു.....ഇതിപ്പോ "വിന്നൈ താണ്ടി വരുവായ" എന്ന സിനിമയുടെ ക്ലൈമാക്സ് പോലെയായല്ലോ.
ReplyDeleteഇത്തരം നര്‍മബോധം സൂക്ഷിക്കുക.....ജീവിതത്തില്‍ ഇതുകൊണ്ടായിരിക്കും ഇദ്ദേഹത്തിന്റെ ഉയര്‍ച്ച.
സ്നേഹത്തോടെ...
നട്സ്
എറക്കാടാ നമ്മള്‍ തുല്യ ദുഖിതര്‍ :)
ReplyDeleteലെറ്റര്‍ കയ്യില്‍ തരുമ്പോള്‍ സൗദി+ഇറ്റലിക്കാരനായ മാനേജര്‍ എന്നോട് ആംഗലേയത്തില്‍ പറഞ്ഞ ഒരു വാചകം ഞാനിവിടെ മലയാളീകരിക്കാം.
'എട്ട് മണിക്കൂറും ഇരുന്ന് ചാറ്റാന്‍ വേണ്ടിയല്ലെടാ കമ്പനി നിനക്ക് കായി തരുന്നത്'.
എടോ മണ്ടച്ചാരെ അത് ചാറ്റലായിരുന്നില്ല.ബ്ലോഗിങ്ങായിരുന്നുവെന്ന് ഞാനൊട്ട് തിരുത്താനും പോയില്ല.(മൊഴിയിലുള്ള എന്‍റെ ടൈപ്പിങ് സ്പീഡ് കണ്ട് ശുംഭന്‍ ചാറ്റിങ്ങാണെന്ന് തെറ്റിദ്ധരിച്ചതാ.ഹി ഹീ)
മാന്ദ്യപ്പോസ്റ്റുകളില്‍ സാധാരണ ഞാന്‍ എന്‍റെ മാന്ദ്യപ്പോസ്റ്റിലേക്കുള്ള ലിങ്കുമിട്ടേ പോരാറൊള്ളൂ.ബട്ട് ഇവിടെ ഇടാന്‍ വയ്യ.ഈ ഒന്നൊന്നര പോസ്റ്റിന് ശേഷം ജനങ്ങള്‍ നമ്മുടേത് വന്ന് കണ്ടാല്‍...
മാണ്ട.ബൂലോകത്ത് ഉള്ള മോശപ്പേര് ചീത്തയാവും :)
എന്റെ എറക്കടോ.... എന്റെ ജാതകം നോക്കി മെയ് 2 നു ജോലി പോകും എന്ന് കൃത്യമായി പ്രവചിച്ച കശ്മലാ... എല്ലാം നല്ലതിനല്ലേ കുംബിടീ...ആ പെൺകൊച്ചിനോട് ഇത്തിരി കന്നീർ മിച്ചം വെച്ചേക്കാൻ പറയൂ...
ReplyDeleteനല്ല പോസ്റ്റ്! ആശംസകള്‍.
ReplyDeleteഓഫീസില്‍ ഇരുന്നു കമന്റ്റ് ഇട്ടാലും പണി പോവ്വോ..?? എന്നാ ഞാന്‍ നിര്‍ത്തി..!!
ReplyDeleteകിടിലന്‍...കിടിലോല്‍കിടിലന്‍..(പണി പോയതല്ല..പോസ്റ്റിന്‍റെ കാര്യമാ..)
ശരിക്കും ക്ഷ സുഖിച്ചു പല പ്രയോഗങ്ങളും... കലക്ക് ട്ടോ ഏറക്കാടാ
ReplyDelete:)
ReplyDeleteസൂപ്പര്‍
മിസ്റ്റർ എറക്കാടൻ..ഹി..ഹി..അപ്പോൾ നല്ല ബ്ലോഗുകൾ ഇനിയും പിറക്കട്ടെ...എന്റെ പോസ്റ്റുകൾ അദ്ദേഹം ഓടിച്ചു നോക്കി. പെട്ടന്ന് അദ്ദേഹത്തിന്റെ മുഖം പെട്ടന്ന് വലിഞ്ഞ് മുറുകി..
