ഇരുപത് കൊല്ലങ്ങൾക്കു മുന്നെയുള്ള ത്രിശൂരിലെ കൊച്ചു ഗ്രാമം. അങ്ങനെ പറയുകയാണെങ്കിൽ ഇടക്കയുടെ ശബ്ദത്തിന്റെ ഒരു കുറവെ ആ നാടിനുണ്ടായിരുന്നുള്ളൂ. ഹരിശങ്കറിന്റെ സിൽസിലയും, കഥ മോഷ്ടിക്കുന്ന സത്യൻ അന്തിക്കാടിന്റെ സിനിമകളും, രഞ്ചിനി ഹരിദാസിന്റെ സ്റ്റാർ സിങ്ങറും ഇല്ലാത്ത കാലം. ചെറുപ്പക്കാരുടെ പുരോഗമനം ബീഡിയിൽ നിന്ന് സിഗരറ്റിലേക്കും പരിണാമം സംഭവിക്കാത്ത യുഗം. കാക്ക തൂറിയതും പട്ടി മൂത്രമൊഴിച്ചതുമായ സർവേ കല്ലുകളും മീശ പിരിക്കാത്ത മോഹൻലാലും പച്ച പെയിന്റ് അടിച്ച പ്രവാസി വീടുകളും, ദൂരദർശനിലെ തപ്പും തുടിയും, അപ്പൂപ്പന്റെ ചുമലിൽ കയറി പൂരം കാണാൻ പോകുന്ന കുട്ടി ട്രൗസർ പയ്യന്മാരുമൊക്കെയുള്ള എന്റെ കൊച്ചു ഗ്രാമം. അവിടെ ഉള്ള രണ്ടു സഹോദരങ്ങളുടെ നിറമാർന്ന സ്നേഹത്തിന്റെ ബ്ളാക്ക് ആന്റ് വൈറ്റ് കഥയാണു ഇവിടെ പറയുന്നത്.
കുടിയും കടവും തന്നെയായായിരുന്നു അവരുടെ മെയിനും സബ്ബും പാഠ്യ വിഷയങ്ങൾ. ക്രിസ്തുവും കൃഷ്ണനും മുഹമ്മദ് നബിയും എല്ലാം ആട്ടിടയന്മാരായിരുന്നെന്നും അവർ വലിയ ആളുകളായത് താഴെക്കിടയിലുള്ള പണികൾ ചെയ്തിട്ടാണെന്നും അല്ലാതെ അന്നത്തെ കാലത്തെ സർക്കാരു പണി ചെയ്തിട്ടല്ലെന്നുമായിരുന്നു ഇവരുടെ അഭിപ്രായം. അതു കൊണ്ട് ഒരിക്കലും പഠിച്ച് ഒരു ജോലി ഇവർക്ക് താല്പര്യമില്ലാത്തതു കൊണ്ട് ഇവരുടെ അമ്മ പാറുകുട്ടിയമ്മ ശിവനെ രണ്ടാം ക്ളാസിലും ശ്രീധരനെ അഞ്ചാം ക്ളാസിലും വച്ച് പഠിപ്പ് നിർത്തിച്ചു. അങ്ങനെ കാലക്രമേണ വലുതായപ്പോൾ നാട്ടിൽ തന്നെ വേനല്ക്കാലത്തു മാത്രം ചോരാത്ത ഒരു സെവൻ സ്റ്റാർ ചായക്കട തുടങ്ങി
സ്വന്തമായിട്ടു അടിച്ചു കഴിഞ്ഞാൽ താൻ വാറ്റിയ പട്ട വില്ക്കാനുണ്ടാവില്ല എന്ന ശങ്കരേട്ടന്റെ ബിസിനെസ്സ് പോലെ ആയിരുന്നില്ല ഇവരുടെ സെറ്റ് അപ്. ആയിരം തെങ്ങുള്ള നായർക്ക് പല്ലിന്റിടയിൽ കുത്താൻ ഈർക്കിലിയില്ല എന്ന് പണ്ടൊരു പഴഞ്ചൊല്ലുണ്ടല്ലൊ അതാണു ശിവേട്ടന്റെയും ശ്രീധരേട്ടന്റെയും അവസ്ഥ. കാരണം ചായക്കടയുടെ മുതലാളിമാരായിട്ടു കൂടി ഒരു ചായ കുടിക്കാൻ അവർക്കു സമയം കിട്ടാറില്ല. ബീഡി, ചായ, പരിപ്പു വട എന്നീ പരമ്പരാഗത സാമൂഹ്യവ്യവസ്ഥ നില നിന്നിരുന്ന കാലഘട്ടമായതുകൊണ്ട് കടയിൽ അത്രക്കു തിരക്ക്. ചിക്കൻ എന്ന വാക്ക് പ്രചാരത്തിലാവാത്ത സമയത്ത് കോഴിയുടെ ഇംഗ്ളീഷ് അറിയാത്ത ഇവർ ആദ്യമായി എന്റെ നാട്ടിൽ തകരപ്പാട്ട അടിച്ചു നിവർത്തി കരിക്കട്ട കൊണ്ട് “എഗ്ഗ് മദർ കറി” എന്ന് പരിഷ്കരിച്ചെഴുതിയ കൂട്ടരാണെന്നു ഞാൻ പറയുമ്പോൾ നിങ്ങൾക്കു മനസ്സിലാവും ഇവരുടെ പുരോഗമന ചിന്താഗതി. അവർ ശ്രീരാമ ലക്ഷ്മണന്മാരെ പോലെയുള്ള മാതൃകാ ജ്യേഷ്ഠാനുജന്മാരായിരുന്നില്ല . മറിച്ച് രാവണനെ പോലെയുള്ള ശിവന്റെ കൂതറ സ്വഭാവങ്ങളെ സഹിച്ചിരുന്ന വിഭീഷണ സമാനനായ അനുജനായിരുന്നു ശ്രീധരൻ.
തന്റെ വൈറ്റ് ലഗോൺ കഴുത്തിൽ കിടക്കുന്നത് ഗ്യാരണ്ടി മാലയാണെങ്കിലും പേരിൽ പൊന്നുള്ള പൊന്നമ്മ എന്ന വിറകു കൊണ്ട് വരുന്ന നാടൻ സൗന്ദര്യത്തിന്റെ നിധി കുംഭത്തിനല്ലാതെ ആ ചായക്കടയിൽ ആർക്കും തന്നെ കടം അനുവദിനീയമല്ലായിരുന്നു. പൊന്നമ്മക്ക് ഭക്ഷണം ഫ്രീയായതിന്റെ കാരണം ശ്രീധരനോട് ചോദിച്ചാൽ പുള്ളി ചൂടാവും കാരണം ശിവനും ശ്രീധരനും ആകെ തല്ലു കൂടിയിട്ടുള്ളത് പൊന്നമ്മക്കു വേണ്ടി ആയിരുന്നു. പൊന്നമ്മ റൂട്ടിലിറങ്ങി ഗണപതികൈ കൊട്ടി തുടങ്ങിയത് ശിവേട്ടനിൽ അല്ലായിരുന്നു. വളിച്ചു പോകാത്ത ആ അടപ്രഥമൻ ശിവേട്ടൻ കോരി കുടിച്ചത് തുടങ്ങിയത് എന്നാണെന്ന് അന്നും ഇന്നും ആർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഫ്രെഷ് അല്ലെങ്കിലും പുഴുകുത്തു പിടിക്കാത്ത ഒരിനം കാട്ടുമരത്തിന്റെ അഴകായിരുന്നു അവൾക്ക്. നാലു പടിപ്പുര വാതിലുകൾ ഒരുമിച്ച് കൂട്ടാവുന്ന ചിതലരിക്കാത്ത നിലമ്പൂർ കാട്ടിലെ തേക്കിന്റെ കടവണ്ണം എന്നുതന്നെ പറയാം. അവൾ കിരു കിരാ അരിയെറിഞ്ഞാൽ യുവ കോമളന്മാരായ നാട്ടിലെ ആയിരം കോഴികൾ തുരു തുരാ വീഴുന്ന നാട്ടിൽ എങ്ങനെയാണു ശിവേട്ടൻ ഇവളെ വച്ചിരിക്കുന്നത് എന്നത് കച്ചവടത്തിനായി കടക്ക് മുന്നിൽ കുഴിച്ചിട്ട കോഴിത്തലപോലെയുള്ള ആ രഹസ്യം ഇതു വരെ ആർക്കും പിടികിട്ടിയില്ല.
