Aug 3, 2010

പുന്നാരത്തുമ്പികള്‍

എന്റെ വീടിന്റെ ഉത്തരത്തില്‍ നിന്ന് വടക്കോട്ട്  ഏകദേശം  പത്ത് കി.മീ. അകലേക്ക്‌  ഒരു ചരട് പിടിച്ചാല്‍ അത് നേരെ ചെല്ലുന്നത് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടുള്ള ദേവലോകം എന്ന ബാറിന്റെ കോമ്പ്രാവില്‍ ആകും(മൂല ഓടിന്റെ അറ്റത് കാണുന്ന വളഞ്ഞ ഇരുമ്പ്‌).   പോലീസ്‌ മാമാന്മാരുടെ വലത്തെ ഉള്ളം കയ്യിലെ ധനരേഖയും  എന്റെ മണി പേഴ്സിലെ ഗാന്ധി അപ്പൂപ്പനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തത് കൊണ്ട്  എന്നെ സംബന്ധിച്ചിടത്തോളം ചെക്കിംഗ് ഇല്ലാതെ ബൈക്കില്‍ പോയി രണ്ടെണ്ണം വിട്ടു വരണമെന്കില്‍  ഈ ബാറില്‍ തന്നെ പോകണം. വൃത്തിയുടെ കാര്യത്തില്‍ ഏകദേശം  കോരമാമന്റെ നാലും കൂട്ടി മുറുക്കി പല്ല് തേക്കാത്ത  വായ  കണക്കെ കച്ചറയുടെ  ജുഗല്‍ബന്ധി ആയിരുന്നു ദേവലോകമെന്ന  ബാര്‍ സമുച്ചയം. ഇങ്ങനെയൊക്കെ ആണെന്കിലും മദ്യം വാങ്ങി പുറത്തുള്ള തെങ്ങിന്റെ ചുവട്ടിലോ, മാവിന്റെ ചുവട്ടിലോ ഒരു ഓപണെയര്‍ അറ്റ്മോസ്ഫിയറില്‍ അടിക്കാം എന്ന ഒരു ഗുണമുണ്ട് ഈ ബാറിന്. ഈ  ദേവലോകത്തിരുന്നു ഷിവാസ് റീഗല്‍ അടിച്ചാല്‍ പരമ  ശിവനും പാസ്പോര്‍ട്ട് അടിച്ചാല്‍  പേര്‍ഷ്യയുമൊക്കെ നിമിഷനേരം കൊണ്ട് ആ മാവിന്‍ ചുവട്ടിലോ തെങ്ങിന്‍ ചുവട്ടിലോ പ്രത്യക്ഷപ്പെടുമായിരുന്നു. സമയം നന്നല്ലെന്കില്‍ തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങാ വീണ് ആംബുലന്‍സു വരെ  സൈറന്‍ ഇട്ടു വന്ന സംഭവങ്ങളും എന്റെ അച്ചാച്ചന്‍ കൃഷ്ണന്‍ നമ്പ്യാര് പറഞ്ഞു തന്നതായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.   നമ്മളാണെങ്കില്‍  ബാറില്ലെന്കില്‍ കൂള്‍ ബാറിലെന്കിലും പോയി ആശ്വാസം കാണുന്ന പ്രായം. കഞ്ഞി കളറുള്ള കള്ളില്‍ നിന്നും  പ്രൊമോഷന്‍ കിട്ടി കട്ടന്‍ ചായ കളറിലുള്ള മദ്യത്തിന്റെ കന്നിസ്പര്‍ശനം ഏറ്റ അന്ന് മുതല്‍ ഇടയ്ക്കിടെ അങ്ങോട്ടേക്ക് ഇടയ്ക്കിടെ  യാത്രകള്‍ ഡോട്ട് കോം പതിവായിരുന്നു.

 പ്രീഡിഗ്രി കഴിഞ്ഞു ഫയര്‍ & സേഫ്ടിക്കു എന്നെ വിടാഞ്ഞത് അരിവെക്കാന്‍ അടുപ്പ് പൂട്ടുമ്പോള്‍ വെള്ളം കോരി ഒഴിക്കും എന്ന് വിചാരിചിട്ടല്ല. എന്റെ താല്പര്യം നാടകവും സിനിമയും ഒക്കെ ആണെന്ന് എന്റെ വീട്ടുകാര്‍ക്ക് നല്ല പോലെ അറിയാം. വിരലുകള്‍ കീബോര്‍ഡിലെ ASDF നു പരിചയപ്പെടുന്നതിനു മുന്‍പ്‌, അതായത് MS ഓഫീസ്‌ അറിയുമോ എന്ന് ചോദിച്ചാല്‍ വില്ലാജാപ്പീസുമായുള്ള ബന്ധം അല്ലാതെ വേറെ ഒരു ഓഫീസുമായി ഒരു തരത്തിലുമുള്ള ബന്ധവും ഇല്ലെന്നു പറഞ്ഞ സമയം. ഇത്തരം സമയത്ത് പഠിപ്പിനോട് താല്പ്പര്യമില്ലാത്തതിനാല്‍   നാടകമായിരുന്നു മെയിന്‍ ഭ്രമം.

ഇനി കാര്യത്തിലേക്ക്  വലതു കാല്  വച്ച് രാഹുകാലം തീരുന്നതിനു മുന്‍പേ കടക്കാം.  മഹാബലിയെ പൂശാന്‍  ദേവേന്ദ്രന്‍ മഹാവിഷ്ണുവിന്  s കത്തിയുമായി  ക്വോട്ടെഷന്‍ കൊടുത്തതിന്റെ ഓര്‍മ്മ പുതുക്കലായ ഓണം പ്രമാണിച്ചു  അമ്പലത്തില്‍ ഞാന്‍ സംവിധാനം ചെയ്ത  നാടകം എല്ലാ കൊല്ലത്തെ പോലെ അക്കൊല്ലവും തല്ലിപൊളിയുടെ  തനിയാവര്‍ത്തനംകൊണ്ട് തൂറ്റി  പോയി .    അത് കൊണ്ട് തന്നെ  അതിന്റെ വിഷമം മാറ്റാന്‍ പതിവ് പോലെ ദേവലോകത്തേക്കു  ഞാനും പ്രകാശനും കൂടി കിഴക്കേ മടത്തിലെ മുരളിയേട്ടന്റെ  വണ്ടിയില്  കൂറ്റനാട്ടെക്ക് യാത്രയായി. അമ്മൂമക്ക് സീരിയസാണ് ഡോക്ടറെ വിളിച്ചു വേഗം വരാം എന്ന് പറഞ്ഞപ്പോള്‍ പാവം മുരളിയേട്ടന്‍ കൂടുതലൊന്നും ചോദിക്കാതെ  വേഗം വണ്ടി തന്നു.  കിഴക്ക് ദിക്കിലെ ചെന്തെങ്ങിലെ  കരിക്ക്‌ മൊത്തം  പൊന്തി കഴിഞ്ഞു മൂത്ത് കൊപ്പരയായ ഉച്ച നേരത്താണ് പോയത്.  ഇപ്പറഞ്ഞ പ്രകാശന്‍  ലീവിന് വന്നിട്ട് കുറച്ചെ ആയുള്ളൂ.  കടവും കടത്തിന്റെ മുകളില്‍ കടവും കടത്തിണ്ണയില്‍ ഉറക്കവും തുടങ്ങിയ സമയത്തു കീറിയ ഒരു കുടയുമായി പണ്ടൊരു ദിവസം തൃശൂര്‍പൂരത്തിനു  കുടമാറ്റം കാണാന്‍ പോയതായിരുന്നു അവന്‍ . അവിടെ ചെന്നപാടെ പൂരപറമ്പില്‍ വച്ചു  താല്‍ക്കാലികമായി  ജോലി കിട്ടി.  നാടുവിട്ടപ്പോള്‍ ജോലിയില്‍ ഡബിള്‍ പ്രൊമോഷനും കിട്ടി.    നമ്മുടെ മഴവില്കാവടിയിലെ മാമുക്കോയയുടെ ലെതര്‍ ഫാക്ടറിയില്‍ സൂപ്പര്‍ വൈസര്‍ ആയിട്ടായിരുന്നു  പ്രൊമോഷന്‍.  അതും ആ പഴയ മദിരാശിയില്‍ തന്നെ.

