Jun 21, 2010

ബ്ലോഗ്‌ പിറന്നാളോ ... ?


ജൂലൈ 7 എന്നതു എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പെട്ട ദിവസം ആയത്‌ അന്ന് ചൊവാഴ്ചയായതു കൊണ്ടോ കുട്ടികളില്ലാത്ത എന്റെ കൂനം മൂച്ചിയിലുള്ള വകയിലെ ഒരമ്മായി ദഹനക്കേട്‌ വന്ന് ചർദ്ദിച്ചപ്പോൾ അത്‌ ഗർഭമാണെന്നു കരുതി സന്തോഷിച്ചതു കൊണ്ടോ അല്ല. മുത്തു ചിപ്പി മാത്രം വായിച്ചിരുന്ന ഞാൻ അന്നാണ​‍്‌  ബ്ലോഗനാർക്കാവിലമ്മയെ മനസ്സിൽ ധ്യാനിച്ച്‌  ബൂലോകത്തേക്ക്‌ കിഴാക്കാംതൂക്കായി  നര്‍മ്മത്തിന്റെ നാഴി പാക്കറ്റ്‌ പാലുമായി  കടന്നു വന്നത്‌. അതെ കുളത്തൂര്‍ കണ്ണമ്മയിലെ തുടക്കക്കാരനായ കമലഹാസനെ പോലെ ബാലബ്ലോഗറായ ഞാൻ   തനിമലയാളത്തിൽ സൈബർ ജാലകം കൂട്ടി കുഴച്ച്‌ ബ്രേക്ക്‌ ഫാസ്റ്റും ഉച്ചഭക്ഷണവും അത്താഴവും കഴിച്ചു തുടങ്ങിയിട്ട്‌ പ്രോജക്ടിന്റെ വീല്‍ തിരിയുന്നത് പോലെ തിരിഞ്ഞിട്ട്  ഒരു കൊല്ലമായി എന്നു പറയാം. പിതൃ സ്വത്തായി കിട്ടിയ നുണ പറച്ചില്‍ ഒരുകൂട്ടി ബ്ലോഗ്‌  തുടങ്ങിയ കാലത്ത്‌ നല്ല വെലോസിറ്റിയില്‍  കക്കൂസിൽ ഇരിക്കുമ്പോൾ പോലും ഇപ്പോൾ ആരെങ്കിലും കമന്റ്‌ ഇട്ടിട്ടുണ്ടാകുമോ എന്ന് വിചാരിച്ച്‌ സംഗതി  പകുതിയാക്കി വന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്‌.  അതൊരു കാലം.  
  എന്റെ ഈ വാർഷികം ഒന്നു ആഘോഷിക്കണം എന്നത്‌ ദുബായിലെ എല്ലാ ബ്ലോഗർമാർക്കും ഒരു ആഗ്രഹമായിരുന്നു. നന്ദപർവ്വവും കായംകുളവും ഒരോ പോസ്റ്റിൽ ഒതുക്കി നാട്ടിൽ നിന്ന് കൊണ്ട്‌ ബ്ലോഗ്‌ പിറന്നാൾ ആഘോഷിചപ്പോൾ എനിക്കും അതിനു മേലെ ചെയ്യണം എന്നു തോന്നി. അഹങ്കാരം കൊണ്ടാണെന്നു കൂട്ടിക്കൊ. മൂക്കിനെക്കാള്‍ വലിയ മൂക്കുത്തി ഉള്ള കാലമല്ലേ.  അങ്ങനെ ആഘോഷത്തിന്റെ കരട് രൂപം  സെറ്റപ്‌ ആക്കി. കള്ളുഷാപ്പിലെ ഇന്നത്തെ സ്പെഷല്‍ എന്നാ പോലെ ആ ആഘോഷത്തിനു  ബഹറിനിൽ നിന്നും സജി അച്ചായൻ കൂടി വരാമെന്നേറ്റപ്പോൾ എല്ലാം  ഓക്കെ ആയി. പക്ഷെ ഏറ്റവും വലിയ പ്രശ്നം ജൂലൈ 7 നു പ്രവർത്തി ദിവസം ആണല്ലോ. മറ്റു ദിവസങ്ങൾ നോക്കിയപ്പോൾ അന്നൊന്നും പുലികൾക്ക്‌ ആർക്കും ഒഴിവില്ല. എന്നാൽ പിന്നെ ഇച്ചിരി നേരത്തെ ജൂൺ 18 നു ഗ്രാന്റ്‌ ഹോട്ടലിൽ വച്ച്‌ ആഘോഷിക്കാം എന്നു വിചാരിച്ചു. അങ്ങനെ കുറച്ചു ആളുകൾക്ക്‌ മാത്രം ഇൻവിറ്റേഷൻ അയച്ചു. ചെറിയ പരിപാടി. ക്ഷണിക്കാത്തവർ ആരും പിണങ്ങരുത്‌.  വൈകുന്നേരം 6 മുതൽ 10 വരെ ഒരു ചെറിയ  ഫങ്ങ്ഷൻ.
അങ്ങനെ പരിപാടികൾ ആരംഭിച്ചു. ആദ്യം എത്തിയതു കൈപ്പള്ളിയായിരുന്നു. ലഗ്നത്തില്‍  വിഘ്നമായതുകൊന്ടോ  എന്തോ കണ്ണാട ഫ്രൈമും മുടിയുടെ സ്റ്റൈലും  മാറ്റിയപ്പോൾ ആളെ എനിക്കു മനസ്സിലായേ ഇല്ല.  കുറച്ചു കഴിഞ്ഞപ്പോൾ ISI മാര്‍ക്ക്‌ ചിരിയുമായി   കൈതമുള്ളും കൈതമുള്ളിയും വന്നു. അത് പിന്നെ അങ്ങനെ ആണല്ലോ. ആബെലച്ച്ചിനില്ലാതെ കലാഭവന്‍ ഇല്ലല്ലോ.  പിന്നെ കുഴൂർ വിൽസൺ, സജി അച്ചായൻ, പൊറാടത്ത്‌, ഹരിയണ്ണൻ, സിദ്ധാർത്ഥൻ, പാർപ്പിടം, ബിനോയ്‌, കുറുമാൻ, മുസാഫിർ, പകൽകിനാവൻ, കിച്ചു ചേച്ചി, സുൽ, രാം മോഹന്‍ പാലിയത്ത് അത്രയും പേർ മാത്രം. അയ്യോ... എലി ഇല്ലാത്ത പത്തായപുരയോ. ഒരിക്കലുമില്ല. വിശാലനും വന്നു ചേർന്നു. കാരണം പണ്ടാരോ പറഞ്ഞതു പോലെ ബ്ലോഗ്‌  മൈനസ് വിശാലൻ സമം വട്ടപൂജ്യം ആണല്ലോ. അദ്ദേഹം കൂടി വന്നപ്പോള്‍ ഇഞ്ചി കൊത്തിയരിഞ്ഞ മട്ടന്‍ മസാല പോലെ സദസ്സ് ഗംഭീരമായി.
ആദ്യം നാരങ്ങാ വെള്ളത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. അത് കഴിഞ്ഞ്  പൊട്ടിതെറിക്കുന്ന കുമിളകൾ പതഞ്ഞൊഴുകുന്ന ഒരു ഹെങ്കൻ ബിയറിൽ കവിതകൾ രചിച്ച്‌  ഹരിയണ്ണന്‍ സ്വാഗതപ്രസംഗം നടത്തി. അധ്യക്ഷൻ സജി അച്ചായൻ. പിന്നെ ഒരോരൊത്തരുടെയും വക പ്രസംഗം.
ഇനി കുറച്ചു ഫോട്ടങ്ങൾ.
കൈതമുള്ളിന്റെ വക സംഗതിയും ശ്രുതിയും പോകാത്ത ഒരു പാട്ട്‌. കൂട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും ആര്‍ക്കും പറ്റുമെന്നത് കൊണ്ട് എല്ലാരുടെയും കൂടെ ഞാനും പാടി. 