ടാർപ്പായയിൽ വെള്ളം കെട്ടിനില്ക്കുന്നപോലെയുള്ള തന്റെ കുംഭവയറിൽ വേണ്ടത്ര പക്വത കുറവ് കാരണത്താൽ ആണവൾ അടുക്കാത്തത് എന്ന് ആരോ സൂചിപ്പിച്ചപ്പോൾ പള്ളിപാടം വൈദ്യരെ കണ്ട് ഭീഷണി പെടുത്തി പക്വത വക്കാൻ ഇല്ലാത്ത പക്വതാദിപഠഹം വരെ വാങ്ങി കഴിച്ചു നോക്കി നമ്മുടേ ശ്രീധരേട്ടൻ, മഴയില്ലാത്ത ദിവസം നോക്കി ജൂൺ മാസത്തിലും മലയാളം പിണങ്ങണ്ട എന്നു കരുതി കർക്കിടകത്തിലും തുലാത്തിലും നേരം പുലരെ തന്നെ ശരീരം നന്നാക്കാൻ വേണ്ടി ഓടാൻ പോയി. എന്നിട്ടും നോ രക്ഷ. പൊന്നമ്മ എന്ന ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ശ്രീധരേട്ടന്റെ P3 സിസ്റ്റത്തിൽ ഇൻസ്റ്റാളായില്ല. മാത്രവുമല്ല അതു മനസ്സിലായ പൊന്നമ്മ മനസ്സിൽ ഒരു ശീമകൊന്ന കൊണ്ട് പെരുമാറ്റത്തിൽ ചെറിയ അതിരു സൂക്ഷിക്കുക കൂടി ചെയ്തു. എന്നി വിചാരിച്ച് തന്റെ ആഗ്രഹങ്ങളെ ശ്രീധരേട്ടൻ ക്ളീൻ ഷേവ് ചെയ്തു കളയാനൊ എല്ലാം നിർത്തി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ പോയി ഭജനയിരിക്കാനൊ പോയില്ല. ജെറിയെ പിന്തുടരുന്ന ടോമിനെപോലെ വിടാതെ പിൻ തുടർന്നു. എന്നാൽ ആ ഉദ്യമങ്ങളെല്ലാം ശിക്കാരി ശംഭുവിന്റെ തോക്കിലെ ഉണ്ടപോലെ മാ ഫലേഷു കദാചന...
ഇതിനിടക്ക് പൊന്നമ്മയുടെ പൊന്നാങ്ങള പൊന്നപ്പൻ പെങ്ങളെ കുറിച്ചു ഓരോന്നു കേട്ടപോൾ കയ്യിൽ 30 മുഴം ചരടും കഴുത്തിൽ വെടിയുണ്ട ലോക്കറ്റുമിട്ട് മാറഞ്ചേരി ഇന്ദുചൂടനു പടിച്ചു കൊണ്ട് ശ്രീധരേട്ടനെ ഒന്നു മെരട്ടി നോക്കി. “അതെന്റെ ഹൈപ്പോതലാമസിന്റെ ആന്തരിക പ്രവർത്തനം മൂലമാടാ” എന്ന് പറയാണുള്ള ബുദ്ധി ശ്രീധരേട്ടനോ അതു പറഞ്ഞാൽ തന്നെ അതു മനസ്സിലാക്കാനുള്ള ബുദ്ധി പൊന്നാങ്ങളക്കോ ഇലായിരുന്നു. അതു കൊണ്ട് കിഴിയോടു കൂടി ഒരു രണ്ടരക്കിലോ പൊന്നീച്ചയെയും കൊടുത്താണു ശ്രീധരേട്ടൻ പൊന്നപ്പനെ വിട്ടത്. ശിവേട്ടൻ തേങ്ങ ഉടക്കുമ്പോൾ ഞാൻ ഒരു ചിരട്ടയെങ്കിലും ഉടക്കണ്ടേ എന്ന ചിന്ത ശ്രീധരേട്ടനെ സദാ വേട്ടയാടിയിരുന്നു. മണ്ണണ്ണ ഒഴിക്കാത്ത പെട്രോൾ മാക്സിന്റെ മാന്റ്ല് മുനിയുന്നതു പോലെ ഏട്ടത്തിയമ്മ എല്ലാ ദിവസം രാത്രി കരയുന്നതും ശിവേട്ടന്റെ സ്വഭാവം നന്നാകാൻ വേണ്ടി മാസത്തിലൊരിക്കൽ കാടാമ്പുഴയിൽ പോയി മുട്ടറക്കുന്നതും ശ്രീധരേട്ടനു അറിയാം. അതാണെങ്കിൽ വേറൊരു വിഷമവും.