ReplyDelete"സാർ എന്തെങ്കിലും..പ്രശ്നം"
ഒരു പ്രശ്നവുമില്ല ......എറക്കാടൻ മാഷെ.......
Anushochanangal .... :(
ReplyDeleteഎറക്കാടൻ,
ReplyDeleteഉഗ്രൻ പോസ്റ്റ്.. ഉപമകളുടെ കൂമ്പാരം തന്നെയുണ്ട്....
അക്കൂട്ടത്തിൽ വിഷമവുമുണ്ടട്ടോ...ജൊലിയുടെ കാര്യം ഓർത്ത്.
വിശാൽജീയോട് അഡ്വാൻസ് ആയിട്ട് ഞാനും പാറയേണ്ടി വരും “ എങ്കിലും എന്റെ വിശാല മനസ്കാ”....എന്ന്....
“ബ്ലോഗ്ഗിക്കൊണ്ടിരുക്കുമ്പോൾ” ഇരിക്കുമ്പോൾ ആയിരിക്കും മിക്കവാറും എന്നെയൂം പിടിക്കുൻഞനത്...
best kannaa best ....
ReplyDelete:)
ReplyDeleteഏറക്കാടൻ,
ReplyDeleteക്കലക്കൻ പോസ്റ്റ്, ക്ലൈമാക്സ് തകർത്തു..
mashu jolipoyalum blog cheythu jeevicholum....:)
ReplyDeleteപ്രവീണെട്ടാ : മടങ്ങും അടുത്ത്
ReplyDeleteമുക്താര്‍ : നന്ദി
രവീണ : അപ്പോഴേ നടക്കൂ
നാടകക്കാരാന്‍ : ഉവ്വാ
റിസ് : നന്ദി
സിദ്ദിക്ക് ; സത്യം തന്നെ ഇക്കാ
അഭീ : ബ്ലൊഹഗ് ഉള്ളതു കൊണ്ട് അരി വാങാന്‍ പറ്റില്ലല്ലോ
ഭായി : നന്ദി
കാപ്റ്റന്‍ : അപ്പോള്‍ അതൊന്നും ത്ന്നീല്ല
എഴുത്തുകാരി: ഏകദെശം
റിനി : നന്ദായി അറിയാഞത് ..അല്ലെങ്കില്‍ ഈ വായന മുടങിയെനെ
ReplyDeleteനന്ദേട്ടാ: സംഭവം ഫിഫ്ടി ഫിഫ്ടി
സുനില്‍ പണിക്കെര്‍: :)
വഴിപൊക്കന്‍ : ജീവിച്ച് പോട്ടെ എന്നേ
ചാണ്ടി : പഠിച്ചാല്‍ നല്ലത്
വിപിന്‍ :ഇത്രയും പറഞിട്ട് മനസ്സിലായില്ല അല്ലെ ദുഷ്ടാ
റഫീക് : ഉവ്വാ
ഗോപാ : എന്തു പണി
ഹംസാക്ക: അതാണു എറക്കാടന്‍ ...മനസ്സിലായില്ലേ
ReplyDeleteതെച്ചിക്കോടന്‍ :അപ്പോള്‍ പണിയാകാതിരുന്നാല്‍ മതി അത്രേ ഉള്ളൂ
റെയര്‍ റൊസ് : എന്നിട്ടെന്തിനാ ...എന്തൂട്ട് കാര്യം ചേച്ചീ
രെഞ്ചിത്ത് : ആ പൊക്കീത് എനിക്കിഷ്ടായി
ജയേഷ് : നന്നായി
ഉപാസന : അതൊണ്ട് ഇപ്പം എന്താ
കൈതമുള്ള്: ഹി..ഹി ഞാനും ശിഷ്യനാ
കനല്‍ : നമ്മളൊക്കെ ഒന്നല്ലേ ഇഷ്ടാ
അലി : ഒരു വിസ തന്നാല്‍ നന്നായിരിക്കും...കൂടിയിരുന്ന് ബ്ലൊഗാം
