എന്റെ അച്ഛന്‍ ഒരു മഹാ പ്രസ്ഥാനമായിരുന്നു. അച്ഛന്‍ നേരെയാകാന്‍ വേണ്ടി അമ്മ ഗുരുവായൂര്‍ കൃഷ്ണേട്ടനെ കുറെ വിളിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പുള്ളികാരന്‍ ഇനിതൊട്ട് തന്നെ ഈ വക പരിപാടികള്‍ക്ക് വിളിക്കരുതെന്നു പറഞ്ഞ് ഒരു കാലത്ത് പിണങ്ങി പോയതായിരുന്നു. കാരണം അച്ഛനെ നേരെയാക്കാന്‍ നോക്കി ഗുരുവായൂരപ്പന്റെ സ്വഭാവം മെല്ലെ മോശമാകാന്‍ തുടങ്ങി. അങ്ങനെ കൃഷ്ണേട്ടന്റെ അച്ചന്‍ വസുദേവര്‍ ഈര്‍ക്കിലിയെടുത്ത് കണ്ണുരുട്ടി പേടിപ്പിച്ച് പുള്ളിയെ ഗുരുവായൂര്‍ക്ക് തന്നെ കൊണ്ടു ചെന്നാക്കി. അതോടുകൂടി അമ്മക്കു കൃഷ്ണെട്ടനോട് ഒറ്റക്കുള്ള വിശ്വാസം നഷ്ടപെട്ടു. അച്ഛന്‍ നേരെയാവില്ലെന്നു അമ്മക്കും അച്ഛനും കൃഷ്ണേട്ടനും വരെ മനസ്സിലായി. അതിനുള്ള മെയിന്‍ കാരണം അച്ഛന്റെ ആളുകളോടുള്ള വെറുപ്പ തന്നെ. അച്ഛന് പൊതുവേ രണ്ടു പേരെ കണ്ണിഷ്ടിച്ച് കണ്ടൂടാര്‍ന്നു. അതില്‍ ഒന്ന്‍ കാശു കടം ചോദിച്ചാല്‍ കൊടുക്കാത്തവരെയും, മറ്റൊന്നു കടം വാങ്ങിയ കാശു തിരിച്ചു ചോദിക്കുന്നവരെയും . അതൊന്നു മാറി കിട്ടാന്‍ അമ്മ കുറെ വഴിപാടുകള്‍ ചെയ്തിട്ടും “മാഫി ഫായദാ ”.
അച്ഛനെങ്ങാനും അഥവാ പണ്ടത്തെ സൗഹൃദം വച്ച് എപ്പോഴെങ്കിലും ഗുരുവായൂരിലേക്ക് തൊഴാന്‍ ചെന്നാല്‍ കൃഷ്ണേട്ടന്‍ മമ്മിയൂര്‍ക്കോ, ചാവക്കാട് കടലു കാണാനോ ഒക്കെ മുങ്ങും. ഇനി പുള്ളിയോടെങ്ങാനും കടം ചോദിച്ചെന്കിലോ എന്ന് വച്ച്. ദൈവത്തിന്റെ പേരാണ് ഇട്ടിരിക്കുന്നതെങ്കിലും ആ ഒരു സ്വഭാവം പിതാവിന്റെ ഏഴയലത്ത് പോയിട്ടില്ല. കൊങ്കണ്ണ്‍ ഉള്ള പെണ്ണിന് കമലാക്ഷി എന്ന് പേരിട്ടാലുള്ള സ്ഥിതിയെന്താ... അതു പോലെ തന്നെ നെപ്പോളിയന്‍ എന്ന പേര് ദേവാസുരത്തില്‍ അദ്ദേഹം മുണ്ടക്കല്‍ ശേഖരന്‍ ആയി അഭിനയിക്കുന്നതിന് മുന്‍പ് തന്നെ നേപ്പോളിയനെ എനിക്കറിയാമായിരുന്നു. കാരണം എന്റെ അച്ഛന്റെ സ്ഥിരം ബ്രാന്‍ഡ് ആയതുകൊണ്ട്. അങ്ങനെയൊക്കെയുള്ള ഒരു മഹാ അവതാരമായിരുന്നു എന്റെ പ്രൊഡ്യൂസര്‍.
അച്ചന്റെ പേരുപോലെ ആയിരുന്നില്ല എന്റെ പേര്. നൂറു ശതമാനവും പേരിനോട് നീതി പുലര്‍ത്തിയിരുന്നു. എറക്കാടന്‍ എന്നാ ഒറിജിനല്‍ വരുന്നതിനു മുന്‍പ് മണികണ്ഠന്‍ എന്നായിരുന്നു ഗുരുവായൂരില്‍ ചോറൂണിനു അമ്മാവന്‍ ഇട്ട പേര് . സ്കൂളില്‍ എത്തിയപ്പോള്‍ പെണ്ണുങ്ങളോടുള്ള മണിയടി കൂടിയപ്പോള്‍ UP സ്കൂളില്‍ പേര് മാറ്റി എറക്കാടന്‍ എന്ന് റിഫ്രെഷ് ചെയ്തു .
സാധാരണ ഗുരുവായൂര്‍ പരിസരത്തുള്ള ഞങ്ങളുടെ എറക്കാടന്‍ ഫാമിലിയിലെ എല്ലാരും കൃഷ്ണേട്ടനെ മാത്രം വിളിച്ച് സഹായം ചോദിച്ചപ്പോള്‍ കൃഷ്ണേട്ടന്റെ പണ്ടത്തെ കാലുമാറ്റത്തിന്റെ ഫലമായി എന്റെ അമ്മ രാധേട്ത്തിയേയും രുക്മിണിയേട്ത്തിയേയും ഭാമ മേമയേയും ദേവകി വല്യമ്മയേയും വസുദേവര്‍ വല്ല്യച്ചനേയുമൊക്കെ മൊത്തം വിളിച്ച് സൗര്യം കെടുത്തിയിരുന്നു. അതിന്റെയൊക്കെ ഫലമായി രണ്ടായിരത്തി അഞ്ചിലെ മാര്‍ച്ച് മാസത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയും കൂടി കണ്ണുപൊത്തി കളിക്കുന്ന(ഗ്രഹണം എന്ന് വിവക്ഷ) ഒരു വൈകുന്നേരത്ത് ദുബായിലേക്കുള്ള എന്റെ വിസ വന്നു. അതും അക്കൌണ്ടന്റായിട്ട്. തിരുപ്പതി ഭഗവാന്റെ ലഡു പൊതിയുന്ന മഞ്ഞസഞ്ചിയില്‍ കൊള്ളിക്കാനുള്ള മാര്‍ക്കേ ഉണ്ടായിരുന്നൂ എങ്കിലും എന്ത് പാപം ചെയ്തോ എന്നറിയില്ല എങ്ങനെയോ വിസ ശരിയായി .