                            ഹരിയണ്ണന്റെ വക ഒരു ശബരിമല ഭക്തിഗാനം

                                   തണുപ്പ്‌ സഹിക്കവയ്യാതെ പകൽകിനാവൻ

                        കത്തി സഹിക്കവയ്യാതെ അവസാനം ശശിയേട്ടൻ അത്‌ പറഞ്ഞു

                                    അതിനിടക്ക്‌ ആർത്തി മൂത്ത്‌ സിദ്ധാർത്ഥൻ

                                          അസൂയ ഒരു രോഗമാണോ?

                        നോക്കി പേടിപ്പിക്കല്ലേ...ഞാൻ മന്ത്രവാദം പടിച്ചതാ...അല്ല പിന്നെ

    പൊറാടത്തിന്റെ പാട്ടിനിടക്ക്‌ രാം മോഹൻ പാലിയത്തിനെ കൈപ്പള്ളി യാത്രയയക്കുന്നു.

                                                    രണ്ട്‌ തമാശക്കാര​‍്‌

                                ജോസ്‌ പ്രകാശ്‌ മോഡലിൽ അഞ്ചൽക്കാരൻ

                  നാരങ്ങാവെള്ളം ബെക്കാർഡിയാണെന്ന് വിചാരിച്ച്‌ കുടിക്കുന്ന ബിനോയ്‌

            അയ്യോ..ടാ... എന്തൊരു സ്നേഹം...ഒരു ഉറുമ്പിനോട്‌ സം സാരിക്കുകയാ...(കുറുമാന്‍)

                         പാർട്ടി പിരിച്ചു വിടാൻ തീരുമാനമെടുത്ത കുഴൂരിന്റെവക ഒരു കവിത 


അങ്ങനെ പോകാറായി. എല്ലാവരും എനിക്കു ആശം സകൾ നേർന്നു. കാലടി ശന്കരാചാര്യരുടെ ഡിലീറ്റ്‌  കിട്ടിയപോലെ  ഞാൻ വാനോളം പൊങ്ങി. ദോശ മറച്ചിടുന്നതിനു പകരം ദോശ കല്ലേ മറിച്ചിടുന്ന ഫാമിലിയില്‍ പെട്ട ഭാവിയിലെ ഈ എറക്കാടൻ പുലികുട്ടിക്ക്‌ ആശം സകൾ നേർന്നു.
പോകാൻ നേരത്ത്‌ ബൂലോകത്തിന്റെ സ്പന്ദനമായ വിശാലനു ഒരേ നിർബന്ധം എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന്. ഞാനായിട്ട്‌ തടസ്സം നിന്നില്ല. കിച്ചു ചേച്ചിയുടെ കൊച്ച്‌ ഒരു കാച്ചങ്ങു കാച്ചി.



അങ്ങനെ അതും കഴിഞ്ഞു. കണ്‍ പീലികളില്‍ ചിലന്തിവല തൂങ്ങുന്നതിനു മുന്നേ കൈതമുള്ളിന്റെ നന്ദി പ്രസംഗവും കഴിഞ്ഞ്‌ പിരിഞ്ഞു.

ശ്ശോ ഒന്നു വീട്ടിൽ എത്തിയിരുന്നെങ്കിൽ

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
ഇങ്ങനെയൊക്കെ നടക്കുമെന്നു നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ ബ്ലോഗർമാരെ. ഒരു 100 കൊല്ലം ബ്ലോഗെഴുതിയാലും നടക്കില്ലെന്നറിയാം. കുഴിയാന മദിച്ചാല്‍ കൊലയാനയാകില്ലല്ലോ. എന്നാലും സ്വപ്നങ്ങൾക്ക്‌ പൈസ മുടക്കില്ലല്ലോ. സജി അച്ചായൻ ബഹറിനിൽ നിന്ന് ചുമ്മാ നെല്ലിക്കാതളം വക്കാൻ വൈകിയതിനെ തുടർന്ന് 950 കി.മി വണ്ടിയോടിച്ച്‌ ദുബായിലേക്ക്‌ വരുന്നുണ്ടെന്നു കേട്ടപ്പോൾ എല്ലാരും കൂടി കാണാം എന്നു വച്ചു. ഇതു വരെ വന്നിട്ടു കാണാതിരിക്കുന്നത്‌ മോശമല്ലേ. അങ്ങനെ ആ സംഭവത്തിന്റെ ഫോട്ടോകളാണു മുകളിൽ കണ്ടത്‌. ദുബായ്‌ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. അല്ലാതെ ഉള്ള മോര് ചുക്കിട്ടു കാച്ചി ഉറങ്ങാനിനി വേറെ കുടിക്കണം എന്ന പോലെ  ഇപ്പോള്‍ തന്നെ കുടിക്കാന്‍ രണ്ടു ബിയറിന് വകയില്ലാത്ത ഞാന്‍ പാര്‍ട്ടി നടത്തുമോ.  ജൂലൈ 7 നു ഞാൻ രണ്ടു ബിയറും പൊട്ടിച്ച്‌ പല്ലു തേക്കുന്നതിനു മുൻപ്‌ ഒറ്റക്കിരുന്ന് അടിക്കാതെ എന്റെ ബ്ലോഗിന്റെ അമ്പു പെരുന്നാളിനു  എന്താഘോഷം. അരി മണിക്ക് വകയില്ലാത്തവന്‍ തരിവളക്ക് മോഹിച്ചിട്ട് എന്ത് കാര്യം.  നിങ്ങളൊന്നുമില്ലാതെ എനിക്കെന്താഘോഷം. നിങ്ങൾക്കും എന്നോട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ആഘോഷിക്കാം. അപ്പൊൾ വൈകീട്ടെന്താ പരിപാടി. ചിയേഴ്സ്‌.....