അന്നും പതിവു പോലെ എല്ലാരെം പറ്റിച്ച് സൂര്യൻ ഉദിച്ചു. വൈകുന്നേരമായപ്പോൾ പുള്ളി ഓവർ ടൈം എടുക്കാതെ ആറു മണിക്കു തന്നെ പഞ്ച് ചെയ്ത് നേരത്തെ പോയി. നമ്മുടെ ഗെഡീസ് രണ്ടു പേരും കച്ചവടമെല്ലാം പൊടി പൊടിപ്പിച്ചങ്ങനെ രാത്രിയായി. അവസാനയാത്രക്കാരെയും ഇറക്കി രോഹിണി ബസ്സിന്റെ ലാസ്റ്റ് ട്രിപ്പും പോയി. അന്നും പതിവു പോലെ കടയടക്കാൻ നേരത്ത് കണക്കുകൾ ശരിയാക്കി പാത്രങ്ങൾ കഴുകി വച്ച് രണ്ടെണ്ണം അടിക്കാനുള്ള തയ്യാറെടുപ്പിലാണു് രണ്ടു പേരും. ഉച്ചകോടി മുതൽ പിറ്റേന്നു ഉച്ചക്ക് അരക്കേണ്ട ചമ്മന്തിയുടേ വരെ വർത്തമാനങ്ങൾ നടക്കുന്ന സമയം. ശിവേട്ടൻ നാളെ കാലത്തു വന്നു സ്റ്റൗവ്വിനോട് മല്ലിടണ്ട എന്നു വിചാരിച്ചു അതിൽ മണ്ണെണ്ണ ഒഴിച്ചു കൊണ്ടിരിക്കുന്നു. ശ്രീധരേട്ടനാകട്ടെ അന്നു ശങ്കരേട്ടൻ കൊണ്ടു വന്ന പട്ടചാരായത്തിന്റെ കുപ്പി പൊട്ടിച്ച് ലേറ്റ് ചായയുടെയും, വിത്ത് ഔട്ട് ചായയുടെയും സ്ട്രോങ്ങ് ചായയുടെയും പാൽ പതകൾ പൊട്ടിയിരുന്ന രണ്ടു കുപ്പിഗ്ലാസിലും പട്ടയുടെ രസമുകുളങ്ങൾ പൊട്ടിച്ച് പകർന്നു കൊണ്ടിരിക്കുന്നു. പെട്ടന്ന് റോഡിൽ നിന്നും ഒരു ശബ്ദം ശ്രീധരേട്ടനും ശിവേട്ടനും പട്ടയൊഴിപ്പും മണ്ണെണ്ണ ഒഴിപ്പും നിർത്തി. റോഡിലേക്ക് ശ്രീധരൻ ഇറങ്ങി ചെന്നു. ശിവൻ കടയുടെ ഇറയത്തു തന്നെ നിന്നു. ശിവനു പെട്ടന്നു ഒരു ഐഡിയ തോന്നി ഒരെണ്ണം ശ്രീധരൻ കാണാതെ അടിച്ചാൽ അവൻ എങ്ങനെ അറിയാൻ. കുറച്ചു വെള്ളം ഒഴിച്ചാൽ പോരെ. വേഗം ഒരെണ്ണം അടിച്ചു കുപ്പിയിൽ അതിനു സമാനമായി കുറച്ചു വെള്ളവും ഒഴിച്ചു. രാത്രിയിൽ ഏതോ ബൈക്ക് യാത്രക്കാരന്റെ ടയർ പഞ്ചറായതായിരുന്നു ശബ്ദം. ശ്രീധരൻ വരുന്നതു കാണാനില്ല. ശിവനു ഒന്നു കൂടെ അടിച്ചാലെന്താ എന്നുള്ള ഒരു ചിന്ത വേഗം ഒന്നു കൂടെ വെള്ളം ചേർത്തടിച്ചു.
ശ്രീധരേട്ടൻ അയാൾക്ക് വർക് ഷോപ്പ് കാരന്റെ വീട് എവിടെയാണെന്നു കാണിച്ചു കൊടുത്ത് വരുമ്പോഴേക്കും ശിവേട്ടൻ കടിഞ്ഞൂൽ പ്രസവത്തിനു മുൻപ് പെണ്ണുങ്ങൾ ചർദ്ദിക്കുന്നതു പോലെ ചർദ്ദി തുടങ്ങിയിരുന്നു.
“എന്താടാ..എന്തു പറ്റി ”
“പട്ടചാരായം വ്യാജനാ എന്നാ തോന്നുന്നേ..നീയറിയാതെ ഞാൻ ഒന്നടിച്ചെടാ ”.
ആ സന്നിഗ്ദഘട്ടത്തിലും ശ്രീധരേട്ടൻ ദേഷ്യത്തോടെ മെല്ലെ വിളക്ക് ഗ്ളാസിനടുത്ത് കൊണ്ടു വന്നൊന്നു മണത്തു നോക്കി. നീ എന്തിനാടാ മണ്ണെണ്ണ കുടിച്ചത് എന്നു ചോദിച്ചു.
മണ്ണണ്ണയോ ഈശ്വരാ....എന്നു പറഞ്ഞതും അക്ഷയ തൃതീയ കണ്ടുപിടിച്ചതിന്റെ അവാർഡ് കിട്ടാത്തതിൽ മനം നോന്ത് ബോധം കെട്ട ജോയ് ആലൂക്കാസിനെ പോലെ ദേ കിടക്കുന്നു താഴെ...
പണ്ട് അഴുതയിൽ മുങ്ങിയപ്പോൾ ശിവേട്ടനു കിട്ടിയതു കല്ലിനു പകരം ഏതോ പാണ്ടി തമിഴന്റെ കീറിയ അടിവസ്ത്രം ആയിരുന്നെങ്കിൽ ഡയല്യൂട്ട് ചെയ്യാൻ വെള്ളത്തിനു പകരം പുള്ളിക്ക് പെട്ടന്നു തപ്പിയപ്പോൾ കിട്ടിയതു സേവ്യേട്ടന്റെ റേഷൻ കടയിൽ നിന്നു കരിം ചന്തക്കു വാങ്ങിയ സ്റ്റൗവ്വിൽ ഒഴിച്ചു കൊണ്ടിരുന്ന നീല മണ്ണണ്ണ ആയിരുന്നു. ഏനക്കേട് വീണ്ടും വന്നു എന്നു സാരം.
കട്ടപാര വിഴുങ്ങിട്ടു ചുക്കു കഷായം കുടിപ്പിച്ചിട്ടു കാര്യമില്ല എന്നറിയാം എന്നാലും ആശുപത്രിയിലേക്കു വേഗം വണ്ടി വിളിച്ച് ഓടി
ആശുപത്രിയിൽ എത്തിച്ച് 24 മണിക്കൂർ കഴിയാതെ എന്തെങ്കിലും പറയാനാവില്ലെന്നു ഡോക്ടർ പറഞ്ഞു. ശിവേട്ടന്റെ ഭാര്യ രമണി ചേച്ചിയും രണ്ടു മക്കളൂം അവരവരെ കൊണ്ട് പാകമുള്ള ആമ്പിയറിൽ നിലവിളിച്ചു കൊണ്ടേയിരുന്നു. ശിവേട്ടന്റെ ജീവിതം മംഗളം പാടാറായി എന്നു തോന്നിയ സമയം.
ശിവേട്ടന്റെ അച്ഛൻ കൃഷ്ണൻ നമ്പ്യാർ പണ്ട് അപ്പുറത്തെ വീട്ടിലെ അമ്മിണി ചേച്ചിയുടെ ഭർത്താവ് മരിച്ചപ്പോൾ ഒരു മ്യൂച്ചൽ അണ്ടർ സ്റ്റാന്റിങ്ങിൽ എക്സ്റ്റ്രാ ലൈഫ് കൊടുത്ത പുണ്യം കൊണ്ടോ എന്തൊ ബോധം വീണു(വിശദാംശങ്ങൾ ചോദിക്കരുത്). ആ സമയം എല്ലാരേം കണ്ട ശിവേട്ടൻ ശ്രീധരേട്ടനോട് ഒറ്റക്ക് സംസാരിക്കണം എന്നു പറഞ്ഞു. വാതിലടച്ച് ശ്രീധരേട്ടൻ അടുത്ത് വന്നിരുന്നു.
“പോട്ടെ ഏട്ടാ ..സംഭവിച്ചത് സംഭവിച്ചു. വിഷമിക്കണ്ട ജീവൻ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യം.”
ശിവേട്ടൻ ശ്രീധരേട്ടന്റെ കയ്യിൽ അമർത്തിപിടിച്ചു കൊണ്ട് കണ്ണിൽ വെള്ളം നിറച്ചു. ഇടക്കിടെ ബോധം കെടാതിരിക്കാൻ ശിവേട്ടൻ 13 ന്റെയും പതിനേഴിന്റെയും പെരുക്കപട്ടിക അറിയാത്തതിനാൽ ഒന്നിന്റെയും രണ്ടിന്റെയും പട്ടിക മനസ്സിൽ ചൊല്ലി. എന്നിട്ട് പറഞ്ഞു
“എനിക്കൊരു കാര്യം പറയാനുണ്ടടാ..”