പോകുന്നെങ്കില്‍ ദുബായിലേക്ക് മാത്രം. പണ്ട് മുതലേ അതൊരു വാശിയായിരുന്നു. അപ്പം തിന്നുന്നുണ്ടെങ്കില്‍ അത് നെയ്യപ്പം എന്ന കൂട്ട്. മറ്റു സ്ഥലങ്ങളോടൊക്കെ ചെന്നിനായകവും ഒന്നര വയസായ കുട്ടിയുടെ ചുണ്ടുമെന്നപോലെ ഭയങ്കര വെറുപ്പായിരുന്നു. കടം മേടിച്ചാല്‍ തിരിച്ച് കൊടുക്കാത്തവരുടെ കമ്മിറ്റി പ്രസിഡന്റായിരുന്നു ഞാന്‍. വൈക്ക ത്തപ്പന്റെയും കൊട്ടാരക്കര ഗണപതിയുടെയും അമ്പലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അതു കൊണ്ട് തന്നെ വിശേഷാല്‍ ദിനം നോക്കാതെ എന്റെ വീട്ടു മുറ്റത്തായിരുന്നു കൂടുന്നത്. അതൊക്കെ പോട്ടെ.. അങ്ങനെ എല്ലാം ബാധ്യതകളും തീര്‍ത്ത് (എവടെ .....അച്ചന്റെയല്ലേ മോന്‍) ദുബായുടെ നെഞ്ചത്ത് കളരി പ്രാക്ടീസ് ചെയ്യാം എന്ന് മനക്കോട്ട കെട്ടി സര്ഗ്ഗവാസനകലെയെല്ലാം അട്ടത്ത് കയറ്റിവച്ച് പെട്ടീം പൊക്കാണോം എടുത്ത് യാത്രയായി. ദീര്‍ഘക്കാലം എന്നെ നോക്കി നെടുവീര്‍പ്പിട്ടിരുന്ന അമ്മക്ക് അതൊരു സമാധാനമായിരുന്നു. പോത്തിന്റെ ചെവിയില്‍ ലളിതാസഹസ്രനാമം ചൊല്ലിയിട്ടു യാതൊരു കാര്യവുമില്ല എന്ന് അമ്മക്കറിയാമായിരുന്നു. എന്നിട്ടും പ്രശനങ്ങളോന്നും അങ്ങോട്ട് പോയിട്ട് ഉണ്ടാക്കല്ലേ എന്ന് പറഞ്ഞു. നാട്ടിലെ തല്ലുകോള്ളി കൂട്ടുകാര്‍ക്കാര്‍ക്കും ഒരു വിഷമവും ഇല്ല. പൊട്ടാത്ത അമിട്ടിന്റെ തിരിച്ചു വരവുപോലെ ഞാന്‍ പോയാല്‍ വേഗം തിരിച്ചു വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. കിട്ടുന്ന തല്ലിന്റെ ഷെയര്‍ കൂടുമെന്നുള്ള ഒരൊറ്റ വിഷമമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഓടിട്ട വീടിന്റെ ഉത്തരത്തിലെ പല്ലി ഇപ്പവീഴും എന്ന് വിചാരിച്ച് പേടിച്ച് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാത്ത മുത്തശ്ശിയുടെ തളറ് വാതം പിടിച്ച കാലില്‍ തൊട്ട് വന്ദിച്ച് യാത്ര പുറപ്പെട്ടു.
ദുബായിലുള്ള ബന്ധുക്കാരനായ രാജേട്ടനു നാട്ടിലെ ബീഫ് തിന്നാതെ ദുബായില്‍ ഉറക്കം കിട്ടുന്നില്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ ദുബായ് കാണാന്‍ ഭാഗ്യമുള്ള ഒന്നര കിലോ ഇടത്തരം കാളകുട്ടന്റെ ഇറച്ചി വാങ്ങി വരട്ടിയതും കയ്യില്‍ പിടിച്ച് സതീശേട്ടന്റെ ജീപ്പില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. അമ്മയുടെ കണ്ണില്‍ നിന്ന് മീനച്ചിലാറു ഒഴുകുന്നതിനു മുന്‍പേ ഞാന്‍ എയര്‍പോര്‍ട്ടിനുള്ളില്‍ കേറി. പൊമിറെനിയന്‍ നായക്കുട്ടിയുടെ ചന്തം തോറ്റുപോകുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ പാസ്പോര്‍ട്ട് കൊടുത്ത് ബോര്‍ഡിംങ്ങ് പാസ് വാങ്ങി. ഫ്ലൈറ്റിനായി രണ്ടു മണിക്കൂറോളം വെയിറ്റ് ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിനു പതിമൂന്ന് മണിക്കൂര്‍ ക്യൂ നിന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേ അല്ലായിരുന്നു. സ്വീകരിക്കാന്‍ എയര്‍ ഹോസ്റ്റസ് വാതുക്കല്‍ തന്നെ നില്‍ക്കുന്നു. ശിവന്റെ അമ്പലത്തില്‍ വഴി മുടക്കി നില്ക്കുന്ന കൂറ്റനെയാണു എനിക്ക് ആ ജീവനക്കാരിയെ കണ്ടപ്പോള്‍ തോന്നിയത്.
അങ്ങനെ പ്രവാസികളുടെ ദേശീയപക്ഷിയായ എയര്‍ ഇന്ത്യയില്‍ ഞാന്‍ കയറി. എന്റടുത്തേക്ക് കുരുമുളക് ഉണക്കാനിട്ടത്തിന്റെ മുകളില്‍ കോഴി നടക്കുന്നത് പോലെ ഒരു ചേച്ചി നടന്നു വന്നു അടുത്ത സീറ്റില്‍ ഇരുന്നു., അതും കല്യാണം കഴിഞ്ഞത്. പ്രവാസി ഭാര്യയല്ലെ, നാട്ടിക ഹനുമാന്‍ സ്വാമിക്ക് ചാര്‍ത്തും വിധമുള്ള വടമാല കണക്കെ ഒരു വലിയ മാലയും മീനിന്റെ ചെളുക്ക ഉണങ്ങിയത് പിടിപ്പിച്ചിരിക്കുന്ന സിനിമാറ്റിക്ക് ഡാന്‍സ്ക്കാരിടുന്ന ഡ്രെസ്സിന്റെ മട്ടിലുള്ള സാരി ആലില വയറിനു താഴെ ഭദ്രമായി തിരുകി വച്ചിരിക്കുന്നതും കണ്ടപ്പോള്‍ തന്നെ അതു മനസ്സിലായി. വെളുത്ത പെയിന്റ് ഡബ്ബ മുഖത്ത് ചരിഞ്ഞ പോലെ 3:4 അനുപാതത്തിലുള്ള യാര്‍ഡ്ലി പൗഡറും ഫെയര്‍ & ലവ്ലി മിശ്രിതം കൂടി പൂശിയതു കണ്ടപ്പോള്‍ ആ കാര്യം ഉറപ്പിച്ചു. പെണ്ണൊരുത്തിയുണ്ടാക്കിയ മുളകു ചമ്മന്തികൂട്ടി ദോശ കഴിക്കാന്‍ വേണ്ടി ഒരു പ്രവാസി ദുബായില്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന് ആലോചിച്ചു ചിരിച്ചു. ചേച്ചിയുടെ കൂടെ ഒന്നര വയസ്സായ ഒരു മോനും. നല്ല വെളുത്ത് തുടുത്ത അമൂല്‍ ബോയ്. നല്ല ഭംഗി. ഏതോ ഒരു വേലിയേറ്റ വേലിയിറക്ക സമയത്ത് രണ്ട് പേരും കെട്ടിപ്പിടിച്ചതിന്റെ ഫലം. നമ്മള്‍ക്കൊക്കെ മക്കളുണ്ടാകും വല്ല ചൊറിയോ ചിരങ്ങോ ഒക്കെ വന്ന് മൂട് കീറിയ ട്രൌസറും ഇട്ട്, മൂക്കും ഒലിപ്പിച്ച്. ഇതു കണ്ടോ എന്തൊരു ഓമനത്വം. എന്തായാലും രണ്ടാളെയും പരിചയപ്പെട്ടു. എന്റെ വെപ്രാളമെല്ലാം കണ്ടപ്പോള്‍ തന്നെ ആ ചേച്ചിക്ക് മനസ്സിലായി ഞാന്‍ ആദ്യമായി യാത്ര ചെയ്യുകയാണെന്ന്. ഞാന്‍ അല്‍ഭുതത്തോടെ അനുഭവത്തിന്റെ ആ സമ്പൂറ്ണ്ണ സമാഹാരത്തെ കണ്ട് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.