103 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. ഇതാ പിടിച്ചോ നിന്‍റെ സ്ഥിരം കിട്ടാറുള്ള തേങ്ങ......:)

    ReplyDelete
  2. ((((((ഠേ))))))))))
    തേങ്ങാ പിടിച്ചോ

    ReplyDelete
  3. കഷ്ടം.... എറക്കാടനു കൊണ്ടില്ല!
    (((((((ഠേ)))))))
    ഈ തേങ്ങ ഹംസക്കാടെ തലക്കെറിയട്ടെ!

    ReplyDelete
  4. :):)അങ്ങനെ പിന്നേം മീറ്റ്‌ // ഈറ്റ്

    ReplyDelete
  5. നല്ല പോസ്റ്റ് എറക്കാടാ...
    ഫോട്ടോകളും അതിന്റെ ഡയലോഗുകളും ഗംഭീരം :)

    ReplyDelete
  6. അല്ലേലും ഇങ്ങള് പുലി അല്ലെ കാടാ... ഹ... ഹ...ഹ...

    ReplyDelete
  7. ഹഹഹ - കൊള്ളാം മലര്‍പ്പൊടിക്കാരന്റ്റെ സ്വപ്നാമാണെന്ന് അവസ്സാനമല്ലെ മനസ്സിലായത്

    ReplyDelete
  8. ഇത് ചതിയായി പോയി. തേങ്ങ അടിക്കാമെന്ന് കരുതി ഓടി വന്നതാ . അത് രണ്ടു സൗദി "യമാണ്ടാന്മാര്‍" അതും 'പുലികള്‍' കൊണ്ട് പോയി .
    അല്ല എരക്കാടാ. നമ്മള്‍ ദുബൈയില്‍ ഉള്ളപ്പോള്‍ സൌദിക്കാരെ കൊണ്ട് അടിപ്പിച്ചത് മോശമായിപോയി. (ഞങ്ങളെ അത്ര വിശ്വാസം പോരെ)
    സംഗതി കലക്കി. ഫോട്ടോയും അടിക്കുറിപ്പും ഗംഭീരം. തന്റെ പതിവ് ചേരുവ തമാശ തന്നെ. നന്നായി അവതരിപ്പിച്ചു കേട്ടോ.
    മലര്‍പൊടി വിറ്റു വിറ്റു ഒടുവില്‍ ........ ഏതായാലും ഇങ്ങു തിരിച്ചു വന്നല്ലോ.
    (നിനക്ക് ഞങ്ങളൊരു യാത്ര അയപ്പ് തരുന്നുണ്ട്. (അത് ഇങ്ങിനെ പറയണമായിരുന്നോ? കാത്തിരുന്നോ അവിടെ. പൈസ ചിലവാക്കുകയോ? ഞങ്ങളോ? അതും നിനക്ക് വേണ്ടി!)

    ReplyDelete
  9. ചിയേര്‍സ്.. ആശംസകള്‍....

    ReplyDelete
  10. 'ആട്ടുന്നിടത്ത് പിണ്ണാക്ക് കൊടുക്കാത്തവന്റെ വീട്ടില്‍ ചെന്നാല്‍ എണ്ണ കിട്ടുമോ' എന്നൊരു ചൊല്ല് പോലെ , എരക്കാടന്‍ പാര്‍ട്ടി നടത്തി എന്ന് എഴുതിയപ്പഴെ പുളുവാണെന്ന് മനസ്സിലായിരുന്നു .(അവസാനം അത് എഴുതിയില്ലേല്‍ പോലും).

    ReplyDelete
  11. കൊള്ളാം നല്ല ബ്ലോഗ്‌ ഈറ്റ്‌ അല്ല മീറ്റ് ...

    ReplyDelete
  12. തകര്‍പ്പന്‍ ചിത്രങ്ങളും അതിനൊത്ത വിവരണവും....കിച്ചു ചേച്ചിയോട് കൈതമുള്ളിന്റെ അഭ്യര്‍ത്ഥന അസലായി...

    നന്ദി ആശംസകള്‍!

    ReplyDelete
  13. നിങ്ങളൊന്നുമില്ലാതെ എനിക്കെന്താഘോഷം. നിങ്ങൾക്കും എന്നോട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ആഘോഷിക്കാം.

    "ചിയേർസ്………"
    അസ്സലായി…..അസ്സലായി…. എറക്കാടൻ ഏറെക്കാലമായി അസ്സലായി….


    ഇനിയും അസ്സലാകട്ടെ …. ദീർഘനാൾ.

    ReplyDelete
  14. ഹൂഹഹഹാ...
    ഹൂഹഹഹാ...
    (ഞങ്ങള്‍ സൗദി ബ്ലോഗ്ഗേഴ്സ് ഇപ്പം ഇങ്ങനാ ചിരിക്കുന്നേ)
    ഏറക്കാടാ..സം‌ഭവം ജോര്‍!!
    ചിത്രങ്ങളും ഡയലോഗുകളും സൂപ്പര്‍!

    ReplyDelete
  15. അപ്പൊ സത്യായിട്ടും കള്ളമായിരുന്നോ? ഹോ!! ഞാന്‍ അങ്ങ് വിശ്വസിച്ചു പോയി.

    ReplyDelete
  16. ചിത്രങ്ങളുടെ കുറിപ്പുകള്‍ തന്നെയാണ് ഈ പോസ്റ്റിലെ താരം.

    ReplyDelete
  17. നീ ബ്ലോഗില്‍ കുടുങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പിറ്റേന്നാ ഞാന്‍ വലിയൊരു ഊരാക്കുടുക്കില്‍ കുടുങ്ങിയതിന്റെ മൂന്നാം വാര്‍ഷികം! ഏതായാലും ആശംസകള്‍. :)

    (ഈ കമന്റ് എന്‍റെ നല്ലപാതി കണ്ടില്ലെങ്കില്‍ നമുക്ക് വീണ്ടും കാണാം)

    ReplyDelete
  18. ഹ..ഹ..ഹ... കലക്കന്‍!!