അതൊക്കെ പോട്ടെ.  അവിടെ ചെന്നപ്പോള്‍  വീടിനടുത്തുള്ള മണിപ്ര കണ്ണേട്ടന്‍ എന്റെ നാടായ തിച്ചൂരിനെ  പ്രതിനിധാനം ചെയ്തു കൊണ്ട് നേരത്തെ  തന്നെ ഹണീബിയോടു സംവദിച്ചു  തുടങ്ങിയിരിക്കുന്നു. ഞാനും പ്രകാശനും അങ്ങോരെ വിഷ് ചെയ്തു. പക്ഷേ കണ്ണേട്ടന്റെ കൂടെ നമ്മുക്ക് പരിചയമുള്ള വേറെ ഒരാള്. അതെ സാലു  കൂറ്റനാട് എന്ന ഫോര്‍ട്ടി പ്ലസ്‌ എയ്ജ് ഉള്ള  സിനിമാ നടന്‍. സല്ലാപം സിനിമയില്‍ എപ്പോഴും പെന്‍സില്‍ ചെത്തി കൊണ്ടിരിക്കുന്ന ആശാരി. അതെന്നെ... കണ്ണേട്ടന്റെ  ബെസ്റ്റ്‌ ഫ്രണ്ട് ആണത്രേ. കണ്ടാല്‍ ശരവണ ഭവന്‍ ഹോട്ടലിലെ ക്ലീനറെ പോലെ ആണെങ്കിലും പുള്ളിയുടെ മരുന്നടിക്കാനുള്ള ജ്ഞാനസാന്നിധ്യത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും വളരെ  മുന്‍പേ കേട്ടിട്ടുണ്ട്. അന്തികള്ള്  അരിച്ചെടുക്കാന്‍  പാകത്തിലുള്ള മീശയും,  ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചിട്ട് പോക്കിളിനെ  മുത്തുന്ന സ്വര്‍ണമാലയുമണിഞ്ഞു ഏതോ നാടന്‍ പാട്ടിന്റെ ശീലുകള്‍  “ഴ’ കാരത്തില്‍ അലക്കി പൊളിക്കുകയാണ്.   കണ്ണേട്ടന്‍ .ഞങ്ങളെ പരിചയപെടുത്തി തന്നു...നാലാമത്തെ പെഗ്ഗിന്റെ മൂന്നാമത്തെ സിപ്പ്‌ ചുണ്ടില്‍ വച്ച് കൊണ്ട് മിഴികള്‍  ഉജാലയില്‍ മുക്കിയ ഒരു നോട്ടം.


പിന്നയങ്ങോട്ടു വര്‍ത്തമാനമായിരുന്നു. കണ്ണേട്ടന്‍ തുടങ്ങി വച്ചു

“ഇന്നലത്തെ നാടകം എങ്ങനെ ഉണ്ടായിരുന്നെടാ, ആരോ  അശുപത്രീല് ആണെന്ന് കേട്ടല്ലോ .. അതെന്തു പറ്റി”

 “ഏയ്‌ വല്ല്യ കുഴപ്പമൊന്നുമില്ല.. പിന്നെ അടികിട്ടിയത് ഈച്ചരത്തെ രവിക്കാ, അത് പിന്നെ  ആദ്യം രംഗത്തില്‍ വന്നു അവസാന രംഗത്തിലെ ഡയലോഗ് പറഞ്ഞു അഞ്ചു മിനുട്ട് കൊണ്ട് നാടകം അവസാനിപ്പിച്ചിട്ടു ലേലു അല്ലു... ലേലു അല്ലു എന്നൊക്കെ വലിയ വായില്‍ നിലവിളിച്ചിട്ട് വല്ല കാര്യോം ഉണ്ടോ. ആരു കേള്‍ക്കാന്‍ ..”

ചിരിച്ചു കൊണ്ട് സാലു  ചേട്ടന്‍ ചോദിച്ചു . ”പാവം... നാടകം പൊളിഞ്ഞപ്പോള്‍ ചെക്കന്റെ മൂത്രം പോയി കാണും  “

“മൂത്രമാണോ എന്നറിയില്ല എന്തൊക്കെയോ പോയി ”. പ്രകാശനായിരുന്നു ഉത്തരം പറഞ്ഞത്

“അപ്പോള്‍ ഓടി രക്ഷപെടാമായിരുന്നില്ലെടാ “ കണ്ണേട്ടന്‍ ഗ്ലാസില്‍ ചത്തു പൊന്തികിടന്നിരുന്ന ഉറുമ്പിനെ അടക്കം  ഹണീബിയുടെ ഒരു ലാര്‍ജിന്റെ അവസാന വലിക്ക് ശേഷം ചോദിച്ചു.

“ഓടണം എന്നൊക്കെ അവനു ആഗ്രഹമുണ്ടായിരുന്നു, പക്ഷെ എവറടി ബാറ്ററിയുടെ  പരസ്യത്തിലെ ആറിന്റെ ഉള്ളിലെ പൂച്ചയെ പോലെ പരമേട്ടന്റെ കക്ഷതിലാ അവന്റെ തല. എന്ത് ചെയ്യും”.

 സാല് കൂറ്റനാട് ഇരുന്നു വീണ്ടും പൊട്ടി  ചിരിക്കാന്‍ തുടങ്ങി. ആ ചിരിയില്‍ കടം വാങ്ങിയ കാല്പനികത ഇല്ലായിരുന്നു. തികച്ചും ഉള്ളില്‍ നിന്നും വന്ന ചിരി.

“നല്ല ഭാവി ഉള്ള ചെറുപ്പക്കാര്‍. എന്തൂട്ടാടാ നിന്റെ പേര്” അച്ചാര്‍   തൊട്ടു നാക്കില്‍ വച്ച് മുണ്ടിന്റെ കൊന്തലകൊണ്ട് തുടച്ച് എന്റെ മുഖത്തോട്ടു  നോക്കി ചോദിച്ചു .

എന്റെ മാരക പ്രൊഫൈല്‍ നെയിം ഞാന്‍ പറഞ്ഞു  “എറക്കാടന്‍”

“അപ്പം നീയാണോ വെറും നാടകത്തെ നാട്ടുകാരെ കൊണ്ട്  ചവിട്ടു നാടകമാക്കി മാറ്റിയ ഡയരക്ടര്‍ “

അതെ സാലു  കൊച്ചേട്ടാ.” ഒരു നിമിഷം ഞാന്‍ സിനിമാ നടി ഷീലയെ പോലെ ആയി  

സിനിമയില്‍ അഭിനയിക്കാന്‍ വല്ല  താല്പര്യോം  ഉണ്ടോ ?