“എന്താടാ ഏട്ടാ..”
“ഞാൻ വന്നിട്ടേ ആ കുപ്പിയിലെ ബാക്കി തീർക്കാവുള്ളൂ ട്ടോ ...... അതോ ഏട്ടനെ ഇവിടെ ഇട്ട് നീ അതു ഒറ്റക്കു തീർക്കുമോടാ ...അങ്ങനെയെങ്കിൽ കല്ലു കിട്ടാത്ത ഗുളികനെ പോലെ എനിക്ക് ജീവിതത്തിൽ സമാധാനമുണ്ടാകില്ലടാ”
പച്ചക്കായ അരിഞ്ഞാൽ വിരലുകൾ കറുക്കുന്നതിനെക്കാൾ ഉപരിയായി ശ്രീധരേട്ടന്റെ മുഖം കറുത്തു. പിന്നവിടെ നടന്നത് കുംഭകോണത്തെ കമ്പകെട്ടു മൽസരം പോലെ ഗംഭീര ബഹളമായിരുന്നു. ശ്രീധരേട്ടന്റെ വായിൽ നിന്ന് ആ സമയം ആശുപത്രിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് തെറികൾ മുഴങ്ങി കൊണ്ടേ ഇരുന്നു. ഹർത്താലാണെന്ന വിചാരമില്ലാതെ തകർത്തുപെയ്തിരുന്ന മഴപോലും ആ സമയം നാണം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു. കാതുകൾ പൊത്തിക്കളഞ്ഞു.
* * * * * * ** * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
1, ആ തെറികൾ കേട്ട ഒരു നേഴ്സ് അന്നു ആദ്യമായി ഊട്ടി ആപ്പിൾ കാപ്പിയിൽ മുക്കി കഴിച്ചു.
2, ആ മഹാന്മാരായ ചേട്ടനനുജന്മാരിൽ ശിവേട്ടൻ എന്റെ അച്ഛനും ശ്രീധരേട്ടൻ എന്റെ ചെറിയച്ഛനും ആയിരുന്നു.
3, ആ സംഭവത്തോട് കൂടി സ്റ്റെപ്പിനിയായ പൊന്നമ്മയെ അച്ഛൻ ഉപേക്ഷിച്ചു.
4, എന്റെ അമ്മ എന്നും പിന്നെ ഹാലൊജൻ ബൾബിന്റെ പ്രകാശം പോലെ സന്തോഷത്തോടെ ചിരിക്കാൻ തുടങ്ങി.
5, അച്ഛന്റെ ഈ വക എല്ലാ ഉഡായിപ്പ് സ്വഭാവങ്ങളും ആ കുഞ്ഞു പ്രായത്തിൽ എന്നിലേക്ക് പരകായ പ്രവേശം നടത്തി.
കടപ്പാട് : AMIT, ഗൂഗിള്‍

അതാണ് എന്റെ അച്ഛനും ചെറിയച്ചനും...അല്ല പിന്നെ
ReplyDelete"തേങ്ങ...... തേങ്ങ...... തെങ്ങേയ്......."
ReplyDeleteഇനി വായിച്ചിട്ട്...... ഹ ഹ ഹ
"ആ സന്നിഗ്ദഘട്ടത്തിലും ശ്രീധരേട്ടൻ ദേഷ്യത്തോടെ മെല്ലെ വിളക്ക് ഗ്ളാസിനടുത്ത് കൊണ്ടു വന്നൊന്നു മണത്തു നോക്കി. നീ എന്തിനാടാ മണ്ണെണ്ണ കുടിച്ചത് എന്നു ചോദിച്ചു"
ReplyDeleteഹഹ കിടിലന്‍ എറക്കാടാ!
തന്തക്ക് ജനിക്കണമെന്ന് പറഞ്ഞാൽ ഏറക്കാടനെ പോലെ ആകണം :)
ReplyDelete"അന്നും പതിവു പോലെ എല്ലാരെം പറ്റിച്ച് സൂര്യൻ ഉദിച്ചു. വൈകുന്നേരമായപ്പോൾ പുള്ളി ഓവർ ടൈം എടുക്കാതെ ആറു മണിക്കു തന്നെ പഞ്ച് ചെയ്ത് നേരത്തെ പോയി".
ReplyDeleteവെള്ളിയാഴ്ച പല്ല് തേക്കാതെ രണ്ടെണ്ണം വീശുന്നതിന്റെ കാരണം ഇപ്പൊ മനസ്സില്ലായി. അപ്പൊ മകന്റെ അച്ഛനെന്നു പറയണോ അതോ അച്ഛന്റെ മകന്‍ എന്ന് പറയണോ ?.
കൊള്ളാം മാഷെ
ReplyDeleteട എറക്കാട.... കൊള്ളാം. പ്രത്യേകിച്ച് ഗുണ പാഠം കണക്കെ നീ നമ്പരിട്ടു വച്ചതില്‍ രണ്ടാമത്തേത്. :)
ReplyDeleteകൊട്ടുന്നെങ്കിൽ അച്ഛനിട്ട് തന്നെ !!
ReplyDeleteകുടുംബപുരാണാം ബോധിച്ചു.
വെറുതെയല്ല.. ബോധമില്ലാത്തത് (എന്ന് ആളുകൾ പറയുന്നത് )
വിത്ത് ഗുണം പത്ത് ഗുണം
കൊള്ളാാം :)
കട്ടപാര വിഴുങ്ങിട്ടു ചുക്കു കഷായം കുടിച്ചിട്ടു കാര്യമില്ല എന്നറിയാം........" പോസ്റ്റ് വായിചൂ..!!! “
ReplyDeleteആളവന്താന്‍ : തേങ്ങക്ക് ഊക്ക് പോരാട്ടാ
ReplyDeleteറിസ് ഇക്ക : നന്ദി
പിഡി : നന്ദീണ്ട് ട്ടാ
അക്ബരിക്ക : എന്ത് വേണേലും പറയാം
അഭി : നന്ദി
റഫീക്ക് : നന്ദി
ബഷീര്‍ക്കാ : അല്ല പിന്നെ
ഗോപന്‍ : പോടാ ചെക്കാ
"ഹരിശങ്കറിന്റെ സിൽസിലയും, കഥ മോഷ്ടിക്കുന്ന സത്യൻ അന്തിക്കാടിന്റെ സിനിമകളും, രഞ്ചിനി ഹരിദാസിന്റെ സ്റ്റാർ സിങ്ങറും ഇല്ലാത്ത കാലം."
ReplyDeleteത് കലക്കീട്ടാ...
പതിവു പോലെ ബാക്കിയുള്ള ഉറക്കം ഓഫീസിലിരുന്ന് തീർക്കാം എന്നു കരുതി കണ്ണുപോലും തിരുമ്മാതെ വന്നപ്പോ ദാ കെടക്കണു എറക്കാടന്റെ പോസ്റ്റ്. ഉറക്കത്തിനെ എരുമേലിക്കയച്ച് ഒറ്റയിരിപ്പിനു വായിച്ചുതീർത്തു.
ReplyDeleteഅച്ഛന്റെ എല്ലാ ഉഡായിപ്പ് സ്വഭാവങ്ങളും ആവാഹിച്ച മകൻ തന്നെ! വെറുതെയല്ല പൊന്നമ്മയുടെ മകളുടെ പിന്നാലെ കൂടുന്നത്.