    ReplyDelete
  19. തേങ്ങ തന്ന് വായനയും കഴിഞ്ഞ് കാത്തിരിക്കായിരുന്നു. എങ്ങനാ കൈനീട്ടം ഗുണമുണ്ടൊ എന്നറിയാന്‍ . 45 മിനുറ്റ് കൊണ്ട് 21 കമന്‍റ് . അത്രയൊക്കെ ആയപ്പോള്‍ സമാധാനമായി. ..! ഞാന്‍ തേങ്ങ ഉടച്ചതിന്‍റെ പിന്നാലെ അലി അതാ പൊട്ടതേങ്ങയുമായി വരുന്നു.. അയ്യേ അയ്യയ്യേ...... അലി പൂയ്.....
    എന്താ സുല്‍ഫീ നിനക്ക് സൌദിതേങ്ങയോട് ഇത അലോഹ്യം ? ഹാ നല്ലതല്ലട്ടേ... :)

    അപ്പോള്‍ പോസ്റ്റ് അത് എന്നത്തെ പോലെ തന്നെ കലക്കന്‍ ... !!

    ReplyDelete
  20. കുട്ടികളില്ലാത്ത കൂനം മൂച്ചിയിലെ ഒരമ്മായി ദഹനക്കേട്‌ വന്ന് ചർദ്ദിച്ചപ്പോൾ ഗർഭമാണെന്നു കരുതി സന്തോഷിച്ചതു കൊണ്ടോ, പിതൃ സ്വത്തായി കിട്ടിയ നുണ പറച്ചില്‍ കലയാക്കിയത് കൊണ്ടോ, ആബെലച്ച്ചിനില്ലാതെ കലാഭവന്‍ നിലനില്‍ക്കുന്നത് കൊണ്ടോ, എലി ഇല്ലാത്ത പത്തായപുരകളില്‍ അരിയില്ലാത്തത് കോണ്ടോ എന്തൊ.....എനിക്ക് ഫോട്ടോകള്‍ല്‍ക്കകമ്പടിയായ് വന്ന കുറിപ്പുകളാണിഷ്ടപ്പെട്ടത്!

    -വാഹ്, ക്യാ ഷകീറാ ഹേ!

    ReplyDelete
  21. കുഴൂർ എന്റെ തോളിൽ കിടന്ന് ഒരു കുഞ്ഞിനെ പോലെ ഉറങ്ങുന്നത് നിങ്ങൾ കാണ്ടില്ല ‍ അല്ലെ?
    ഹഹ. കത്തി സഹിക്കാൻ വയ്യാതെ...ദെ ഇത്തയെ പറഞ്ഞാലുണ്ടല്ലോ?

    ReplyDelete
  22. ആഹാ
    കൊള്ളാം
    നീ പാര്‍ട്ടി നടത്തേ... ഇച്ചിരി പുളിക്കും
    അവസാം കണ്ടപ്പോ സത്യം മനസ്സിലായി,
    നുണയന്‍.. :)

    ReplyDelete
  23. കുറെ പേരുടെ യദാര്‍ത്ഥ രൂപം കാണാന്‍ പറ്റീ....
    അപ്പൊ തകര്‍ക്ക്...

    വാര്‍ഷികത്തിന് മുന്‍കൂട്ടി ആശംസകള്‍.

    ReplyDelete
  24. ഹ ഹാ അടി പൊളി അങ്ങനെ 5 പൈസ ചിലവില്ലാതെ ഒരു പാര്‍ട്ടി നടത്തി അല്ലെ :)

    ReplyDelete
  25. ഹംസാ ദാ കമന്റ് ഇപ്പം 27!!

    ഇങ്ങടെ ഏറ് മോശല്ലാട്ടോ..
    ഇങ്ങളു ഇടക്കൊക്കെ
    തേങ്ങയുമായി ആ ഞമ്മടെ ബയിക്കും വരണേ!

    (( ഞാന്‍ പണ്ട് ആ കണ്ണൂരാനൊരു തേങ്ങ പൊട്ടിച്ചിട്ട്
    മൂപ്പര്‍ക്ക് നൂറ്റിച്ചില്ലാനം കമന്റാ ആദ്യ പോസ്റ്റിന്‍ തന്നെ കിട്ടിയത്..
    അതീപിന്നെ എല്ലാര്‍ക്കും ഞാന്‍ തന്നെ തേങ്ങ പൊട്ടിക്കണം ന്നു പറഞ്ഞ് എനിക്ക് മെയിലോടു മെയില്‍..!))

    ReplyDelete
  26. hahha...kollam.....
    all the best...

    ReplyDelete
  27. @ നൌഷാദ്
    എന്നാല്‍ ഇനി ഉള്ള കച്ചവടം നിറുത്തി തേങ്ങാകച്ചവടത്തിനിറങ്ങിക്കോ നൌഷാദെ ഇപ്പോള്‍ പോസ്റ്റുകള്‍ പുതുതായി കുറെ വരുന്നുണ്ട് നല്ല കച്ചവടം കിട്ടും .. പാട്ണറായി എറക്കാടനെയും കൂട്ടിക്കോ അവനാഅണേങ്കില്‍ പണിയും കൂലിയും ഒന്നുമില്ലാത്തത്കൊണ്ട് വെള്ളമടിക്കാന്‍ കാശില്ലാതെ നടക്കുവാ.... :)

    ReplyDelete
  28. വഴിയിൽ കീടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്കടിക്കുന്ന പരിപാടിയായിപ്പോയി. പാർട്ടി നടത്തിയത് ഒരു പാവം. ഫലം കൊണ്ടുപോയതോ ... ഹ ഹ .ചക്കിനു വച്ചത് കൊക്ക് കട്ടോണ്ടുപോയി.
    മണ്ണുംചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോയി എന്നിങ്ങനെ ഇതിനെ വിവർത്തനം ചെയ്യാം.

    അല്ല അതിരിക്കട്ടെ ആ കിച്ചുവിന്റെ നില്പ് കണ്ടിട്ട് നിങ്ങളാണുങ്ങൾ അറിയാതെ രഹസ്യമായി ടേബിളിനടിയിലൂടെ നാലെണ്ണം എക്സ്ട്രാ വീശിയ മട്ടുണ്ടല്ലോ.

    കുഴൂരു പിന്നെ ഗയയിൽ പോകുന്നതിനു മുൻപുള്ള ചുള്ളിക്കാടിനെ ഓർമ്മിപ്പിച്ചു.