കൂതറെ : കൊതിച്ചോ
ReplyDeleteനൗഷു: നന്ദി
കുട്ടാ: നന്ദി
സോണാ ;പൊക്കി വിട്ടതും പോരാ ചെലക്കുന്നോ
ജയ്യ്ട്ടാ : നന്ദി
രമണിക : നന്ദി
യാത്രികന്‍ : എന്തു ചെയ്യാം
ലക്ഷ്മി: നന്ദി
ബിലാത്തിപട്ടണം : നന്ദി
ഷാജി ; എന്തു ചെയ്യാം
ദേവസേന : നന്ദി
ReplyDeleteവിനയന്‍ : നന്ദി
ത്രിശൂര്‍ക്കാരന്‍ : ഈ വഴി കുറെ കാലം ശേഷമാനല്ലോ
സലാഹ് : നന്ദി
റാംജി: നന്ദി
മനോരാജ് : പക്ഷെ അരി വാങാന്‍ എന്തു ചെയ്യും
കുമാരന്‍ : ഞാനും വിചാരിക്കുന്നുണ്ട്
ഒഴാക്കന്‍ : ഈശ്വരാ
കണ്ണാ : നന്ദി
വായാടി വിളിക്കാട്ടോ
ഹരിയണ്ണാ : ആദ്യ വരവിനു നന്ദി
ReplyDeleteസ്വപ്നാ : നന്ദി
വഷ്ലന്‍ ; നോക്കുന്നുണ്ട് നടക്കണ്ടേ
നൂലാന്‍ : ഹി..ഹി അങ്ങനെയല്ലേ ഓരോന്ന് ഉണ്ടാക്കുന്നേ
മിലിട്ടറി സത്യം തന്നെ മാഷെ
കമ്പറ് : നന്ദീണ്ട്രാ
ജ്യോ: അനുഭവം തന്നെ
ക്റിഷ്: എഴുതണ്ടാ ഞാന്‍ പൂരിപ്പിച്ചോളാം
തണല്‍ : നന്ദി
എചും കുട്ടി: ജീവിച്ചു പോട്ടെ ചേചീ
ഹംസാക്ക : ഞാന്‍ ജീവിച്ചു പൊക്കോട്ടെ
ReplyDeleteനട്സ്: നന്ദി
ജിപൂസ് : സെയിം പിച്ച്
വാഴക്കെ : ആയികൊട്ടെ
നുണച്ചി : നന്ദി
സിബു: നന്ദി
ശ്യാമെ : നന്ദി
സിദ്ദിക്ക്: നന്ദി
ചേച്ചിപെണ്ണ് : നന്ദി ..എന്തിനാ ആശം സകള്‍ ജോലി പോയതിനോ
ദിലീപ് : നന്ദി
ReplyDeleteകിടങൂരാന്‍ : നന്ദി
ചെറുവാടി : :)
ദീപു : നന്ദി
കുസുമം: എങനെയെങ്കിലും ജീവിച്ചു പോയാല്‍ മതി
ഏറക്കാടാ.. കൊള്ളാമല്ലോ ഐറ്റം .. എന്റെ കമന്റ് കൂടി ആയപ്പോള്‍ നീ ശരിക്കും ഭാഗ്യവാനായി.. ;-)
ReplyDeleteഎന്തോനടെ ഇത് ????????
ReplyDeleteഎന്റെ തിരുമേനി ഇങ്ങേരു അതും പാവം വിശാലന്‍ ചേട്ടന്റെ മണ്ടക്ക് വെച്ച് അല്ലെ ഹിഹിഹി ... ഗോല്ലരുന്നു കേട്ടോ ... ഇനി എങ്കിലും അപ്പീസില്‍ ബ്ലോഗ് പൂട്ടി വേക്ക്
ReplyDelete“മരുകൻ നേരിട്ട് പ്രത്യക്ഷപെട്ട് വരം തരുമ്പോൾ നാവിൽ ശൂലം കുത്തിയതു കൊണ്ട് ഒന്നും ചോദിക്കാൻ കഴിയാത്ത അവസ്ഥ!”