മൊത്തം എന്റെ പ്രതല വിസ്തീറ്ണം കുറച്ച് ഞാന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരുന്നു. പിന്നെയാണു ഞാന്‍ ഇടതു വശം ശ്രദ്ധിച്ചത്. ഒരു പെണ്‍കിളി. പതിനാറിനടുത്ത് പ്രായം. ആകര്‍ഷണത്തിന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഡയരക്റ്റ് ടെലികാസ്റ്റ് ചെയ്യുന്ന കണ്ണുകള്‍. അടുത്തെങ്ങും ഞാന്‍ ഇമ്മാതിരി സൗന്ദര്യമുള്ള ഒരു മലയാളികൊച്ചിനെ കണ്ടിട്ടില്ല. വെച്ചൂര്‍ പശുവും ചിറ്റൂര്‍ നെല്ലും മാറി നില്‍ക്കുന്ന സൌന്ദര്യം. കത്തണോ വേണ്ടയോ എന്ന മട്ടിലുള്ള ബള്‍ബിനെ പോലെ ഒരു ചിരി എനിക്കു വേണ്ടി വെമ്പിനില്‍ക്കുന്നു. ആ ചിരി പുറത്തേക്ക് ചര്‍ദ്ദിക്കേണ്ട സമയമേ വേണ്ടി വന്നുള്ളൂ. പിന്നെയങ്ങോട്ട് സ്വപ്നം കാണാന്‍ തുടങ്ങി. അവളെ ശ്രീകൃഷ്ണ സീരിയലിലെ രാധയുടെ വേഷത്തില്‍ ഞാനൊന്നു ഇമാജിന്‍ ചെയ്തു. അവള്‍ പിണങ്ങുന്നതും, എന്റെ അടുത്ത് വരാതിരിക്കുമ്പോള്‍ ഞാനൊന്ന് പിണങ്ങിയിട്ട് "കുണക്കിയിട്ട കോഴി കുളക്കോഴി " എന്ന പാട്ടു പാടി കയ്യില്‍ ഓടക്കുഴലും പിടിച്ചിരിക്കുന്നതൊക്കെ വെറുതെ ചുമ്മാ ഒറ്റ നോട്ടത്തില്‍ മിന്നി മറഞ്ഞു. ഒന്നു കൂടി റിവൈന്റ് അടിച്ചു നോക്കിയപ്പോള്‍ ഓടക്കുഴലിനു പകരം ചന്ദനത്തിരിയുടെ കുഴലില്‍ ഓട്ട തുളച്ചാണു എന്നിലെ കൃഷ്ണന്റെ കലാപരിപാടി. സ്വപ്നത്തില്‍ പോലും ദരിദ്രം. അടുപ്പില്‍ ഊതുന്ന ചന്ദനത്തിരിയുടെ കുഴല്‍ എടുത്ത് ഓട്ടതുളച്ചതിനു അമ്മ ചീത്ത പറയും എന്ന് വിചാരിച്ച് ഞാന്‍ വേഗം സ്വപ്നം കാണല്‍ നിര്‍ത്തി. ആരോ വന്നു തോളില്‍ തട്ടി. സൈഡ് സീറ്റിലെ ഒരു ചേട്ടന്‍ .
“ഈ ബാത്ത്റൂം എവിടെയാ ? “
ആദ്യമായി വരുന്ന എനിക്ക് അതെങ്ങനെ അറിയാം.
“അയ്യോ അറിയില്ല്യാട്ടോ “
പുള്ളി പോയി .ശ്ശോ!!... എന്തൊരു വായനാറ്റം. ഈ വായനാറ്റം ഒരു തവണ അനുഭവിച്ചവര്‍ “ഓടയില്‍ നിന്ന്‍ ” എഴുതിയത് ഈ ചേട്ടനാണെന്ന് പോലും തെറ്റിദ്ധരിച്ചു പോകും . അയാള് വേറെ ആരോടോ ചോദിച്ച് മല വണ്ടി അവിടെ അണ്‍ ലോഡ് ചെയ്യാന്‍ പോയി .
കോട്ടുവായിട്ട് നോക്കിയപ്പോള്‍ ഫളൈറ്റില്‍ ഒരു സിനിമ വച്ചിരിക്കുന്നു. നരസിംഹം. സൗണ്ട് കേള്‍ക്കണമെങ്കില്‍ പൈസ കൊടുത്ത് ഹെഡ്സെറ്റ് വാങ്ങണമത്രെ. ഞാനതിനൊന്നും പോയില്ല. തല്‍ക്കാലം ഊമയായ ലാലേട്ടന്റെ അഭിനയം കാണാം എന്ന് തീരുമാനിച്ചു. അല്ലെങ്കിലും ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നഖവും മുടിയും വരെ അഭിനയിക്കും. പിന്നെന്തിനാ സൗണ്ട് . എന്നാല്‍ ഈ കിടാവിനെയങ്ങ് പരിച്ചയാപ്പെടാം. അപസ്മാരം ഉള്ളവര്‍ക്ക് വായില്‍ നിന്ന് പത വരുന്നത് പോലെ എനിക്ക് പണ്ടും പെണ്ണുങ്ങളെ കണ്ടാല്‍ ഒരു സാധനം മുചാണി വിരലില്‍ നിന്ന് ഒരു അരിച്ചു കേറലാണ്. ഞങ്ങള്‍ പരിചയപ്പെട്ടു. അച്ഛന്റെ അടുത്തേക്ക് ദുബായിലേക്കുള്ള വരവാണത്രെ. നന്നായി.. എന്റെ “ഇല്ല്യാ, പറ്റില്ല്യാ, കുട്ട്യേ,” പറച്ചിലൊക്കെ കേട്ടിട്ടാകണം "ങ്ങ്ള്‍ ത്രിസൂരാണല്ലേ " മലപ്പുറം ഭാഷയിലുള്ള അവളുടെ ചോദ്യം കേട്ടപ്പോള്‍ എല്ലാരും എന്നെ നോക്കി. പിന്നെ പുള്ളിക്കാരിയുടെ കയ്യിലായിരുന്നു മൈക്ക്. പിന്നെയങ്ങോട്ട് അവളുടെ വക കാളികുട്ടിയുടെ ആട്ടിന്‍ കുട്ടി കാട്ടമിടുന്നതു പോലെ ചോദ്യങ്ങളായിരുന്നു . ഒരു വിധം ഇരുന്നൂറ്റിപത്ത് മാര്‍ക്ക് കിട്ടാവുന്ന ആവെറേജ് ആന്‍സെര്‍ എല്ലാ ചോദ്യത്തിനും കൊടുത്തു. ദുബായിലൊക്കെ കുന്നത്തെ അമ്മിണീയുടെ നാക്കുപോലെ നീണ്ട റോഡുകളാണെന്നും ആ റോഡിലൂടെ ഒട്ടകങ്ങള്‍ മോണിംഗ് വാക്കിനിറങ്ങുമെന്നൊക്കെ പലരുടെയും അനുഭവ കഥകളില്‍ നിന്ന്‍ വച്ചു കാച്ചി. വര്‍ത്തമാനം പറഞ്ഞ് അവളെ കമ്പനിയാക്കി. എന്റെ വളിച്ച അസ്ഥാനത്തുള്ള തമാശകള്‍ വരെ കേട്ട് അവളു പൊട്ടി ചിരിച്ചു. ഗള്‍ഫിലെത്തിയാല്‍ എള്ളു നക്കി തിന്നണം അവലു മുക്കി തിന്നണം എന്നുള്ള പാഠങ്ങലെല്ലാം പഠിക്കേണ്ടതാണെന്നും എങ്ങനെ പണിയെടുക്കാതെ പൈസയുണ്ടാക്കാന്‍ പറ്റണം എന്നതിന്റെ വരെ ഒരു ദുബായ് ശില്പ്പശാല അവതരിപ്പിച്ചു കൊടുത്തു. പിന്നെയങ്ങോട്ട് ഷൈന്‍ ചെയ്യാന്‍ വേണ്ടി എന്റെ ഭാഷാപോഷിണിയിലെ എല്ലാ വാക്കുകളും അങ്ങോട്ട് പ്രയോഗിച്ചു.
ആ സമയം നമ്മുട്ടെ പ്രവാസി ഭാര്യ എന്നെ ഒന്ന് തോണ്ടി
“മോനെ ഒന്ന് നോക്കുമോ ...ഞാന്‍ ബാത്രൂമില്‍ പോയി വരാം “
“പിന്നെന്താ” . ഞാന്‍ ഏറ്റു. സ്വന്തം ചേച്ചിയുടെ കുട്ടി കരഞ്ഞാല്‍ തിരിഞ്ഞു നോക്കാത്ത ഞാന്‍ ഈ കുട്ടിയെ നോക്കുന്നു. അല്ലെങ്കിലും പണ്ട് തൊട്ടേ എന്റെ സ്വഭാവം അങ്ങിനെയാ ആരാനും വേണ്ടി ഇരുമ്പു വരെ ഇടിക്കും അവനവനു വേണ്ടി തവിടു വരെ ഇടിക്കില്ല.