എന്റെ ഈശ്വരാ ...എന്റെ ജീവിതം സുനന്ദാ പുഷ്കര്‍ നക്കിയോ. എടാ നിന്റെ ഭാഗ്യം എന്ന മട്ടില്‍ പ്രകാശനും കൂടി നോക്കി. അക്കരപച്ചകള്‍ കാട്ടി  തരുന്ന കടത്തുക്കാരനെ ആരാധനയോടെ നോക്കുന്ന കുട്ടിയെ പോലെ  ഞാന്‍ മിഴിച്ചു അദ്ദേഹത്തെ നോക്കി  പറഞ്ഞു  

“ഉം...പിന്നല്ലാതെ”

ഞാനപ്പോഴേക്കും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. ഒന്നുമല്ലെങ്കിലും നാടകം ഇനി എഴുതണ്ടല്ലോ. രണ്ടു രൂപയുടെ സ്റ്റിക്ക് ഈസി പേന കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഹിസ്റ്ററി  ഇനി ആവര്ത്തിക്കണ്ടല്ലോ. ഭാവിയെ കുറിച്ചുള്ള ചിന്തകള്‍ കൊഞ്ഞനം കുത്തി തുടങ്ങി. നാടക ഓര്‍മ്മകളെ പരമ്പ് മറയിട്ടു മാറ്റി നിര്‍ത്തി.

“എങ്കില്‍ ഒരു ഒന്നര കൂടി പറ“ അത് കേട്ടപ്പോള്‍ ആ താടിക്കുള്ളില്‍ ഒരു കാപാലികന്‍ ഉണ്ടോ എന്നെനിക്കൊരു സംശയം. എത്ര ആളുകള്‍ കയറിയാലും നിറയാത്ത തീവണ്ടി കൂപ്പ പോലെയുള്ള ആ വയര്‍ ഞാനൊന്ന് ഇടം കണ്ണിട്ടു നോക്കി..ഷര്ട്ടിനിടക്ക് നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോക്കറ്റിലെ ആലില കൃഷ്ണന്‍ എന്നെ നോക്കി ഒന്ന് കണ്ണടിച്ചു.  

കാലില്‍ കിടന്ന ലൂണാറിന്റെ നീല ഭാഗം കാണാതെ മറച്ചു  പിടിച്ച് ഒരു  ഒന്നര ഓര്‍ഡര്‍ ചെയ്തു. ശ്രുതി കൂട്ടാന്‍ അച്ചാറും,  താളം പിടിക്കാന്‍ ഒരു പ്ലേറ്റ്‌ ചില്ലി ബീഫും കൂടി പറഞ്ഞു .

“എന്നോട് നമ്മുടെ പരിചയത്തിലെ ഡയറക്ടറാ  പറഞ്ഞത് ഒരു പയ്യനെ വേണം അടുത്ത പടത്തിലേക്ക് എന്ന്. അയാള്  പറഞ്ഞ ഡീഫോല്ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ നീ ഓക്കെ ആണല്ലോടെയ്‌”

ഞാന്‍ വീണ്ടും ഒന്നൂടി പൊങ്ങി. ഒരു ഒന്നര കൂടി ഓര്‍ഡര്‍ ചെയ്തു. എനിക്ക് വേണ്ടി എന്റെ സിരകളില്‍ മമ്മൂട്ടിയും ലാലേട്ടനെയും ഓടിക്കാന്‍ വേണ്ടി ഒരു കല്യാണി  ഓര്‍ഡര്‍ ചെയ്തു കൂടുതല്‍ വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങി. “ഏതു പടമാണ് ചേട്ടാ,  ഷൂട്ടിംഗ് എവിടെ”

അതിനിടക്ക് ആരോടും പരിഭവമോ മമതയോ ഇല്ലാതെ ബെയറര്‍ നല്ല വിഷ്വല്‍ ബ്യൂട്ടിയില്‍ സാധങ്ങള്‍ കൊണ്ട് വച്ചു.

“ഷൂട്ടിംഗ് കൊടംപാക്കത്താണ്...പിന്നെ തമിഴ് പടമാണ്. ക്ലിക്ക് ആയാല്‍ നീ രക്ഷപെട്ടു. ഞാനും തമിഴില്‍ ആദ്യമാണ്.  ഞാനും ആ പടത്തില്‍ ഉണ്ട് “.

ഈശ്വരാ പത്തിലെ ശുക്രന്‍ എന്നെ കൈ വിടില്ലാ എന്ന് ആശാന്‍ പറഞ്ഞിട്ടുണ്ട്. എത്ര സത്യം മലയാളിയായ MGR തമിഴ് നാട്ടിലെ സൂപ്പര്‍ സ്റാര്‍ ആയ പോലെ ഞാനും നാളെ സൂപ്പര്‍ സ്റാര്‍ ആകും. എന്റെ ഡേറ്റ് ചോദിച്ചു എല്ലാ സംവിധായകരും വരും. പശ്ചാത്തലത്തില്‍ ബാറിന്റെ മൂലയില്‍ നിന്ന്  ഒരു വാളിന്റെ ശബ്ദം ഞാന്‍ കേട്ടു. അപശകുനം. നല്ലത് ചിന്തിക്കുമ്പോഴാ. പണ്ടാരമടങ്ങാന്‍.

സ്നേഹ  അക്കാവേ കാണാം, കര്‍ക്കിടകത്തില്‍ ദശപുഷ്പം ചൂടിയ  കണ്ട്രി മല്ലൂസിന്  പകരം    തമിഴ് അക്കമാരുടെ ആരാധനാ പാത്രമാകാം. സിനിമയുടെ സര്‍പ്പദംശനം എനിക്ക് കുറേശ്ശെ ഏറ്റു തുടങ്ങി ..  ശ്ശോ. എന്റെ ഒരു കാര്യം. വാട്ടിയ വാഴയിലയില്‍ നിന്ന് വരുന്ന മണം  എന്ന പോലെ സിനിമയോടുള്ള കൊതി അടങ്ങാതായി

“നീയൊരു കാര്യം ചെയ്യ് രണ്ടു ദിവസം കഴിഞ്ഞെന്നെ വിളി”. പത്തക്കം പല്ലിളിച്ച ഒരു മൊബൈല്‍ നമ്പര്‍ തന്നു .

“ചേട്ടായി പടത്തിന്റെ പേര് തീരുമാനിച്ചോ ...ആരെങ്കിലും ചോദിച്ചാല്‍ പറയാലോ എന്ന് വച്ചാ ..”

“പേരും നായകനെയും ഒന്നും തീരുമാനിച്ചിട്ടില്ലടാ...അല്ലെങ്കിലും ഇതിനൊക്കെ എന്ത് നായകന്‍ ... ഒന്ന് മാത്രം അറിയാം. നായിക രേഷ്മയാണെന്ന്.

“എന്ത്....!!!!!” എന്റെ ശ്ലഥകാകളിയില്‍നിന്നും മെല്ലെ ഒരു കിളി പറന്നു പോയി. മനസിന്റെ ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ ഒരു ഭൂചലനം നടന്നു.

സാല് ചേട്ടന്‍ തുടര്‍ന്നു  “പിന്നല്ലാതെ, കൂടെ മറിയയും സിന്ധുവും സജിനിയും  ഉണ്ട്. ബിഗ്‌ ബജറ്റ്‌ സിനിമയാ. ഞാന്‍ കൌമാരം സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്‌ ആണ് എന്നോട് പറഞ്ഞു ഡേറ്റ് വാങ്ങിയത്”.