ReplyDeleteഈ വിറ്റൊന്നും ഇനി എത്രകാലം കഴിഞ്ഞാലും മറക്കില്ല!
തകര്‍ത്തു!
ഞാന്‍ ഈ പുലിയുടെ ബ്ലോഗില്‍ എത്തിപ്പെടാന്‍ ഇത്തിരിവൈകി.. സാരമില്ല.. ഇനി സ്ഥിരാകാല്ലോ..:-)
അല്ല, സത്യായിട്ടും പണി പോയോ എറകാടാ? എനിക്കും ഈ അസുഖം ഉള്ളതു കൊണ്ട് ചോദിച്ചതാ...
ReplyDeleteസമയമുള്ളപ്പോള്‍ എന്റെ ബ്ലോഗും ഒന്ന് സന്ദര്‍ശിക്കണേ...
പെട്ടെന്ന് പണി ഒപ്പിക്കു ചെക്കാ എന്നിട്ട് വേണമൊരു ബ്ലോഗ് എഴുതാനായിട്ട്.
ReplyDeleteവായാടീം ചാന്സ് കിട്ടിയപ്പോള് താങ്ങാനും മറന്നില്ല നല്ല കൂട്ടുകാര്..
ഏറക്കാടാ ജോലി പോയതിനെ ഇങ്ങനെ തമാശയില് പൊതിഞ്ഞ് അവതരിപ്പിക്കുവാന് കഴിഞ്ഞ മനസ്ഥിരതക്ക് സലാം. നല്ല സൂപ്പറ് വിറ്റുകളുടെ പ്രളയം
വെളുത്ത മുണ്ടിന്
ReplyDeleteതടുക്കിടുന്ന കശ്മലാ
‘ശ്രീത്വ’മില്ലാതെ
പോവ്വേള്ളൂ
അടിപൊളി ബ്ലോഗ്
ReplyDeleteനല്ല എഴുത്തും..
ആശംസകള്‍...........
ബ്ലോഗ് ടെമ്പ്ലേറ്റ് ഉഗ്രന്‍.......
ഇത് പോലെ ഒരു ടെമ്പ്ലേറ്റ് എനിക്കും ഉണ്ടാക്കിത്തരേണേ കുട്ട്യേ!
ഓഫീസ് സമയത്തിരുന്നു പോസ്റ്റുകള്‍ എഴുതുമ്പോള്‍ ഏറക്കാടന്‍ കുമ്പിടിയുടെ മനസ്സില്‍ ഇങ്ങിനെ ഒരു ഭയം ശ്ശി ണ്ടാവാറുണ്ട്. ഉവ്വോ.? പണി പോയാലെന്താ..നല്ലൊരു പോസ്റ്റിനുള്ള വക കിട്ടിയില്ലേ. വളരെ രസകരമായി എഴുതി.
ReplyDeleteപീ ഡി ക്കും വായാടിക്കുമൊന്നും ആശ കൊടുക്കല്ലേ ഏറക്കാടാ
പീ ഡീ.
ഏറക്കാടന്‍ കുമ്പിടി ഇങ്ങിനെ പലതു പറയും. ചുമ്മാ കൊതിപ്പിക്കാന്‍
ഏഴരശനി!! ശനി, പന്ത്രണ്ടിലും ലഗ്നത്തിലും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന കാലം.. വ്യാഴാഴ്ച രാത്രികളിലെ സോമപാനം പൂര്‍വ്വാധികം ശക്തിയായി തുടരുക.. ഫലമുണ്ടാവാതിരിക്കില്ല
ReplyDeleteകന്നിപോസ്റ്റിൽ ശ്രീക്കു മുന്നേ വിശാലമനസ്കൻ കമന്റിട്ട ഒരു ഫീലിംഗ്.
ReplyDeleteഎന്തോന്നാടേ??