കുട്ടിയെ എടുത്ത് ഷൈന്‍ ചെയ്യാലോ ..അന്നും ഇന്നും പൂരപറമ്പിലും തിരക്ക് കൂടുന്ന മറ്റേതൊരു സ്ഥലത്തും, ലൈനടിക്കാന്‍ ഒരു കൊച്ചിന്റെ സ്വാധീനം വളരെ ഗുണം ചെയ്യുമെന്നുള്ള തിയറി എനിക്കറിയാമായിരുന്നു. സംഗതി ഞാനും അവളും തമ്മില്‍ കല്ല്യാണവീടും മരിച്ച വീടും തമ്മിലുള്ള വത്യാസമുണ്ടെന്കിലും ഒന്ന് വളയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. വിഷുവിനു പാമ്പ് ഗുളിക കത്തിച്ചാല്‍ ഉണ്ടാകുന്ന പാടിന്റെ വലുപ്പത്തില്‍ മുഖത്തൊക്കെ ചിക്കന്‍പോകസിന്റെ പാടുന്ടെന്കിലും എനിക്കെന്താ ഒരു കുറവ് .
“ഇങ്ങോട്ട് തരൂ “ രണ്ടും കയ്യും നീട്ടി കൊച്ചിനെ വാങ്ങി. മിസ് മലപ്പുറം എന്റെ വിക്രിയകള്‍ വീക്ഷിക്കുന്നുണ്ട്.
“ഇതൊക്കെ ഒരു ടെക്നിക്കാണ്. വേണേല്‍ കണ്ടു പഠിച്ചോ “ ഞാന് പറഞ്ഞു .
പെട്ടന്ന് എന്റെ നെഞ്ചിന്റെ ഭാഗത്ത് ഒരു ചെറു ചൂട്. കൂടെ ഒരു നനവും. ഞാന്‍ ചെക്കനെ മെല്ലെ പൊന്തിച്ചു. ട്രൌസര്‍ മെല്ലെ താഴ്ത്തി. അപ്പോള്‍ ഇച്ചിരി മുഖത്തേക്കും ഒരു ചിന്ന പമ്പിംഗ്.
ഈശ്വരാ ചെക്കന്‍ പണി പറ്റിച്ചു . ശ്രീലങ്കന്‍ ഭൂപടവലുപ്പത്തില്‍ ഷര്‍ട്ടില്‍ മുള്ളിയിരിക്കുന്നു. മുഖം പുണ്യാഹം തളിച്ച് ശുദ്ധമാക്കിയിരിക്കുന്നു. നമ്മുടെ മിസ്. മലപ്പുറം ചിരി തുടങ്ങിയിരിക്കുന്നു. ചിരി പൊട്ടിചിരിയായി മാറി . ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവളുടെ ചിരി കണ്ടാല്‍ ഞാന്‍ മൂത്രമോഴിച്ചതുപോലെ ആണല്ലോ ..അവളാണെങ്കില്‍ ഒരു തരത്തിലും ചിരി നിര്‍ത്തുന്ന ലക്ഷണവും ഇല്ല. ഞാനാകെ ചമ്മി നാശകോശമായി . അപ്പോഴും അവള്‍ ചിരിച്ചു കൊണ്ടേ ഇരുന്നു. അത് കാണുമ്പോള്‍ എന്റെ “മാനസീക നിലയില്‍ കുഞ്ഞോളങ്ങള്‍ മഞ്ഞ്ജീര മണിയുണര്ത്തി” കൊണ്ടിരുന്നു. ഹരികൃഷ്ണന്‍സ് സിനിമയില്‍ ജൂഹി ചൌള മമമൂട്ടിയുടെ പാന്റ് തുടയ്ക്കുന്ന സീന്‍ പോലെ ഒരു സീന്‍ ഞാന്‍ അവിടെ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ മാത്രമേ ഉണ്ടായുള്ളൂ. ചമ്മലിന്റെ കുപ്പിച്ചില്‍ തോട്ടത്തിലൂടെ നടക്കുന്നതുപോലെയായിരുന്നു പിന്നീട് ഓരോ നിമിഷവും. പിന്നെ ആ കുട്ടിയോട് ഞാന്‍ മിണ്ടാനെ പോയില്ല.
ഫ്ലൈറ്റിറങ്ങുംപോഴും പോകുമ്പോഴും എല്ലാം അവള്‍ എന്നെ നോക്കി . ലോകത്തില്‍ മൂത്രം തകര്‍ക്കുന്ന ആദ്യത്തെ പ്രണയ ദുരന്തമായിരിക്കണം അത്. അപ്പോഴും എന്റെ ഗതി കേടിനെ അവള്‍ എന്ജോയ് ചെയ്തു വീണ്ടൂം ചിരിച്ചുകൊണ്ടേ ഇരുന്നു.
പുറത്ത് ഞാന്‍ കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ കളിയാക്കലിന്റെയും മാനക്കേടിന്റെയും ഭാരം താങ്ങാനാകാതെ താഴ്ത്തിയ ശിരസ്സുയര്ത്തി ജെസ്റ്റ് ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും ചിരിച്ചു കൊണ്ട് അവളെന്നെതന്നെ നോക്കുന്നുണ്ടായിരുന്നു. ആ സമയത്തും അവളുടെ ചുണ്ടില്‍ കളിയാക്കിയ ചിരിയും എന്റെ ചുണ്ടില്‍ ആ കുരുത്തം കെട്ട ചെക്കന്റെ മൂത്രത്തിന്റെ പുളിയും ഉണ്ടായിരുന്നു..

അങ്ങനെ അതും പോസ്റ്റായി .... എന്ത് ചെയ്യാം വേറെ വഴിയില്ല ..സഹിക്കുക അത്രേന്നേ
ReplyDeleteഇതാ തേങ്ങ. (((((ട്ടോ)))))))))
ReplyDeleteബാക്കി പിന്നെ
കൊള്ളാം മാഷെ ഈ ഫ്ലൈറ്റ് യാത്ര
ReplyDeleteമൂത്രത്തില്‍ നിന്നത് ഭാഗ്യം!! ;)
ReplyDeleteഉള്ള പരിചയം വയ്ച്ച് പറയുകയാ നീ അച്ഛന്റ്റെ മോന്‍ തന്നെ ഇതിനാണ് തന്തക്ക് ജനിക്കണമെന്ന് പറയണത്; ആ ചെക്കനൊന്നിലൊതുക്കിയല്ലൊ എന്ന ഒരു സങ്കടം ബാക്കി
ReplyDeleteനിനക്കൊരു മകന്‍ ജനിക്കട്ടെ, അവന്‍ നിന്നെക്കാള്‍ വലിയ ബ്ലോഗ്ഗര്‍ ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എന്നാലല്ലേ മകനെ നിന്‍റെ ചെയ്തികള്‍ അറിയാനൊക്കൂ.
ReplyDelete>> ലോകത്തില്‍ മൂത്രം തകര്‍ക്കുന്ന ആദ്യത്തെ പ്രണയ ദുരന്തമായിരിക്കണം അത്.<<
ReplyDeleteപ്രണയ ദുരന്തത്തിന് അനുശോചനങ്ങള്‍...
എന്തായാലും പോസ്റ്റ് കലക്കീട്ടാ...
അല്ലെങ്കിലും ലാലേട്ടന്‍ അഭിനയിക്കുമ്പോള്‍ നഖവും മുടിയും വരെ അഭിനയിക്കും. പിന്നെന്തിനാ സൗണ്ട് . “മ്,മ്മ”!! അതിനെക്കിഷ്ടായി..
ReplyDeleteഎറക്കാടാ ചിരിപ്പിച്ചൂട്ടോ…… അല്ല അപ്പോള്‍ ആദ്യം തന്നെ മൂത്രത്തില്‍ കുളിച്ചാണല്ലെ ദുബായിയില്‍ കാലുകുത്തിയത് ,, ചുമ്മാതല്ല.. ,,,,, അല്ലങ്കില്‍ വേണ്ട ഞാനായിട്ട് ഒന്നും പറയുന്നില്ല.!
പോസ്റ്റ് രസകരമായിട്ടോ..
മകന്റെ അച്ഛന്‍ തന്നെ(ആയിരിക്കും!)
ReplyDelete-ഹാസ്യം മെമ്പൊടിയായല്ല പ്രധാന ഘടകമായിത്തന്നെ പ്രയോഗിച്ചിരിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
(ബ്ലോഗിലെ ഹാസ്യമെഴുത്തുകാരേ, ബിവെയര്‍!!ഇതാ നിങ്ങള്‍ക്കൊരു ‘എതിരന്‍ കതിരവന്‍‘!)
എരക്കാടാ.....ചിരിചൂട്ടാ.....എന്നാലും ആ കൊച്ച്......സസ്നേഹം
ReplyDeleteആ കുഞ്ഞിനു നല്ല സ്ഥലകാല ബോധം!