    പിന്നെ അമ്മായിക്ക് സുഖം തന്നെയല്ലേ.

    ReplyDelete
  29. "അറബി മൊതലാളിയെ പറ്റിച്ച്
    കാര്യമായി ജോലി ചെയ്യുന്നു എന്ന മട്ടില്‍
    ഇന്റര്‍നെറ്റില്‍ മുങ്ങിതപ്പി നേരം പോക്കുന്ന
    എല്ലാ ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനും
    ഹംസാ പറഞ്ഞത് ബാധകമാ കെട്ടോ..!
    അല്ലങ്കിലും അറിയാവുന്ന ഏതെങ്കിലും ഒരു പണിയെങ്കിലും
    ഗള്‍ഫുകാക്ക് ഉണ്ടാവുന്നത് വളരെ നല്ലതാണു..""

    ReplyDelete
  30. സജിയെ കാണാനായി വന്നതു കൊണ്ടു എറക്കാടനെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. നല്ല ഒരു കൂടിക്കാഴ്ചയായിരുന്നു.

    ലേഖനവും ചിത്രങ്ങള്‍ക്കുള്ള bubble textഉം കൊള്ളാം. ബാക്കിയുള്ള എല്ലാ ചിത്രങ്ങളും കൂടി സൌകര്യം പോലെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കു.

    cheers

    ReplyDelete
  31. ഹഹഹഹഹ
    ദുബായിലെ മീറ്റെടെത്തു സ്വന്തം ബ്ലോഗ് വാര്‍ഷികമാക്കിയ ഏറക്കാടാ നിന്നോട് ബ്ലോഗ് രക്ഷസ്സുകളും ബ്ലോഗരദേവതയുമൊന്നും ക്ഷമിക്കില്ല, പൊറുക്കില്ല :)

    രസകരം!!

    ReplyDelete
  32. എന്തായാലും കുറേ യൂയേയീ പുലികളെ കണ്ടു വണങ്ങി, തിരിച്ചുപോന്നു....
    ആകെ മൊത്തം 2300കി.മി.
    അത്രെം സൂക്കേട് മാറിക്കിട്ടി.

    ReplyDelete
  33. പതിവു പോലെത്തന്നെ ...കലക്കൻ, ചിത്രങ്ങളും കുറിപ്പുകളും അതി ഗംഭീരം.. അഭിനന്ദനങ്ങൾ..

    ReplyDelete
  34. എല്ലാ പുലികളെയും ഒരുമിച്ചുകണ്ടതില് സന്തോഷം.
    നന്ദി

    ReplyDelete
  35. എറക്കാടന്‍ ബഡുക്കൂസെ പാര്‍ട്ടി ഗലക്കി!
    ആശംസകള്‍..
    ഇമ്മിണി ബല്യൊരു ബ്ലൊഗറാവട്ടെ...

    ReplyDelete
  36. ഹെട പഹയാ!!!! ഈക്കണക്കിന് നീ അങ്ങാനും ഒരു പത്തു കൊല്ലം തുടര്‍ച്ചയായി എഴുതിയാ ( ഭഗവാനെ) ആരൊക്കെ വരും. അവസാനമെത്തിയപ്പോ അല്ലെ നീ കല്യാണത്തിന് ഇല എടുക്കാന്‍ വന്നവരുടെ കൂട്ടത്തിലാ എന്ന് മനസിലായത്. പക്ഷേ സംഗതി കൊള്ളാം ( നിന്‍റെ പടം ഒഴിച് ) പദങ്ങളും കൊള്ളാം. പക്ഷേ എനിക്ക് മനസിലാവാത്ത കാര്യമതല്ല. വിശാലന്റെ മുഖത്ത് എന്താടോ ഒരു മ്ലാനത? ബില്ല് പുള്ളിയാണോ അടച്ചത്?

    ReplyDelete
  37. കൊള്ളാം മാഷെ

    മുന്‍കൂറായി ആശംസകള്‍

    ReplyDelete
  38. "ചുളുവില്‍ അങ്ങനെ പിറന്നാളാഘോഷവും നടത്തി" ന്ന് കരുതി സന്തോഷിക്കണ്ട.

    ജൂലായ് ഏഴിന് പകരം എട്ടായാലും വേണങ്കി ആവാലോ..

    പോസ്റ്റ് നന്നായി. കാപ്ഷനുകള്‍ ഗംഭീരം.

    ReplyDelete
  39. ഫയങ്കരാ... ഫയ ഫയങ്കരാ!
    തകർപ്പൻ ക്യാപ്ഷൻസ്!
    (ഞാൻ പറഞ്ഞു തന്ന ട്രിക്കുകളൊക്കെ പ്രയോഗിച്ചിട്ടുണ്ട്, ഗൊച്ചു ഗള്ളൻ!

    ReplyDelete
  40. തട്ടിപ്പ് പറഞ്ഞെങ്കിലും ചിലരുടെ ഒറിജിനൽ ഫോട്ടോ കാണാൻ കഴിഞ്ഞല്ലൊ,,,

    ReplyDelete
  41. കമന്റുകൾ തന്നെ താരം

    ReplyDelete
  42. എറക്കാടാ ജ്ജാണ് ജ്ജ് തന്നേണ് താരം! :)))

    ReplyDelete
  43. അന്ന് അമേരിക്ക അഫ്ഗാനില്‍ മിസ്സൈല്‍ ആക്രമണം നടതാഞ്ഞത് ഭാഗ്യായി..
    അല്ലെ ങ്ങടെ ബ്ലോഗ്‌ വാര്‍ഷികത്തിന് വെടിക്കെട്ട്‌ നടത്തിയെതാന്നു പരയില്ലാര്ന്നോ...

    ReplyDelete
  44. ങ്ഹും എനിക്കിതു കിട്ടണം... ആദ്യായിട്ട് ഒരു മീറ്റ് കൂടിക്കോട്ടെ എന്ന് വിചാരിച്ചപ്പോ അവന്‍ എനിക്കിട്ട് തന്നെ കൊട്ടി.. ഇങനെ വേണം. കീപ് ഇറ്റ് അപ് :))

    ReplyDelete
  45. ശരിക്കും ഒരു താളമേളങ്ങളുടെ അകമ്പടിയോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രതീതി.
    പോസ്റ്റ്‌ വളരെ നന്നായി.
    ഒരു സംഭവം.