:)
കായം കുളം, വാസു , അക്ബര്‍, പിഡി , കൊമ്പന്‍ , പ്രകാശേട്ടാ , ലാലൂ, കൊല്ലേരി, കാമുകീ കമന്റ് അടിച്ച എല്ലാവര്ക്കും നണ്ട്രി
ReplyDeleteവായിച്ചു നന്നായി എഴുതി ഫലിപ്പിച്ചു.. കുമാരനോ, കൂതറയോ, പച്ച ബാക്ക് ഗ്രൗണ്ട് ഫോട്ടോയുമായി കമന്റിടുന്ന ഹം സയോ, ജോലി പോയി തേരാ പാരാ നടക്കുന്ന കുറുപ്പും സുനിൽ പണിക്കരുമോ, ബൂലോക കള്ളുഷാപ്പ് നടത്തി ബൂലോകത്തെ നാറ്റിച്ച നാടകക്കാരനോ, ഉത്സവം ഉജ്വലമാക്കിയ കായംകുളമോ, സെന്റി പോസ്റ്റിട്ട് എന്നും ആളുകളെ കരയിക്കുന്ന മനോരാജോ...പുവർ ബ്ലോഗേഴ്സ്. ഞാനങ്ങനെ മനസ്സിൽ ചിന്തിച്ചു..ഹും...കൂതറകൾ
ReplyDeleteഅറിയും സാർ... എന്നാലും അത്രക്കു വേണ്ടായിരുന്നു ട്ടോ
പണി പോയാലെന്താ..നല്ലൊരു പോസ്റ്റിനുള്ള വക കിട്ടിയില്ലേ... ഉം ഇനി ബ്ലോഗെഴുതാൻ വേണ്ടി വല്ല ജോലിയും നോക്കണം
ReplyDeleteനൂറ്റിയൊന്ന് ഇന്നാ പിടിച്ചോ, ഒരു ഐശ്വര്യമായിക്കോട്ടേ !
ReplyDeleteഅപ്പൊ 102 എന്‍റെ വക ...
ReplyDeleteഇങ്ങനെ കുറെപ്പേര്‍ക്ക് ജോലി പോയെങ്കില്‍ മലയാളബ്ലോഗിനു കുറെ 'മുതല്‍'ക്കുട്ട് കിട്ടുമായിരുന്നു.
ReplyDeleteപുവര്‍ ബെഗ്ഗെര്സ് ബ്ലോഗേര്‍സ് ..:)
ബ്ലോഗെഴുത്ത് കാരണം ജോലി പോകുന്ന ആദ്യ ബ്ലോഗര്‍ എന്ന ബഹുമതി ഏറക്കാടന് തന്നെ കിടക്കട്ടെ.:) സെഞ്ച്വറി അടിച്ചില്ലേ, ഇനി ഒന്ന് ബാറ്റ് അല്ല കീബോര്‍ഡ് പൊക്കിയേ...
ReplyDeleteവല്ലതും നടക്ക്വോടെ അതാ അക്ബറ് പറഞ്ഞ വെറുതെ പൊലെ കൊതിപ്പിക്കലോ...?
ReplyDeleteകഷ്ടമായല്ലോ!
ReplyDeleteവീണ്ടും കമന്റിയേക്കാം.. സച്ചിന്റെ ഫർസ്റ്റ് സെഞ്ചറിക്ക് ശേഷം ഞാൻ വിളിച്ച് അഭിനന്ദിച്ചിരുന്നു.. ഇപ്പോൾ സച്ചിൻ ആരാ.. അതുപോലെ രക്ഷപ്പെടുന്നെങ്കിൽ പെടട്ടേ:-)
ReplyDeleteകന്നിപോസ്റ്റില്‍ വിശാല മന്‍സ്ക്കന്‍റെ കമന്‍റ് സ്വപനം കണ്ട നിനക്ക് സെഞ്ചറിയടിച്ചതില്‍ എന്‍റെയും അഭിനന്ദനങ്ങള്‍ :)
ReplyDeleteസെഞ്ച്വറിയടിച്ചപ്പോള് എന്താ തോന്നിയതാദ്യം, ഈ പോസ്റ്റ് എഴുതാന് വൈകിയെന്നോ....