ReplyDelete*ശിവന്റെ അമ്പലത്തില്‍ വഴി മുടക്കി നില്ക്കുന്ന കൂറ്റനെയാണു എനിക്ക് ആ ജീവനക്കാരിയെ കണ്ടപ്പോള്‍ തോന്നിയത്.*
ReplyDeleteഉം...എയർ ഇൻഡ്യയിലാണ് വന്നത് അല്ലേ...അതിനകത്താണ് ഇതുപോലുള്ള കൂറ്റൻ സാധനങൾ ഉള്ളത്..!!
ഉപമകൾ നന്നായിട്ടുണ്ട് ഏറക്കാടാ..:)
"എന്റെ അച്ഛന്‍ ഒരു മഹാ പ്രസ്ഥാനമായിരുന്നു."
ReplyDeleteഅത് ഈ മൊതലിനെ കണ്ടപ്പോ തന്നെ മനസ്സിലായി..
എന്തായാലും പ്രതിശ്രുത വധുവിന് ഇനിയും സമയമുണ്ട് രക്ഷപെടാന്‍...
ഉണ്ണീമൂത്രപുണ്യാഹത്തിന്റെ പുളിപ്പുള്ള പ്രണയം!
ReplyDeleteആ കുഞ്ഞിന് എന്റെ വക ഒരുമ്മ.
"വൈക്കത്തപ്പന്റെയും കൊട്ടാരക്കര ഗണപതിയുടെയും അമ്പലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അതു കൊണ്ട് തന്നെ വിശേഷാല്‍ ദിനം നോക്കാതെ എന്റെ വീട്ടു മുറ്റത്തായിരുന്നു "
ReplyDeleteഹഹ ഏറക്കാടാ.. ലക്ഷണമൊത്ത ഉപമകള്‍ കൊരുത്തൊരു ചിരി മാല.. തകര്‍പ്പന്‍. അസാധ്യം!
കൈതമുള്ള് പറഞ്ഞപോലെ ഹാസ്യമെഴുത്തുകാരൊക്കെ ഒന്നു ശ്രദ്ധിച്ചോ..
"പൊമിറെനിയന്‍ നായക്കുട്ടിയുടെ ചന്തം തോറ്റുപോകുന്ന ഒരു പെണ്‍കുട്ടി " .....
ReplyDeleteഈ പ്രയോഗം ഇക്കിഷ്ടായീടാ.....
ഉം....!! :D
വൈക്ക ത്തപ്പന്റെയും കൊട്ടാരക്കര ഗണപതിയുടെയും അമ്പലം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അതു കൊണ്ട് തന്നെ വിശേഷാല്‍ ദിനം നോക്കാതെ എന്റെ വീട്ടു മുറ്റത്തായിരുന്നു കൂടുന്നത്. അതൊക്കെ പോട്ടെ.. അങ്ങനെ എല്ലാം ബാധ്യതകളും തീര്‍ത്ത് (എവടെ .....അച്ചന്റെയല്ലേ മോന്‍)
ReplyDeleteഅയ്യോ..ഞാനിങ്ങോട്ട് വന്നിട്ടേയില്ല, കടം ചോദിക്കല്ലേ..,
ഏറക്കാടാ.കലക്കി,
സംഗതി കലക്കി.
ReplyDeleteപക്ഷെ എയര്‍ ഇന്ത്യയെ ദേശീയ പക്ഷി എന്ന് വിളിച്ചതില്‍ ശക്തമായി പ്രധിഷേധിക്കുന്നു.
കലക്കീട്ടാ...
ReplyDeleteഅല്ലേലും ഈ പിള്ളേര് ഇങ്ങനാ, സ്ഥാനത്ത് തന്നെ മുള്ളി കളയും..!!
:)
ReplyDeleteഒരു കാര്യം മാത്രം പറഞ്ഞില്ല( ബോധപൂര്‍വം ആണെന്നെനിക്കറിയാം) വിമാനത്തിലെ സുര....!!
ReplyDeleteലക്കുകെട്ട് ബോധമില്ലാത്ത കാരണം ആയിരിക്കും അതിനെക്കുറിച്ചൊന്നും മിണ്ടാഞ്ഞത് അല്യോ എരക്കാടാ. ബ്ലോഗിന്റെ തലക്കെട്ടില്‍ തന്നെ അത് സൂചിപ്പിച്ച സ്ഥിതിക്ക് പിന്നെ പറയാതിരിക്കാന്‍ ആവില്ല.ഏതായാലും ഉള്ള ബോധത്തില്‍ നിന്ന് എടുതെഴുതിയത് നന്നായി.
വിറ്റുകൾ കൊണ്ട് വിശാലനെ തോൽപ്പിച്ച്,ഉപമകളാൽ കുമാരനെ വീഴ്ത്തി,...ദെവെട്യ്ക്യാ പോക്കെന്റെ ഗെഡീ
ReplyDeleteഏറക്കാടൻ ട്രാവെൽസ് പറപറക്കണല്ലോ....!
കിണ്ണങ്കാച്ചി മൊതലായിട്ടാണ് കാച്ചീരിക്ക്ണ്,,,
അഭിനന്ദനങ്ങൾ....
"ചേച്ചി ബാത്റൂമില്‍ പോകാന്‍ നിന്നപ്പോള്‍ മോനെ, ഒന്നു നോക്കണേ എന്നു പറഞ്ഞു.."
ReplyDeleteമോനെ ഒന്നങ്ങു നോക്കണേ എന്നാണോ പറഞ്ഞെ?
പ്രേമിച്ചു മൂത്രം ഒഴിച്ച കഥ കേട്ടിരിക്കുന്നു പക്ഷെ ആദ്യമായാ മൂത്രം ഒഴിച്ചു പ്രേമം കലക്കിയ കഥ കേള്‍ക്കണേ. ഇനിയിപ്പോ ഏറക്കാടന്‍ ഉണ്ടാകുന്ന പിള്ളരോടൊക്കെ മേലാല്‍ മൂത്രം ഒഴിക്കരുത് എന്ന് ഓര്‍ഡര്‍ ഇടുമോ ?
ഏതായാലും സംഭവം കലക്കി ഒഴാക്കാശംസകള്‍
"ചേച്ചി ബാത്റൂമില്‍ പോകാന്‍ നിന്നപ്പോള്‍ മോനെ, ഒന്നു നോക്കണേ എന്നു പറഞ്ഞു.."
ReplyDeleteഅങ്ങനെയല്ല ഒഴാക്കാ...
"ചേച്ചി ബാത്റൂമില്‍ പോകാന്‍ നിന്നപ്പോള്‍, മോനെ, ഒന്നു നോക്കണേ എന്നു പറഞ്ഞു.."
അത് കേട്ട പാടേ, എറക്കാടന്‍ നോക്കാന്‍ പോയി...മൂത്രഭിഷേകോം കിട്ടി, അമ്മായീടെ കൈയീന്ന്....അതാണ് യഥാര്‍ത്ഥത്തില്‍ നടന്നേ...
ചാണ്ടി, കണ്ടോ ഒടുക്കം നമ്മള്‍ വേണ്ടി വന്നു സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍
ReplyDeleteഏറക്കാടന്‍, ഞാനും ചാണ്ടിച്ചനും ഇരുത്തി വായിച്ചു എന്ന് മനസിലായില്ലേ
ഇനീപ്പോ രണ്ടാളും കൂടി എന്റെ നെഞ്ചത്ത് കേറിക്കോ ...അല്ല പിന്നെ
ReplyDeletemashe...ee post vedikkettayittundu....:)nice...
ReplyDeleteകലക്കി ഏറക്കാടാ... മൂത്രത്തെ പോലും വെറുതെ വിടരുത്!
ReplyDeleteഎല്ലാരും നല്ലതു പറഞ്ഞതുകൊണ്ട് ഞാൻ ഒരു സംശയം ചോദിക്കാം.
“ചേച്ചി ബാത്റൂമില്‍ പോകാന്‍ നിന്നപ്പോള്‍ മോനെ ഒന്നു നോക്കണേ എന്നു പറഞ്ഞു. ഞാന്‍ ഏറ്റു.“ എന്നാദ്യം പറഞ്ഞു
എന്നു പറഞ്ഞിട്ടു പിന്നേം ചേച്ചി “മോനെ ഒന്ന് നോക്കുമോ ...ഞാന്‍ ബാത്രൂമില്‍ പോയി വരാം “
എന്നു പറഞ്ഞു പോയോ?