പ്രകാശന്‍  എത്ര  അമര്‍ത്തി പിടിച്ചിട്ടും ചുണ്ടിനിടയില്‍ നിന്ന്  “പ്രൂം”   എന്നിരു സൌണ്ട് പുറത്തേക്കു വന്നു. ബിയറും തുപ്പി കൊണ്ട് പുറത്തേക്ക്‌  ഓടി. എനിക്കാണെങ്കില്‍ ഒടണോ നിക്കണോ എന്ന മല്ട്ടിപ്പിള്‍  കണ്ഫ്യൂഷനില്‍ അണ്‍ അനങ്ങബിള്‍ ആയി നിന്നു. വിയര്‍പ്പിന്റെ ഉപ്പ് രസം ഉച്ചിയില്‍ നിന്ന് വായിലേക്ക് വന്നത് ഞാന്‍ മെല്ലെ അറിഞ്ഞു തുടങ്ങിയപ്പോള്‍ സ്ഥലകാലബോധം വീണ്ടെടുത്തു.  

ഉപ്പിട്ട ചായയും കാന്താരിയിട്ട സര്‍ബത്തും കൂടി മിക്സ്‌ ചെയ്തു കഴിച്ച ഒരു സുഖം. എന്റെ സിനിമാ മോഹങ്ങളൊക്കെ ആകെ തകര്‍ന്നു തരിപ്പണമാകി. തലേ ദിവസത്തെ നാടകത്തിന് കിട്ടിയ കല്ലേറിനെക്കാലും  വലിയ ഒരു ചമ്മല്‍. സാലു  ചേട്ടനെ നാളെ കഴിഞ്ഞു വിളിക്കാം എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്ന് ഇറങ്ങുംപോഴേക്കും A പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചതിന്റെ അപമാനഭാരം കൊണ്ട് എന്റെ ചുമല്‍ ഒരു വശം  ചരിഞ്ഞിരുന്നു. ഒരു സിനിമാ നടന്റെ  സ്വപ്നങ്ങളുടെ ടെയ്ക്ക്  ഓഫ് അവിടെ പൂര്‍ണമായി. അതെ.. ഒരു മോഹം കൂടി വിസ്മൃതിയിലേക്ക്.   അന്നാദ്യമായി കാലാവസ്ഥ പ്രവചനക്കാരും മഴയും ഐക്യത്തില്‍ എത്തി. ഉച്ചക്ക് ശേഷം  മഴ തിമിര്‍ത്തു പെയ്തു.  

പതിവ്രതനായ ഒരു ബാച്ചിലറുടെ രോദനം കണ്ട  ആ ബാറിലേക്ക് പിന്നീട് ഞാന്‍  കാലെടുത്ത് കുത്തിയിട്ടില്ല.  കുറച്ചു കാലം എനിക്ക് നാട്ടില്‍ ഒരു ചെല്ലപേരും കിട്ടി, എന്താണെന്നോ... ഗോപൂ . അതെ ദാക്ഷായണി ചേച്ചീടെ ഗോപൂമോന്‍. ഞാനിങ്ങനെ പോകുമ്പോള്‍ ആണ്‍ പിള്ളാര് അതിന്റെ അര്‍ത്ഥമറിഞ്ഞുകൊണ്ടും  പെണ്‍ പിള്ളാര് അര്‍ത്ഥമറിയാതെയും ഇങ്ങനെ പറയും  

“ഇതെല്ലാം തെറ്റല്ലേ ചേച്ചീ ...തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ “(കട : കിന്നാരത്തുമ്പികള്‍)  

കടപ്പാട്  : AMIT, ഗൂഗിള്‍

95 എന്തെങ്കിലും ഒരഭിപ്രായം പറഞ്ഞു പോ മാഷേ:

  1. നല്ലംപോലെ ആയിരുന്നെങ്കില്‍ കമലഹാസന്‍ (കമലേടെ ആസനം അല്ല ) ആകേണ്ട ആളാ ...അല്ല പിന്നെ ...

    ReplyDelete
  2. (((ഠേ))))
    തേങ്ങാ പിടിച്ചോ!

    ReplyDelete
  3. പശ്ചാത്തലത്തില്‍ ബാറിന്റെ മൂലയില്‍ നിന്ന് ഒരു വാളിന്റെ ശബ്ദം ഞാന്‍ കേട്ടു. അപശകുനം. നല്ലത് ചിന്തിക്കുമ്പോഴാ. പണ്ടാരമടങ്ങാന്‍.

    ReplyDelete
  4. പശ്ചാത്തലത്തില്‍ ബാറിന്റെ മൂലയില്‍ നിന്ന് ഒരു വാളിന്റെ ശബ്ദം ഞാന്‍ കേട്ടു. അപശകുനം. :)

    ReplyDelete
  5. ഹഹഹ.. ഒരു ഭാവി ഉണ്ടായിരുന്നതാ..നശിപ്പിച്ചില്ലേ..

    ഭാഗ്യദേവത വാതിലിൽ മുട്ടിവിളിച്ചപ്പോൾ നീ അതിനെ പുറംകാലുകൊണ്ട് തൊഴിച്ചില്ലേ പഹയാ

    ReplyDelete
  6. വലിയൊരു ചലചിത്ര താരമാകേണ്ടിയിരുന്ന ആളായിരുന്നു അല്ലേ? വേണ്ടെന്നു വിചാരിക്കേണ്ടിയിരുന്നില്ല, ചിലപ്പോളതൊരു ബ്രേക്കായിരുന്നേനെ. പതിവുപോലെ നല്ല ഉഷാർ എഴുത്ത്, ദേവലോകത്തു വച്ച് കാണാം.

    ReplyDelete
  7. എന്‍റെ ഗോപു! നീ എന്തിനാട ഗള്‍ഫിലോട്ടു പോന്നത്? നല്ല ഒരു "കൈ കാല്‍ " തൊഴില്‍ സാലു കൊച്ചേട്ടന്‍ വച്ചു നീട്ടിയതല്ലേ. just mizzd!!!!!!!!!

    ReplyDelete
  8. ഈ തിരു മോന്ത കണ്ടാല്‍ അറിയാം "എ" ഫിലിമിലെ അവസരം കിട്ടുള്ളൂ ...
    നന്നായി ...മുന്പ് ഉള്ള ബ്ലോഗ്‌ പോലെ തന്നെ പ്രതീഷ തെറ്റിയില്ല
    ചിരിപ്പിച്ചു ശരിക്കും ചിരിപ്പിച്ചു

    ReplyDelete
  9. ഉപ്പ് രസം ഉച്ചിയില്‍ നിന്ന് വായിലേക്ക് വന്നത് ഞാന്‍ മെല്ലെ അറിഞ്ഞു
    അല്ല ഈ വെള്ളം അടിക്കാത്തതുകൊണ്ട് എനിക്ക് ഇതിനെകുറിച്ചൊന്നും അറിയില്ല.
    അല്ല

    ReplyDelete
  10. നല്ലൊരു അവസരം കൊണ്ട് തന്ന 'ദേവലോക'ത്തെ ഇങ്ങനെ അവഗണിക്കാന്‍ പാടില്ലായിരുന്നു....