ഹേയ് ... എന്താ ഏറക്കാട... നീ തൃശൂര്‍കാരുടെ മാനം കളയോ... എന്താപ്പാ പറയാ... ഭേഷായിരികുണ്... അങ്ങട് തുടരാ...
ReplyDeleteഅപ്പൊ ഉഡായിപ്പ് ടീം ആണ് അല്ലെ ??
ReplyDeleteനല്ല പോസ്റ്റ്
##അച്ഛന്റെ ഈ വക എല്ലാ ഉഡായിപ്പ് സ്വഭാവങ്ങളും ആ കുഞ്ഞു പ്രായത്തിൽ എന്നിലേക്ക് പരകായ പ്രവേശം നടത്തി.##
ReplyDeleteന്ന്വച്ചാൽ, അടുത്ത് തന്നെ എറക്കാടൻ വിസ്കിയിൽ പെട്രോൾ ഒഴിച്ച് കുടിച്ച് ആശുപത്രിയിൽ ആയി എന്ന വാർത്ത നമുക്ക് കേൾക്കാം എന്ന് അല്ലേ...?? :)
രസകരമായിട്ടുണ്ട് എറക്കാടാ.....!!!
കൊള്ളാം... കൊള്ളാം... നമ്മ്ടെ അമിട്ടിനെകോണ്ട് ഇങ്ങനേ ചെല ഗുണങ്ങളും ഉണ്ടല്ലേ !
ReplyDeleteവിത്ത് = പത്ത്...
ReplyDeleteമത്തന്‍ = കുമ്പളം...
അവര = തുവര..
ഇതൊക്കെയാണ് ഓര്‍മ്മ വരുന്നത്.. :))
ഏറക്കാടാ.... ഇതല്ല തേങ്ങയടിക്കുമ്പോള്‍ പ്രതീക്ഷിച്ചത്. കൊള്ളാം..... എന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം. കൊള്ളാം എന്നേയുള്ളൂ. പക്ഷെ നിന്‍റെ കഴിവിന് ഇതല്ല.... ഇത് പോരെടാ... മനോഹരമായ, നിന്‍റെ അടുത്ത എഴുത്തിനായി കാക്കുന്നു.....
ReplyDeleteനിന്‍റെ സുഹൃത്ത്.
aliyaa polichu ..kalakkitnd ttaaa.
ReplyDeleteരസികാഗ്രേസരൻ! നല്ല തറവാട്ടു മഹിമേം! എഴുത്തു അശേഷം മുഷിയില്ല, നേരത്തേ സന്ധിക്കണമായിരുന്നു.
ReplyDeleteരസകരം
ReplyDeleteപണി കൊടുക്കണങ്ങ്യ്യേ...തന്താർക്ക് ഇങ്ങനെ കൊട്ക്കണം ട്ടാാ..
ReplyDeleteഅല്ലാണ്ട്..പിന്നെ..
മത്ത കുത്തിയാ...പിന്നെ കുമ്പളം മുളക്കില്ലായെന്ന് എല്ലാവർക്കും അറിയില്ലേ ഗെഡീ
അതിനെന്തിന്യാത്രെ... കൊട്ടിഘോഷിക്കിണ് ?
“എനിക്കൊരു കാര്യം പറയാനുണ്ടടാ..”
ReplyDelete“എന്താടാ ഏട്ടാ..”
“ഞാൻ വന്നിട്ടേ ആ കുപ്പിയിലെ ബാക്കി തീർക്കാവുള്ളൂ ട്ടോ ...... അതോ ഏട്ടനെ ഇവിടെ ഇട്ട് നീ അതു ഒറ്റക്കു തീർക്കുമോടാ ...അങ്ങനെയെങ്കിൽ കല്ലു കിട്ടാത്ത ഗുളികനെ പോലെ എനിക്ക് ജീവിതത്തിൽ സമാധാനമുണ്ടാകില്ലടാ”കൊള്ളാം... കൊള്ളാം.
രസകരമായി എഴുതിയെങ്കിലും എനിക്ക് ഗൌരവത്തോടെ മനസ്സില്‍ പതിഞ്ഞത് പഴയ ആ ചായക്കടയുടെയും അതിന്റെ ഉള്ളിലെ അനക്കങ്ങളെയും കുറിച്ച് പറഞ്ഞതാണ്.
ReplyDeleteകഴിഞ്ഞ പോസ്റ്റിന്റെ അത്രേം എത്തിയില്ലെങ്കിലും ഒട്ടും മോശമായില്ല.
ഭാവുകങ്ങള്‍.
ഏറക്കാടാ....അച്ചനിട്ടുതന്നെ പണി കൊടുത്തു അല്ലെ ...ഹ ഹ ...നീ ലിങ്ക് തന്നിട്ട് പോയി നോക്കാന്‍ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല ...ചിരിച്ചു മണ്ണ് കപ്പി ട്ടാ .....സൂപ്പര്‍
ReplyDeleteeeswaranmaare... erakkaadante achan ithokke kaanunnundo aawo... ( vaayikkan ariiyillaaathathu kond erakkaadanu raksha ) :)
ReplyDeleteതനിക്കു നാണമില്ലേടോ ജനിപ്പിച്ച തന്തയെ ഇങ്ങനെ കുറ്റം പറയാന്‍, കള്ളുകുടിയന്‍ എന്നു വിളിച്ചതു പോട്ടെ പെണ്ണുപിടിയനുമാക്കി കഷ്ടം
ReplyDeleteThis comment has been removed by the author.
ReplyDeleteഹും , സ്വന്തം തന്തക്കിട്ടു ബ്ലോഗില്‍ പത്തു പാരപണിഞ്ഞു ചാരുകസേരയില്‍ വന്നിരുന്നപ്പോലാണ് ദേ ഇവിടോരുത്തന്‍ കട്ടപ്പരയും കൊണ്ടു ..
ReplyDeleteകൊള്ളാം . ബ്ലോഗെഴുതുന്നവരുടെ തന്തമാര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും:)
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല ഏറക്കാടാ.. പിതാവിനും പുത്രനും സ്ത്രീജനങ്ങളുക്കും സ്തുതിയായിരിക്കട്ടെ.
ReplyDeleteഹ ഹ ഹ...വീണ്ടും ഒരുപാട് ഉപമകള്‍...കലക്കീട്ടാ...കഴിഞ്ഞ പോസ്റ്റുകളുടെ അത്ര തമാശയില്ലെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു.
ReplyDeleteഎറക്കാടാ രാവിലെ നിന്‍റെ പോസ്റ്റ് വായിച്ചു കൊണ്ടിരിക്കുമ്പോഴാ പണ്ടാരമടക്കാന്‍ ബോസ് കയറി വന്നത്.. പിന്നെ ഉച്ചവരെ അവന്‍റെ കത്തിയും സഹിച്ച് ഇരിക്ക്വായിരുന്നു. ഇപ്പോല്‍ വീണ്ടും വന്നു തുടക്കം മുതല്‍ വായിച്ചു.
ReplyDeleteആദ്യം ഒരു സംശയം ചോദിക്കട്ടെ. ഉപമകളുടെ കാര്യത്തില്‍ എറക്കാടന്‍ കുമാരനു പഠിക്കുന്നോ അതോ കുമാരന്‍ എറക്കാടനു പതിക്കുന്നോ?