അപ്പോ കുട്ടിയെ രണ്ടു തവണ നോക്കിയോ?
റിപ്പീറ്റായതോ അതോ ആ ചേച്ചിയ്ക്ക് മൂത്രമൊഴിവിന്റെ സൂക്കേടുണ്ടായിരുന്നോ!
വെറുതേ ചോദിച്ചതാ...ജസ്റ്റ് ഫോർ ഹൊറർ!
തെറ്റ് തിരുത്തിയിട്ടുണ്ട് ജയേട്ടാ ..എന്തോ അബദ്ദം പറ്റീതാ
ReplyDeleteലോകത്തില്‍ ആദ്യമായി മൂത്രത്തില്‍ അവസാനിച്ച ദുരന്ത പ്രണയ കഥ.
ReplyDeleteഎറക്കാടാ...... ഒരു ചിന്ന ഓസ്കാറിന് കൊടുത്താലോ?
ചിരി മര്‍മം അറിഞ്ഞുള്ള പ്രയോഗങ്ങള്‍.
എവിടുന്നു കിട്ടുന്നു ഈ ഉപമകള്‍. കുറച്ചു എനിക്കും പറഞ്ഞു തരുമോ?
ഗംഭീരമായി കേട്ടോ എഴുത്ത്.
അവളുടെ ചിരി കണ്ടാല്‍ ഞാന്‍ മൂത്രമോഴിച്ചതുപോലെ ആണല്ലോ
ReplyDeleteപണി പാല്‍പായസത്തില്‍ തന്നെ കിട്ടി
മൂത്രമെന്ന പുണ്യാഹത്താല്‍ തകര്‍ന്ന പ്രണയം പോസ്റ്റായി എന്റെ മുന്നില്‍ വിതറിയപ്പോള്‍ പുളിച്ചില്ല...അത്യന്തം ഹാസ്യത്തില്‍ നിറഞ്ഞ തിരുമേനിയുടെ പോസ്റ്റില്‍ ഉപമകളുടെ മലവെള്ളപ്പാച്ചില്‍...ആദ്യം പോസ്റ്റ് വായിച്ചപ്പോള്‍ ചേച്ചിയതാ മൂത്രമൊഴിക്കാന്‍ പോകുന്നു അതും രണ്ടു തവണ. ഭാഗ്യം നെറ്റ് കട്ടായി വീണ്ടും ഇപ്പോള്‍ വന്നു വായിക്കുമ്പോള്‍ ചേച്ചിയുടെ അസുഖം കുറഞ്ഞിരിക്കുന്നു.സത്യത്തില്‍ പക്ഷി തിരുമേനിയെ നിലത്തിറക്കിയപ്പോഴേക്കും മാനം ടൈറ്റാനിക്കും കയറിപ്പോയി അല്ലെ...അല്ല ഒരു സംശയം, മുത്രത്താല്‍ അഭിഷേകം ചെയ്ത തിരുമേനിയെ കണ്ട ആ ചേച്ചി തിരിച്ചു വന്നപ്പോള്‍ എന്തായിരിക്കും പറഞ്ഞത്?!! അല്ലെങ്കില്‍ ഏറക്കാടന്‍ എന്ത് പറഞ്ഞിരിക്കും?! ജസ്റ്റ് ഫോര്‍ ഹൊറര്‍!!! :)
ReplyDeleteഅവളുടെ ചിരി കണ്ടാല്‍ ഞാന്‍ മൂത്രമോഴിച്ചതുപോലെ ആണല്ലോ മൂത്രത്തിന്റെ ഒക്കെ വിലയേ
ReplyDeleteഎന്റെ തിരുമേനി എന്നാലും ഒരു മൂത്രം പാവം തിരുമേനിയുടെ പരുശുധമായ പ്രണയം തകര്തല്ലോ , പോട്ടെ ഇനി ആരേം നെഞ്ചത്ത് കേറ്റി മുള്ളിക്കരുത് കേട്ടോ ഹിഹിഹി
ReplyDeleteതിരുമേനിക്ക് മൂത്രാഭിഷേകം ഒന്നും കിട്ടിയാൽ പോരാ.. ഉപമകൾ അടിപൊളി. കുമാരൻ കാണണ്ട.. കുമാരനാണ് ഉപമകളിൽ അഗ്രഗണ്യൻ. ദേ, വരുന്നൂ ഏറക്കാടൻ.. സൂക്ഷിച്ചോ..
ReplyDeleteമൂത്രം കല്ലിവല്ലി...
ReplyDelete(എന്റെ ബ്ലോഗില്‍ കമന്റിയതിനു നന്ദി)
ഉപമകളൊക്കെ വളരെ ഗംഭീരമായിരിക്കുന്നു.
ReplyDeleteമനോഹരമായ പോസ്റ്റ്.
അഭിനന്ദനങ്ങള്‍...
നിങ്ങളുടെ പൊട്ടിച്ചിരികണ്ടിട്ട് ആ ചേച്ചി പണി തന്നതാണോ ?
ReplyDeleteചിരിച്ചാല്‍ ആയുസ് കുടും, ഇങ്ങനെ ചിരിച്ചാല്‍ തട്ടിപ്പോകും
“മാനസീക നിലയില്‍ കുഞ്ഞോളങ്ങള്‍ മഞ്ഞ്ജീര മണിയുണര്ത്തി”
ReplyDeleteകൊള്ളാം..
മൂത്രം തകര്‍ക്കുന്ന ആദ്യത്തെ പ്രണയ ദുരന്തമായിരിക്കണം അത്. അപ്പോഴും എന്റെ ഗതി കേടിനെ അവള്‍ എന്ജോയ് ചെയ്തു വീണ്ടൂം ചിരിച്ചുകൊണ്ടേ ഇരുന്നു.
ReplyDeleteഅവള്‍ എങ്ങനെ ചിരിക്കാതെ ഇരിക്കും ?
പൊമിറെനിയന്‍ നായക്കുട്ടിയുടെ ചന്തം തോറ്റുപോകുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ പാസ്പോര്‍ട്ട് കൊടുത്ത് ബോര്‍ഡിംങ്ങ് പാസ് വാങ്ങി.
ReplyDeleteആ സമയത്തും അവളുടെ ചുണ്ടില്‍ കളിയാക്കിയ ചിരിയും എന്റെ ചുണ്ടില്‍ ആ കുരുത്തം കെട്ട ചെക്കന്റെ മൂത്രത്തിന്റെ പുളിയും ഉണ്ടായിരുന്നു..
ദൈവമേ, എടുത്തെഴുതിയാല്‍ എല്ലാ വരിയും എഴുതേണ്ടി വരും..... തകര്‍പ്പന്‍ ... എടക്കാടാ.... ആശംസകള്‍
ഹ ഹ ഹാ
ReplyDeleteകലക്കി
എനിക്കിഷ്ട്ടായി ചെക്കന്‍ മുള്ളിയത്... :)
വരികള്‍ ഗംഭീരം, ടോട്ടലി അതിഗംഭീരം.ബാക്കി നേരിട്ട് പറഞ്ഞത് :)
ReplyDeleteഇതാണ് ഈ പണി പശൂം പാലില്‍ കിട്ടാന്നു പറയണേ .ഇവിടെ പാലിന് പകരം മുത്രം ആയിന്നൊരു വ്യത്യാസം മാത്രേ ഉള്ളു ട്ടോ .................
ReplyDeleteഎന്ത് പാപം ചെയ്തോ എന്നറിയില്ല എങ്ങനെയോ വിസ ശരിയായി-
ReplyDeleteആരാണ് പാപം ചെയ്തത് എന്ന് വ്യക്തമാക്കിയിട്ടില്ല.
സ്പോണ്‍സറെയാണോ ഉദ്ദേശിച്ചത്?
എറക്കാടാ..നോം നിന്‍റെ പോസ്റ്റില്‍ സംദുഷ്ടനായിരിക്കുന്നു
ഹാസ്യം നിനക്ക് നന്നായി വഴങ്ങുന്നുണ്ട്. നീ ബൂലോകത്തില്‍ ഒരു സംഭവം ആകും....ആ സമയം അധികം വിദൂരത്തല്ല.....തുടരുക.....ശക്തമായി....