    ReplyDelete
  11. ഏറക്കാടന്‍ ജി,
    ഹി ഹി ഹി ഹ ഹ.സ്വാമിയേ ശരണമയ്യപ്പ.
    " പ്രീഡിഗ്രി കഴിഞ്ഞു ഫയര്‍ & സേഫ്ടിക്കു എന്നെ വിടാഞ്ഞത് അരിവെക്കാന്‍ അടുപ്പ് പൂട്ടുമ്പോള്‍ വെള്ളം കോരി ഒഴിക്കും
    പക്ഷെ എവറടി ബാറ്ററിയുടെ പരസ്യത്തിലെ ആറിന്റെ ഉള്ളിലെ പൂച്ചയെ പോലെ പരമേട്ടന്റെ കക്ഷതിലാ അവന്റെ തല.
    പശ്ചാത്തലത്തില്‍ ബാറിന്റെ മൂലയില്‍ നിന്ന് ഒരു വാളിന്റെ ശബ്ദം ഞാന്‍ കേട്ടു. അപശകുനം. നല്ലത് ചിന്തിക്കുമ്പോഴാ. പണ്ടാരമടങ്ങാന്‍."
    കലക്കി ഏറക്കാടാ കലക്കി.. പെണ്‍പിള്ളേര്‍ അര്‍ത്ഥമറിയാതെ വിളിച്ചതാണോ?
    "തെറ്റ് ചെയ്യാത്തവര്‍ ആരുണ്ടെടാ കുട്ടാ?" ഡയലോഗ് തെറ്റിയില്ലെ?
    കുടിച്ച ബ്രാണ്ടും കണ്ട ശക്കീലതാത്താന്റെ പടങ്ങളുടെ ഡയലോഗും മറന്നു അല്ലെ? ദുഷ്ടാ. ഏറക്കാടന്‍ ആണത്രേ ഏറക്കാടന്‍..ഹും..
    ഒരു ഒന്നര ഞങ്ങളുടെ വക..
    ഹാപ്പി ബാച്ചിലേര്‍സ്
    ജയ് ഹിന്ദ്‌.

    ReplyDelete
  12. മിസ്സ്‌ ആയി മോനെ മിസ്സ്‌ ആയി.
    സാലുന്റെ കൂടെ പോയിരുന്നേല്‍ മലയാള "സിനിമയ്ക്ക്" ഒരു മഹാ നടനെ കൂടെ കിട്ടിയേനേ..
    ലാലേട്ടന്റെയും മംമൂട്ട്യുടെയും ഭാഗ്യം, ഏറക്കാടന്‍ പോവാതിരുന്നത്.
    ലാലേട്ടന്റെ നഖം വരെ അഭിനയിക്കുന്നത് പോലെ എരക്കാടന്റെ മുഖം കണ്ടില്ലെങ്കില്‍ എന്താ? "അഭിനയം" കാണാമായിരുന്നു.
    ഇന്ന് മലയാളികള്‍ക്ക് ഒരു നഷ്ട ദിവസമാ..

    ReplyDelete
  13. എന്നോട് നമ്മുടെ പരിചയത്തിലെ ഡയറക്ടറാ പറഞ്ഞത് ഒരു പയ്യനെ വേണം അടുത്ത പടത്തിലേക്ക് എന്ന്. അയാള് പറഞ്ഞ ഡീഫോല്ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ നീ ഓക്കെ ആണല്ലോടെയ്‌”

    അപ്പൊ...അയാള്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ
    തന്റെ കയ്യിലിരുപ്പു മനസ്സിലായി ല്ലെ...?

    ReplyDelete
  14. hayyo.............hayyooooooooooo.....(aka vadivelu)

    ReplyDelete
  15. ശ്ശൊ... ആ സിനിമാക്കാരടെ ഒരു ഭാഗ്യം..!! :)

    ReplyDelete
  16. ആ പടത്തിലെങ്ങാനും അഭിനയിച്ച് നായകനായി വിലസിയിരുന്നുവെങ്കിൽ ,ലിവർപൂളിലെ നായിക ലില്ലികുട്ടിയോട് പറ്ഞ്ഞ് ഒരു യു.കെ വർക്ക്പെർമിറ്റ് നമുക്കൊപ്പിക്കാമായിരുന്നു....എന്റെ കൊച്ചുനമ്പ്യാരെ..കേട്ടൊ

    ReplyDelete
  17. ആ പ്രൊജക്ട് ഇനീം മുടങ്ങില്ലെങ്കീ.. ആ പത്തക്ക നമ്പരൊന്ന് തര്വോ? താല്‍പര്യണ്ട്..

    ReplyDelete
  18. നല്ല രസകരമായി എഴുതിയിരിക്കുന്നു.ആദ്യം മുതല്‍ അവസാനം വരെ വായിക്കുമ്പോള്‍ അയ്യോ പെട്ടെന്ന് തീര്‍ന്നുപോയല്ലോ എന്നൊരു ദുഖം .പിന്നെ എറക്കാടന്‍ ആ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ എന്തു രസമായേനെ. ഒരുപാടു പ്രവാസികളുടെ ബോറടി മാറിക്കിട്ടുമായിരുന്നു. രേഷ്മ കൂടാതെ സജിനി, സിന്ധു, മറിയ ..ഓ..ഹെന്റെ ദൈവമേ...എനിക്കു വയ്യ

    ReplyDelete
  19. തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ. തകർത്തൂ ഏറക്കാടാ ഗുമ്മായി

    ReplyDelete
  20. "എന്റെ ഈശ്വരാ ...എന്റെ ജീവിതം സുനന്ദാ പുഷ്കര്‍ നക്കിയോ."
    അടിപൊളി

    ReplyDelete
  21. “പേരും നായകനെയും ഒന്നും തീരുമാനിച്ചിട്ടില്ലടാ...അല്ലെങ്കിലും ഇതിനൊക്കെ എന്ത് നായകന്‍ ... ഒന്ന് മാത്രം അറിയാം. നായിക രേഷ്മയാണെന്ന്.

    കി... കി... കി...

    ReplyDelete
  22. പ്രകാശന്‍ എത്ര അമര്‍ത്തി പിടിച്ചിട്ടും ചുണ്ടിനിടയില്‍ നിന്ന് “പ്രൂം” എന്നിരു സൌണ്ട് പുറത്തേക്കു വന്നു

    പതിവ്‌ പോലെ ഗംഭീരമായി എറക്കാടാ

    ReplyDelete
  23. അന്ന് അഭിനയിച്ചിരുന്നു എങ്കില്‍ ഞാനെല്ലാം നിന്റെ ഫാന്‍സ്‌ ആയേനെ ... ഹാ ഞങ്ങള്ക് ഭാഗ്യം ഇല്ല.

    ReplyDelete
  24. കളഞ്ഞില്ലേ എല്ലാം.
    എന്നാ ചാന്‍സാ തടഞ്ഞിരുന്നത്.

    ReplyDelete
  25. എറക്കാടാ ഒന്നും പറയുന്നില്ല, ഒന്നു തൊഴുതോട്ടേ
    ഹ ഹ ഹ ഹ

    ReplyDelete
  26. സമയം നന്നല്ലെന്കില്‍ തെങ്ങിന്റെ മുകളില്‍ നിന്ന് തേങ്ങാ വീണ് ആംബുലന്‍സു വരെ സൈറന്‍ ഇട്ടു വന്ന സംഭവങ്ങളും എന്റെ അച്ചാച്ചന്‍ കൃഷ്ണന്‍ നമ്പ്യാര് പറഞ്ഞു തന്നതായി ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.

    അപ്പൊ അപ്പനപ്പുപ്പാരുടെ കാലം തൊട്ടേ അവിടാണടി അല്ലെ...!!

    ReplyDelete
  27. അടിപൊളി!
    പെട്ടെന്നു തീർന്നപോലെ!

    ReplyDelete
  28. ഹഹഹ്... കലക്കി. ഡാ.. ഇതിന്റെ ടൈറ്റിലാണ് താരം. നീ പുലിയാണ്.

    ReplyDelete
  29. എറക്കാടലീലകള്‍ .( എറക്കാടന്‍,രേഷ്മ നാലുകളികള്‍) ഇത് ഇന്നലെ ഒപെറായുടെ ബോര്‍ഡില്‍ കണ്ടല്ലോ?