ReplyDeleteഎന്തായാലും അഭിനന്ദനങ്ങള്,
പുതിയ ജോലി കുറിപ്പിനു കാത്തിരിക്കുന്നു
post kollam..feelings ariyathey purathu vannuvo...sambathika mandyam...vannal ellarum paryum kittatha grapes pullikum
ReplyDeletesuperb.....
ReplyDeleteഈ ദുരവസ്ഥ ഇങ്ങനെ നല്ല ഒരു വായന സമ്മാനിച്ചു.
മോനേ കുറെ ആയി ജോലിപോയ കാര്യം തന്നെ പോസ്സ്റ്റ് ആക്കുന്നു. ഇനി അടുത്ത ജോലികിട്ടി അതും പോയാലേ അടുത്ത വിഷയത്തിലേക്കൊ കടക്കൂ എന്നു വാശിയിലാണോ?
ReplyDeleteഇപ്പോഴും എഴുതിന്റെ സ്റ്റൈൽ ഗംഭീരം. ഉള്ളിൽ ഉള്ളതിനോടേ എനിക്ക് ഇത്തിരി വിയോജിപ്പൂള്ളൂ
ന്റെ ഏറക്കാടാ.
ReplyDeleteഇന്നാദ്യമായി ഞാനൊരു തിരുത്തല്‍ നടത്തുന്നു. ഒരാളെ പരിചയപ്പെടുമ്പോള്‍ ഞാനാദ്യം അയാളുടെ ഇടവും ആദ്യ പോസ്റ്റ് ആണ് തപ്പുക. അവിടുന്ന് വായിചിങ്ങു പോരും.
പുതിയത് നോകുകയെ ഇല്ല. നമ്മള്‍ ചാറ്റിയതില്‍ പിന്നെയാ ഞാന്‍ തന്റെ പുതിയ പോസ്റ്റ് നോക്കിയത്. ആകെ ചമ്മിപോയി. തന്റെ ജോലി പോയ കാര്യവും, പിന്നെ ജീവിതം മുഴുവന്‍ വരച്ചു വെച്ചില്ലേ അവിടെ ഇത്രയും സരസമായി. എന്നിട്ട് ഇതൊന്നുമറിയാതെ തന്നോടിതൊക്കെ ചോതിക്കേണ്ടി വന്നല്ലോ. കഷ്ടം. സോറി ട്ടോ.
എന്നാലും ഗംഭീര പോസ്റ്റ്. "ചിത്രം" സിനിമ കണ്ട പോലെ തോന്നി പോസ്റ്റ് വായിച്ചിട്ട്. തുടക്കം മുതല്‍ ഒടുക്കം വരെ നര്‍മവും അതിനിടക്ക് കാര്യവും.
പിന്നെ ഒടുവില്‍ സങ്കടപ്പെടെണ്ടിടത് മനഗേരുടെ അത്യുഗ്രന്‍ ഡയലോഗും ("ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന സമയം കാലത്ത് പത്ത് മണി.. ദേ അടുത്തത് ഉച്ചക്ക് മൂന്നു മണി...എല്ലാം അങ്ങനെ ഓഫീസ് ടൈമിൽ അല്ലേ ..... ") ചിരിച്ചു മണ്ണ് കപ്പി. (ശരിക്കും 'ചിത്രത്തിലും' സങ്കടത്തോടെ കഥ തീരുമ്പോള്‍ മോഹന്‍ലാലിന്‍റെ കൈ കൊണ്ട് കാണിക്കുന്ന ആ പോസെ നമ്മെയോന്നു ചിരിപ്പിച്ചിരുന്നു. വേദനയോടെ ആണെങ്കിലും) അതെ അവസ്ഥയായി ഇപ്പോള്‍ . ജോലി നഷ്ടപെട്ടതിന്റെ ഭീഷണി തുടങ്ങിയപോള്‍ തന്നെ "പരകായ പ്രവേശം" നടത്തി ദുബൈയിലേക്ക് വന്നവനാ ഞാന്‍. എനിക്ക് മനസിലാവും.