    ReplyDelete
  46. ഡയലോഗ്സ്സ് ആണ്‌ കുറിക്ക് കൊണ്ടത് :)
    ആശംസകള്‍ മച്ചാ, ആശംസകള്‍

    ReplyDelete
  47. അപ്പൊ ഭയങ്കര നൊണയനാ ലേ....
    നഞ്ഞെന്തിനാ നാനാഴി?

    ReplyDelete
  48. ഇതുപോലത്തെ എറക്ക് എറക്കാടന് മാത്രമേ ചെയ്യാൻ പറ്റൂ..കേട്ടൊ
    എന്തായാലും ബൂലോഗത്തെ തലതൊട്ടപ്പന്മാരെയെല്ലം ,ബൂലോഗത്തെ കിച്ചുപ്പെങ്ങൾക്കൊപ്പം കാണാൻ സാധിച്ചല്ലൊ...

    ചിയേഴ്സ്...! !

    ഒപ്പം വാർഷിക ആശംസകളും മുങ്കൂറായി നേർന്നുകൊള്ളുന്നു.

    ReplyDelete
  49. ഏറക്കാടാ, ഏറക്കാടന്‍ പാര്‍ട്ടി നടത്തുക, വാജ്പേയ് പെണ്ണ് കെട്ടുക, ഒഴാക്കന്‍ നന്നാകുക ഇതൊക്കെ നടക്കുന്ന കാര്യമാണോ?

    ഏതായാലും ചുളുവില്‍ കാര്യം നടത്തി അല്ലെ കാടാ. കലക്കി പൊളിച്ചു അവതരണവും വിതരണവും

    ReplyDelete
  50. ചിത്രങ്ങളും ഡയലോഗുകളും സൂപ്പര്‍!

    ReplyDelete
  51. അടിപൊളി...അപ്പോ ഏതാണ്ട് അവാര്‍ഡൊക്കെ കിട്ടിയെന്നു പറഞ്ഞു എന്നെ അസൂയപ്പെടുത്തിയതാണല്ലേ....ഇപ്പോഴാ ഒരു സമാധാനമായെ...നമ്മള്‍ മൂന്നാംതരം ബ്ലോഗര്‍മാര്‍ക്ക് എപ്പോഴും ഈ തഴയലുകള്‍ തന്നെയാ പറഞ്ഞിരിക്കുന്നെ...

    ReplyDelete
  52. വേണ്ട, ഞാനൊന്നും പറയുന്നില്ല. ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയല്ലോ. കഷ്ടപ്പെട്ട് ആ ഫോട്ടോയുടെ തലക്കെട്ടും വായിച്ചു സീനൊക്കെ മനസ്സില്‍ കണ്ടു വന്നപ്പോള്‍ ദാ കെടക്കുന്നു..

    ഇതിനു खड़े लं* पे धोका എന്നു പറയും.. മലയാളത്തില്‍ പറഞ്ഞാൽ..., അല്ലേ വേണ്ട...

    തകര്‍ത്തു കളഞ്ഞല്ലോ...എന്തായാലും അടിപൊളി ഒന്നാം വാഷികാശംസകള്‍ !!!

    ReplyDelete
  53. കൊള്ളാം.

    എഴുത്തും അടിക്കുറിപ്പും ഡയലോഗും എല്ലാം ഒന്നിനൊന്നുമെച്ചം.

    എറക്കാടാ,നീ ആ വിശാലന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോക്ക് ഒരു അടിക്കുറിപ്പ് മല്‍സരം കൂടി വക്കാമായിരുന്നു.

    എന്റെ വക " നിലവിളക്കുന്റെ മുമ്പില്‍...." :)

    ps: മുസാഫിറിനെക്കുറിച്ചെന്തെങ്കിലും എഴുതിയാല്‍ തല്ലുകിട്ടുമെന്നു പേടിച്ചിട്ടാ? :)

    ReplyDelete
  54. പോട്ടങ്ങളുടെ അടിക്കുറിപ്പും മേല്‍ക്കുറിപ്പും എനക്ക് ബാല്ലതങ്ങു പോതിച്ചു .
    എന്നാലും ന്റെ ഏറക്കാടാ, പകുതിയാക്കി ബെരുന്ന ആ സുബാവം ഇപ്പോഴുമുണ്ടോ ?
    എന്റെ എല്ലാ ഭാവുകങ്ങളും.

    ReplyDelete
  55. ഒറ്റ വാക്ക് 'കിടിലം'!!!

    ReplyDelete
  56. വാട്ട് ആന്‍ ഐഡിയ!!
    വാര്‍ഷികാശംസകള്‍!!!

    ReplyDelete
  57. ഏറക്കാടാ തകർത്തൂടാ !!!

    ReplyDelete
  58. ജോറ്. ആ ചിത്രങ്ങളും കുറിപ്പും ഇഷ്ടായി.
    ഇനി വിശാലണ്ണന്‍ ശരിക്കും അങ്ങിനെ കരുതിക്കാണുമോ?

    ReplyDelete
  59. ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍

    ReplyDelete
  60. ചിത്രങ്ങളും ഡയലോഗുകളും സൂപ്പര്‍...
    വാര്‍ഷികാശംസകള്‍....

    ReplyDelete
  61. തുടക്കത്തിലെ തോന്നി പുളുവാനെന്നു. അപ്പൊ ചിയേര്‍സ്.

    ReplyDelete
  62. "hello Mr. Perera" ഹി ഹി...അത്രെം നേരം ബലം പിടിച്ചിരുന്നെങ്കിലും ഇതു കണ്ടപ്പോള്‍ ചിരിച്ചു പോയി...

    ReplyDelete
  63. ഹിമാലയചെകവര്‍ അങ്ങനെ ദുബായിക്ക്ക്കളരിയിലിം എത്തിയോ? വെറുതെ അല്ല ആള്‍ പതിനെട്ടു കളരിക്ക് ആശാന ഇന്നു പറഞ്ഞത് ഇതൊന്നും കാട്ടി ബഹറിന്‍കാരെ വിരട്ടണ്ട. ഒരു മൊട്ടത്തല ഇപ്പോള്‍ തന്നെ പുകഞ്ഞിട്ടുണ്ട് ഞങ്ങളും മീറ്റും. അതിന്റെ കഥകള്‍ പാടാന്‍ പറ്റിയ പാണന്മാരെ വിടാം അങ്ങോട്ട്‌ ...:)

    ReplyDelete
  64. എറക്കാടാ പുളുവാണെങ്കിലും കലക്കന്‍ ഐഡിയ ! കാപ്ഷനുകള്‍ നല്ല രസകരംമായി.