    ReplyDelete
  30. ഹഹ തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌.... സാലു മാഷിന്റെ ഓഫര്‍ അന്ന് സ്വീകരിച്ചിരുന്നെങ്കില്‍

    ReplyDelete
  31. അടിച്ചു തകര്‍ത്തു ഗഡ്യേ ചിമിട്ട് സാധനം... പിന്നെ ഞാനൊരു കുഞ്ഞു ബ്ലോഗ്ഗ് തുടങ്ങീട്ടുണ്ട്. ഒന്ന് വന്നു നോക്കുമല്ലോ ഒഴിവു പോലെ?

    ReplyDelete
  32. സാലൂ ചേട്ടന്‍ എന്റെ വളരെ അടുത്ത ദോസ്താ.. ഞാന്‍ ദേ പുള്ളിയെ വിളിച്ച് ഏറക്കാടന്റെ പോസ്റ്റിനെ കുറിച്ച് പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞത് എന്താണെന്നോ.. ഹാ അവന്‍ മദ്യം കൈകൊണ്ട് തൊടാത്ത എന്നെ നിര്‍ബന്ധിച്ച് ബാറില്‍ കൊണ്ടോയി അവിടെ ഇരുത്തി ഫോട്ടോയെടുത്ത് ഈ ഫോട്ടോകള്‍ ഫയറില്‍ പബ്ലിഷ് ചെയൂമെന്ന് പറഞ്ഞ് എന്നെ കൊണ്ട് രേഷ്മയുടെ സിനിമയില്‍ ചാന്‍സ് വാങ്ങി തരാന്‍ നിര്‍ബന്ധിച്ചവനാ എന്നാ... എന്നാലും ഏറക്കാടാ.. നുണക്കൊക്കെ ഒരു ഇത് ഇല്ലേ...

    ശരിക്ക് ചിരിപ്പിച്ചു കേട്ടോ

    ReplyDelete
  33. വായിച്ച് രസിച്ചു.

    ReplyDelete
  34. “ഇതെല്ലാം തെറ്റല്ലേ ചേച്ചീ ...തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ “

    ReplyDelete
  35. നീ തങ്കപ്പനല്ലടാ പൊന്നപ്പന്‍. നിന്നെ സിനിമയില്‍ എടുത്തു.
    ഏറക്കാടാ- അങ്ങിനെ മലയാളത്തിനു ഒരു നായകനെ നഷ്ടമായി.

    ReplyDelete
  36. ഇവിടെ അടുത്തുള്ള കടയിൽ നിന്നും ശമ്പളം പോരാഞ്ഞ് ചാടിപ്പോയ ഒരു തൃശ്ശൂക്കാരൻ പയ്യൻ പിന്നീട് പുന്നാരത്തുമ്പികളുടെ അടുത്ത ഏതോ വേർഷനിൽ നായകനായി പോസ്റ്ററിൽ കണ്ടെന്ന് കേട്ടു. അവനൊരു കൂട്ടായേനെ.

    നന്നായി ചിരിപ്പിച്ചല്ലോ എറക്കാടാ!

    ReplyDelete
  37. ഏറക്കാടാ നന്നായി ..... ഇനീ0 പോരട്ടെ.... ഒന്നോര്‍ത്തു നോക്കിയെ ഈ പൊസ്റ്റിനു പകരം രേഷ്മേടെ കൂടുള്ള പോസ്റ്റ്ര്‍...........

    ReplyDelete
  38. ടെൻഷനൊക്കെ പോയി കേട്ടോ.
    സന്തോഷം.

    ReplyDelete
  39. “അപ്പം നീയാണോ വെറും നാടകത്തെ നാട്ടുകാരെ കൊണ്ട് ചവിട്ടു നാടകമാക്കി മാറ്റിയ ഡയരക്ടര്‍ “
    ഹ ഹ ...കലക്കി ഗഡീ ...

    ReplyDelete
  40. " ഏറക്കാടനെ സിന്‍മേലെടുത്തേ ”

    “ ആശാനേ,.. ആശാനെന്റെ ദൈവമാണാശാനേ...”

    (കട് : മാന്നാര്‍മത്തായി സ്പ്പീക്കിക്ക്)
    :) :)

    എന്തായാലുമൊരു ‘തരംഗ’ത്തിലെ നായകനാവാര്‍ന്നു..എല്ലാം കളഞ്ഞില്ലേ പൂശാര് കാവടി!!!

    ReplyDelete
  41. മറിയയും സിന്ധുവും സജിനിയും!!!!! ഞാനായിരുന്നെങ്കിൽ അവിടെ വെച്ച് എഗ്രിമെന്റ് സൈൻ ചെയ്തേനേ..:) ചിരിപ്പിച്ചു!

    ReplyDelete
  42. ഒന്ന് മാത്രം അറിയാം. നായിക രേഷ്മയാണെന്ന്.


    “എന്ത്....!!!!!” എന്റെ ശ്ലഥകാകളിയില്‍നിന്നും മെല്ലെ ഒരു കിളി പറന്നു പോയി. മനസിന്റെ ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ ഒരു ഭൂചലനം നടന്നു.
    ഭൂചലനം ഭൂ കമ്പനം ആകാതെ ശൂശിക്കുക. കേട്ടേ കമലാസന.
    ചിരിയോട് ചിരി….!!!!! (ബാലചന്ദ്രമേനോന്റെയല്ല ) എന്റെ ചിരി

    ReplyDelete
  43. കിട്ട്യ ചാന്‍സ് മിസ്സാക്കീട്ട് ബ്ലോഗില് പോസ്റ്റിട്ട് കളിക്ക്യാ ശവി. ഹ ഹ :))

    ReplyDelete
  44. ഹ ഹ ഏറക്കാടാ..ഇതൊക്കെ ഇപ്പൊ ഇങ്ങനെ എഴുതിയെങ്കിലും ഒരു നഷ്ടബോധം ഉള്ളിന്റെ ഉള്ളില്‍ക്കിടന്നു കാറുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്..സൂപ്പര്‍ ചാന്‍സല്ലേ മിസ്സാക്കിയത്..


    ഇതുപോലൊരു കഥ നമ്മുടെ ഒരു യുവതാരവും പറഞ്ഞിരുന്നു,ജയസൂര്യ ആണെന്നാണോര്‍മ.പുള്ളിയെ ആദ്യം വിളിച്ച പടത്തില്‍ എന്തുകോണ്ടോ അഭിനയിയ്ക്കാന്‍ പറ്റിയില്ല,അതിന്റെ വിഷമമായിരുന്നു പിന്നെ കൊറേക്കാലം.പിന്നീട് ആ സംവിധായകന്റെതായി വന്ന സിനിമ കണ്ടപ്പോഴാണു ആ വിഷമം മാറിയതെന്നു.പടം കിന്നാരത്തുമ്പികള്‍ !!

    ReplyDelete
  45. kalakki..... kitti postaan nalla chance

    ReplyDelete
  46. ഹ ഹ ഹ എറക്കാടന്‍ ഈസ്‌ ബാക്ക്. ഡ്യൂപ്പിനെ വച്ചെങ്കിലും അഭിനയിച്ചു കൂടായിരുന്നോടാ? കലക്കി.