അച്ഛനിട്ടാവുമ്പോല്‍ മിനിമം ഇത്രയെങ്കിലും വേണം പഹയാ... ഹല്ല പിന്നെ
എന്തു പറയാനാ?
ReplyDeleteചായക്കട വർണ്ണന ഗംഭീരമായിട്ടുണ്ട്.
ഉപമകളും ഉഷാർ......
എറക്കാടൻ നീണാൾ വാഴട്ടെ.
ഏറക്കാടന്‍
ReplyDeleteസ്വതസിദ്ധമായ ശൈലിയില്‍ നന്നായി എഴുതി.അഭിനന്ദനങ്ങള്‍...
എറക്കാടന്റെ എഴുത്ത് ശാന്തമായൊഴുകുന്ന ഒരു കുഞ്ഞരുവിയാണെന്നു കരുതി ഞാനെന്റെ ചെറുതോണിയിറക്കി തുഴയുമ്പോള്‍ ഇടയ്ക്കിടെ അതിപ്രസരത്തിന്റെയും അതിഭാവുകത്വത്തിന്റെയും പാറകളില്‍ തട്ടി എന്റെ സുഖയാത്രയെ അലോസരപ്പെടുത്തി. ഉദാഹരണത്തിന്' ...."ഫ്രെഷ് അല്ലെങ്കിലും പുഴുകുത്തു പിടിക്കാത്ത ഒരിനം കാട്ടുമരത്തിന്റെ അഴകായിരുന്നു അവൾക്ക്. നാലു പടിപ്പുര വാതിലുകൾ ഒരുമിച്ച് കൂട്ടാവുന്ന ചിതലരിക്കാത്ത നിലമ്പൂർ കാട്ടിലെ തേക്കിന്റെ കടവണ്ണം എന്നുതന്നെ പറയാം."
ഈ അതിശയോക്തി ഞാനെന്റെ മിക്സിയില്‍ ഇട്ട് എത്ര അടിച്ചിട്ടും ജ്യൂസ് വരുന്നില്ല. അരിച്ചു നോക്കുമ്പോള്‍ ശുദ്ധമായ പാലക്കാടന്‍ മട്ടയില്‍ ഇതു പോലെ ചില കല്ലുകള്‍ കാണാം .ഇതൊക്കെയാണെങ്കിലും കുറ്റിക്കാടുകളെ തഴുകി പുല്‍ത്തകിടികളെ തലോടി കുണുങ്ങിക്കുണുങ്ങി മന്ദമന്ദം ഒലിച്ചിറങ്ങുന്ന ഒരു കാട്ടരുവിയുടെ മനോഹാരിത.
“എഗ്ഗ് മദർ കറി” ഹ...ഹ
ReplyDeleteerakad
ReplyDeleteഏറ ക്കാടന്‍ ,
ആ വലിയ ചന്നനക്കുറി
കണ്ടപ്പോള്‍ അതുവഴി
വന്നു നോക്കിയതാണ് .വന്നപ്പോള്‍
അല്‍പനേരം നിന്ന് അച്ഛനുപിറന്ന
മകന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കി .
കഥ കൊള്ളാം .
എഴുതാനുള്ള മനസിലെ കുട്ട കാലി, ഇനി എന്തെഴുതും ?
ReplyDeleteഎപ്പോഴാതാ തൊട്ടപ്പുറത്ത് പഴയ കാലങ്ങള്‍ അയവിറക്കി ഇരിക്കുന്ന സ്വന്തം അപ്പന്‍!
ഒന്നും നോക്കിയില്ല കാലേല്‍ പിടിച്ചു നിലത്തടിച്ചു എന്നിട്ടൊരു ബ്ലോഗ് ആക്കി!
പൊന്നെ ഏറക്കാടാ കടും കയ്യൊന്നും ചെയ്തെക്കല്ലേ :)
ഇത്തവണയും കലക്കി!
തന്തയ്ക്കു പിറന്നവന്‍!
ReplyDeleteThis comment has been removed by the author.
ReplyDeleteഹഹഹ
ReplyDeleteഏറക്കാടാ തുടക്കം തന്നെ നന്നായിട്ടുണ്ട്. ആദ്യ പാരഗ്രാഫ് വായിക്കുമ്പോള്‍ ഒരു ഇടക്കയുടെ ശബ്ദം മനസ്സിലൂടെ :)
ചില പ്രയോഗങ്ങളും ശൈലികളും അത്യുഗ്രന്‍!
“പൊന്നമ്മ എന്ന ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ശ്രീധരേട്ടന്റെ P3 സിസ്റ്റത്തിൽ ഇൻസ്റ്റാളായില്ല.“ ഈ ഉപമ ഈ പോസ്റ്റിനോട് ഒട്ടും യോജിക്കുന്നില്ല എന്നുകൂടി പറഞ്ഞോട്ടെ.
എഴുതിക്കഴിഞ്ഞാല്‍ ഒന്നുകൂടി വായിച്ച് എഡിറ്റാനുണ്ടോ എന്നു നോക്കുന്നതും നന്നായിരിക്കും
(അവസാനം നമ്പറിട്ട് എഴുതിയ കാര്യങ്ങള്‍ സത്യമോ നുണയോ എന്നത് ഒരു വായനക്കാരന്‍ എന്ന നിലക്ക് എന്നെ ബാധിക്കുന്നതേയില്ല. അച്ഛന്‍ ആണെങ്കിലും അല്ലെങ്കിലും ഒരു വായനക്കാരനു ഒന്നുമില്ല.)
എറക്കാടാ... അച്ഛനിട്ട് പണി കൊടുക്കരുതായിരുന്നുട്ടോ... പിന്നെ നന്ദന്‍ജി പറഞ്ഞ കാര്യം... എഡിറ്റിംഗ്.. അതിന്റെ കുറവ് കാണാനുണ്ട്‌ട്ടോ...
ReplyDeleteതകര്‍ത്തു ട്രാ ഗഡീ...
ReplyDeleteഇതെന്താണിത് ഉപമ പറച്ചില്‍ മത്സരമോ..??!!!
ReplyDeleteഇത് വായിച്ചിട്ട് അപ്പനെന്തു പറഞ്ഞു..??... "അപ്പന്റെ നെഞ്ചത്ത് തന്നെ വേണോടാ ----- മോനെ...." എന്ന് വല്ലതും..??!!
അസൂയ തോന്നിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങള്‍.. വളരെ നല്ല പോസ്റ്റ്.
ReplyDeleteഇതിന്റെ കോപ്പി അച്ഛനു് അയച്ചിട്ടുണ്ടടാ....എന്നാലും , അച്ഛനെ പോലും വെറുതെ വിടില്ല അല്ലേ...?
ReplyDeleteകഥാപ്രസംഗം പോലെ തോന്നി.പശ്ചാത്തല സംഗീതം കൊടുക്കമായിരുന്നു.
:D
എറക്കാടാ, നല്ല രസികന്‍ പ്രയോഗങ്ങളിലൂടെ വായനാ സുഖം നല്‍കുന്ന ഒരു നല്ല പോസ്റ്റ്.
ReplyDeleteഅവസാനം പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു. അത് സത്യമാണെങ്കില്‍, നന്നായ അച്ഛനെ ആ പേരില്‍ വീണ്ടും ഇവിടെ അപമാനിക്കുന്നത് ശരിയല്ല.
മക്കളായാല്‍ ഇങ്ങനെ തന്നെ വേണം...