ReplyDeleteഈശ്വരാ! ആ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച കാണാന്‍ ഞാനാ ഫ്ലൈറ്റില്‍ ഇല്ലാതെ പോയല്ലോ എന്നൊരു ദു:ഖം മാത്രം ബാക്കി......:(
ReplyDeleteഎടാ കലക്കീറ്റ്ണ്ട്...കെട്ടോ....കുമാരനു ഭീഷണിയാവുമല്ലോടാ നീ ഇക്കണക്കിനു പോയാൽ .
ReplyDeleteഎന്തെഴുതും എങ്ങനെയെഴുതും എന്നു കണ്ടുപഠിച്ചോളാം, നന്ദി
ReplyDeleteഹഹ, ഞാന്‍ ഇനി മൂത്രക്കാടന്‍ എന്നേ വിളിക്കൂ...
ReplyDeleteമൂത്രം തകര്‍ത്ത പ്രണയം തകര്‍ത്തുകളഞ്ഞു .... നല്ല അവതരണം ... ആശംസകള്‍
ReplyDeleteഏറക്കാടാ ഇതൊരു കലക്കന്‍ പോസ്റ്റ് ആയി. ഒരു മുഴുനീള ഹാസ്യ ചിത്രം കാണുന്ന പോലെയാണ് വായ്ച്ചു തീര്‍ത്തത്. വായാനയുടെ തുടക്കം മുതല്‍ ഞാന്‍ ചിരിച്ചു തുടങ്ങി. ഓരോ പോസ്റ്റുകളും കൂടുതല്‍ നന്നാകുന്നുണ്ട്.
ReplyDeleteThis comment has been removed by the author.
ReplyDeleteകുട്ടികളും വിമാനവും ഒരിക്കലും ഒരുമിച്ചു പോകാന്‍ പറ്റാത്ത രണ്ടു സംഗതികളാണ്. മൂത്രം മാത്രമല്ല, ഇവര്‍ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ അങ്ങ് കരയാന്‍ തുടങ്ങിയാല്‍ പിന്നെ ആ യാത്രാ കട്ടപ്പോഹ. എന്റെ ഒരു അനുഭവം ഇവിടെ വന്നു മൂത്ര്ച്ചാല്‍ തീരില്ല, കുറേയുണ്ട് നേരം കിട്ടിയാല്‍ ബ്ലോഗാം...
ReplyDeleteരസമുണ്ട് വായിക്കാൻ.. ആശംസകൾ......
ReplyDeleteമൂത്രത്തിലല്ലെന്റെ ദുഖം കഥാ-
ReplyDeleteപാത്രമാ വഴിമുടക്കി ക്കൂറ്റനഹോ
എത്ര ശ്രമിച്ചിട്ടും മായുന്നിലാ -
ചിത്രം മലപ്പുറം കന്യയുമെറക്കാടനും .
സംശ്യല്യ....എറക്കടന്‍ ഒരു മുഴുക്കാടന്‍ തന്നെ. ഗംഭീരായിരിക്ക്ണൂ...
goമൂത്രം തളിച്ചാൽ ശരീരവും മനസ്സും ശുദ്ധമാവുമല്ലൊ; ഇവിടെ ശിശുമൂത്രം അതാണെന്ന് ധരിച്ചാൽ മതി.
ReplyDeleteതകർത്തു ഏറക്കാടാ... കിടിലൻ ആയിട്ടുണ്ട്.
ReplyDeleteഇനിയിപ്പോൾ ഏറക്കാടൻ പറയണ പോലെ എന്നു എന്നൊരു പഴംചൊല്ലുതന്നെ ഉണ്ടാവില്ല എന്നാരു കണ്ടു..
ആശംസകൾ
ha ha.. kalakki erakkada.... enthayalum punyaham thalichanallo oru puthya sthalathekku etheeth,,,, :)
ReplyDeleteഏറക്കാടാ തകര്‍ത്തു മാഷേ.കിടിലന്‍ ആയിട്ടുണ്ട്.ഉപമകള്‍ എല്ലാം നന്നായി...ഇനീം പോരട്ടെ...
ReplyDelete“അവളുടെ ചുണ്ടില്‍ കളിയാക്കിയ ചിരിയും എന്റെ ചുണ്ടില്‍ ആ കുരുത്തം കെട്ട ചെക്കന്റെ മൂത്രത്തിന്റെ പുളിയും”
ReplyDeleteഎന്റെ ചുണ്ടില്‍ എറക്കാടനുള്ള ഒരായിരം ആശംസകളും....
ഹ ഹ ഹ.... അപ്പോള്‍ നല്ല ഐശ്വര്യമായിട്ട് തന്നെയാണ് ദുബായിയില്‍ കാല്‍ കുത്തിയതല്ലേ? ഇങ്ങനെ ചിരിപ്പിക്കല്ലേ എന്റെ ചങ്ങാതീ...
ReplyDeleteചിരിപ്പിച്ചു കൊല്ലും അല്ലെ..:) നന്നായിട്ടുണ്ട്.
ReplyDeleteThis comment has been removed by the author.
ReplyDeleteആകര്‍ഷണത്തിന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഡയരക്റ്റ് ടെലികാസ്റ്റ് ചെയ്യുന്ന കണ്ണുകള്‍.
ReplyDeleteവെച്ചൂര്‍ പശുവും ചിറ്റൂര്‍ നെല്ലും മാറി നില്‍ക്കുന്ന സൌന്ദര്യം.
ഏതോ ഒരു വേലിയേറ്റ വേലിയിറക്ക സമയത്ത് രണ്ട് പേരും കെട്ടിപ്പിടിച്ചതിന്റെ ഫലം.
സ്വപ്നത്തില്‍ പോലും ദരിദ്രം.
അയാള് വേറെ ആരോടോ ചോദിച്ച് മല വണ്ടി അവിടെ അണ്‍ ലോഡ് ചെയ്യാന്‍ പോയി .
വിഷുവിനു പാമ്പ് ഗുളിക കത്തിച്ചാല്‍ ഉണ്ടാകുന്ന പാടിന്റെ വലുപ്പത്തില്‍ മുഖത്തൊക്കെ ചിക്കന്‍പോകസിന്റെ പാടുന്ടെന്കിലും എനിക്കെന്താ ഒരു കുറവ്
ഏതായാലും ലാലേട്ടന്‍ പറഞ്ഞ പോലെ
"ചേട്ടനതങ്ങോട്ട് സുഖിച്ചെട മോനെ"..... ഇനിയും കാണാം.
തകര്‍പ്പന്‍ ... ഏറക്കാടാ.... ആശംസകള്‍
ReplyDeleteപ്രവാസികളുടെ ദേശീയപക്ഷിയായ എയര്‍ ഇന്ത്യയില്‍
ReplyDeleteആകര്‍ഷണത്തിന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഡയരക്റ്റ് ടെലികാസ്റ്റ് ചെയ്യുന്ന കണ്ണുകള്‍. അടുത്തെങ്ങും ഞാന്‍ ഇമ്മാതിരി സൗന്ദര്യമുള്ള ഒരു മലയാളികൊച്ചിനെ കണ്ടിട്ടില്ല. വെച്ചൂര്‍ പശുവും ചിറ്റൂര്‍ നെല്ലും മാറി നില്‍ക്കുന്ന സൌന്ദര്യം. കത്തണോ വേണ്ടയോ എന്ന മട്ടിലുള്ള ബള്‍ബിനെ പോലെ ഒരു ചിരി എനിക്കു വേണ്ടി വെമ്പിനില്‍ക്കുന്നു. ആ ചിരി പുറത്തേക്ക് ചര്‍ദ്ദിക്കേണ്ട സമയമേ വേണ്ടി വന്നുള്ളൂ.
"ങ്ങ്ള്‍ ത്രിസൂരാണല്ലേ " മലപ്പുറം ഭാഷയിലുള്ള....
ഗുരുവേ നമഹ!
ഇങ്ങളിന്ങ്ങനെ എഴുതിയാന്‍ ഈ ഉണ്ണിക്കുട്ടന്‍ എന്ത് ചെയ്യും ?
രസിച്ചു വായിച്ചു, എനികെന്റെ കണ്ണട ഓര്മ വന്നു ..