    രണ്ടു ദിവസം മുന്‍പ് വന്നിരുന്നെങ്കിലും അന്ന് കമെന്ടാന്‍ പറ്റിയില്ല, ഇവിടെ നെറ്റിനൊരു ചിത്താന്തം!

    ReplyDelete
  65. ആന്‍റി ഗ്ലൈമാക്സ് ഇഷ്ടപ്പെട്ടു...



    ആദ്യം കുറച്ച് അസൂയ തോന്നിപ്പോയി കേട്ടോ..

    ReplyDelete
  66. എന്നെ പറ്റിച്ചില്ലേ...
    അത് കൊണ്ട് കൂട്ടില്ല...

    ReplyDelete
  67. മാന്യമായിട്ട് ഒരു അറിയിപ്പ് പോരായിരുന്നോ?
    “ഈ വരുന്ന മാസം 7-​‍ാം തീയതി.......... ...... ..... ഡും ഡും ഡും.

    അതിനു പകരം ......

    മമ്മൂട്ടിയുടെ പരിപാടിയൊന്നും അടുത്തിടെ ദുബായിൽ ഇല്ലായിരുന്നോ ? ഉണ്ടായിരുന്നെങ്കിൽ അതായിരുന്നു ഇതിലും നാല്ലത്.

    ഏതായാലും എല്ലാവരെയും പരിചയപ്പെടാൻ അവസരം ഉണ്ടാക്കിത്തന്ന എറ‘ക്കാടനു നന്ദിയും പിന്നെ ഓത്തില്ലെങ്കിലോ അതുകൊണ്ട് മുൻ കൂർ ആശംസകൾ....

    ReplyDelete
  68. എറക്കാടാ ആശംസകൾ.. വരാനല്പം വൈകി. ക്ഷമീ...:)

    ഫോട്ടോയും അടി-ക്കുറിപ്പുകളും കൊള്ളാ‍ാം

    ReplyDelete
  69. ഹൂ... നിന്നെ പിടിച്ചാകിട്ടണില്ലോടേ ... അടിപൊളി

    ReplyDelete
  70. ഇനിയും ഇങ്ങിനെ ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബൂലോകത്ത് കുറേ വര്‍‌ഷം വിലസുമാറാകട്ടെയെന്ന് ആശംസിക്കുന്നു.
    നല്ല പോസ്റ്റ്. അതുപോലെ തന്നെ നല്ല ചിത്രങ്ങളും കാപ്‌ഷനുകളും.

    ReplyDelete
  71. നിന്റെ പണ്ടാരം നീ ഒരു സംബകമാണെടാ..കൊച്ചു ഗള്ളാ...

    ReplyDelete
  72. എറക്കാടാ... എറക്കാടന്‍ എറക്കാടന്‍ തന്നെ... മനുഷ്യന്‍ വിചാരിക്കുക പോലും ചെയ്യാത്ത ക്ലൈമാക്സ്‌ ആയിപ്പോയല്ലോ... എല്ലാവിധ ഭാവുകങ്ങളും മാഷേ...

    പിന്നെ ദുബായിയിലെ പുപ്പുലികളെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം...


    "അത് പിന്നെ അങ്ങനെ ആണല്ലോ. ആബെലച്ച്നില്ലാതെ കലാഭവന്‍ ഇല്ലല്ലോ". നമ്മുടെ കൈതമുള്ള്‌ ചേട്ടനെ ഇങ്ങനെ താങ്ങരുതായിരുന്നു...

    പിന്നെ, സ്റ്റോം വാണിങ്ങിന്റെ സുവര്‍ണ്ണ ജൂബിലിക്ക്‌ കണ്ടില്ലല്ലോ...

    ReplyDelete
  73. ഹംസാക്കാ : സ്ഥിരം തേങ്ങക്ക് നന്ദി

    അലി : ഞാൻ മാറിയ കാരണം അതെനിക്കു കൊണ്ടില്ല

    പകൽ കിനാവൻ : ആദ്യ വരവിനു നന്ദി

    ഭായി : നന്ദി
    പിഡി : ഉവ്വാ
    ശ്രീ : നന്ദി
    സുല്ഫി : തേങ്ങയൊക്കെ വേറെ ആണൂങ്ങൾ വന്നടിച്ചു
    സുമേഷ് : ചിയേഴ്സ്
    ഷാൻ : ഹി..ഹി

    സുനിൽ ക്രിഷ്ണൻ : ഹി..ഹി എനിക്കും മനസിലായി
    സിദ്ദിക്ക് : നന്ദി

    ReplyDelete
  74. നൗഷാദ് : താങ്ക്സ്
    ആളവന്താൻ : ഹി..ഹി ഞാൻ ആരാ മോൻ

    നിരക്ഷരൻ : നന്ദി
    ശ്രദ്ദേയൻ : ആഹാ അപ്പോൾ ആശം സകൾ
    കാപ്റ്റൻ : നന്ദി
    റിസ് : കിടിലൻ നന്ദി
    ഹംസ : ഞാൻ ദുബായിലാണെങ്കിലും സൗദി തേങ്ങ എനിക്കു പ്രിയം ആണു കേട്ടൊ
    കൈതമുള്ള് : നന്ദി ശശിയേട്ടാ
    പാർപ്പിടം : ഹി..ഹി
    കൂതറ : കണ്ടോ ഞാൻ ഇനി ശരിക്കും പാർട്ടി നടത്തും
    സിബു : നന്ദി
    ജിത്തു: പിന്നല്ലാതെ
    നൗഷാദ് : അടുത്ത തേങ്ങ നിങ്ങൾക്ക് തരാം ട്ടാ ..ഹംസയോട് പറയണ്ട
    സ്മിത : താങ്ക്സ്

    ReplyDelete
  75. ഹംസാക്കാ : നിങ്ങളിവിടെ തല്ലു തുടങ്ങിയോ
    സുരേഷ് : അമ്മായിക്കു സുഖം തന്നെ
    നൗഷാദ് : ദേ വീണ്ടും ..ഈശ്വരാ
    കൈപ്പള്ളി : കാണാൻ കഴിഞ്ഞതിൽ സന്തോഷം
    നന്ദേട്ടാ : നന്ദി
    സജി : ഞങ്ങടേം സൂക്കേട് മാറി കിട്ടി
    കമ്പർ : നന്ദി
    സലാഹ് : സന്തോഷം
    ഗോപൻ : നന്ദി
    മുഖ്താർ : ഹി..ഹി ആയിക്കൊട്ടെ
    റഫീക്ക് : അതേന്നാ തോന്നണത് ഞാനിങ്ങോട്ടു പോന്നു