ആശംസകള്‍. കൂടെ അഭിനന്ദനങ്ങളും. ഈ സങ്കടത്തെയും ഇത്രയും നല്ല പോസ്റ്റ് ആക്കി മാറിയ കഴിവിനെ. അല്ല മനസിനെ.
ഇനിയും പോസ്ടുകല്കായി കാത്തിരിക്കുന്നു. (എനിക്കും തോന്നി ഇതാണ് തന്റെ മാസ്റ്റര്‍ പീസ് എന്ന്, അങ്ങിനെ അല്ലാതിരിക്കട്ടെ. വരാനിരിക്കുന്ന ഒരു മാസ്റ്റര്‍ പീസിനായി കാത്തിരിക്കുന്നു)
പോസ്റ്റ് വായിച്ചു . ഇതില്‍ പറഞ്ഞിരിക്കുന്നത് പൂര്‍ണമായും ശരിയാണോ അഭിലാഷ് ?ഇപ്പോള്‍ താങ്കള്‍ എവിടെയാണ് ? അറിയുവാന്‍ ആഗ്രഹിക്കുന്നു . പിന്നെ ഏതൊരു പ്രതിസന്ധിയെയും സ്വതസിദ്ധമായ "ഏറക്കാടന്‍" ശൈലിയിലൂടെ നേരിടുന്ന താങ്കളുടെ കഴിവിന് മുന്നില്‍ ഒരു കൂപ്പു കൈ . കാരണം എന്നെപ്പോലുള്ളവര്‍ക്കൊന്നും ഒട്ടും ഇല്ലാത്തൊരു കഴിവാണ് . എന്തായാലും അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു .
ReplyDeleteഅപ്പൊ ശരിക്കും കയറ്റി വിട്ടോ ?
ReplyDeletewww.venalmazha.com
"ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, കല്യാണം, എന്തു ചെയ്താലും ഗതി പിടിക്കായ്മ, കലഹം, പാര, എന്നിവക്കു ധൈര്യമായി സമീപിക്കുക....പൈസ മുടക്കൊന്നുമില്ലല്ലോ ഒന്നു ബന്ധപെട്ടു നോക്ക് മാഷേ........... ഇനി ഇത് ആരെങ്കിലും അറിഞ്ഞാൽ മോശം എന്നും കരുതണ്ട, ഈ ആവശ്യങ്ങൾക്ക് ambadyabhilash@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്."
ReplyDeleteഎറക്കാടാ... മുകളില്‍ കൊടുത്തിരിക്കുന്ന വാചകങ്ങള്‍ എവിടെയെങ്കിലും കണ്ടതായി ഓര്‍മ്മയുണ്ടോ? ആ കൊടുത്തിരിക്കുന്ന ഇ.മെയില്‍ അഡ്രസ്സില്‍ ഒന്ന് ബന്ധപ്പെട്ടു നോക്കാമായിരുന്നില്ലേ?... ഹ ഹ ഹ...
എന്നാലും എറക്കാടാ... തകര്‍പ്പന്‍ പോസ്റ്റ്... പുലി തന്നെ...
വിനുവേട്ടന്റെ കമന്റ് തകര്‍ത്തു...
ReplyDeleteഎറക്കാടൻ ,
ReplyDeleteവെറുത കൊതിപ്പിച്ചു. അല്ല നിങ്ങൾക്ക് തൂങ്ങാൻ മാത്രം ഉറപ്പുള്ള കയർ ദുബായിൽ കിട്ടുമോ ?
നന്നായി അവതരിപ്പിച്ചിരിക്കുന്നു :) അഭിനന്ദനങ്ങൾ
ജോലി പോയാലും പുതിയ പോസ്റ്റും ആ പോസ്റ്റിനു വിശാലേട്ടന്റെ കമന്റും കിട്ടിയില്ലേ?
ReplyDeleteഅഭിവാദ്യങ്ങള്‍....