ഇനി ദിവസും ഇവിടെ വരാം :)
പറഞ്ഞപോലെ ഇന്നലെ നാല് കമന്റ് കിട്ടി കേട്ടോ .ഓ എം ആറെ, നന്ദി
ആശംസകളും
തിരുപ്പതി ഭഗവാന്റെ ലഡു പൊതിയുന്ന മഞ്ഞസഞ്ചിയില്‍ കൊള്ളിക്കാനുള്ള മാര്‍ക്കേ ഉണ്ടായിരുന്നൂ എങ്കിലും എന്ത് പാപം ചെയ്തോ എന്നറിയില്ല എങ്ങനെയോ വിസ ശരിയായി ...
ReplyDeleteമാര്‍ക്കു കുറഞ്ഞാല്‍ എന്താ ഒരു സൂപ്പര്‍ ഹിറ്റ് ബ്ലോഗിന്റെ ഉടമ ആയില്ലേ..മാര്‍ക്കുണ്ടായിരുന്നെങ്കില്‍ എവിടെയെങ്കിലും ഇരുന്നു പഠിപ്പിക്കുകയോ മറ്റോ വേണ്ടിവരുമായിരുന്നല്ലോ...
എന്നാല്‍ ഈ ബ്ലോഗിനും പോസ്റ്റിനും നൂറില്‍ നൂറു മാര്‍ക്ക്....എന്‍റെ വക..
ഹംസാക്ക : തേങ്ങക്കു നന്ദി
ReplyDeleteഅഭി : നന്ദി
രാമേട്ടന്‍ : അതെ, അതിലൊതുങ്ങി
പി ഡി : ഉവ്വ
റഫീക് : എന്തിനാടാ അത്രക്കും ചിന്തിക്കുന്നതു
നൗഷു : താങ്ക്സ്
കൈതമുള്ള് : അതൊരു കൊട്ടാണോ
യാത്രികന്‍ : ഹ..ഹ നന്ദി
തെച്ചികൊടന്‍ : കൊചല്ലെ ക്ഷമി
ഭായി : അതെ ഭായി
ചാണ്ടി : ഉവ്വ
ReplyDeleteഅലി : ഉമ്മ വച്ചൊ വക്കാന്‍ പറ്റിയ മുതലു തന്നെയാ
നന്ദേട്ടാ : നന്ദി
ഗോപന്‍ : നന്ദീടാ
കമ്പര്‍ : മറക്കണ്ട സെപ്തംബര്‍
ചെറുവാടി : അതു ദുരുദ്ദേശന്‍ വച്ചൊന്നുമല്ല ചങാതി
സിബു : ശരിയാ
കാപ്റ്റൈന്‍ : :)
തണല്‍ : അയ്യൊ ഞാന്‍ അടിചിട്ടില്ലാട്ടൊ
ബിലാത്തി : അവരു കേള്‍ക്കണ്ട
ഒഴാക്കാന്‍ ;ആശംസകള്‍ വരവു വച്ചു
കുസുമം : വിടി ഇടക്കൊക്കെ പൊട്ടിക്കണ്ടെ
ReplyDeleteജയേട്ടാ : ഞാന്‍ തെട്ടു തിരുത്തി
സുള്‍ഫിക്കാ : ജീവിച്ചു പൊട്ടെന്നെ
പാവപ്പെട്ടവന്‍ : പണി കിട്ടി
നല്ലി : കിട്ടി മോനെ
അച്ചായന്‍ : ഇല്ല മാഷെ മുള്ളിക്കൂല
മനോരാജ് : ദേ വീണ്ടും ... ഹും ആ കുമാരന്‍ കേള്‍ക്കണ്ട
കണ്ണൂരാന്‍ : നന്ദി
റാംജി : നന്ദി
സന്ദീപ് : അറിയില്ല
കുമാരന്‍ : നന്ദി
ഗോപെട്ടാ : തുടര്‍ച്ചയായുള്ള വരവിനു നന്ദി
കൂതറേ : നിനക്കു ഞാന്‍ വച്ചിട്ടുണ്ട്
ReplyDeleteഅരുണേട്ടാ : നന്ദി
കുട്ടന്‍ : കറക്റ്റ്
വാസു : സന്തൊഷായി
സോണ : നന്ദീണ്ട്രാ
വായാടീ : ആ കുഞ്യെ കുട്ടി നീയായിരുന്നോ ,,സംശയം
സലാഹ് : നന്ദി
വഷളന്‍ : അയ്യേ
നാടകക്കാരന്‍ : ദേ വീണ്ടും
മരഞ്ചാടി : നന്ദി
അക്ബര്‍ : നന്ദി ഭായ്
വഴിപൊക്കന്‍ : ബ്ലൊഗണം
ReplyDeleteവിപിന്‍ : നന്ദി
ആ ശ്ലൊകത്തിനു നന്ദി
മിനി : ബട്ട് ടീചറെ ഇതിരുമാതിരി മൂത്രമായിരുന്നു
ദിലീപ് : നമ്മുക്കു നോക്കാം
ശ്യാമ : അതെ കുട്ടീ
നൂലന്‍ : നന്ദി
പരമൂ : അതെനിക്കിഷ്ടായി
വിനുവേട്ടന്‍ : നന്ദി
ആളവന്താന്‍ : ആയികൊട്ടെ
മിനേഷ് : വരണം
കാമുകന്‍ : സന്തോഷം
കിണ്ണങ്കാച്ചി....!!!
ReplyDeleteഎടാ നീ എഴുതി പിടിപ്പിച്ചിട്ടുണ്ട് ........... അത്ര മാത്രം ....... "പറമ്പില്‍ കൂര്‍ക്ക നടാന്‍ വെച്ച കാശ് കൊണ്ട്" അത്രയ്ക്ക് വന്നിട്ടില്ല . ഇനിയും പോരട്ടെ .. നിന്‍റെ അലക്കുകള്‍ ...
ReplyDeleteഅസാദ്യ ഉപമകൾ അലക്കി പൊളിച്ചു
ReplyDeleteകലക്കീണ്ട്രാ ഗഡീ...
ReplyDeleteമൂത്രത്തിന്റെ പുളിപ്പ് എങ്ങനെ... പഞ്ചാരയിടാത്ത നാരങ്ങവെള്ളം പോലെയാ....
ReplyDeleteചെറുക്കന്റെ വക പമ്പിംഗ് ആയത് കാര്യമായീ.... മറ്റേതാരുന്നെങ്കിലോ.... എറക്കാടന്റെ....പെണ്ണുങ്ങളെ കണ്ടാല്‍ ഒരു സാധനം മുചാണി വിരലില്‍ നിന്ന് ഒരു അരിച്ചു കേറുമെല്ലോ ,,അത് ഇതോടെ... മാറികിട്ടിയേനേ...
ഈ ചിരിയൊന്ന് നിന്നിട്ട് വേണ്ടേ കമന്റ് എഴുതാൻ..
ReplyDeleteഇച്ചീച്ചി ... ഏറക്കാടാ.........!!!!!!!!!!
ReplyDeleteഹ ഹ ഇത് കാണാന്‍ വൈകിയെങ്കിലും മിസ് ആകാത്തത് സന്തോഷം. എറക്കാടാ ചിരിപ്പിച്ചൂട്ടോ :)
ReplyDeleteനന്നായി ചിരിപ്പിച്ചു...
ReplyDelete:)
എന്റെ ഏറക്കാടാ നിങ്ങ ആള് ഒരു ബല്ലാത്ത പഹയന്‍ തന്നെ .......ഇങ്ങട മൊഹബത് മൂത്രത്തില്‍ കുളിച്ചു മക്കാറായ കഥ നുമ്മക്ക് പെരുത്ത് ഇഷ്ടായി
ReplyDeleteഅയ്യേ! കഷ്ടം.
ReplyDeleteതകര്‍പ്പന്‍ ... ഏറക്കാടാ.... ആശംസകള്‍
ReplyDeleteഎറക്കാടന്‍ തരുണിമണി മൂത്രം തുടച്ചു തന്നില്ലെങ്ങിലും കുട്ടിയുടെ അമ്മ തുടച്ചു തന്നു കാണുമല്ലോ അല്ലെ....എന്തായാലും തരുണിയില്‍ നിന്നും പ്രതീക്ഷിച്ചത് ഒരു അമ്മായിയില്‍ നിന്നെഗിലും കിട്ടികാണും....പോസ്റ്റ് അടിപൊളി ആയിട്ടുണ്ട് കെട്ടോ.....
ReplyDelete