    ReplyDelete
  47. ഏറക്കാടന്‍ അല്ലടാ നീ ഒരു Tഎടങ്ങേറ് കാരന്‍ ആണ്
    സിനിമ എന്നാ മഹാ സാഗരത്തില്‍ ആദ്യ സീനില്‍ തന്നെ കുളിക്കാന്‍ വിളിച്ച ഭാഗ്യവാനെ തട്ടികളഞ്ഞില്ലേ... ഹും

    ReplyDelete
  48. മലയാള സിനിമ ലോകത്തിന്‌ ഒരു നായകനെ നഷ്ടമായല്ലോ എറക്കാടാ..കഷ്ടം! ആ സിന്ധു മേനോന്റെ അച്ഛനോട് പകരം വിട്ടാനുള്ള നല്ലൊരു ചാന്‍‌സല്ലേ പോയത്. സാരല്യ , പത്തിലെ ശുക്രന്‍ ഇനിയും തിരിച്ചു വരും.

    ReplyDelete
  49. ഹായ് ഷക്കീലന്‍,

    ആ പാവം ഷക്കീലയുടെ ഒരു നഷ്ടം.

    ReplyDelete
  50. യ്യോ,,,, ഞാന്‍ വരാന്‍ വൈകിയോ..... ശ്ശോ.....

    ശ്ശ്ശോ പറഞ്ഞത് വരാന്‍ വൈകിയതിനല്ല നല്ല ഒരു ചാന്‍സ് നീ കൊണ്ട് കളഞ്ഞതിനാ....

    ഇപ്പോള്‍ പരസ്യമായി നിന്‍റെ ബ്ലോഗ് വായിക്കുന്നവര്‍ തലയില്‍ മുണ്ടിട്ട് നിന്‍റെ സിനിമ കാണാന്‍ വരുന്ന കാര്യം കൂടി ആലോചിച്ചപ്പോള്‍ ചിരിക്കാതിരിക്കാന്‍ ചുണ്ടുകള്‍ എത്ര അമര്‍ത്തി പിടിച്ചിട്ടും ചുണ്ടിനിടയില്‍ നിന്ന് “പ്രൂം” എന്നിരു സൌണ്ട് പുറത്തേക്കു വന്നു . സത്യം

    ------------------------------
    ഉപമകള്‍ അടിപൊളിയാണ് ട്ടോ എല്ലാം ഒന്നിനൊന്നു മിച്ചം .
    എറക്കാടന്‍ ശൈലി അത് ബൂലോകത്ത് വേറിട്ട് നില്‍ക്കുന്നു.

    ReplyDelete
  51. അത് കാണാനുള്ള ഭാഗ്യം സിനിമാ കാഴ്ചക്കാര്‍ക്ക് നഷ്ടപ്പെട്ടതില്‍ ഒരു കുണ്ഡിതവും തനിക്ക് പിന്നെ തോന്നിയില്ലെ ?

    ReplyDelete
  52. നന്നായി ഏറക്കാടന്‍ കലക്കി.രസിചിപ്പിച്ചു.

    “ഇതെല്ലാം തെറ്റല്ലേ ചേച്ചീ ...തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ “ ഗള്‍ഫില്‍ പഠാണികള്‍ വരെ പറഞ്ഞിരുന്ന ഡയലോഗ് :) )) അടിപൊളി ഏറക്കാടന്‍.

    ReplyDelete
  53. ഹും കൊള്ളാം
    ഒരു ആന്‍റി ഹീറോ (ആന്റിയുടെ ഹീറോ) ആവാന്‍ കിട്ടിയ ചാന്‍സ് കളഞ്ഞില്ലേ .ഇപ്പോള്‍ വന്നിട്ട് ഗദ്ഗദം :) അനുഭവിച്ചോ
    വരാന്‍ ഇത്തിരി വൈകിട്ടോ. എന്നാലും നമ്മുടെ കുറ്റനാടും ദേവലോകവും പിന്നെ സാലുവും നന്നായി. നമിച്ചിരിക്കുന്നു.

    ReplyDelete
  54. ഏറക്കാടാ...ചിരിപ്പിച്ചു പണ്ടാരടക്കി ...

    ReplyDelete
  55. പറഞ്ഞപോലെ കമലേന്റെ ആസനത്തിലാവേണ്ട ആളാണല്ലേ ;-) ഗോപുചേട്ടാ....

    ReplyDelete
  56. എറക്കാടന്റെ ബ്ലോഗുകള്‍ നേരത്തേ വായിച്ചിരുന്നില്ല, ഇനിയിപ്പോള്‍ വായിക്കാതിരിക്കാനും പറ്റില്ല!

    ReplyDelete
  57. "വൃത്തിയുടെ കാര്യത്തില്‍ ഏകദേശം കോരമാമന്റെ നാലും കൂട്ടി മുറുക്കി പല്ല് തേക്കാത്ത വായ കണക്കെ കച്ചറയുടെ ജുഗല്‍ബന്ധി ആയിരുന്നു ദേവലോകമെന്ന ബാര്‍ സമുച്ചയം." ha ha h aha!! Malayalam keyboard work cheyyunnilla! pinne commentaam ennaayirunnu aadyam vijarichchath.. Cheyyaathey pokaan manassu vannilla!! Ingaley enikk vallaand poruththapettu!! eda bayangaraa... :D

    ReplyDelete
  58. പ്രകാശന്‍ എത്ര അമര്‍ത്തി പിടിച്ചിട്ടും ചുണ്ടിനിടയില്‍ നിന്ന് “പ്രൂം” എന്നിരു സൌണ്ട് പുറത്തേക്കു വന്നു.

    അത് പോലെ തന്നേയ് ഇവിടെയും.
    പിന്നേ അത് ഒന്നാംതരം ചിരി ആയി ..
    കിടിലന്‍ അളിയാ കിടിലന്‍

    ReplyDelete
  59. kidilan post.
    sharikkum chirippichu.

    ReplyDelete
  60. എന്റ്റെ ഏറക്കാടാ, നീയിത്ര ശുദ്ധനായിപ്പോയല്ലോ(എന്റെ തോന്നലാ കേട്ടോ) നീയല്ലാതെ സാലു കൂറ്റനാടിനെപ്പോലെ ഒരു വെള്ളമടി പാർട്ടിയുടെ വാക്കും കേട്ട് സിനിമാ മോഹവുമായി ഇറങ്ങുമോ? അല്ല നിന ക്ക് വേറൊരു പണിയുമില്ല അല്ലേ. ഗതി കെട്ടാൽ ഏറക്കാടൻ കിന്നാരത്തുമ്പിയിലും നടിക്കും എന്നാണോ?

    ReplyDelete
  61. എറക്കാടന്‍ എന്ന പേര് നല്ല സാമ്യം ഉള്ളത് പലരും പറഞ്ഞു അറിഞ്ഞു. നേരില്‍ കണ്ടു പരിചയപ്പെടാനും ഭാഗ്യം ഉണ്ടായി. പിന്നെ സുഖം തന്നെ അല്ലെ?

    സംഭവം വായിച്ചു. ഞാന്‍ താങ്കളുടെ ബ്ലോഗില്‍ ആദ്യമായി വരുകയാണ് എന്ന് തോന്നുന്നു. നല്ല രസംണ്ട്. ഇനീം വരാം.

    ReplyDelete
  62. ഗൊച്ചു കള്ളാ..
    കലക്കൻ പോസ്റ്റ്.
    ചിരിച്ച് ചിരിച്ച്..
    ഹൂയ്...
    ബഡുക്കൂസ്.
    ഹായ് കൂയ് പൂയ്!

    ReplyDelete
  63. അറിയുമോ ? തളി കാരനായ എന്നെ ? ബ്ലോഗില്‍ പുതിയതാണ് ... സാങ്കേതിക സഹായം തരുമല്ലോ ?

    ReplyDelete
  64. ആത്മ കഥകൾ നന്നാവുന്നു :) എറക്കാടൻ നന്നായില്ലെങ്കിലും !