ReplyDeleteഏറക്കാടാ ..
താനിതെന്തിനുള്ള പുറപ്പാടാ?
ഏതായാലും ഇത് നല്ല ഏര്‍പ്പാടാ !
കൊട്ടുമ്പോള്‍ സ്വന്തം അപ്പന്റെ ചന്തിക്ക് തന്നെ വേണം .........
ReplyDeleteനല്ല പ്രയോഗങ്ങള്‍....
ഇപ്പോ അപ്പനിട്ടാണ് കൊട്ട് അല്ലേ...
ReplyDeleteഅളിയാ നിനക്ക് എന്നാ സെറ്റപ്പ് ആവാ..??
(സെറ്റപ്പിന്റെ അനിയത്തിയെ എനിക്ക് പ്ലീസ്....)
ഹ അഹ ഹാ.....
>>>അക്ഷയ തൃതീയ കണ്ടുപിടിച്ചതിന്റെ അവാർഡ് കിട്ടാത്തതിൽ മനം നോന്ത് ബോധം കെട്ട ജോയ് ആലൂക്കാസിനെ പോലെ<<< ഇതെനിക്കിഷ്ട്ടായി
നോമും വായിച്ചു ..ഹും ഹും..
ReplyDeleteഅത്രയ്ക്കു വേണോ.
ReplyDelete:)
എഗ്ഗ് മദർ കറി!!!
ReplyDeleteതറവാട്ടു മഹിമ കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം. കുടുംബത്തില്‍ പിറന്നാല്‍ ഇങ്ങനെ വേണം ഇഷ്ടാ.
കലക്കി കടുകു വറുത്തല്ലോ. ഉപമകള്‍ അസ്സലായിട്ടുണ്ട്. :)
hi,erakkadan ji..
ReplyDeletesuperb.Valare ishtapettu.
thankalude abhiprayam vayichappo thudakkakar enna nilayil dull aayengilum, ee post vayichathode ath poyi..
പൊന്നമ്മ എന്ന ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ശ്രീധരേട്ടന്റെ P3 സിസ്റ്റത്തിൽ ഇൻസ്റ്റാളായില്ല.ee vari ozhike ellam ishtapettu.
all the best..
jai hind.
ആ തെറികൾ കേട്ട ഒരു നേഴ്സ് അന്നു ആദ്യമായി ഊട്ടി ആപ്പിൾ കാപ്പിയിൽ മുക്കി കഴിച്ചു. !!!
ReplyDeleteഏറക്കാടാ, മണ്ണേണ്ണ കുടിക്കുന്ന സമയത്ത് തൊട്ടുകൂട്ടാൻ എന്തെങ്കിലും കൊടുക്കാൻ വയ്യാരുന്നോ?
ReplyDeleteഏറക്കാടാ, മണ്ണേണ്ണ കുടിക്കുന്ന സമയത്ത് തൊട്ടുകൂട്ടാൻ എന്തെങ്കിലും കൊടുക്കാൻ വയ്യാരുന്നോ?
ReplyDeleteഏറക്കാടന്‍ നന്നായിരുന്നു എഴുത്ത് .. ആശംസകള്‍
ReplyDeleteഡിയര്‍ എറക്കാടന്‍..
ReplyDeleteനിങ്ങള്‍ മനുഷ്യരെ എടങ്ങേറാക്കിയല്ലോ....
ഇന്നു രാവിലെ ഓഫീസില്‍ ചെന്നപ്പോഴാണു താങ്കളുടെ ഒരു
കമന്റ് എന്റെ ബ്ലോഗില്‍ കണ്ടത്...കണ്ടുമുട്ടാന്‍ വൈകിയതില്‍ അല്‍പ്പം
വിഷമവും തോന്നി..അതില്‍ കൂടുതല്‍ സന്തോഷവും കാരണം
അമ്മാതിരി കൂതറത്തരങ്ങള്‍ അല്ലേ കയ്യിലുള്ളത്..(ചുമ്മാതാ ട്ടോ..)
ഉച്ചക്കു ഊണു പോലും കഴിക്കാന്‍ പോകാതെ ഒറ്റയിരിപ്പിനു എല്ലാ പോസ്റ്റുകളും
വായിച്ചു തീര്‍ത്തു..മാനേജര്‍ വിചാരിച്ചു കാണും എന്തു ആത്മാര്‍ത്ഥതയുള്ള ചെക്കന്‍ എന്നു...
അയാള്‍ക്കറിയില്ലല്ലോ ഓഫീസ് ടൈമില്‍ ബ്ലോഗ് എഴുതിയതിനു ടെര്‍മിനേഷന്‍ ലെറ്റര്‍
വാങ്ങിയ വ്യക്തിയുടെ കൂതറത്തരങ്ങളും തല്ലുകൊള്ളിത്തരങ്ങളുമാണു ഞാന്‍ വായിച്ചിരുന്നത് എന്ന്..ഇനി ഈ കെയറോഫില്‍ ഒരു ഇന്‍ക്രിമെന്റോ പ്രമോഷനോ കിട്ടിയാല്‍ ഞാന്‍ താങ്കളെ അറിയിക്കില്ല..കാരണം പൈസ കടം ചോദിച്ചാലോ...?
ചാന്തു പൊട്ടു സിനിമയില്‍ ദിലീപ് പറയുന്ന ഒരു ഡയലോഗുണ്ട്...നാടോടി ന്രിത്തം എന്ന സാഗരത്തില്‍ അന്തം വിട്ടു പണ്ടാരടങ്ങി നില്ക്കുന്ന ഒരു കുട്ടിയാ..
അതു പോലെ ബൂലോകമെന്ന ഈ മഹാ സാഗരത്തില്‍ നിങ്ങളെ പോലുള്ള കൊന്പന്മാര്‍ക്കിടയില്‍
പേടിച്ചു അന്തം വിട്ടു നില്‍ക്കുന്ന ഒരു കുട്ടിയാ ഞാനും...
മച്ചോ നമിച്ചിരിക്കുന്നു...മറ്റൊന്നും പറയാനില്ല..
തന്റെയീ ബ്ളോഗിലെ എല്ലാ പോസ്റ്റുകള്ക്കും കൂടി ഈയൊരൊറ്റ
കമന്റ് കൊണ്ട് ഞാന്‍ തത്കാലം വിട വാങ്ങുന്നു...
പ്രവീണ്‍ വട്ടപറന്പത്തിനു തളിക്കുളം ബീച്ച്
നല്ല പരിചയം ഉള്ളത് പോലെ...
ഞാനും ഒരു തളിക്കുളംകാരനാ...
അതു കൊണ്ട് ചോദിച്ചതാ....
:)
ReplyDeleteഎഗ്ഗ് മദർ കറി കോള്ളാം .. ധാരാളം ഉണ്ട് ചിരിക്കാനും ചിന്തിക്കാനും .. ഇങ്ങനെയുള്ള അച്ചനും മകനുമാണെങ്കിൽ ബ്ലോഗിൽ പോസ്റ്റിനു പഞ്ഞമുണ്ടാകില്ല മകനെന്തൊരു ചങ്കുറപ്പാ...
ReplyDeleteഅടിപൊളി
ReplyDeleteഎയ്ദർ ഓൺ ദ ചെസ്റ്റ് ഓഫ് ദ ഫാദർ....
ReplyDeleteഓർ ഓൺ ദ ചെസ്റ്റ് ഓഫ് ചെറിയച്ഛൻ!