    ReplyDelete
  76. അഭി: നന്ദി
    പൊറാടത്ത് : നന്ദി
    ജയേട്ടാ: ഹി.ഹി കിടക്കട്ടെന്നെ
    വിനയൻ : നന്ദി
    മിനി : ഹി.ഹി
    മനോരാജ് : ആണൊ
    ബിനോയ് : ഹി..ഹി സന്തോഷം
    കണ്ണനുണ്ണി:അല്ല പിന്നെ
    കിച്ചു: ഹ..ഹ..നമ്മുക്കിത്രയേ ചെയ്യാൻ പറ്റൂ
    രാംജി : നന്ദി
    അരുൺ : താങ്ക്സ്

    ReplyDelete
  77. സമാന്തരൻ : ആണൊന്നൊ
    ലഡു : നന്ദി
    ബിലാത്തി : നന്ദി
    ഒഴാക്കൻ : നറ്റക്കില്ലേ ഉണ്ടാവില്ല
    ക്രിഷ്ണകുമാർ : നന്ദി
    ചാണ്ടി : അതേന്നാ തോന്നുന്നത്

    വഷളൻ :ഹി..ഹി
    ഹരിയണ്ണൻ : അയ്യോ
    പാവപ്പെട്ടവൻ : ഹല്ല പിന്നെ
    വഴി പോക്കൻ : ഹി..ഹി ഇപ്പം അതു മാറി സത്യായിട്ടും
    ജിച്ചൻ :നന്ദി

    ReplyDelete
  78. കുമാരൻ : നന്ദി
    പുള്ളിപുലി : നന്ദി
    ചെറുവാടി : ഏയ്
    പട്ടാളം : നന്ദി
    ബോൺസ് : നന്ദി
    അക്ബർ : ഉവ്വ
    പരമു : ഹി..ഹി
    മിനേഷ് : ആയിക്കോട്ടെ
    തെച്ചികോടൻ : താങ്ക്സ്
    വാസു : എനിക്കും തോന്നി
    നിരാശ : ഹി.ഹി പിണങ്ങല്ലേ
    വല്ലഭൻ : പോര ഇങ്ങനെ തന്നെ വേണം

    ReplyDelete
  79. ശ്യാമ : നന്ദി
    ബഷീർക്കാ : എവിടാരുന്നു
    പ്രവീണേട്ടാ : അങ്ങോട്ടു പോട്ടെ എന്നെ
    വായാടി : നന്ദി
    നാടകക്കാരൻ : ഹി..ഹി നന്ദി
    വിനുവേട്ടാ : ഞാൻ വരുന്നുണ്ട്

    ReplyDelete
  80. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
    http://sports.mathrubhumi.com/worldcup/upload-your-photos/index.html

    ReplyDelete
  81. നന്നായെടാ.....തുടരുക........! :)

    ReplyDelete
  82. നല്ല പോസ്റ്റുകള്‍
    ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
    ആശംസകള്‍ നേര്‍ന്നുകൊണ്ട്...
    സസ്നേഹം...
    അനിത
    JunctionKerala.com

    ReplyDelete
  83. വായിക്കാന്‍ വേണ്ടി വന്നതാ..
    പക്ഷെ, അലി,നൗഷാദ്‌,ഹംസ ഭായിമാരുടെ തേങ്ങ ഏറു പേടിച്ച് ഓടട്ടെ..

    (എന്റമ്മോ, ഈ തലയിലെങ്ങാനും ഏറു കൊണ്ടാല്‍..!)

    ReplyDelete
  84. രസകരമായി എഴുതി . ഉപമകളും പ്രയോഗങ്ങളും അടിപൊളി
    ഇതുതന്നെയാണ് എഴുത്തിന്റെ ഒഴുക്ക് എന്ന് പറയുന്നത് .
    സ്വത സിദ്ധമായ കഴിവിനെയും ശൈലിയെയും അഭിനന്ദിക്കുന്നു
    .

    ReplyDelete
  85. ബോബി കൊച്ചിന്‍ : ഇതിനാ ഇപ്പോള്‍ ഇങ്ങോട്ട് വന്നത്
    സോണ : നന്ദീടാ
    അനിത : എല്ലാടതും ഈ കമന്റ് തന്നെ കാണുന്നു.
    കണ്ണൂരാന്‍ : തലയില്‍ കൊള്ളൂലാ
    ഖാദര്‍ ഭായ് : നന്ദി

    ReplyDelete
  86. നിങ്ങൾക്കും എന്നോട്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ആഘോഷിക്കാം. അപ്പൊൾ വൈകീട്ടെന്താ പരിപാടി. ചിയേഴ്സ്‌.....


    ഹ്ഹ്ഹ്ഹ്ഹ്ഹ്

    ReplyDelete
  87. ഇയാളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ ഭവാനേ..... അവസാനഭാഗം വായിച്ച് തലകുത്തിപ്പോയി... "കൈതമുള്ളും കൈതമുള്ളിയും എത്തി".... വളരെ കറക്ട്.... എപ്പോഴും അവരെ ഒരുമിച്ചേ കാണാൻ പറ്റൂ...ഗുഡ് കപ്പിൾ.....‌‌

    എറക്കാറൻ നോൺസ്റ്റോപ്പ് തന്നെ....നന്ദി, ആശംസകൾ...
    (എത്താൻ വൈകിയതിൽ ഖേദം)

    ReplyDelete
  88. 100 എന്റെ വക ആയിക്കോട്ടെ. ഒന്നൂടെ ആശംസകള്‍!

    ReplyDelete
  89. 101 ente vaka......... aashamsakal......................

    ReplyDelete
  90. ചിയേഴ്സ്‌.....എന്നെക്കൂടി വിളിച്ചില്ലല്ലോ എന്ന ഒരു പരിഭവം പറയണം എന്നു കരുതിയാ വായിക്കാന്‍ തുടങ്ങിയെ. അയ്യെ അയ്യയ്യേ......മിടുമിടുക്കന്‍.ഫോട്ടോസും അതിന്റെ തലേലെഴുത്തും ഉഗ്രന്‍.
    എല്ലാവരേയും കണ്ടപ്പോള്‍ എന്റെ ദുബായ് ബൂലോകം വല്ലാതെ മിസ്സ് ചെയ്യുന്നതു ഞാന്‍ അറിയുന്നു.
    ഈ നല്ല ഒരു പോസ്റ്റിനു നന്ദി ഏറക്കാടാ......

    ReplyDelete
  91. നിങ്ങളെ ഒക്കെ കണ്ടു മുട്ടാന്‍ വൈകിയത്തിലാ വിഷമം

    ReplyDelete