    എവറഡി ബാറ്ററിയിലെ പൂച്ച പ്രയോഗം. അത് ഒന്നൊന്നര ഉപമായൈ എറക്കാ‍ാ‍ാ. :)

    ReplyDelete
  65. ...അപ്പോ ഒരു മഹാനടൻ മലയാളിക്കും തമിഴനും നഷ്ടപ്പെട്ടു..

    ഹെന്തു ചെയ്യാം!... വളരെ വളരെ നന്നായി താങ്കളുടെ ഈ ബ്ലോഗ്‌!

    ReplyDelete
  66. തെറ്റ് ചെയ്യാത്തവര്‍ ആരാണ് മോനെ....

    കറക്ട്.....

    ഓണാശംസകൾ

    ReplyDelete
  67. "പക്ഷെ എവറടി ബാറ്ററിയുടെ പരസ്യത്തിലെ ആറിന്റെ ഉള്ളിലെ പൂച്ചയെ പോലെ പരമേട്ടന്റെ കക്ഷതിലാ അവന്റെ തല"
    എറക്കാടാ....കുമാരന് പഠിക്കുവാണോ??
    എന്തായാലും ആ ചാന്‍സ് വിടണ്ടായിരുന്നു...ആ സിനിമ കണ്ടിട്ടെങ്കിലും ഭാവിതലമുറ A പടം കാണല്‍ നിര്‍ത്തിയേനെ...
    പിന്നെ ബാച്ചലര്‍ പദവി പോയോ???

    ReplyDelete
  68. ഗംഭീരമായിരിക്കുന്നു....
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  69. ഏരന്‍ അങ്കിള്‍ .... എവരടി ബാറ്റെരിയില്‍ ഒന്പതിന്റെ ഉള്ളിലല്ലേ നമ്മുടെ പൂച്ച കുടുങ്ങിയിരിക്കുന്നത് ???

    എന്നാലും ഏരന്‍ അങ്കിളേ..... കിട്ടിയ ചാന്‍സ് കളഞ്ഞില്ലേ??? കമല ചേച്ചിയുടെ ആസനവും കണ്ട്, രേഷ്മ ആന്റിയുടെ കക്ഷത്തില്‍ പൂച്ചയെ പോലെ തലയും മറ്റെന്തൊക്കെയോ വച്ചും അവിടെ അങ്ങനെ സുകിച്ചു കഴിയാമായിരുന്നു. അങ്ങനെ എരക്കാടന്‍ എന്ന മഹാനടനെ മലയാള സിനിമയ്ക്ക് നഷ്ടമായി. നമ്മുടെ ഭാഗ്യം!!!

    വാളിട്ടവന്‍ വാളാല്‍.... കലക്കി ട്ടോ!!!

    'കാച്ച'റഗോടന്‍

    ReplyDelete
  70. ഇങ്ങനെയൊക്കെ എഴുതിയെങ്കിലും ഒരു നഷ്ടബോധം ഞാനിതില്‍ കാണുന്നു. ആ ചാന്‍സ്‌ കിട്ടാതെ പോയതില്‍.

    എറക്കാടാ ഗംഭീരം എഴുത്ത്, നാട്ടില്‍ പോയി വന്നത് കാരണം ഇവിടെ എത്താന്‍ വൈകി.

    ReplyDelete
  71. നന്നായിട്ടുണ്ട് എഴുത്ത്....

    ReplyDelete
  72. “എന്ത്....!!!!!” എന്റെ ശ്ലഥകാകളിയില്‍നിന്നും മെല്ലെ ഒരു കിളി പറന്നു പോയി. മനസിന്റെ ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ ഒരു ഭൂചലനം നടന്നു. " നല്ല പ്രയോഗങ്ങള്‍

    ഏറക്കാടന്‍ പുതിയ പൊസ്റ്റ് ഒന്നും ആയില്ലേ?

    ReplyDelete
  73. പത്തില്‍ ശുക്രന്‍ അല്ല erakkada എഴില്‍ ശനി ആണെന്ന തോന്നുന്നെ,എന്നാലും ശനിയില്‍ ഒരു 'നീല' നിലാവ് ഉദിചാല്‍ അടുത്ത ദിവസം മുതല്‍ ശുക്രന്‍ തെളിയാനും മതി..

    ReplyDelete
  74. ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. ഒക്കെ നശിപ്പിച്ചു കശ്മലന്‍!

    ReplyDelete
  75. എറക്കാടന്‍ കലക്കി

    ReplyDelete
  76. ഏനക്കേഡാ,വീട്പുട്ടി പ്പോയോ? ആരേയും കാണുന്നില്ലല്ലൊ?

    ReplyDelete
  77. അതേ ആരേയും കാണുന്നില്ലല്ലോ?

    ReplyDelete
  78. ഈ വഴി വരാന്‍ താമസിച്ചു..നഷ്ട ബോധം
    ഇനി ഉണ്ടാവില്ല.എല്ലാം വായിച്ചോളാം...
    നല്ല പ്രയോഗങ്ങള്‍ നര്‍മത്തിന്റെ മര്‍മം
    അറിഞ്ഞു തന്നെ...

    ReplyDelete
  79. പശ്ചാത്തലത്തിലെ വാളിന്‍റെ ശബ്ദം..അത് കലക്കി..
    എവിടൊക്കെ എത്തി ചെരെണ്ടാതായിരുന്നു ഗോപു മോന്‍ ! എല്ലാം പോയില്ലേ..
    ആ പത്തക്ക മൊബൈല്‍ നമ്പര്‍ കിട്ടാന്‍ മാര്‍ഗമുണ്ടോ മാഷെ? ശേ അതിനല്ല...ഞാന്‍ അങ്ങോരുടെ ഒരു ആരാധകനാ..ഹി ഹി..

    ReplyDelete
  80. എവിടെയാണ്?
    തിരിച്ച് പോയോ?
    ഒരു വിവരവും ഇല്ലല്ലോ.

    ReplyDelete
  81. Check out this site For Indian Sexy Actress Pitcures

    http://indiansizzling.blogspot.com


    Please delete this comment if you dont wish to keep.


    Thanks,

    ReplyDelete
  82. താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിച്ചു ..വളരെ നന്നായിരിക്കുന്നു.. നല്ല ഭാവന...
    ദയവായി നിങ്ങളുടെ ബ്ലോഗ്ഗുകള്‍ സസ്നേഹം ഡോട്ട് നെറ്റില്‍ കൂടി പോസ്റ്റ്‌ ചെയ്യൂ.. http://i.sasneham.net/profiles/blog/list
    കൂടാതെ നിങ്ങളുടെ കൂട്ടുകാരെ കൂടി സസ്നേഹത്തിലേക്ക് ക്ഷണിക്കൂ..
    http://i.sasneham.net/main/invitation/new

    ReplyDelete
  83. ഗംഭീരം... ഗംഭീരം... നന്നായിരിക്കുന്നു. നിക്കൊരു പെഗ്ഗിടൊഴിക്ക് ചിരിച്ചു ചിരിച്ചു കരയാനായേ....

    ReplyDelete
  84. നര്‍മ്മവും ഭാവനയും ഒത്തുചേര്‍ന്നപ്പോള്‍ നല്ലൊരു സൃഷ്ടിയായി.പലയിടത്തും ഉള്‍ക്കാമ്പുള്ള ആക്ഷേപഹാസ്യം അനായാസം മനോഹരമായി അതവതരിപ്പിച്ചു.
    "എറക്കാടനെ "..."അറിഞ്ഞ വായനാനുഭവം"
    ആശംസകള്‍ .

    ReplyDelete