പാവം എറക്കാടൻ മാത്രം നിഷ്കളങ്കൻ....ഒക്കെ അച്ഛന്റെ നടപ്പു ദൂഷ്യം!
കലക്കി!
നൌഷു : നന്ദി
ReplyDeleteഅലി :അയ്യോ ഞാന്‍ കൂടീട്ടില്ലാ
ജിശാദ് : തുടരാം മച്ചൂ
ഡ്രീംസ് :അതെലോ
ഭായി : അയ്യോ ഇല്ലേ
വിനു : ആരോടും മിണ്ടണ്ട
സുമേഷ് : ഐ മിസ്സ് യു
ആളവന്താന്‍ : വരണ്ടേ ..വരുന്നതുപോലെ എഴുതുന്നു
ഷാജിന്‍ : നന്ദീട്ടാ
സ്രീനാഥന്‍ : ഇനി അങ്ങട്ട് എപ്പോഴും ആവാലോ
ബിലാത്തി :ഹ..ഹ നന്ദീണ്ട് ട്ടാ
ReplyDeleteനുനു : നന്ദി
രാംജി : നന്ദി
ഭൂതത്താന്‍ : നന്ദീട്ടാ
ശ്യാമ : എന്റെ അച്ഛന്‍ വായിക്കുന്നത് കാണാഞ്ഞിട്ടാ
നല്ലി : ഹ..ഹ എന്റെ അച്ചനെ അല്ലെ ചെയ്യാന്‍ പറ്റൂ
മിനെഷ് : നന്ദി ..സെയിം പിച്
ReplyDeleteമനോരാജ് : നന്ദി
വിനയന്‍ : അടുത്തത് നോക്കാം
ഹംസ : കുമാരന്‍ കേള്‍ക്കണ്ട
ഖാദര്‍ ഭായ് : തെറ്റുകള്‍ തിരുത്തി മുന്നേറാം ട്ടാ ...
വാസു : ഹി..ഹി
ഒഴാക്കാന്‍ : നന്ദി
കണ്ണൂരാന്‍ : നന്ദി
ReplyDeleteവഴിപോക്കന്‍ : ?
നന്ദേട്ടാ : ഉം ...തെറ്റുകള്‍ തിരുത്താം
വിനുവേട്ടാ : നന്ദി
സിജീഷ് : നന്ദി
സിബു : ഹി..ഹി
കുമാരന്‍ : നന്ദി
തെചികോടന്‍ : എന്റെ അച്ഛനെ കുറിച്ച് അറിയാഞ്ഞിട്ടാണ്
ഇസ്മായി : ഹി..ഹി
നബ്യാര്‍ : നന്ദി
ReplyDeleteകൂതറ : നിന്റെ അനിയത്തി ഭ്രമം ഇപ്പഴും വിട്ടില്ലേ
ഹേമാംബിക : ഉവ്വ
വഷളന്‍ : ജെ ക്കെ : ദാങ്ക്സ്
ഹാപ്പി ബാച്ചലെഴ്സ് : നന്ദി
കുര്യന്‍ : ഹും
ദിലീപ് : അടുത്ത പ്രാവശ്യം കുടിക്കുമ്പോള്‍ ആകാം
രസികന്‍ : നന്ദി
ReplyDeleteമിഴിനീര്തുള്ളി : ഇത്രേം വല്യ കമന്റ് തന്നതിന് പെരുത്ത് നന്ദി
ഡി മാന്‍ : :)
ഉമ്മു : നന്ദി
തൊമ്മി : നന്ദി
ജയെട്ടാ : വൈകി പോയീലോ
This comment has been removed by the author.
ReplyDeleteന്റെ എറക്കാടാ
ReplyDeleteഅന്നെ ഞമ്മള്
സമ്മദിച്ചിരിക്കണു.
പഹയാ...
എന്തൊരു എഴുത്താണിത്.
ഉസാറായി!
കമെന്റാന്‍ വന്നത് പലരും പറഞ്ഞല്ലോ മാഷേ..
ReplyDeleteന്നാലും,എന്റെ ഒരു സമാധാനത്തിന് - മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ല
വിത്ത് ഗുണം,പത്തു ഗുണം..അപ്പൊ, എരക്കാടന്‍ നീണാള്‍ വാഴട്ടെ..
Vannu ...varavu vechchu viTunnu iniyum varaan...
ReplyDeleteകൊള്ളാലോ മാഷേ. ചിരിപ്പിച്ചു കേട്ടോ.
ReplyDelete"അന്നും പതിവു പോലെ എല്ലാരെം പറ്റിച്ച് സൂര്യന്‍ ഉദിച്ചു. വൈകുന്നേരമായപ്പോള്‍ പുള്ളി ഓവര്‍ ടൈം എടുക്കാതെ ആറു മണിക്കു തന്നെ പഞ്ച് ചെയ്ത് നേരത്തെ പോയി"
ReplyDeleteപിന്നെ, ദൂരദർശന്റെ തപ്പും തുടുയും....
ഗംഭീരം തന്നെ മാഷേ....
ആശംസകൾ...
എറക്കാടാ..റം കേക്ക് കഴിച്ചതിന്റെ കെട്ട് ഇപ്പോഴാ ഇറങ്ങിയത്. അതുകൊണ്ടാട്ടോ വരാന്‍ വൈകിയത്.
ReplyDeleteപിന്നെ സ്വന്തം അച്ഛനെ നാറ്റിച്ചേ അടങ്ങൂ എന്നു വല്ല നേര്‍ച്ചയും എടുത്തിട്ടുണ്ടോ മാഷേ? :)
എന്തായാലും പതിവുപോലെ പോസ്റ്റ് കലക്കി.
രസകരമായിരിക്കുന്നു.അഛനില്‍ നിന്ന് എല്ലാം inherit ചെയ്തെന്ന് അഭിമാനത്തോടെ പറഞ്ഞത് കേമമായി.ഹിഹി
ReplyDeleteജോർ!
ReplyDeleteപുതിയ വല്ലതും ഉണ്ടോന്നു നോക്കാന്‍ വന്നപ്പോള്‍ ദേ അതിലും വലിയ കാര്യം കിടക്കുന്നു...
ReplyDeleteഎന്റെ കമന്റ് ആരോ അടിച്ചു മാറ്റിയിരിക്കുന്നു (കമന്റ് കാണുന്നില്ല)...
ഇനിയും ആവര്‍ത്തിച്ചാല്‍ പോപ്പുലാര്‍ ഫ്രണ്ട് കാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കും :)
കയ്യുന്ടെന്കിലല്ലേ ബ്ലോഗെഴുതാന്‍ പറ്റൂ...
ഹല്ല പിന്നെ..
ugran!!
ReplyDeleteനമിക്കുന്നു..ഗുരോ ! കുമാരനാ പറഞ്ഞ് വിട്ടേ..
ReplyDeleteപകര്ത്തട്ടെ ശിഷ്യന്‍ : "അസൂയ തോന്നിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങള്‍.. വളരെ നല്ല പോസ്റ്റ്."(കുമാരന്‍)
എറക്കാടാ....മാനം മര്യാദക്ക് വീട്ടിലിരിക്കുന്ന അച്ഛനേം, ചെറിയച്ചനേം പറ്റി, ഈ നുണക്കഥ അടിച്ചു വിടണമായിരുന്നോ...
ReplyDeleteഎന്തായാലും സംഭവം ക്ലിക്ക്ഡ്....